Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, June 12, 2006

വിശ്രമം

ചുറ്റുമുള്ള ബഹളങ്ങളുമായി പൊരുത്തപ്പെടാന്‍ അയാള്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ഇരുപത്തിയേഴുവര്‍ഷത്തെ പ്രവാസജീവിതം. നാട്ടില്‍ നിന്നു പോയപ്പോള്‍ പറിച്ചുനടല്‍ എന്ന് തോന്നിയില്ല. ജോലി അത്യാവശ്യമായതിനാല്‍ അതിനെക്കുറിച്ച്‌ മാത്രമേ ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ. വലിയവരുടെ ഉപദേശം ഒന്നുമാത്രമായിരുന്നു ധൈര്യം. വീട്‌, നാട്‌, വീട്ടുകാര്‍ , ബന്ധുക്കള്‍, കൂട്ടുകാര്‍... കണ്ണികള്‍ ഓരോന്ന് അറ്റുപോകുന്നതിനനുസരിച്ച്‌ പുതിയ കണ്ണികള്‍ വന്നു ചേര്‍ന്നു കൊണ്ടിരുന്നു. ഒരു ജോലിയില്‍ നിന്ന് വേറൊന്നിലേക്ക്‌. ദുഃഖവും സന്തോഷവും വേനലും വര്‍ഷവും പോലെ മാറിമാറിവന്നു. അലച്ചിലും പരാതിയും ഓരോ ഘട്ടത്തിലും കൂടെ വന്നു. സ്വപ്നങ്ങള്‍ മാത്രം എന്നും പുഷ്പിച്ചു നിന്നു. മങ്ങലില്ലാതെ, മറഞ്ഞുപോകാതെ. അതിനെയെത്തിപ്പിടിക്കാനുള്ള വ്യഗ്രതയിലാവും ജീവിതവും മുന്നോട്ട്‌ കുതിച്ച്കൊണ്ടിരുന്നത്‌. ഇനി വിശ്രമം... ശരീരം അനുകൂലിച്ച്‌ ഇരുന്നു കഴിഞ്ഞു. പക്ഷെ മനസ്സു പിണങ്ങി നില്‍ക്കുന്നു. സ്വപ്നങ്ങളോ? അതിനെത്തഴഞ്ഞ്‌ വിശ്രമിക്കാന്‍ പറ്റുമോ?

പിറന്ന മണ്ണില്‍ തിരിച്ചെത്തിയിട്ട്‌ ഒരാഴ്ചയേ ആയുള്ളൂ. മക്കളും കൊച്ചുമക്കളും വീട്ടുകാരും, ബന്ധുക്കളും, പിന്നെ കൂട്ടുകാരും ... എല്ലാവരുടേയും കൂട്ടത്തില്‍ നില്‍ക്കുമ്പോഴും എന്തോ ഒരു അപരിചതത്വം. മനസ്സ്‌ ഒറ്റയ്ക്കൊരു താവളം തേടുന്നത്‌പോലെ. പ്രവാസജീവിതത്തിന്റെ പുറന്തോട്‌ പൊട്ടിച്ച്‌ വരുന്നവര്‍ക്കൊക്കെ അനുഭവപ്പെടാറുണ്ടോ ആവോ? സമ്മാനങ്ങള്‍ പങ്കുവെച്ചും, പൊട്ടിച്ചിരിച്ചും ഒക്കെ വീട്ടിലെ മൂകതയെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്‌‍ എല്ലാവരും. പതുക്കെപ്പതുക്കെ താനും ആ ജീവിതത്തോട് അലിഞ്ഞ് ചേരുമായിരിക്കും.

ഒരുപാട് ഓര്‍മകള്‍ ഒരുമിച്ചെത്തി അയാളില്‍ അഭയം കണ്ടെത്തിക്കൊണ്ടിരുന്നു. മനസ്സുണര്‍ന്ന് ഓര്‍മകളെ സ്വാഗതം ചെയ്തെങ്കിലും അയാള്‍ ഉറക്കത്തിലേക്ക്‌ പൊയ്ക്കൊണ്ടിരുന്നു. ബഹളം നേര്‍ത്ത്‌ വന്നു. വീട്‌ മൂകതയുടെ കൂടാരം ആയപ്പോഴേക്കും അയാള്‍ അഗാധമായ ഉറക്കം ആയിരുന്നു. ഇളം കാറ്റ്‌ വന്ന് തഴുകിക്കടന്ന് പോയി. അയാള്‍ മനസ്സിനും ശരീരത്തിനും ജീവനും എന്നെന്നേക്കുമായി വിശ്രമം കൊടുത്തത്‌ അറിഞ്ഞപോലെ. അയാളുടെ സ്വപ്നങ്ങള്‍ വീതിച്ച്‌ നല്‍കാന്‍ സ്വന്തമാക്കുന്നത്‌ പോലെ.

49 Comments:

Anonymous gauri said...

:( .. SU .. ellavarudem karyam ingane thanne aanu alle ?

Mon Jun 12, 01:27:00 PM IST  
Blogger Hafez said...

soooo
enthaa vishsehangalokke ?
sukhamano ?

Mon Jun 12, 01:52:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ, ഉഗ്രനായിരിക്കുന്നു!
ഇതൊക്കെ എങ്ങനെ മനസ്സിലായി? ഓരോ പ്രവാസിയും ഈ അനുഭവങ്ങളിലൂടെയൊക്കെ കടന്നുപോകും.

Mon Jun 12, 03:46:00 PM IST  
Blogger ചില നേരത്ത്.. said...

