Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, June 10, 2006

എന്റെ കൊച്ച് കൊച്ച് സംശയങ്ങള്‍

ചിതയില്‍ കത്തിയെരിയുമ്പോള്‍ മനസ്സ്‌ പൊള്ളുമോ ആത്മാവ്‌ പൊള്ളുമോ?

സിംഹം രാജാവാണെങ്കില്‍ വലയില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ച എലി മഹാരാജാവാണോ?

മൌനം മണ്ടനും വിദ്വാനും ഒരുപോലെ ഭൂഷണമായാല്‍ മിണ്ടുന്നവരെ എന്തു വിളിക്കും?

ദൈവം എല്ലായിടത്തും ഉണ്ടെന്നു പറയുന്നു. ദുഷ്ടന്മാരും. അപ്പോള്‍ ദൈവങ്ങള്‍ ആണോ
ദുഷ്ടന്മാര്‍ ?

മുയല്‍ ഉറങ്ങിപ്പോയതുകൊണ്ടാണല്ലോ ആമ പന്തയത്തില്‍ ജയിച്ച കഥ ഉണ്ടായത്‌. ഉറങ്ങാതെ ഇരുന്നെങ്കില്‍ മുയല്‍ ജയിച്ച കഥ ആരെങ്കിലും പറയുമായിരുന്നോ?

പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുമ്പോള്‍ മഹാബലി പാപി ആയിരുന്നോ?

ഇക്കരെനിന്നാല്‍ അക്കരപ്പച്ച എന്നു പറയുമ്പോള്‍ ഇക്കരെ എന്തായിരിക്കും കളര്‍?

മനസ്സിലുള്ളത്‌ മനോരമയില്‍ ഉണ്ടെങ്കില്‍ ചിലരൊക്കെ മനോരമ വായിക്കുന്നവരുടെ മുഖത്ത്‌ എങ്ങനെ നോക്കും?

ആനയും ഉറുമ്പും കൂട്ടുകാരാണെന്ന് കഥയുണ്ടല്ലോ. മനുഷ്യരില്‍ ഇത്രേ വലിപ്പവും ഇത്രേം ചെറുപ്പവും ഉള്ളവര്‍ കൂട്ടുകാരാവുമോ? അപ്പോള്‍ മൃഗങ്ങളാവുന്നതാണോ നല്ലത്‌?

ബുദ്ധി വീതിച്ച്‌ നല്‍കുമ്പോള്‍ ദൈവം സീരിയലു കാണുകയായിരുന്നതാണോ ചിലര്‍ക്ക്‌ ബുദ്ധിയും, ചിലര്‍ക്ക് മന്ദബുദ്ധിയും, ചിലര്‍ക്ക്‌ അതിബുദ്ധിയും, ചിലര്‍ക്ക്‌ കുബുദ്ധിയും കിട്ടാന്‍ കാരണം?

23 Comments:

Blogger sami said...

ചിന്തിക്കാന്‍ പ്രശ്നങ്ങളേറെയുണ്ട്..ചോദിക്കാന്‍ ചോദ്യങ്ങളേറെയുണ്ട്..
പ്രശ്നങ്ങള്‍ക്ക് പരിഹാരം..ചോദ്യങ്ങള്‍ക്കുത്തരം...അതുമാത്രം കാണുന്നില്ല...
എന്താ ചെയ്യാനാ?

സെമി

Sat Jun 10, 12:58:00 pm IST  
Anonymous Anonymous said...

As they say one is dead if there is nothing to ask, so one is too lively if she is asking too many questions :-)

Babu

Sat Jun 10, 01:21:00 pm IST  
Blogger aneel kumar said...

ഇതില്‍ പലതിന്റെയും ഉത്തരങ്ങള്‍, സ്വന്തം നിലയ്ക്കുള്ളത് അറിയാം. ഒരുപക്ഷേ അവ ഈ പോസ്റ്റില്‍ മുഴച്ചുനിന്നേക്കാമെന്നുള്ളതിനാല്‍ എഴുതുന്നില്ല.

Sat Jun 10, 02:40:00 pm IST  
Anonymous Anonymous said...

EE vaka potta chodyangalkku marupadi parayan kazhivillathavar blogger maar, ennathu kondu blogger maar ellaarum jeevithathilum pottanmaarano?

Appo bundhi yullavar aake etra?

Suu ve, orupaadu samayam untenkil oru 1 manikoor veetham vachu baaki bloggers inu kodukku.

Sat Jun 10, 02:55:00 pm IST  
Blogger Kalesh Kumar said...

എന്റമ്മോ! വല്ലാത്ത ചോദ്യങ്ങള്‍ തന്നെ!
സൂ, സത്യമായും ഒരു പിടിയുമില്ല!
ഏതായാലും സംഭവം കൊള്ളാം കേട്ടോ!

