Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, May 30, 2006

മഴയോ മഴ!

മഴ കോരിച്ചൊരിയുകയാണ്.

കുന്തിയുടെ ദുഃഖം പോലെ,

ആഴത്തില്‍.

രാധയുടെ പ്രണയം പോലെ,

ആയിരം വര്‍ണങ്ങളില്‍.

സീതയുടെ വിരഹം പോലെ,

നിസ്സഹായതയില്‍

************************************

മഴ പൊഴിയുകയാണ്.

സന്തോഷത്തില്‍. ഭൂമിയിലെ ജീവജാലങ്ങളെ അനുഗ്രഹിക്കുന്ന മട്ടില്‍. വരണ്ടുണങ്ങിയ മണ്ണിനും പുല്‍ക്കൊടികള്‍ക്കും മനസ്സുകള്‍ക്കും പുതുജീവന്‍ നല്‍കിക്കൊണ്ട്‌.

*************************************

മഴ താണ്ഡവം ആടുകയാണ്.

ജീവന്‍ അപഹരിച്ചുകൊണ്ട്‌.
ചിലരുടെ മടിത്തട്ടിലേക്ക്‌ ദുഃഖം വലിച്ചെറിഞ്ഞുകൊണ്ട്‌.
തല്‍ക്കാലമെങ്കിലും ചില മനസ്സുകളില്‍ തീ ജ്വലിപ്പിച്ചുകൊണ്ട്‌.

**************************************

മഴ പെയ്തുകൊണ്ടേയിരിക്കുന്നു.

തന്റെ ജോലിയില്‍ മാത്രം മുഴുകിക്കൊണ്ടെന്നപോലെ. കയ്പും മധുരവും വിരഹവും പ്രതീക്ഷയും പ്രണയവും ശോകവും ആഹ്ലാദവും ഒക്കെ പോലെ താനും ജീവിതത്തിലെ ഒരു അവശ്യഘടകമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.

15 Comments:

Blogger Reshma said...

ഇന്നലെ വീട്ടിന്നും വിളിച്ചപ്പോ അനിയത്തിക്ക് splash കുടേന്റെ പരസ്യപ്പണി ആയിരുന്നു.‘ഇത്താത്ത വരുമ്പോളേക്കും വീണ് തീരല്ലേന്ന് പറയാന്ന് മഴേനോട്‘:)

Tue May 30, 10:42:00 PM IST  
Blogger ബിന്ദു said...

ഇതിനെല്ലാമിടക്കൊരു മല്‍സ്യ മഴയും !! :)
ഓ..ടോ.. രേഷ്മ എന്നാണു നാട്ടിലേക്ക്‌??

Tue May 30, 10:51:00 PM IST  
Blogger .::Anil അനില്‍::. said...

ഒരു കുഞ്ഞു മഴ പോലും കണ്ടിട്ട് നാളുകളായവര്‍ക്ക്
"ജീവിതത്തിലെ ഒരു അവശ്യഘടകമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌" എന്താ ഉള്ളത്?

Tue May 30, 11:33:00 PM IST  
Blogger vipin said...

Hello
My name is vipin wilfred
I am from 'Mavelinadu', the news and cultural magazine of Ntv (Aniyara, Saakshi, Swayamvaram etc are produced by ntv)
Please send some Articles to us so that we will publish

Address
Mavelinadu
Convent road
Trivandrum 1
Kerala

regards

Vipin Wilfred

Visit my site :http://www.indianpeople.co.nr

Wed May 31, 12:10:00 AM IST  
Blogger ഉമേഷ്::Umesh said...

താണ്ഠവം => താണ്ഡവം
ദു:ഖം => ദുഃഖം

Wed May 31, 03:59:00 AM IST  
Blogger സു | Su said...

രേഷ് :) തീരില്ല, ഉണ്ടാവും.

ബിന്ദു :) മഴയത്ത് വന്നാല്‍പ്പോരായിരുന്നോ.

അനിലേട്ടാ ;) ജോലി രാജി വെച്ച് വന്ന്, തെങ്ങും ,കവുങ്ങും, മറ്റു പച്ചക്കറികളും നട്ടുണ്ടാക്കി മീന്‍ ഫാമും, കോഴി ഫാമും, ആട് ഫാമും വെച്ച് കേരളത്തിന്റെ ഭാഗമാവൂ. മഴ സ്വന്തമാക്കൂ, സംതൃപ്തി നേടൂ. (ഹാവൂ, രാവിലെത്തന്നെ ഒരാളെ ഉപദേശിച്ചു.)

മിസ്റ്റര്‍ വിപിന്‍,
നന്ദി. ലേഖനങ്ങള്‍ അയയ്ക്കാന്‍ പറഞ്ഞതില്‍ സന്തോഷം.

ഉമേഷ്‌ജീ :) മാപ്പ്. എന്നാലും തെറ്റ് എന്റേതല്ല. അത് ടൈപ്പ് ചെയ്തിട്ട് പബ്ലിഷ് ചെയ്ത് വായിക്കുന്നതിനുമുന്‍പേ കറന്റ് ഇവിടെ താണ്ഡവം തുടങ്ങി. കറന്റ് വന്നു, നെറ്റ് കണക്റ്റ് ആയില്ല. കൃത്യം 12 മണി വരെ നോക്കിയിരുന്നു. പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ചു. ഇനി തെറ്റു വരുത്താതിരിക്കാന്‍ ശ്രമിക്കും.