മൂന്ന് നാല് വര്‍ഷം തികച്ച് നിന്ന് നാട്ടിലെത്തിയപ്പോള്‍, സകല അല്‍കുല്‍ത്ത് പരിപാടികളിലും ഓടി നടന്ന് തലകാണിച്ച് ഷൈന്‍ ചെയ്തിരുന്ന എനിക്കൊരു അപരിചിതത്വം. സകല നമ്പറുകളുമിറക്കി പിരിവെടുത്തിരുന്ന എന്നെ പിരിക്കുന്നു. കേവലം ഒരു വര്‍ഷം പോലും വേണ്ട ജന്മ നാടിനോടൊരു അപരിചിതത്വം തോന്നാന്‍. കാറ്റും കരിയിലയും പൂക്കളും മരങ്ങളും എല്ലാം വ്യത്യസ്തം. ചില ഉപചാരവാക്കുകള്‍ കൊണ്ട് പ്രവാസിയെ പാര്‍ശ്വവല്‍ക്കരിക്കുന്നു.
വിശ്രമം മനോഹരമായെഴുതിയ ചില അനുഭവങ്ങള്‍ തന്നെയാണ് സൂ..ഇത് ജീവിതത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നു.

Mon Jun 12, 04:08:00 PM IST  
Blogger പരസ്പരം said...

ഇതിലെ അയാള്‍ ഞാനാണോ എന്ന് സംശയിച്ചു. ഞാനുള്‍പ്പെടുന്ന പ്രവാസസമൂഹത്തിലെ ഓരൊ വ്യക്തിയുടെയും സംശയവും ഇതുതന്നെയായിരിക്കുമെന്നനുമാനിക്കുന്നു. പ്രവാസിയല്ലാതിരുന്നിട്ടും പ്രവാസിയെക്കുറിച്ചെഴുതിയത് നന്നായി.ഇത്തരം വിഷയം ഏറ്റവും നന്നായ് അവതരിപ്പിച്ചിരിക്കുന്നു “ഗര്‍ഷോം” എന്ന ചലച്ചിത്രത്തില്‍.പ്രവാസിയല്ലാതെ ജീവിക്കുവാനസുലഭ ഭാഗ്യം കിട്ടിയ വ്യക്തിയാണ് സു.പ്രവാസിയായതിനാല്‍ എന്നും നാടിനെക്കുറിച്ചോര്‍ക്കുവാന്‍ സാധിക്കുന്നു എന്ന ഒരു വൈരുദ്ധ്യം മാത്രം ഈ പ്രവാസിയില്‍ നല്ലതായ്‍ നിലനില്‍ക്കുന്നു.

Mon Jun 12, 04:09:00 PM IST  
Blogger Thulasi said...

അനുഭവം: ഓപണിങ്‌ ബൌള്‍ ചെയ്തിരുന്ന, കളി നിയന്ത്രിച്ചിരുന്ന എനിക്ക്‌ ഒരോവറിന്‌ വേണ്ടി ലോങ്ങ്‌ ഓണില്‍ കാത്ത്‌ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. കൂടെ കളിച്ചിരുന്നവരും, മൈതാനവും പോലും കൂട്ടില്‍ നിന്നും പുറത്താക്കപെട്ടവണെ പോലെ പെറുമാറിയിട്ടുണ്ട്‌....

നല്ല ഒതുക്കമുള്ള രചന

Mon Jun 12, 04:21:00 PM IST  
Blogger ജേക്കബ്‌ said...

നല്ല പോസ്റ്റ്‌

തുളസീ : എനിക്കും അതേ അനുഭവം ഉണ്ടായിട്ടുണ്ട്‌....

Mon Jun 12, 04:40:00 PM IST  
Blogger സു | Su said...

ഗൌരി :) കുറേക്കാലമായല്ലോ കണ്ടിട്ട്? പുതിയ പുതിയ ഒരുപാട് ബ്ലോഗുകള്‍ വന്നു. മയില്‍പ്പീലി വായിക്കാന്‍ നല്ല രസം ഉണ്ടായിരുന്നു. ഒരു മലയാളം ബ്ലോഗ് തുടങ്ങൂ. വായിക്കാന്‍ അറിയാലോ പിന്നെ എന്താ ?

ഹഫീസ് :) സുഖമായിട്ട് പോകുന്നു. എവിടെപ്പോയിരുന്നു?

കലേഷ് :) പ്രവാസിയെപ്പറ്റി ഒരു കഥ പണ്ട് എഴുതിയിരുന്നു. അപ്പോഴും പറഞ്ഞിട്ടുണ്ട്. പെണ്‍‌മക്കള്‍ എന്നെന്നേക്കുമായി പ്രവാസികളെപ്പോലെ ജീവിയ്ക്കാന്‍ വിധിക്കപ്പെട്ടവരാണ്.

ഇബ്രു :) നന്ദി

തുളസീ :) നന്ദി

പരസ്പരം :)സ്വന്തം ജീവിതത്തോട് ചേര്‍ത്ത് ഈ കഥ വായിച്ചതില്‍ സന്തോഷം. “ഗര്‍ഷോം” എന്ന സിനിമ കാണണം എന്നുണ്ടായിരുന്നു. കണ്ടില്ല.

ജേക്കബ് :)

Mon Jun 12, 04:45:00 PM IST  
Blogger കുറുമാന്‍ said...

നാട്ടിലിരുന്ന് സൂ , പ്രവാസിയുടെ ദുഖങ്ങളിലേക്കും, അവന്റെ വ്യാകുലതകളിലേക്കും, കണ്ണുപായിച്ച്, ആ നഗ്ന സത്യത്തെ ഭംഗിയായി പറഞ്ഞിരിക്കുന്നു.

Mon Jun 12, 05:57:00 PM IST  
Blogger അതുല്യ said...