Sat Jun 10, 02:59:00 pm IST  
Blogger സു | Su said...

സമീ :) ഉത്തരം കണ്ടത്താന്‍ ശ്രമിക്കാം .പരിഹാരം കണ്ടെത്താനും ശ്രമിക്കാം.

babu :) thanks for visiting my blg

അനിലേട്ടാ :)എഴുതാമായിരുന്നു.

കലേഷ് :)നന്ദി. ചോദ്യങ്ങള്‍ തീരില്ലല്ലോ ഒരിക്കലും.

Sat Jun 10, 03:17:00 pm IST  
Blogger തണുപ്പന്‍ said...

ഓരൊ ചോദ്യങ്ങളും ജനിക്കുന്നതോടോപ്പം ഉത്തരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്.
ചോദിച്ച് കൊണ്ടിരിക്കൂ...ഉത്തരങ്ങള്‍ ചോദ്യങ്ങളെ തേടിയെത്തും.


സൂ ചേച്ചി, അപാര ചോദ്യങ്ങള്‍ തന്നെ,

Sat Jun 10, 03:47:00 pm IST  
Blogger -B- said...

ഇത്‌ ചീര്‍പ്പാണോ മൌത്ത്‌ ഓര്‍ഗന്‍ ആണൊ? ഇത്‌ പൌഡര്‍ ടിന്‍ ആണൊ അമ്മിക്കുഴ ആണൊ? കമ്പ്യൂട്ടറിന്റെ സ്ക്രീന്‍ വട്ടത്തില്‍ ഉണ്ടാക്കാത്തതു എന്താ? എനിക്കാണോ വട്ട്‌ അതൊ നിങ്ങള്‍ക്കാണൊ?

സു ചേച്ചിടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ചോദ്യങ്ങളാ.. :-)

ഞെരിപ്പു ചോദ്യങ്ങള്‍ തന്നെ ചേച്ചീ....

Sat Jun 10, 04:03:00 pm IST  
Anonymous Anonymous said...

ചോദിക്കുന്ന ചോദ്യങ്ങളെ കുറിച്ച്‌ വല്ല ധാരണയും ഉണ്ടെങ്കില്‍ ഉത്തരങ്ങള്‍ സ്വയം കണ്ടെത്താവുന്നതേയുള്ളു :)

Sat Jun 10, 04:47:00 pm IST  
Blogger ചില നേരത്ത്.. said...

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തിരയുമ്പോള്‍,
“ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണല്ലോ ചോദ്യങ്ങള്‍ക്കുള്ളതാണല്ലോ ഉത്തരങ്ങള്‍ക്കാണല്ലോ” എന്ന നിലയിലേക്കായി പോകും. അപ്പോള്‍ അലോസരപ്പെടുത്തുന്ന സരസമായ ചോദ്യങ്ങള്‍ എന്ന് ഈ ചോദ്യങ്ങളെ പറ്റിയെന്റെ ഉത്തരം :)

Sat Jun 10, 04:53:00 pm IST  
Blogger സു | Su said...

തണുപ്പാ :) ഉത്തരങ്ങള്‍ എത്തുമായിരിക്കും.

ബിരിയാണിക്കുട്ടിയ്ക്ക് സൂര്യഗായത്രിയിലേക്ക് സ്വാഗതം. ചോദ്യങ്ങള്‍ ഒരിക്കലും തീരില്ല. ഉത്തരങ്ങള്‍ അതുകൊണ്ട് തന്നെ സൃഷ്ടിക്കപ്പെടും.

തുളസീ :) ഉത്തരങ്ങള്‍ സ്വയം കണ്ടെത്തിയാല്‍ മറ്റുള്ളവര്‍ ചോദ്യങ്ങള്‍ കാണുന്നതെങ്ങിനെ? അവരുടെ അഭിപ്രായം അറിയുന്നതെങ്ങിനെ?

ഇബ്രുവേ :) ഇബ്രുവിന്റെ ഉത്തരം നന്നായി. പക്ഷെ എന്താ സരസത്തിലും ഒരു അലോസരം?

Sat Jun 10, 06:32:00 pm IST  
Blogger myexperimentsandme said...

"മുയല്‍ ഉറങ്ങിപ്പോയതുകൊണ്ടാണല്ലോ ആമ പന്തയത്തില്‍ ജയിച്ച കഥ ഉണ്ടായത്‌. ഉറങ്ങാതെ ഇരുന്നെങ്കില്‍ മുയല്‍ ജയിച്ച കഥ ആരെങ്കിലും പറയുമായിരുന്നോ?"

