മണം
റോസാപ്പൂ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞത് പ്രണയത്തിന് പൂക്കളുടെ മണമാണ് എന്നായിരുന്നു. അവള്‍ക്ക് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. പരസ്പരം പറയുന്നത് വിശ്വസിച്ച് കൂട്ടുന്നതാണല്ലോ പ്രണയം.
ഒരുപാട് നാളുകള്‍ കഴിഞ്ഞ് പാരിജാതം വിരിപ്പിട്ട ഇരുന്ന് കഥ പറയുമ്പോള്‍ അവന്‍ മുഖം ചുളിച്ചു. ‘എനിക്കിതിന്റെ മണം മടുത്തു’. ‘ഇത് നമ്മുടെ പ്രണയമായിരുന്നെങ്കിലോ?’ അവളുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ അവന്‍ പോയി.
പിന്നെയും കുറേ നാളുകള്‍ക്ക് ശേഷം, ആശംസ പറഞ്ഞ് അവന് പൂക്കൂട നീട്ടിയപ്പോള്‍ അവള്‍ക്ക് പ്രണയത്തിന്റെ മണം അനുഭവപ്പെട്ടു. പക്ഷെ അതു തന്റേതല്ലെന്ന് അവള്‍ അറിഞ്ഞു. അവന്റേയും ജീവിതസഖിയുടേയും.
പിന്നേയും കുറേക്കാലങ്ങള്‍ക്ക് ശേഷം കല്ലറയ്ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന പൂവുകളില്‍ മഴയും കാറ്റും സൌഹൃദം പറയാന്‍ എത്തുമ്പോള്‍ അവള്‍ക്ക് അനുഭവപ്പെട്ടു, അവന്‍ പറയാറുള്ള പ്രണയത്തിന്റെ മണം. പക്ഷെ അതിന്, വാടിയ, ചീഞ്ഞ, പൂക്കളുടെ മണമാണെന്ന് അവള്‍ അറിഞ്ഞു.
6 Comments:
പ്രണയത്തിന്റെ ചീഞ്ഞ മണം അല്ലേ?? പാവം അവള്‍ !
രണ്ടാമത്തെ പാരയില്‍ ഒരു വരി വിട്ടു പോയോ? അതോ ഇതില്‍ കാണാന്‍ പറ്റാത്തതോ??
എന്തു കൊണ്ടാണ് പ്രണയത്തിനു ആ മണം.. ഈയിടെയായി അതിനെപ്പോഴും ആ മണം ആണോ ?
പ്രണയം, സ്നേഹം എന്നൊക്കെ ഈ സൂ എപ്പോഴും പറയും. അതൊന്നും ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല്യ. എപ്പോഴാന്നാവോ ഇനി മനസ്സിലാകുക!-സു-
തെറ്റിദ്ധാരണയുടെ നിറത്തില്‍ നിന്ന്
വാടിയ പ്രണയത്തിന്റെ മണത്തിലേക്ക്.
ഇവിടുന്ന് ഇനി എന്തിലേക്കാണാവോ?
ഗുണം?
നിറം! മണം! ഗുണം!
ത്രീ റോസസ്സ് ചായ!
പ്രണയത്തിന് കണ്ണില്ലെങ്കിലും മൂക്കുണ്ടെന്ന് മനസ്സിലായി:)
സസ്നേഹം,
സന്തോഷ്
ബിന്ദു :) കാണാഞ്ഞിട്ടാവും.
ധനുഷ് :) സ്വാഗതം.
സുനില്‍ :) സാരമില്ല. എല്ലാം എല്ലാവര്‍ക്കും മനസ്സിലാകില്ല.
തുളസി :) എന്നിട്ട് പവിഴമല്ലി മണക്കുന്നത് കണ്ടല്ലോ.
കുമാര്‍ :) ഇനി ഗുണം ആവാം.
സന്തോഷ് :) കണ്ണും ഉണ്ട്. പക്ഷെ കണ്ണ് മങ്ങിപ്പോവും.
Post a Comment
Subscribe to Post Comments [Atom]
<< Home