ഈ ഒരു അപരിചിതത്വം ഒരു പരിധി വരെ, പൂട്ടികിടക്കുന്ന അവനവന്റെ വീട്ടിലോ, അലെങ്കില്‍ തന്റെ ഭാര്യയും കുഞ്ഞുങ്ങളും "മാത്രം" ഉള്ള വീട്ടിലേയ്കോ എത്തിപെട്ടാല്‍ കുറയും. കഴിയുമെങ്കില്‍, എയര്‍പോട്ടില്‍ പോലും എത്തി വരവേല്‍ക്കാന്‍ ആളുണ്ടാവാന്‍ പാടില്ല. തനിയ്ക്‌ താനും പെരെയ്ക്‌ തൂണും.

ആശ്രയം/ആള്‍ക്കുട്ടം/ആതിഥേയം ഒക്കെ പ്രതീക്ഷിക്കുമ്പോഴാണു അപിരിചിതത്വവും, അനാഥത്ത്വവുമൊക്കെ ഉണ്ടാവുന്നത്‌. പിന്നെ അല്‍പം ഫിഫി.. ഒരു ചക്രത്തിലല്ലേ നമ്മളെല്ലാവരും? ചിലപ്പോ മുകളില്‍, അല്‍പം കഴിഞ്ഞ്‌ താഴെ... പിന്നെയും മുകളില്‍, പിന്നെ താഴെ.... പിന്നെ സൌഹൃദബന്ധങ്ങള്‍/രക്തബന്ധങ്ങള്‍ ഒക്കെ കണ്ണിനുമുമ്പില്‍ ഇല്ലാതാവുമ്പോള്‍, മനസ്സിന്റെ താളിലും മഷിയ്ക്‌ നിറം മങ്ങും, അത്‌ വഴി ആ സമയം മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു വിഷയം സ്ഥാനം പിടിയ്കും. നമ്മുടെ മനസ്സില്‍ പഴയ സ്ഥാനം ഉണ്ടായാല്‍ തന്നെ, മറ്റുള്ളവരുടെ മനസ്സില്‍ അതിനു കുറവുവന്നിട്ടുണ്ടാവും, നമ്മളാണു അവരില്‍ നിന്ന് ഒഴുകി ദൂരെ പോയി പ്രവാസിയായത്‌, അവര്‍ അവിടെത്തനെയുണ്ടായിരുന്നു, അതു വഴി, നമ്മളെ സുഹ്രത്തായി കണ്ട സ്ഥാനത്ത്‌ അല്ലെങ്കില്‍ നമ്മുടെ വിടവില്‍, അവിടെ മറ്റൊരാള്‍ ശക്തിയായി സ്ഥാനം കൊണ്ടിരിയ്കാം.

ഒരുവീടു പോലെ കഴിഞ്ഞ അയല്വവ്ക്കത്തെ വാടകക്കാര്‍, ആരെങ്കിലും ഒഴിഞ്ഞു പോയിട്ട്‌, മറ്റൊരു വാടകക്കാര്‍ വരുമ്പോ, പോയവര്‍, പണ്ടുണ്ടായിരുന്നവര്‍ മാത്രമായി മാറുന്നുവില്ലേ? ഇത്‌ പ്രവാസിയ്കു മാത്രമുണ്ടാവുന്ന അവസ്ഥയല്ലാ, മറിച്ച്‌ ഏതൊരു മനുഷ്യനും കടന്ന് പോകുവാന്‍ ഒരു പക്ഷെ വിധിയ്കപെട്ട ദൈവത്തിന്റെ മറ്റൊരു നേരമ്പോക്കായിട്ടു വേണം കരുതാന്‍.

ഒരു പാട്‌ അടുത്ത ബന്ധുത്വം പോലും, ചിലപ്പോ ചില കല്ല്യാണവീടുകളില്‍, ഒരു പാട്‌ കാശ്‌ സഹായിച്ചവരുടെ മുമ്പില്‍ നിക്ഷ്പ്രഭമാവുന്നില്ലേ? ഒരുപക്ഷെ,കല്ല്യാണത്തിനു മുമ്പ്‌, അതിലും വലിയ അപായസ്ഥിതിയില്‍ നിന്ന് അവരെ രക്ഷിച്ചിട്ടുണ്ടാവാം ഈ ബന്ധു. പക്ഷെ, അവന്‍ തന്നെ ഇപ്പോ കാശിറക്കിയ മറ്റോരുവന്റെ മുമ്പില്‍ വട്ട പൂജ്യം..
!

സൂ പറഞ്ഞ ഈ അപരിചിതത്വം ഒരുപാടിടങ്ങളില്‍ തുളസി പറഞ്ഞതിനേക്കാളും കാഠിന്യത്തില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌, അതാണു ഈ കമന്റിത്ര നീളാന്‍ കാരണം. ചുറ്റുപാടുകള്‍ നിരത്തുക തീക്കൊള്ളി കൊണ്ട്‌ തലചൊറിയുന്ന പോലെയാവും, പ്രത്യേകിച്ച്‌, പിന്നെയും ഒരു നാട്ടിലേയ്ക്‌ ഒരു യാത്ര തിരിയ്കുന്ന ഈ വേളയില്‍..

പൊയ്‌-പോനതെ നിനക്കിറവന്‍
ബുദ്ധികെട്ട കളുതൈ..
മണ്‍കുതിരയെ നമ്പി
ആറ്റിലിറങ്കാതെ കണ്ണാ...

നല്ല പോസ്റ്റ്‌ സൂ.

Mon Jun 12, 06:04:00 PM IST  
Anonymous Anonymous said...

സൂ ചേച്ചി എങ്ങിനെയാന്നേ ഇങ്ങിനെ പെട്ടന്നു പെട്ടന്നു ഇത്രേം നല്ല വിഷയങ്ങള്‍ നല്ല മനോഹരമായി പോസ്റ്റുന്നെ?

