സംഗീതമേ ജീവിതം
സംഗീതം മനുഷ്യജീവനെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. മനസ്സിനെ പിടിച്ചുലയ്ക്കാനും മനസ്സ് തണുപ്പിക്കാനും സംഗീതത്തിനു കഴിവുണ്ട്. സംഗീതം മനുഷ്യജീവനില്‍ മാത്രമല്ല, മൃഗങ്ങളിലും ചെടികളിലും വൃക്ഷങ്ങളിലും മാറ്റം ഉണ്ടാക്കുന്നതായി പരീക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഗീതം ഏതു തരത്തിലും ആവാം. വായ്പ്പാട്ടിലൂടെ, വാദ്യോപകരണങ്ങളിലൂടെ. രോഗശാന്തിയ്ക്കും സംഗീതം ഉപയോഗിച്ച് തുടങ്ങിയിട്ട് ഏറെക്കാലമായി. ടെന്‍ഷന്‍ അകറ്റാന്‍ എളുപ്പവഴി സംഗീതാസ്വാദനം ആണ്. വീടുകളിലും, വാഹനങ്ങളിലും, പൊതുസ്ഥലങ്ങളില്‍പ്പോലും ഇന്ന് സംഗീതം സ്ഥാനം പിടിച്ചുകഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെ മനുഷ്യന്‍ പോകുന്ന വഴിയൊക്കെ സംഗീതം നിറയുന്നു. സംഗീതം രോഗികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗശാന്തിയ്ക്കൊരു എളുപ്പവഴി എന്ന നിലയിലും സംഗീതം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ആയിരിക്കും ദേവാലയങ്ങളില്‍ സംഗീതം സ്ഥാനം പിടിച്ചിരിക്കുന്നത്. ഭക്തിഗാനങ്ങളും മനസ്സിനു നല്ല സുഖം തരും. കല്യാണവീടുകളില്‍ നിന്നുയരുന്ന സംഗീതവും സന്തോഷത്തിന്റെ ഭാഗം തന്നെ. അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സംഗീതം ആസ്വദിക്കാന്‍ കഴിവുണ്ട്. വാശി പിടിച്ച് കരയുന്ന കുട്ടികള്‍ റേഡിയോവിലേക്കും ടി. വി യിലേക്കും ശ്രദ്ധ തിരിക്കാന്‍ കാരണവും സംഗീതമാവാം. വാദ്യോപകരണങ്ങള്‍ കൂടാതെ സംഗീതത്തിന്റെ മേഖലയില്‍, ഭക്തിഗാനങ്ങള്‍, പ്രണയഗാനങ്ങള്‍, പ്രേതഗാനങ്ങള്‍ സിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍, പാരഡിഗാനങ്ങള്‍ തുടങ്ങി പലവകകള്‍. ഇനിയും എന്തൊക്കെ തരങ്ങള്‍! എന്തിന്, കുഞ്ഞുങ്ങളുടെ കരച്ചിലില്‍പ്പോലും സംഗീതമുണ്ട്. അതുകൊണ്ടാണല്ലോ മൊബൈല്‍ കമ്പനിക്കാര്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ റിങ്ങ്‌ടോണായിട്ട് ഉപയോഗിക്കുന്നത്. പക്ഷികളുടെ കളകളാരവം സംഗീതത്തിന്റെ ഭാഗമല്ലേ. മഴക്കാലത്ത് മഴയുടെ സംഗീതം ശ്രദ്ധിക്കൂ. താളത്തില്‍, ലയത്തില്‍, ശ്രുതിയില്‍ പെയ്യുന്ന മഴ ആസ്വദിച്ചിരിക്കാന്‍ കൊതി തോന്നുന്നില്ലെ? ഉത്സവപ്പറമ്പുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിലും സംഗീതത്തിനു പങ്കുണ്ടല്ലോ. പലതരം വാദ്യമേളങ്ങള്‍ കൂടാതെ, കടലവറുക്കുന്നതിലും, കളിപ്പാട്ടങ്ങളിലും, അതു വില്‍ക്കുന്നവരുടെ പല തരം ശബ്ദങ്ങളിലും സംഗീതം കണ്ടെത്താന്‍ ഇതുവരെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങള്‍ക്ക് അത് കേള്‍ക്കാന്‍ ഇമ്പം തോന്നുണ്ടാകും.