ഞാന്‍ കുറേ ആലോചിച്ചു. ഇരുന്നും നിന്നും കിടന്നും ആലോചിച്ചു... അവസാനം കിട്ടി.

ഉറങ്ങാതെയാണെങ്കിലും ഉറങ്ങിയാണെങ്കിലും മുയല്‍ ഇരിപ്പ് തന്നെയാണെങ്കില്‍ ആമ തന്നെയേ ജയിക്കൂ :)

Sat Jun 10, 07:10:00 pm IST  
Blogger ബിന്ദു said...

എന്റമ്മേ.. നമുക്കൊരു ബുക്കെഴുതാം , 'എന്റെ ആയിരത്തൊന്നു സംശയങ്ങള്‍'. അപ്പോള്‍ പേരായല്ലോ, ഇനി സംശയങ്ങള്‍ എഴുതിതുടങ്ങിക്കോളൂ..:)

വക്കാരി.. ഒരു ദിവസം ഇരുന്നിരുന്നു കണ്ടു പിടിച്ചതാണല്ലേ...

Sat Jun 10, 07:36:00 pm IST  
Blogger Satheesh said...

വക്കാരിയുടെ ആമയും മുയലും ഒര് ഒ വി വിജയന്‍ കഥയിലെ വരികളെ ഓര്‍മിപ്പിച്ചു..
“അതെന്താ അച്ഛാ, ഈ വലത്തെ കാളക്കു മാത്രം അടി കിട്ടണെ?”
“അത് വണ്ടിക്കാരന്റെ ചാട്ട വലത്ത് കൈയിലല്ലേ മോനേ. അപ്പം അതങ്ങനെയെ വരൂ”
“ഈ വലത് വശത്ത് എപ്പോഴും ഒരേ കാളയാണോ വര്വാ?”
“അതിന്റെ കര്‍മഫലം അത് അനുഭവിച്ചല്ലേ തീരൂ!“
സൂവിന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല..ഉത്തരം ഇല്ലാത്ത ചോദ്യം ചോദിക്കുന്നതാണ് ബുദ്ധിയുടെ ലക്ഷണം എന്നത് കൊണ്ട് നമുക്ക് സുവിന്റെ ബുദ്ധിയെ പ്രശംസിച്ചുകൊണ്ട് ചായക്കു പിരിയാം!

Sat Jun 10, 08:49:00 pm IST  
Blogger തണുപ്പന്‍ said...

ഉത്തരങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ഏറ്റവുമടുത്ത മെട്രൊ സ്റ്റേഷനില്‍ കാത്ത് നിന്നാല്‍ ചൂടോടെ കൊണ്ട് പോകാം.

Sat Jun 10, 09:31:00 pm IST  
Blogger പരസ്പരം said...

ജീവിതം തന്നെ ഒരു വലിയ സമസ്യയാണല്ലോ.അത്തരം സമസ്യകള്‍ക്ക് ഉത്തരം കിട്ടാത്തതിനാല്‍ നമ്മള്‍ അതിനുത്തരം എന്നെങ്കിലും കിട്ടുമെന്ന പ്രത്യാശയോടെ ജീവിക്കുന്നു.ഇതിന് ഉത്തരം കിട്ടി, ഇനിയൊന്നും കിട്ടാനില്ല എന്നു കരുതി പ്രത്യാശ നഷ്ടപ്പെട്ടവര്‍ ജീവിതം സ്വയമവസാനിപ്പിക്കുന്നു.എല്ലാ സംശയങ്ങളും ബാക്കിവച്ചുകൊണ്ട് നമ്മളെയും വിധി ഈ ലോകത്തില്‍നിന്നും നമ്മളറിയാത്തയൊരുനേരം തിരിച്ച് വിളിക്കുന്നു.നമ്മുടെ ഒരുപാട് സംശയങ്ങള്‍ക്കറുതി വരുത്തി പുതിയ കുറെ സമസ്യകളുള്ള മറ്റൊരു ലോകത്തിലേക്ക്...

ഈ ലോകത്തിന്റെ മനോഹാരിത നാളെ എന്തെന്ന അറിവില്ലായ്മയിലും പലവിധത്തിലുടലെടുക്കുന്ന ഇത്തരം സംശയങ്ങളിലുമല്ലേ..?

Sun Jun 11, 06:44:00 pm IST  
Blogger സു | Su said...

വക്കാരീ :) ആമകള്‍ ജയിക്കട്ടെ. മുയലുകള്‍ ജയിക്കട്ടെ. എനിക്കിങ്ങനെ ജീവിച്ചുപോയാല്‍ മതി.

ബിന്ദു :) അതൊരു നല്ല പരിപാടി ആണല്ലോ. പക്ഷെ കുറേ ചോദ്യങ്ങള്‍ കിട്ടിയിട്ടല്ലേ പറ്റൂ.