Mon Jun 12, 06:13:00 PM IST  
Anonymous Anonymous said...

എല്ജിയാളൊരു സോപ്പാല്ലേ? ഇങ്ങനെ ഒരു കമന്റ്‌ എഴുതിയാ പിന്നെ ഒന്നും പറയാതെ കഴിയ്കാലോ അല്ലേ. എന്നാലും ഒന്ന് പോസ്റ്റ്‌ വായിക്കണം എടയ്ക്‌. വല്ല ആളുകളും മരിച്ച വിവരം വല്ലതുമാണെങ്കിലു പിന്നെ, ഇത്‌ പോലെ അറിയാതെ വരി എഴുതിയാ എല്ജീടെ എല്ലൂരൂം ആളുകളു.

Mon Jun 12, 06:27:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

നന്നായി. വേറിട്ടൊരു എഴുത്ത്‌.

പുറം രാജ്യത്തിലല്ലെങ്കിലും ഞാനും ഇത്‌ അനുഭവിച്ചിട്ടുണ്ട്‌.8-10 കൊല്ലം സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം നടത്തിയിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ സഹചാരികളില്‍ നിന്നും. ഈയിടെ ഇലക്ഷന്‌ മുന്നേ നാട്ടിലെത്തിയപ്പോള്‍ 'വോട്ടിന്‌ കാണുമോ?' എന്ന്‌ ചോദ്യം. ഇല്ല എന്ന്‌ പറഞ്ഞപ്പോള്‍ കൂടെ വന്നവരെ കണ്ണ്‌ കാണിച്ചിട്ട്‌ ഒരു സമര്‍ത്ഥന്‍ പറഞ്ഞു 'നല്ല ഫണ്ട്‌ എഴുതിക്കോ ഇനി ഇപ്പഴെങ്ങും കിട്ടില്ല' എന്ന്‌.

Mon Jun 12, 06:42:00 PM IST  
Anonymous Anonymous said...

എഹ്! എന്തുവാണു ഈ അനോണിമസ് പറയുന്നേ, സത്യമായിട്ടു ഞാന്‍ വായിച്ചു...ഒരു പ്രവാസിയുടെ ദു:ഖം ഒക്കെ. കമന്റു പോലും വായിച്ചു..സൂ ചേച്ചി എഴുതിയതു...കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ പ്രവാസി ആണു എന്നു പറഞ്ഞതും ഒക്കെ .
പിന്നെ സൂ ചേച്ചി എല്ലാ വീക്കിലും എങ്ങിനെ എഴുതുന്നു എന്നു അല്‍ഭുതം വരേം ചെയ്തു?

പിന്നെ ഞാന്‍ കഥയുടെ ഉള്ളില്‍ കൂടി പോയി വെളിയില്‍ കൂടി ഒക്കെ വന്നു..അങ്ങിനെ എന്തിനാ ഒരു കമന്റിട്ടു നശിപ്പിക്കണേ എന്നു വിചാരിച്ചു..
കോംബ്ലാന്‍ ബൊയില്‍ ഒരു കമന്റിട്ടതു കൊണ്ടു ഉമേഷേട്ടനും ശനി ഭഗവാനും കൂടെ എന്നെ കളിയാക്കി കൊന്നതു കാരണം...

ഞാന്‍ വേറെ എന്തു മഹാ‍പരാധം ആണു ചെയ്തേ എന്റെ കര്‍ത്താവേ? :-((

Mon Jun 12, 06:52:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

നന്നായിരിക്കുന്നു. പല കടുംബങ്ങളിലും ഈ ആള്‍ക്കൂട്ടം കുറഞ്ഞു കുറഞ്ഞു വരുന്നു....

Mon Jun 12, 06:59:00 PM IST  
Anonymous Anonymous said...

നല്ല വിഷയങ്ങള്‍ എന്നു എഴുതിയതുകൊണ്ടാണോ? പിന്നെ,എന്താ ഇത്രേം ക്രൂരമായ, ദു:ഖം വിതക്കും വിഷയങ്ങള്‍ എന്നു എഴുതണോ? എന്തു വിഷയവും, നല്ല വിഷയം അല്ലെ? അതോ അങ്ങിനത്തെ പ്രയോഗം ഇനി മലയാളത്തില്‍ തെറ്റാണോ?

Mon Jun 12, 07:04:00 PM IST  
Blogger സു | Su said...

അതുല്യക്ക് നന്ദി

എല്‍ ജീ :) എല്‍. ജി വായിച്ചിട്ട് എഴുതിയതാണെന്ന് എനിക്കറിയാം കേട്ടോ.
ചൊട്ടയിലെ ശീലം ചുടലവരെ എന്ന് കേട്ടിട്ടില്ലേ. അതാണ് ചിലര്‍ കാണിക്കുന്നത്. തനിക്കില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമ്പോള്‍ ഉള്ള ഒരു തരം മാനസിക വിഭ്രാന്തി. അസൂയ എന്ന് നമ്മളൊക്കെ അറിയുന്ന അസുഖം.പക്ഷെ ആ വാക്കിനേക്കാളും നീളത്തിലും വണ്ണത്തിലും ഒക്കെ ആണ് അതിന്റെ വലുപ്പം. അത് ഞാനോ എല്‍ ജി യോ അല്ല, ദൈവം വിചാരിച്ചാല്‍പ്പോലും മാറ്റാന്‍ പറ്റില്ല. എല്‍ ജി എഴുതിയ ഉഗ്രന്‍ പോസ്റ്റും, തങ്ങളുടെ എല്ലാത്തരം തരികിടകള്‍ക്ക് ശേഷവും സൂര്യഗായത്രിയില്‍ കാണുന്ന പോസ്റ്റുകളും ഒക്കെ ചില ദരിദ്രമനസ്സുകള്‍ക്ക് പിടിക്കില്ല. അവരൊക്കെ പേരു വെച്ച് പുകഴ്ത്തും. കണ്ണൊന്ന് തെറ്റിയാല്‍ അസൂയയുടെ കെട്ടഴിച്ച് വിടും. അതിനൊന്നും എല്‍ ജി വിഷമിക്കരുത്. :)

വര്‍ണം :) നന്ദി
വക്കാരീ :)

Mon Jun 12, 07:58:00 PM IST  
Blogger ആനക്കൂടന്‍ said...