എന്നിരുന്നാലും മരണവീട്ടില്‍ തങ്ങളുടെ മൊബൈല്‍ ഫോണും കൊണ്ടുപോയി അരോചകമായ സംഗീതം കേള്‍പ്പിക്കുന്നത് നല്ല പ്രവണതയല്ല. അതുപോലെ തന്നെ രോഗികളുടെ അടുത്തും. രോഗികള്‍ക്ക് ആശ്വാസമായ തരത്തിലുള്ള സംഗീതം അവര്‍ തന്നെ തെരഞ്ഞെടുക്കുകയോ ഡോക്ടര്‍മാരുടെ അഭിപ്രായം സ്വീകരിക്കുന്നതോ ആയിരിക്കും നല്ലത്. അല്ലാതെ സംഗീതം രോഗശാന്തിയ്ക്ക് ഉതകും എന്നും പറഞ്ഞ് രോഗിയ്ക്ക് " ആത്മവിദ്യാലയമേ” കേള്‍പ്പിക്കാന്‍ പോയാല്‍ ചിലപ്പോള്‍ വിപരീതഫലം ആവും. വാദ്യോപകരണമായാലും വായ്പ്പാട്ടായാലും സംഗീതം ആസ്വദിക്കാത്തവര്‍ ഉണ്ടാകുമോ? അറിയില്ല. മനുഷ്യര്‍ പലതരത്തില്‍ അല്ലേ. നിങ്ങളുടെ കുട്ടികളെ സംഗീതാസ്വാദകരായി വളര്‍ത്തുക. മിടുക്കരായി വളരാന്‍ അതുകൊണ്ട് സാധിച്ചേക്കും. കഴിയുമെങ്കില്‍ സംഗീതം അഭ്യസിപ്പിക്കുക.
സംഗീതത്തിന്റെ കാര്യങ്ങള്‍ ഒരിക്കലും തീരില്ല. സംഗീതത്തെ ആരാധിച്ച്, അത് ജീവിതത്തിന്റെ ഭാഗമാക്കി ജീവിക്കുന്നവരും, സംഗീതത്തിന്റെ ആസ്വാദകരും ഉള്ളിടത്തോളം കാലം അത് തുടര്‍ന്നുപോയ്ക്കൊണ്ടിരിക്കും.
******************************************************
അതിരാവിലെ സു എണീറ്റു. പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ച് ഭക്തിഗാനം ആയേക്കാം എന്ന് കരുതി മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു. അല്‍പ്പം കഴിഞ്ഞ് പാട്ട് വന്നു.
"ആരാണു ഗാന്ധി "
സു ഞെട്ടി. ഹേ റാം...
24 Comments:
സംഗീതമേ ജീവിതം... ഒരു മധുര സംഗീതമേ.. ജീവിതം..ം.. ം, ഞാന്‍ തുടങ്ങി ഇനി പിടിച്ചാല്‍ കിട്ടില്ല :)
ബോസ് കോന്‍ ഹേ മാലൂം ഹേ ക്യാ
namsaskaram su. sukhangngale thannee? kure nal ayi njan commentes okke adichittitte. hmm entammo othiri vayikkanundalooo
ബിന്ദുവേ :) പാടൂ.
ആദി :) എന്താ ഫ്രഞ്ച് പറയുന്നത്? നന്ദി
തുളസീ :) പോസ്റ്റ് വായിക്കാന്‍ ക്ഷമ കാട്ടിയതിനു നന്ദി.
കണ്ണന്‍ വാവേ :) പരീക്ഷയും പഠിപ്പുമൊക്കെ ഒരു വശത്ത് വെച്ച് ബ്ലോഗിലേക്കെത്തിയോ? ഇവിടെ സുഖം. സമയം പോലെ വായിക്കൂ.
എന്തൊക്കേയോ പറയാന്‍ വന്നിട്ട് ഇടക്ക് വെച്ച് മടി വന്ന് നിര്‍ത്തിയ പോലുണ്ടല്ലോ പോസ്റ്റ്..
ബാക്കി കൂടെ പോരട്ടെ..
സേര്‍ ഗുട്ടെ എര്‍സേലുങ് സൂ!!!
സതീഷ് :) മടിയില്ല. അത്രയ്ക്കൊക്കെയേ സാധിക്കൂ. സ്വരം നന്നാകുമ്പോള്‍ കൂവുക എന്നാണല്ലോ.
