Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 21, 2006

വീണ്ടും മൌനം

കടല്‍ത്തിര കരയെപ്പുണരുന്ന പോലെ,

സൂര്യന്‍ രശ്മികള്‍ ചൊരിയുന്ന പോലെ,

പ്രണയം ഹൃദയത്തില്‍ ജ്വലിക്കുന്ന പോലെ,

നിശബ്ദത രാത്രിയെ പുല്‍കുന്ന പോലെ,

മൌനം വീണ്ടും എന്‍ മനസ്സിന്‍,

പടിപ്പുരവാതില്‍ കടന്നെത്തി.

വിലക്കുവാനായില്ല,

നിരസിക്കാനായില്ല,

മൌനം മഴയായ്‌ പെയ്തൂ,

മനസ്സില്‍ ലയിച്ചു ചേര്‍ന്നു.

19 Comments:

Blogger ശ്രീജിത്ത്‌ കെ said...

കടല്‍ത്തിര കരയെപ്പുണരുന്നതും സൂര്യന്‍ രശ്മികള്‍ ചൊരിയുന്നതും പ്രണയം ഹൃദയത്തില്‍ ജ്വലിക്കുന്നതും നിശബ്ദത രാത്രിയെ പുല്‍കുന്നതും എല്ലാം ഒരുപോലെയാണോ? എന്നെ കണ്‍ഫ്യൂഷനാക്കി സു.

എന്തിനു വീണ്ടും ഈ മൌനം എന്ന് ചോദിക്കാനും ചോദിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ. പോസ്റ്റ് നന്നായി. മൌനത്തെപറ്റി പോസ്റ്റ് ഇട്ടാലും സു-വിന് മൌനം വേണ്ടാട്ടൊ.

Wed Jun 21, 01:39:00 PM IST  
Blogger പരസ്പരം said...

നന്നായിരിക്കുന്നു സു..പക്ഷെ ശ്രീജിത്തിനുണ്ടാ‍യ പോലെ എനിക്കുമൊരു കണ്‍ഫ്യൂഷന്‍.മൌനമെന്നത് നല്ലതാണോ?അതോ സു എന്തെങ്കിലും തരത്തിലുള്ള ഏകാന്തതയനുഭവിക്കുന്നതു കൊണ്ടോ?ഏകാന്തതകളിലാണല്ലോ ഈ മൌനം എന്നതനുഭവിക്കാന്‍ പറ്റുക.ആരുമൊന്നും ചോദിക്കാനില്ലാതെ..ആരോടുമൊന്നും പറയാനില്ലാതെ.ഇങ്ങെനെ പഠിക്കുന്ന കാലത്ത് ഏകാന്തതയുടെ സുഖമനുഭവിച്ചിട്ടുണ്ട്.പിന്നീട് രാവിലെ കോളേജില്‍ പോകുമ്പോളാണ് ആരോടെങ്കിലുമൊന്ന് സംസാരിക്കുക.അന്ന് സംസാരിക്കുന്നതിന്റെ വില ഞാനറിഞ്ഞു.മൌനം ഒരിക്കലും നല്ലതല്ല എന്ന പക്ഷക്കാരനാണ് ഞാന്‍.

Wed Jun 21, 05:36:00 PM IST  
Blogger സു | Su said...

ശ്രീജിത്ത്, :)


ഇതൊക്കെ ഒരുപോലെയാണോന്ന് ചോദിച്ചാല്‍ അറിയില്ല. പക്ഷെ കടല്‍ത്തിരയും, സൂര്യനും, പ്രണയവും, നിശബ്ദതയും ഒക്കെ എത്തിച്ചേരുന്നിടത്ത് മുഴുവനായി പടര്‍ന്ന് നില്‍ക്കുന്നത്പോലെ മൌനം എന്റെ മനസ്സിലും പൂര്‍ണ്ണമായി പടര്‍ന്നു എന്നേ അര്‍ത്ഥമാക്കിയുള്ളൂ. മൌനം വേണ്ടാന്നു പറഞ്ഞതിനു നന്ദി.

പരസ്പരം :) മൌനം നല്ലതാണല്ലോ. പലപ്പോഴും. ഏകാന്തതയില്‍ മാത്രമല്ല. എനിക്ക് ഏകാന്തത ഇല്ല. ഓണ്‍ലൈനും ഓഫ്‌ലൈനും ആയിട്ട് കുറേ സുഹൃത്തുക്കളുണ്ട്. സുഹൃത്തുക്കളായി അഭിനയിച്ച് പൊലിപ്പിക്കുന്നവരുണ്ട്.
സ്നേഹം മാത്രമുള്ള, ഒരുപാട് പേരുള്ള ഒരു കുടുംബമുണ്ട്. സ്നേഹം നിറഞ്ഞ ഒരുപാട് ബന്ധുക്കളുമുണ്ട്. എന്നാലും മൌനം ചിലപ്പോള്‍ ഒരു രസമാണ്.