ഓരോ ആഴ്ചയും ഓരോ പുതിയ ചിന്തകള്‍. ചിന്തിപ്പിക്കുന്നവ... നന്നായിട്ടുണ്ട്.

Mon Jun 12, 08:03:00 PM IST  
Blogger കുറുമാന്‍ said...

സൂ : ഞാനും ഒരു കുഞ്ഞ്യേ കമന്റു വച്ഛിരുന്നു.

എന്റെ പല്ലൊട്ടി, വട്ട് മിട്ടായി, തേന്‍ നിലാവ്.

കണ്ടോളാം :)

Mon Jun 12, 08:09:00 PM IST  
Blogger .::Anil അനില്‍::. said...

കുവൈറ്റിലെയാണെന്നു തോന്നുന്നു, ഒരു ജോര്‍ജ് ചേട്ടന്റെ കഥ ആരോ പറഞ്ഞുതന്നിട്ടുണ്ട്.
കുടുംബത്തിനുവേണ്ടി ജീവിച്ച്, സ്വപ്നം കണ്ട മടക്കം ആയപ്പോഴേയ്ക്ക് പുത്രകളത്രാദികളാല്‍ തെരുവിലെറിയപ്പെട്ട് അവിടെയവസാനിച്ച പ്രവാസിയുടെ കഥ.

Mon Jun 12, 08:18:00 PM IST  
Blogger Hamrash said...

Nice & Very interesting site.I am also intereseted in starting posting in malayalam.Would you help me? My blog is www.hamrashedava.blogspot.com & my email is hamrash@gmail.com

Mon Jun 12, 08:20:00 PM IST  
Anonymous Anonymous said...

എയ്യൊ! എന്റെ സൂ ചേച്ചി.... എന്നോടു ആര്‍ക്കെങ്കിലും അസൂയയൊ? കര്‍ത്താവേ! അതിനു മുംബു ഞാന്‍ ഉമേഷേട്ടന്റെ പോലെ ആവും..എന്നൊക്കെ പറയുന്നതാണു ശരി.

എന്തായലും അതാവില്ല..എന്റെ ശല്യം സഹിക്കാന്‍ വയ്യാണ്ടു..ആരാണ്ടു പൊട്ടിത്തേറിച്ചതാണു..അല്ലെങ്കിലും സൂ ചേച്ചി ഇത്രേം രസായിട്ടു എഴുതുംബൊ, ഞാന്‍ ഇങ്ങിനെ ഒരു പൊട്ട കമന്റ് വെച്ചു സൂ ചേച്ചീനെ അപമാനിച്ചു എന്നു സൂചേച്ചീടെ ഏതെങ്കിലും ആരാധകനു തോന്നിയ ദേഷ്യവും ആവാം. അതു...
അഹ്! പോട്ടെ, എന്റെ വിഷമം ആ ശ്രീജിത്തേട്ടന്റെ ആ കല്യാണ ഫോട്ടാ കണ്ടതോടെ പോയി.. :)

Mon Jun 12, 08:35:00 PM IST  
Blogger സു | Su said...

കുറുമാനേ :) നന്ദി. വിട്ടുപോയതില്‍ ക്ഷമിക്കൂ. എനാലും മറുപടി തരാതിരിക്കില്ല കേട്ടോ.
മുട്ടായികളൊന്നും തിരിച്ച് തരാന്‍ ഉദ്ദേശം ഇല്ല.

ആനക്കൂടാ :) തിരക്കിനിടയിലും ഇങ്ങോട്ടൊരു എത്തിനോട്ടത്തിന് നന്ദി.

അനിലേട്ടാ :) അങ്ങനെയൊരു അവസ്ഥ വരാന്‍ ആണെങ്കില്‍ ആരും പ്രവാസികള്‍ ആവാത്തതാണ് നല്ലത്.

Harisasathar :) thanks for visiting my blog, and happy to know that u want to write in malayalam. pls. visit http://vfaq.blogspot.com . U will get required info.

Mon Jun 12, 08:48:00 PM IST  
Blogger ബിന്ദു said...

ഇതു മുന്നില്‍ കണ്ടാണു പല പ്രവാസികളും നാട്ടിലേക്കു പോവാന്‍ മടിക്കുന്നത്‌. എല്ലാവര്‍ക്കും വേണ്ടി എഴുതി...

Mon Jun 12, 10:15:00 PM IST  
Blogger സ്നേഹിതന്‍ said...

'വിശ്രമം' നന്നായിരിയ്ക്കുന്നു.

Mon Jun 12, 10:51:00 PM IST  
Blogger makkru said...

enna untu visheshangal?? ente pEru makkru...engana ningal malayalathil type cheyyunne??

Tue Jun 13, 01:39:00 AM IST  
Blogger Reshma said...