തണുപ്പാ :) പുറപ്പെട്ടിട്ടുണ്ടെങ്കില്‍ എത്തും.

സതീഷ് :) ചോദ്യമുണ്ടെങ്കില്‍ ഉത്തരവും ഉണ്ടാകും. പിന്നെ ബുദ്ധി, അത് ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ ചിലരെപ്പോലെ മറ്റുള്ളവര്‍ക്ക് ബുദ്ധിയില്ലാന്നു ഞാന്‍ വിചാരിക്കാറില്ല.

പരസ്പരം :)അതെ. ഉത്തരം കിട്ടുമ്പോള്‍ ജീവിതം തീര്‍ന്നുപോകുമെങ്കില്‍ ഉത്തരം കിട്ടാത്തതാ നല്ലത്. എന്താ കറുപ്പില്‍ മറഞ്ഞിരിക്കുന്നത്. പുറത്തേക്ക് വരൂ കാണട്ടെ.

Sun Jun 11, 08:44:00 pm IST  
Blogger Yaathrikan said...

ഈ ചോദ്യങ്ങള്‍ കന്‍ഡപ്പോള്‍ പ്പോ നാട്ടില്‍ കറങ്ങി നടക്കണ 'എസ്‌.എം.എസ്‌'കളെ പറ്റിയാണ്‌ ഓര്‍മ വന്നത്‌. ഇടക്കിടക്ക്‌ വരും "ഇന്നത്തെ ചിന്താവിഷയം" ന്നു പറഞ്ഞ്‌..

ചായക്കപ്പില്‍ ചായ കിട്ടും, ന്നാ ലോകകപ്പില്‍ ലോകം കിട്ട്വോ?
സൈക്കിളില്‍ പോയാല്‍ സൈക്ക്ലിംഗ്‌ ആവും, അപ്പൊ ട്രെയിനില്‍ പോയാല്‍ ട്രെയിനിംഗ്‌ ആവ്വോ?

ഇല്ല ന്നു ഉത്തരം പറയാം എങ്കിലും അതെന്താ ന്നുള്ള മറുചോദ്യത്തിനു ഉത്തരം കിട്ട്വോ?

ഉവ്വോ സു?

എന്റെ ബ്ലോഗ്‌ പേജ്‌ ഒന്നു മാറ്റി ട്ടോ, പുതിയ മേല്‍വിലാസം താഴെ കൊടുക്കുന്നു..

www.yaathrikan.blogspot.com

യാത്രികന്‍

Mon Jun 12, 05:04:00 pm IST  
Blogger സു | Su said...

യാത്രികന്‍ :)

Mon Jun 12, 08:56:00 pm IST  
Blogger Sapna Anu B.George said...

മകാളെ...കലക്കി, ഉത്തരം കിട്ടുംബോള്‍ അറിയിക്കണേ??

Mon Jun 12, 11:56:00 pm IST  
Blogger Unknown said...

ഇത് വായിച്ചപ്പോള്‍ ഒരു പഴേ ചോദ്യം പൊങ്ങി വന്നു..

പാളയം പള്ളിയുടെ ഏറ്റവും മുകളില്‍ സാക്ഷാല്‍ കര്‍ത്താവ് കൈയ്യും വിരിച്ച് നില്‍ക്കുന്നു. ലോകത്തെ മുഴുവനും കാത്ത് രക്ഷിക്കേണ്ട കര്‍ത്താവിന്റെ തലയില്‍ “ഇടിതാങ്ങി” ഫിറ്റ് ചെയ്തിരിക്കുന്നു. ഇടിതാങ്ങിയില്ലെങ്കില്‍ കര്‍ത്താവിന്റെയും പള്ളിയുടെയും, അതുവഴി ലോകത്തിന്റെയും കാര്യം കട്ടപ്പൊഹ! അപ്പോള്‍‍ കര്‍ത്താവോ ഇടിതാങ്ങിയോ വലുത്?


ഇത് പഴയ കോളേജ് തമാശ.
വികാരികള്‍ ദയവായി കൊലവിളി നടത്തരുതേ..

Tue Jun 13, 08:51:00 am IST  
Blogger evuraan said...

യാത്രാമൊഴീ,

അതു രസിച്ചു... :)

Tue Jun 13, 09:24:00 am IST  
Blogger സു | Su said...

സപ്ന:) അറിയിക്കാം.

വഴിപോക്കന്‍ :) ഭാഗ്യം. ഓര്‍മ വന്നത് നല്ല കാര്യങ്ങള്‍ ആണല്ലോ.

യാത്രാമൊഴി :)അതൊരു ചോദ്യം തന്നെ.

ഏവൂ :)

Tue Jun 13, 10:06:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home