Wed Jun 21, 07:27:00 PM IST  
Blogger ബിന്ദു said...

മൌനി ആയിരിക്കാന്‍ ഈ ജന്മം എന്നെക്കോണ്ടു പറ്റുമെന്നു തോന്നുന്നില്ല. :)

Wed Jun 21, 07:48:00 PM IST  
Blogger സു | Su said...

ബിന്ദൂ :)
“മൌനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍”

Wed Jun 21, 08:42:00 PM IST  
Anonymous Anonymous said...

പലപ്പോഴും മൌനമാണു സൂവേച്ചി എന്റെ തോഴി.

Wed Jun 21, 08:48:00 PM IST  
Blogger പാപ്പാന്‍‌/mahout said...

(ഇതു വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നതു “എന്റെ മണ്‍‌വീണയില്‍” എന്നു തുടങ്ങുന്ന ഗാനമാണ്‍‌).

മൌനം എപ്പോഴും ഏകാന്തതയല്ല എന്നു പറഞ്ഞത് വളരെ ശരി. ഇഷ്ടമല്ലാത്തവരുടെ കൂടെയാണെങ്കില്‍ മൌനമില്ലെങ്കിലും വല്ലാത്ത ഏകാന്തത. മറിച്ച്, വളരെ ഇഷ്ടമുള്ള ഒരാളുടെ കൂടെയിരിക്കുമ്പോള്‍‌ ഒന്നും തന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞില്ലെങ്കിലും ഏകാന്തതയേയില്ല.

Wed Jun 21, 10:27:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

മൌനം എപ്പോഴും ഏകാന്തതയല്ല എന്നു പറഞ്ഞത് വളരെ ശരി. ഇഷ്ടമല്ലാത്തവരുടെ കൂടെയാണെങ്കില്‍ മൌനമില്ലെങ്കിലും വല്ലാത്ത ഏകാന്തത. മറിച്ച്, വളരെ ഇഷ്ടമുള്ള ഒരാളുടെ കൂടെയിരിക്കുമ്പോള്‍‌ ഒന്നും തന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞില്ലെങ്കിലും ഏകാന്തതയേയില്ല.

(കേവലസത്യങ്ങള്‍ക്ക് പകര്‍പ്പവകാശനിയമങ്ങള്‍ ബാധകമല്ല. Copyright laws do not apply to profound truths.)

Thu Jun 22, 07:28:00 AM IST  
Blogger hametli said...

merhaba benim guzek kardesim.
alfabeniz cok guzel. insana masanin ustune sacilmis spagettiyi hatirlatiyor. keske okuyup anlayabilseydim. selametle...

Thu Jun 22, 07:33:00 AM IST  
Blogger സു | Su said...

എല്‍ ജീ :) ചതിക്കാത്ത തോഴി ആണോ?

പാപ്പാന്‍ :)അങ്ങനെയൊക്കെയാണോ? ആര്‍ക്കറിയാം.

വിശ്വം :) കലികാലം. ഒരു കമന്റ് പോലും സ്വന്തമായിട്ട് ഉണ്ടാക്കാന്‍ ആവില്ലേ? അവിടെന്താ തൃശ്ശൂര്‍പൂരം നടക്കുന്നുണ്ടോ?

വിശ്വപ്രഭാവലയം വിശ്വാസികള്‍ക്ക് മാത്രമേ പ്രത്യക്ഷമാവൂ എന്ന് ഒരു അവിശ്വാസി പറഞ്ഞു. (ഇന്നത്തേക്കുള്ള ചുണ്ടങ്ങ കൊടുത്തു. ഇനി വഴുതനങ്ങ വാങ്ങിയാല്‍ മാത്രം മതി )

hametli :) welcome.

(ഈശ്വരാ.. ഇതെന്ത് ഭാഷ? ഈ വയസ്സാംകാലത്ത് ഞാന്‍ എന്തൊക്കെ കേള്‍ക്കണം)

Thu Jun 22, 12:53:00 PM IST  
Blogger Vempally|വെമ്പള്ളി said...

സൂവെ, മൌനത്തെപ്പറ്റി വാചാലമായതു കൊള്ളാം. യ്യൊ എല്‍ജിയെ എന്തായീപ്പറേണെ, മൌനമാണ്‌ തോഴീന്നോ? അങ്ങിനെ തോന്നുന്നില്ലല്ലോ! ഇപ്പൊ ബൂലോകത്തില്‍ വാചാലമാവുന്ന കാര്യത്തില്‍ വാക്കാരിയോടൊപ്പം നില്‍ക്കാന്‍ പറ്റിയ ഒരാള്‍ എല്‍ജിയാണ്‌

Thu Jun 22, 01:30:00 PM IST  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

ഇടയ്ക്കെങ്കിലും മൌനം പെയ്തതില്‍ കുതിര്‍ന്നിരിയ്ക്കാന്‍ ഒരു സുഖമാണ്‌...