സൂ, ഭംഗിയായി എഴുതിയിട്ടുണ്ട്. ഇത് എന്റെ അനുഭവം ആണല്ലോന്ന് വായിക്കുണോര്‍ക്ക് തോന്നിയല്ലോ. എനിക്കെന്തോ കഴിഞ്ഞ രണ്ടു പ്രാവശ്യവും നാട്ടില്‍ എത്തിയപ്പോ നാടും വീടും വിട്ട് ഞാന്‍ എവിടേം പോയില്ലല്ലോന്നുള്ള തോന്നലാരുന്നു.പിന്നേ പെണ്മക്കളുറെ വിവാഹ-പ്രവാസത്തിന് ഞങ്ങള്‍ കോഴിക്കോട്-കണ്ണൂര്‍ മാപ്പിളമാര്‍ ഒരു വഴി കണ്ടെത്തിയുണ്ടെ. ചെക്കനെ പിടിച്ച് പെണ്‍ വീട്ടില്‍ നിര്‍ത്താ. ങ്ങേ എന്ത് അയ്യേന്നോ?സംഭവം നമ്മളെ പാര്‍ട്ടിക്ക് വിന്‍-വിന്‍ ആണെന്നേ. വീട്ടില്‍ പഴയ പോലെ ചട്ടമ്പിത്തരവും ആയി കഴിയാം , ഒന്നോ രണ്ടോ ദിവസം കൂടുമ്പോ പോണതോണ്ട് കണവന്റെ വീട്ടില്‍ എപ്പോഴും രോയല്‍ ട്ട്രീറ്റ്മെന്റ്;)

Tue Jun 13, 02:08:00 AM IST  
Blogger ബിന്ദു said...

എന്നാല്‍ രേഷ്മ ആളൊരു ഭാഗ്യവതി തന്നെ, കുശുമ്പു വരുന്നു എനിക്കു..
:)

Tue Jun 13, 02:13:00 AM IST  
Blogger Adithyan said...

ഞാനും പണ്ടു കരുതിയിരുന്നത്‌ പ്രവാസിയുടെ കണ്ണീര്‍ മുതലക്കണ്ണീര്‍ ആണെന്നായിരുന്നു.

അനുഭവങ്ങള്‍...പാഠങ്ങള്‍....

Tue Jun 13, 08:10:00 AM IST  
Blogger സു | Su said...

ബിന്ദു :)

സ്നേഹിതന്‍ :)

രേഷ്മയ്ക്ക് ഇഷ്ടമായി കഥ അല്ലേ?

ആദി :)അനുഭവത്തിന്റെ വെളിച്ചം എന്ന് പറയുന്നത് അതാണ്.

മക്ക്രു :) സ്വാഗതം. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് മുകളില്‍ ഒരാള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒക്കെ എളുപ്പമാണല്ലോ കാര്യങ്ങള്‍.

http://vfaq.blogspot.com ല്‍ പോയി നോക്കൂ. ഒക്കെ അവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.

Tue Jun 13, 10:12:00 AM IST  
Anonymous Anonymous said...

സൂര്യഗായത്രിയില്‍ കാണുന്ന പോസ്റ്റുകളും ....

Araanu Suryagayathriyil Postidunnathu? Su thanne? oru samshyam chodichatha ketto.

തനിക്കില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമ്പോള്‍

Ella pennungale kkaalum Su (oru pennanangil, suryagayathri ennu thanne aaanu peru enkil, kannuru thanne aanu veedum enkil....), appo ellaare kkattum Su vinu enthaanaavo kooduthal ullathu? Alpam kuravu untu ennaanu Aravindan paranjapole ellarkkum thonniyathu.

Pinneyum parayatte, orupaadu pere kandittunde..... pakshe ethu pole orennam... ente pengal o bharya yo, ammayo ammoomayo okke ayirunnelu... ente thiruvalla karthiyayani bagothi........urangatte eni, eni erunnaa kannu fuse aavumae..

Tue Jun 13, 10:42:00 AM IST  
Anonymous സുനില്‍ said...

"പെണ്‍‌മക്കള്‍ എന്നെന്നേക്കുമായി പ്രവാസികളെപ്പോലെ ജീവിയ്ക്കാന്‍ ..."നന്നായി. ആ കഥ ഏതാ സൂ?
-സു-

Tue Jun 13, 10:54:00 AM IST  
Blogger സു | Su said...

സുനില്‍ :) അതു കഥയിലെ കമന്റില്‍ പറഞ്ഞതാണ് കേട്ടോ.

Tue Jun 13, 11:06:00 AM IST  
Blogger ദേവന്‍ said...

വീടു വിട്ട്‌ ഇറങ്ങിയിട്ടു കൊല്ലം പതിനഞ്ച്‌. നാടു വിട്ടിട്ട്‌ പത്ത്‌. രാജ്യം വിട്ടിട്ട്‌ ആറ്‌. എവിടെ നിന്നോ വന്നു ഞാന്‍ എവിടേക്കോ പോണു ഞാന്‍..എന്തോ ഒരു വാസം- അജ്ഞാതവാസമോ, വീഥീവാസമോ? ഒന്നും ഓര്‍ക്കാതായി സൂ.

Tue Jun 13, 11:20:00 AM IST  
Blogger സു | Su said...

ദേവാ :)വീഥി വാസം എന്തായാലും വേണ്ട. പിന്നെ അസൂയയ്ക്ക് മരുന്നു കണ്ടുപിടിക്കുന്നതിനെപ്പറ്റി ഒന്ന് സീരിയസ് ആയിട്ട് ചിന്തിച്ചാല്‍ എന്താ ;) വൈദ്യം കൈയില്‍ ഉള്ളത്കൊണ്ട് ചോദിച്ചതാണേ.

