ഓര്‍മ്മ!
‘എന്നെ എപ്പോഴും ഓര്‍ക്കും ല്ലേ?’
‘പിന്നില്ലാതെ. നീയോ?’
‘ഞാനെപ്പഴും ഓര്‍ത്തോണ്ടിരിക്കും.’
ട്രാഫിക് സിഗ്നല്‍ മാറുന്നതും നോക്കി കാറിലിരുന്ന്, രണ്ടു കുഞ്ഞുങ്ങള്‍ ഐസ്ക്രീമും കൈയില്‍ പിടിച്ച് റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടപ്പോള്‍ അവന്‍ അവളെ അന്നത്തെ ദിവസം ആദ്യമായി ഓര്‍ത്തു. അല്ല, ഐസ്ക്രീം അവളെ ഓര്‍മ്മിപ്പിച്ചു. അവന്‍ പുഞ്ചിരിച്ചു.
ജോലി കഴിഞ്ഞ് ലിഫ്റ്റില്‍ കയറിയപ്പോള്‍ ഇടയ്ക്കിടയ്ക്ക് സമയം നോക്കുന്ന ആളെ കണ്ടപ്പോള്‍ അവള്‍ അന്നത്തെ ദിവസം ആദ്യമായിട്ട് അവനെ ഓര്‍ത്തു. അവള്‍ പുഞ്ചിരിച്ചു.
ദൈവം മുകളിലിരുന്നും പുഞ്ചിരിച്ചു.
11 Comments:
:)
ഞാനും പുഞ്ചിരിച്ചു, സു സ്റ്റൈലില്‍!
സു പതിവു ശൈലി വിട്ടു കളം മാറ്റി ചവിട്ടുകയാണോ?
ഈ കഥ ആധുനികതയോ
ഉത്തരാധുനികതയോ
അതോ ഉത്തരമില്ലാത്ത മറ്റേതെങ്കിലും ആധുനികതയോ
എന്തായാലും പുഞ്ചിരിക്കുന്നു
ഞാനും.
:_)
ഈ ബ്ലോഗ് വായിച്ച് ഞാനും അവളെ ഓര്‍ത്തു. ദൈവം ചിരിച്ചോ എന്നറിയില്ല. പക്ഷെ എന്റെ അവസ്ത ഓര്‍ത്ത് ഞാന്‍ ചിരിച്ചു.
:)
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
ഓര്‍മ്മകളോടൊപ്പം അറിവും ഈ പോസ്റ്റ് തരുന്നു;
ദൈവം ലിഫ്റ്റിന്റെ മെഷിന്‍ റൂമിലാണു താമസമെന്ന്.
ഞാനും ഓർക്കുന്നു..എന്തൊക്കെയോ..!
:)
റോക്സി :) നന്നായി. പുഞ്ചിരിക്കൂ എപ്പോഴും.
സൂഫി :) എന്ത് ശൈലി? എന്ത് കളം? ആധുനികതയോ ഉത്തരാധുനികതയോ ദക്ഷിണാധുനികതയോന്നൊന്നും എനിക്കും വല്യ പിടിയില്ല. ഒരു ഉത്തരം മുകളില്‍ ഉണ്ട് എന്നു മാത്രം അറിയാം.
ഇബ്രൂ :) ആദി :)
അനിലേട്ടാ.. ബ്ലോഗിലും കമന്റിലും ഇന്റര്‍നെറ്റിലും ദൈവമിരിക്കുന്നൂന്നല്ലേ.
ശ്രീജിത് :)
വര്‍ണം :)
സിങ്ങ് :)
ഓർമ്മിക്കുന്നു.!
ഓര്‍മ്മിച്ചത് നന്നായി കുമാര്‍ :)
Post a Comment
Subscribe to Post Comments [Atom]
<< Home