Wed May 31, 07:44:00 AM IST  
Blogger ശനിയന്‍ \OvO/ Shaniyan said...

:)
മഴ..
ഇരുള്‍..
വെളിച്ചം..
നനവ്..
കാറ്റ്..
:(

Wed May 31, 07:51:00 AM IST  
Blogger ഉമേഷ്::Umesh said...

സൂ,

എന്തിനു മാപ്പു പറയണം? തെറ്റു് എല്ലാവര്‍ക്കും വരില്ലേ? കണ്ടപ്പോള്‍ ചൂണ്ടിക്കാട്ടി എന്നു മാത്രം. സൂ പൊതുവേ വളരെക്കുറച്ചൂ മാത്രം തെറ്റു വരുത്തുന്ന ആളാണു്.

Wed May 31, 09:37:00 AM IST  
Blogger കുഞ്ഞന്‍സ്‌ said...

ജനാലയ്കരുകില്‍ രാത്രിമഴ പെയ്യുമ്പോള്‍ ഒരു മെഴുകുതിരിയും കത്തിച്ചു വച്ച്‌ വെറുതേ പുറത്തേക്ക്‌ നോക്കി വെറുതേയിരിക്കുവാന്‍ തോന്നുന്നു. നന്ദി സു.

Wed May 31, 03:52:00 PM IST  
Blogger സു | Su said...

ശനിയാ :)
മഴ കിട്ടുമ്പോള്‍ ആസ്വദിക്കൂ. ഇരുളില്‍ മഴയ്ക്ക് കാതോര്‍ക്കൂ. വെളിച്ചത്തില്‍ മഴ സ്വന്തമാക്കൂ. നനവ് തൊട്ടറിയൂ. കാറ്റേല്‍ക്കൂ. കേരളത്തിലേക്ക് വരൂ ;)

ഉമേഷ്‌ജീ :) തെറ്റിന് മാപ്പ് വേണം. ചെറുതായാലും വലുതായാലും. അത് സാരമില്ല. കുറച്ചായാലും കൂടുതല്‍ ആയാലും അക്ഷരത്തെറ്റ് ഒരു രസമുള്ളതായിട്ട് എനിക്ക് തോന്നാറില്ല. പിന്നെ ദുഃഖം എന്നത്, ഞാന്‍, ദു:ഖം എന്നായിരുന്നു എപ്പോഴും എഴുതിയിരുന്നത്. പിന്നെ ഏതോ കമന്റില്‍ കണ്ടു. അപ്പോഴൊക്കെ ശരിയാക്കിയിരുന്നു.

കുഞ്ഞന്‍സേ :) സുന്ദരമായ ആ നിമിഷത്തില്‍ ഒരു കൊതുകുതിരി കൂടെ കത്തിച്ചുവെച്ചില്ലെങ്കില്‍ ശരിയാവില്ല കേട്ടോ.

Wed May 31, 04:15:00 PM IST  
Blogger കുറുമാന്‍ said...

മഴ മഴാ........
പുതുമഴയില്‍ നനയാനും, പുതുമണ്ണിന്റെ ഗന്ദം ശ്വസിക്കാനും ഇനിയെന്നു പറ്റുമോ ആവോ?

മണമുള്ള മഴ കണ്ടിട്ട് വര്‍ഷം ഒരു പാടായി....

സൂ ആര്‍ത്തിരമ്പി പെയ്യൂ

Wed May 31, 06:17:00 PM IST  
Blogger kumar © said...

..രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞനേരം...

Wed May 31, 06:42:00 PM IST  
Blogger സു | Su said...

കുറുമാനേ :) അതിനൊക്കെ ഇനിയെത്ര സമയം കിടക്കുന്നു. നന്ദി.

കുമാര്‍ :) പാടിക്കോ. പാടിക്കോ. ഞാന്‍ അവിടെ വെച്ച കമന്റ് പിന്നേം മായ്ച്ചുകളഞ്ഞിട്ട് പാടുന്നതല്ലേ.

Thu Jun 01, 09:25:00 AM IST  
Blogger Satheesh :: സതീഷ് said...

മഴ...മഴയുടെ സംഗീതം..
പറംബിലെ വാഴയില്‍ വീഴുന്ന തബല മഴ, മേലെ ആസ്ബസ്റ്റോസ് ഷീറ്റില്‍ ചെണ്ട കൊട്ടുന്ന മഴ, കൂടെ ഓട്ടുംബുറത്തുനിന്നൊലിച്ചിറങ്ങി ശബ്ദത്തോടെ മുറ്റത്തേക്കു വീഴുന്ന വയലിന്‍ മഴ...
മഴ മലയാളിക്ക് ഒരു വികാരമാണല്ലേ..
മഴയെപ്പറ്റി ഇനിയും എഴുതൂ ആരെങ്കിലും..
വെറുതെ വായിക്കുംബോള്‍ തന്നെ ഒരു ചാറ്റല്‍ മഴ കൊണ്ട സുഖം!!

Thu Jun 01, 09:14:00 PM IST  
Blogger സു | Su said...

സതീഷ് :) എത്ര എഴുതിയാലും തീരില്ലല്ലോ.അതുകൊണ്ട് തല്‍ക്കാലത്തേക്ക് മതിയാക്കിയതാ.

Fri Jun 02, 12:08:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home