Tue Jun 13, 11:30:00 AM IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

അസൂയക്കു്‌ മരുന്നു്‌ അവഗണന തന്നെ സൂ. ഗണിക്കുമ്പോഴാണു്‌ അവ നമ്മെ ബാധിക്കുന്നതു്‌. ബ്ലോഗ്ഗരില്‍ 90ശതമാനത്തിനും കഥകള്‍ വ്യക്തമാണു്‌. അതാരെയും മനസ്സിലാക്കിക്കാന്‍ പാടുപെടേണ്ടതില്ല. അങ്ങനെ ചെയ്താല്‍ സ്ഥിതി വഷളാവുകയേ ഉള്ളൂ.

നേരിട്ടറിയുകയോ കാണുകയോ ചെയ്തിട്ടില്ലാത്തവര്‍ക്കു്‌ എഴുതുകള്‍ വഴി രൂപീകരിച്ചു കിട്ടുന്ന ഒരു സ്വഭാവചിത്രമുണ്ടു്‌. പുതുതായി വരുന്നവര്‍ക്കു കിട്ടുന്ന ചിത്രം നന്നായിരിക്കാന്‍ വേണ്ടിയെങ്കിലും സൂ, ദയവായി അവഗണിക്കുക.

Tue Jun 13, 12:12:00 PM IST  
Blogger സു | Su said...

സിദ്ധാര്‍ത്ഥാ :) ഞാന്‍ ഗണിച്ചിട്ടില്ല. ഗണിക്കാന്‍ പോകുന്നുമില്ല.

Tue Jun 13, 12:17:00 PM IST  
Blogger വിശാല മനസ്കന്‍ said...

'ചുറ്റുമുള്ള ബഹളങ്ങളുമായി പൊരുത്തപ്പെടാന്‍ അയാള്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല'

അവിടെയാണ് പ്രശ്നം. അതാണ് അതാണ് അതാണ് സമൂഹ ജീവിയായ മന്‍ ഷ്യന്‍ ആദ്യം പഠിക്കേണ്ടത്.

സത്യം പറയട്ടെ, സൂ. നാട് വിട്ടിട്ട് പത്തുകൊല്ലമായി. എങ്കിലും എനിക്ക് നാട്ടില്‍ ചെല്ലുമ്പോള്‍ വല്യ അപരിചിതത്വം ഒന്നും തോന്നാറില്ല.
അവരെ കാണുന്നില്ലന്നേയുള്ളൂ...മനസ്സില്‍ നിറച്ചും അവരല്ലേ. പ്രവാസത്തിന്റെ പുറന്തോട് അതുകൊണ്ട് പ്രത്യേകിച്ച് പൊട്ടിക്കേണ്ടി വരാറില്ല.

പിന്നെ, ‘എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും... ഒള്ളതുവച്ച് സന്തോഷായി, അവനവന്റെ ഉത്തരവാദിത്വങ്ങള്‍ എന്‍‌ജോയ് ചെയ്ത് ആക്ടീവായി ആര്‍മാദ്ച്ച് ജീവിക്കുക‘ എന്നല്ലേ പ്രമാണം.

‘കടലില്‍ പോയാല്‍ സന്തോയം, പോയില്ലേ സന്തോയം....‘ എന്ന അമരത്തില്‍ ഡൈലോഗ് ഓര്‍മ്മ വരുന്നു.

ഹവ്വെവര്‍, സൂ, ‘വിശ്രമം‘ പോസ്റ്റ് എനിക്കും ഇഷ്ടായി.

Tue Jun 13, 01:00:00 PM IST  
Blogger സു | Su said...

വിശാലാ :) തിരക്കിനിടയിലും സന്ദര്‍ശിച്ചതില്‍ നന്ദി. പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

പിന്നെ അമരത്തെക്കുറിച്ച് വാചാല ആവണം എന്നുണ്ടായിരുന്നു. ഒരു മൂഡില്ല.

Tue Jun 13, 01:37:00 PM IST  
Anonymous സുനില്‍ said...

ഈ “ഹവ്വെവര്‍, സൂ, “ പ്രയോഗത്തിന് വിശാലന് കോപ്പീറൈറ്റ് അനുവദിച്ചുതന്നിരിക്കുന്നു.
-സു-

Tue Jun 13, 02:54:00 PM IST  
Blogger സു | Su said...

സുഹൃത്തുക്കളേ,

ഈ ബ്ലോഗിലെ സൈറ്റ് മീറ്റര്‍ പ്രകാരം ഇന്നലെ വെച്ച അനോണിമസ് കമന്റ് എവിടെനിന്നാണെന്ന് തെളിഞ്ഞിരിക്കുന്നു.അതിന്റെ ഡീറ്റെയി‌ല്‍‌സ് ഇവിടെ വെക്കാമോ എന്നറിയില്ല. ഇവിടെ പകലാവുമ്പോള്‍ കമന്റടിക്കുന്ന സ്ഥലത്ത് രാത്രി ആണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാം. പക്ഷെ സൈറ്റ് മീറ്ററിനെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല. ദൈവം മാത്രമല്ല സൈറ്റ് മീറ്ററും ഒക്കെ കാണും എന്നിപ്പോള്‍ മനസ്സിലായില്ലേ ;) പിന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യം പറയേണ്ടല്ലോ. എന്നാലും താന്‍ വെക്കുന്ന അനോണിമസ് കമന്റുകളൊന്നും കണ്ടുപിടിക്കില്ല, മറ്റുള്ളവരൊക്കെ വിഡ്ഡികള്‍ ആണെന്ന് കരുതാന്‍ ഭയങ്കര ധൈര്യം വേണം.

Wed Jun 14, 07:28:00 AM IST  
Blogger ബിന്ദു said...