എടുത്തണിയാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ്‌ അതസ്വസ്ഥതയാവുന്നത്‌...

നന്നായി സൂ :)

Thu Jun 22, 02:22:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

ഒരാള്‍ക്കൂട്ടത്തില്‍ തനിയെയാകു(ക്കു)മ്പോള്‍ മൌനം ദുഃഖമായിത്തീരുന്നു :-(

Thu Jun 22, 05:35:00 PM IST  
Anonymous Anonymous said...

ഈ വെമ്പള്ളി ചേട്ടന്റെ ഒരു കാര്യം..ഒരു ബുദ്ധിയും ഇല്ലല്ലൊ കര്‍ത്താവെ!.. ഇതു ട്ടയ്പ്പിങ്ങ് അല്ലേ, ശബ്ദം വേണ്ടല്ലൊ.. :)

Thu Jun 22, 05:50:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

കുഞ്ഞന്‍സ് പറഞ്ഞത് കറക്ട്. ആള്‍‌ക്കൂട്ടത്തില്‍ തനിയെയില്‍ എന്നോടും ഐ.വി.ശശി പറഞ്ഞതതാ: “മിണ്ടരുത്” ഒരു ഡയലോഗുപോലും പറയാന്‍ പറ്റാത്തതിന്റെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് ഞാന്‍ അഭിനയിച്ചു, മൌനമായി... :)

നന്നായിരിക്കുന്നു, സൂ.

“ഇഷ്ടമല്ലാത്തവരുടെ കൂടെയാണെങ്കില്‍ മൌനമില്ലെങ്കിലും വല്ലാത്ത ഏകാന്തത. മറിച്ച്, വളരെ ഇഷ്ടമുള്ള ഒരാളുടെ കൂടെയിരിക്കുമ്പോള്‍‌ ഒന്നും തന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞില്ലെങ്കിലും ഏകാന്തതയേയില്ല”

വിശ്വപ്രഭ പറഞ്ഞത് തികച്ചും ശരി.

Thu Jun 22, 06:06:00 PM IST  
Blogger സു | Su said...

വെമ്പള്ളീ :) നന്ദി.

മഴനൂലുകള്‍ :) അതെ. “എടുത്തണിയാന്‍ എടുത്തണിയാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ്‌ അതസ്വസ്ഥതയാവുന്നത്‌“

എല്‍ ജീ :)അതെ. ഇതൊക്കെ വെറും ടൈപ്പിങ്ങ് അല്ലേ.

കുഞ്ഞന്‍സ് :) സത്യം.

വക്കാരീ :) ഇനിയുള്ള പടങ്ങളില്‍ വാചാലന്‍ ആവാന്‍ അവസരം ചോദിക്കാം.
അതു വിശ്വം പറഞ്ഞതല്ല കേട്ടോ. അതിനും മുകളില്‍ പാപ്പാന്‍ പറഞ്ഞിട്ടുപോയതാ. വന്ന് വന്ന് ഒരു കമന്റിനു പോലും നേരം ഇല്ലാതെ ആയി ആള്‍ക്കാര്‍ക്ക്.

Thu Jun 22, 06:27:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

അയ്യോ.. തെറ്റിപ്പോയി! പാപ്പാനേ, ക്രെഡിറ്റ് പാപ്പാന്... പിന്നെ വിശ്വം പറഞ്ഞതുപോലെ ഇതിനൊക്കെ പകര്‍പ്പവകാശമില്ലാത്തതുകാരണം, ക്രെഡിറ്റ് വിശ്വത്തിനും എല്ലാവര്‍ക്കും!

Thu Jun 22, 06:31:00 PM IST  
Blogger Vempally|വെമ്പള്ളി said...

എല്‍ജീ, ദേ വെറുതെ നാട്ടുകാരൊക്കെ പറയുന്നതു പോലെ എല്‍ജീം പറയല്ലെ! ഒന്നും ആലൊചിക്കാതെയും ചിന്തിക്കാതെയുമാണൊ എഴുതുന്നത്? ഇത്രെം ചറുപറാന്ന് എഴുതുന്ന എല്‍ജി മിണ്ടാതനങ്ങാതൊരിടത്തിരിക്കുമെന്നു പറഞ്ഞാലാരു വിശ്വസിക്കാന്‍? പുളുവടി വീരത്തിയാ അല്ലെ.

Thu Jun 22, 06:42:00 PM IST  
Anonymous Anonymous said...

ഹൊ! മൌനം വാചാലം എന്നു കേട്ടിട്ടില്ലെ, എന്നെ കുറച്ചു പുളു അടിച്ചു ജീവീക്കാന്‍ തമസ്സിക്കൂ‍...പ്ലീസ്...

Thu Jun 22, 08:23:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home