വെമ്പള്ളീ, എന്റെ HAPPY BIRTHDAY ആയിട്ട് എന്നെ തെറി വിളിക്കുന്നോ? ഞാന്‍ ഇതെങ്ങിനെ സഹിക്കും :((
സൂ.. ജന്മദിനാശംസകള്‍ !!!
എന്നാലും എന്റെ വെമ്പള്ളീ.. ഇന്നു നല്ല ഒരു ദിവസമായിട്ടു.. ;)
സൂവിന്റെ ജന്മദിനമാണോ? ജന്മദിനാശംസകള്‍, സൂ.
സു...
പിറന്നളാശംസകള്‍.......
ജന്മദിനാശംസകള്‍!
su,
happy birthday to u
sami
ജന്മദിനാശംസകള്‍ ....
ജന്മദിനാശംസകള്‍ സൂ. എന്തു പായസമാ ഉണ്ടാക്കിയത് ?
ബിന്ദു :) നന്ദി.
വക്കാരീ :) നന്ദി.
വഴിപോക്കന് സ്വാഗതം. നന്ദി. വെമ്പള്ളിയ്ക്ക് നോട്ടീസയച്ചു.
യാത്രികന്‍ :) സ്വാഗതം. നന്ദി.
സന്തോഷ് :) നന്ദി.
സമീ :) നന്ദി.
ജേക്കബ് :) നന്ദി.
കുട്ട്യേടത്തീ :)നന്ദി. തിരക്കിനിടയിലും ഈ വഴിയ്ക്ക് കണ്ടതില്‍ വളരെ സന്തോഷം. മനപ്പായസം വെച്ചു.
എല്ലാവരുടെയും ജന്മദിനം പോലെ സൂവിന്റേതും ഞാന്‍ ലേറ്റ് ആയി അറിഞ്ഞു. ബിലേറ്റഡ് ആശംസകള്‍ !!
ഞാനും അല്പം വൈകി.
Birthday wishes!!!
ടീച്ചര്‍, ടീച്ചര്‍, എല്ലാ കാര്യങ്ങളും ഞാന്‍ അറിയുന്നത് വളരെ വൈകിയാണ്, ആയതിനാല്‍ എല്ലാ പരിപാടികള്‍ക്കും,പങ്കെടുക്കാന്‍ ഞാന്‍ വൈകീപോകുന്നു.
ഇതൊരു രോഗമാണോ ടീച്ചര്‍.....
ഇവിടേം പതിവു പോലെ വൈകിയെത്തി.എന്നിരുന്നാലും, പറയാതിരിക്കാന്‍ പറ്റുമോ....
ബിലേറ്റഡ് പിറന്നാളാശംസകള്‍.
ജന്മദിനാശംസകള്‍!
--
എന്നാലും ആള്‍ക്കാരെ സമ്മതിക്കണം!, ഈ പോസ്റ്റീന്ന് എങ്ങനെയാ ജന്മദിനവിവരം കണ്ടുപിടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല :)
ദേവാ :) നന്ദി
കുറുമാനേ :) നന്ദി.
ആദിയേ :) നന്ദി.
അനിലേട്ടാ :) നന്ദി. പോസ്റ്റില്‍ അല്ല കമന്റില്‍ നിന്നാ കണ്ടുപിടിച്ചത്.
സു,
ഞാന്‍ തമസിച്ചില്ലല്ലോ (സ്ഥിരം പല്ലവി)
ജന്മദിനാശംസകള്‍!
മുല്ലപ്പൂവേ,
better late than never എന്നല്ലേ? നന്ദി :)
സോറി സൂവെ, പിറന്നാളായിരുന്നോ, എന്നാപ്പിന്നെ “ആല്ലെസ് ഗുട്ടെ സും ഗെബൂറ്സ്റ്റാഗ്“ ചീത്തയായില്ലെങ്കില് കുറച്ചു പായസം ഒരു കുപ്പിക്കകത്താക്കി ഇങ്ങോട്ടയച്ചേക്കണേ.
വെമ്പള്ളീ :) പായസം വെച്ചില്ല. മനപ്പായസം ഉണ്ടു. വയസ്സായില്ലേ. ഇനി അസുഖങ്ങള്‍ക്കൊക്കെ വിരുന്നുകൊടുക്കണോ വെറുതേ ;)
Post a Comment
Subscribe to Post Comments [Atom]
<< Home