ഇത് മാത്രമാണ് പ്രണയം
ആകാശം ഭൂമിയെ പ്രണയിച്ച മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്.
അവളുടെ മേനിയിലും മനസ്സിലും മഴ പെയ്യുകയായിരുന്നു.
അവള്‍ അറിഞ്ഞില്ല. ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല.
അവനായിരുന്നു അവള്‍ക്കെല്ലാം.
മറ്റുള്ളവര്‍ പൂക്കളും പൂക്കൂടകളും അവനുനേരെ മത്സരിച്ച് നീട്ടിയപ്പോള്‍ അവനുവേണ്ടി മനസ്സിലൊരു പൂന്തോട്ടമൊരുക്കി പൂവുകളെ നോക്കി പുഞ്ചിരിച്ചു അവള്‍.
പൂന്തോട്ടമുള്ളൊരാ മനസ്സ്, പക്ഷെ ആരും കണ്ടില്ല.
പൂക്കൂട നീട്ടി അവന്റെ ഹൃദയം നേടി മറ്റൊരാള്‍ പോയപ്പോള്‍ അവളുടെ നൊന്ത മനസ്സും ആരും കണ്ടില്ല.
പൂന്തോട്ടം നിശ്ചലമായതുപോലെ അവള്‍ക്ക് തോന്നി. അവള്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.
ആകാശം ഭൂമിയെ പ്രണയിച്ച മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്.
അവള്‍ അവനെ ഓര്‍ത്തുകൊണ്ടിരുന്നു. മനസ്സു വാടാതിരിക്കാന്‍.
മനസ്സിലെ പൂന്തോട്ടം നശിക്കാതിരിക്കാന്‍.
പൂക്കള്‍ കരിഞ്ഞു പോകാതിരിക്കാന്‍.
പാതി വിടരുമ്പോള്‍ കൊഴിയുന്ന പൂവാണ് പ്രണയം എന്നെഴുതിയ കവിവാക്യം അര്‍ത്ഥശൂന്യമെന്ന് തെളിയിക്കാന്‍.
അവളുടെ മേനിയിലും മനസ്സിലും മഴ പെയ്യുകയായിരുന്നു. അവള്‍ അറിഞ്ഞില്ല.
അവള്‍ അവനോടൊപ്പമായിരുന്നു.
മനസ്സിലെ പൂന്തോട്ടത്തില്‍.
7 Comments:
ഒരു പുഷ്പ്പം മാത്റം സൂക്ഷിച്ചാല് പോരെ?.
ഒഹ്.......
ഒരു പുഷ്പ്പം ചോദിക്കുമ്പോള് ഒരു പൂക്കാലം കൊടുക്കനാണല്ലെ?.
മനസ്സിലായി....
എങ്കിലും ചോദിക്കട്ടെ "മഴ വന്നാല് നനയില്ലേ?. നിന്നുടെ വീട്ടില് കുടയില്ലേ?".
ഒരു പ്റണയ നൈരാശ്യം നിഴലിക്കുന്ന കവിത. നന്നായിരിക്കുന്നു
ഇതു പെരുമഴക്കാലം..
നന്നായി, ഈ ഗദ്യ കവിത..
കവിത നന്നായിരിക്കുന്നു.
വായനക്കാര്‍ക്ക് നന്ദി.
തുളസീ :) നന്നായി. അപ്പോള്‍ തുളസിയ്ക്ക് മനസ്സിലാവാത്തതാണ് പ്രണയം എന്ന് വിചാരിച്ചാല്‍ മതി ;)
ഗന്ധര്‍വാ :) ശനിയാ :)
സ്നേഹിതന്‍ :)
നീ കുത്തിക്കുറിച്ചതു വായിക്കുമ്പോള്‍
എന്നില്‍ അസ്വസ്ഥതകള്‍ വിത്തുകള്‍ പാകുന്നു,
എനിക്കു ചുറ്റും നഷ്ടപ്രണയത്തിന്റെ തീക്ഷ്ണഗന്ധം പരക്കുന്നു,
എനിക്കു ശ്വാസം മുട്ടുന്നു...
...
evideyo oru kunju nombaram...aareyo orthittenna pole...
nice
Post a Comment
Subscribe to Post Comments [Atom]
<< Home