സ്വപ്നലോകം.
“പുതിയ വീട്ടിൽ വേലക്കാരി ഇല്ലാത്തതാ നല്ലത്. മാർബിൾ ഒക്കെ അവൾ നശിപ്പിക്കും.”
“ അതു പറ്റില്ല. എല്ലാം കൂടെ ഒറ്റയ്ക്കു വയ്യ. അവളോട് പറഞ്ഞ് മനസ്സിലാക്കിയാൽ പോരേ?”
“പിന്നെ, കുഞ്ഞുങ്ങളെ സ്കൂളിൽ വിടാനും തിരിച്ചുകൊണ്ടുവരാനും നീ പോകുന്നതാ നല്ലത്.”
“ഉം. അതു വേണമെങ്കിൽ ആകാം. നടത്തവും ആകുമല്ലോ.”
“ഡ്രൈവർ എന്തായാലും വേണ്ട. നമുക്ക് സൌകര്യം പോലെ യാത്രയൊക്കെ ആകാം”
“ഉം.”
“ നീയും പഠിക്കണം. നിനക്ക് ക്ലബ്ബിൽ പോകുമ്പോഴൊക്കെ കൂട്ടുവരാൻ എനിക്ക് പറ്റിയെന്നു വരില്ല.”
“കുട്ടികളെ ട്യൂഷനു വിടണ്ടേ?”
“പിന്നെ.. നല്ലപോലെ പഠിക്കുമെങ്കിലും വിടുന്നതാ നല്ലത്. ബാക്കിയുള്ളവർ നമ്മളെ ചെറുതായിട്ട് കാണരുതല്ലോ.”
“മതി മതി. ബാക്കിയൊക്കെ നാളെ സംസാരിക്കാം.”
പരസ്പരം നോക്കിയിരുന്ന കണ്ണുകൾ പിൻ വലിഞ്ഞു. മൊഴിഞ്ഞിരുന്ന മനസ്സുകൾ അടഞ്ഞു.
അവൾ മഴവെള്ളം വീഴുന്നതിനു ചുവട്ടിൽ വെച്ച പാത്രം അൽപം കൂടെ ശരിയാക്കി വെച്ചു. അവൻ പായക്ക് കീഴെയുണ്ടായിരുന്ന ചാക്ക് ഒന്നു കൂടെ നിവർത്തി നേരെയാക്കി. രണ്ടാളും ഉറങ്ങാൻ തുടങ്ങി. മനസ്സുകളിൽ അപ്പോഴും സ്വപ്നം പെയ്തുകൊണ്ടിരുന്നു.
10 Comments:
സ്വപ്നങ്ങള്‍,
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍...
നന്നായിരിക്കുന്നു.
സ്വപ്നങ്ങൾ പലപ്പോഴും മനോഹരമായ നടക്കാത്ത സംഗതികളാണെങ്കിലും, കണ്ടുകൊണ്ടിരിക്കാൻ നല്ല രസം.
തുടക്കത്തിന് നേരേ വിപരീതമായ ഒടുക്കം. സൂവിന്റെ മനോഹര ശൈലികളിൽ ഒന്ന് :)
നന്നായി
-സില്‍വി- ഷാര്‍ജ
സ്വാർത്ഥൻ :) സ്വപ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ഭൂമിയിൽ പാതി മനുഷ്യരേ ഉണ്ടാവുമായിരുന്നുള്ളൂ.
വക്കാരി :) സ്വപ്നങ്ങൾ പലതും നടക്കും വക്കാരീ.പക്ഷെ അങ്ങനത്തെ സ്വപ്നം മാത്രം കാണാൻ കുറച്ചു വിഷമം ആണ്.
സിൽവി :) സ്വാഗതം. നന്ദി.
നവനീതാ :) തിരക്കിലാണോ?
തുളസി :)നടക്കുന്ന മനോഹരമായ സ്വപ്നങ്ങൾ എന്നും പറയാം.
സൂ, അഭിനന്ദനങ്ങൾ! ചിന്തയിലെ പുതുവർഷസമ്മാനത്തിന്. സന്തോഷായിട്ടുണ്ടാവും ല്ലേ?:)പെരിങ്ങോടർജീ യും ഉണ്ട് അവിടെ.
സ്വപ്നങ്ങൾ..
ആർക്കും എവിടെയുമെത്താൻ..
ആരോടും എന്തും പറയാൻ,പ്രവർത്തിക്കാൻ ഉപാധി..!
രേഷ്,
നന്ദി.സന്തോഷമായി :)അത്രക്കു നല്ലൊരു വല്യൊരു കഥയൊന്നുമല്ലെങ്കിലും എനിക്ക് സന്തോഷമായി.
വര്‍ണം :)
Nice post. Liked it. I knew it would be something like this towards the end of the story. Good work Su :-)
Sreejith,
thanks :)
Suhaz :)welcome
thanks.
Post a Comment
Subscribe to Post Comments [Atom]
<< Home