സിദ്ധാര്‍ത്ഥന്‍ പറഞ്ഞതു പോലെ ബ്ലോഗ്ഗരില്‍ തൊണ്ണൂറു ശതമാനത്തിനും അറിയാം, പിന്നെ എന്നെ കണ്ടാല്‍ കിണ്ണം കട്ടു എന്നാര്‍ക്കെങ്കിലും തോന്നുമ്പോഴാണ്‌ വീണ്ടും അനോണികള്‍ പിറക്കുന്നത്‌. ഒരു സിമ്പോസിയം വേണം ന്നു തോന്നുന്നല്ലൊ സൂ...
;)

Wed Jun 14, 07:46:00 AM IST  
Blogger മന്‍ജിത്‌ | Manjith said...

സാധാരണ നിലയില്‍ ഇത്തരം വിവാദങ്ങളില്‍ ഇടപെടാറില്ല. എങ്കിലും പറയട്ടെ സൂ, ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് ആളാരാണെന്നുകൂടെ അങ്ങു പറയരുതോ, ഉറപ്പുണ്ടെങ്കില്‍. ഇങ്ങനെ സൂചനകള്‍ മാത്രം വച്ചുപോയാല്‍ ഓരോരുത്തരുടെയും ഭാവനകള്‍ ഉണര്‍ന്നു വെറുതേ സമയവും തലയും പാഴാക്കും. അതത്ര നല്ല പ്രവണതയുമല്ല. ആരായിരിക്കും ആരായിരിക്കും എന്ന അന്വേഷണങ്ങള്‍ പെരുകുന്നതും അത് തികച്ചും അവാസ്തവമായ നിലപാടുകളില്‍ എത്തിച്ചേരുന്നതും നേരിട്ട് കണ്ട് വേദനിച്ചതുകൊണ്ടു പറയുകയാണ്.

Wed Jun 14, 08:07:00 AM IST  
Anonymous Anonymous said...

വേണ്ട സൂചേച്ചി,എന്തിനാന്നേ? പാവം പൊയ്ക്കോട്ടെ,ആരാണു എന്നു എനിക്കറിയില്ല. അറിയേം വേണ്ടാ.പക്ഷെ ഈ ഒരപരാധം അങ്ങടു പൊറുക്കുക.സൂ ചേച്ചിക്ക് കണ്ടു പിടിക്കാന്നു അറിയാല്ലൊ,അപ്പൊ അവരിനി അങ്ങിനെ ഒന്നും
ചെയ്യില്ലായിരിക്കും.

അനോണിമസെ,
അപ്പൊ ഇനി അങ്ങിനെ ഒന്നും വ്യക്തിപരമായി ഒന്നും എഴുതണ്ടാട്ടൊ. വെറുതെ എന്തിനാന്നേ മനുഷ്യന്മാരു തമ്മില്‍ ഉരസുന്നേ?

ഒക്കെ,എല്ലാരും കൈ കൊടുത്തെ, ചിരിച്ചേ. ബി ഹാപ്പി.

(അയ്യൊ! ഇനി ല്ലാരും കൂടി ഞാനാന്നു വിചാരിക്കല്ലേ! കണ്ടോണ്ടു നിന്നവന്‍ കൊണ്ടോണ്ടു പൊയെന്ന് വല്ലോ ചൊല്ലുമുണ്ടൊ?)

Wed Jun 14, 09:53:00 AM IST  
Anonymous Anonymous said...

‘കടലില്‍ പോയാല്‍ സന്തോയം, പോയില്ലേ സന്തോയം....‘ ഹ!ഹ! എനിക്കങ്ങടതു പിടിച്ചു.സത്യം ആയിട്ടു അങ്ങിനെ ജീവിക്കാന്‍ പറ്റിയെങ്കില്‍..... :-)

Wed Jun 14, 09:55:00 AM IST  
Blogger Reshma said...

പ്രിയ അനോണിക്ക്,

നമ്മളെ ഒക്കെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഇവിടെ നടക്കുന്ന സൂ-നെ പറ്റി ഇങ്ങനെയൊന്നും പറയേണ്ട ഒരു ആവശ്യവുമില്ലായിരുന്നല്ലോ?അവരുടെ കുറവുകള്‍ അന്വേഷിച്ച് നടക്കാന്‍ ഞാനും നിങ്ങളും ആരാണാവോ?


“...നിനക്ക് കല്‍പ്പിച്ച് തന്നിട്ടുള്ള വേഷം ആടിയേ തീരൂ
അരങ്ങത്തും അണിയറയിലും.
തുടങ്ങിക്കോളൂ കോമാളീ...
ഞങ്ങള്‍ ക്രൂരന്മാര്‍ ചിരിക്കട്ടെ മനസ്സു തുറന്ന്...”
സൂ 2005 octoberല്‍ എഴുതിയ പോസ്റ്റിലെ വരികളാ. ഇനി നമ്മുക്ക് ചിരിക്കാം ല്ലേ അനോണി?

Wed Jun 14, 03:25:00 PM IST  
Blogger സു | Su said...

അനോണീ, ഈ ബ്ലോഗ് വായിക്കുന്നുണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു.

സൂര്യഗായത്രിയില്‍ കാണുന്ന പോസ്റ്റൊക്കെ എന്റെ പൊട്ടബുദ്ധിയില്‍ വിരിഞ്ഞ്, ഞാന്‍ തന്നെ
വരമൊഴിയില്‍ ടൈപ്പ് ചെയ്ത് ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതല്ലേ. വേറെ ആരെങ്കിലും ആണെന്ന്
സംശയിക്കല്ലേ. അവരൊക്കെ കരയും. അത്രക്കും ഉഗ്രന്‍ അല്ലേ ഇതൊക്കെ. ;)

പിന്നെ നാടും വീടും ഒക്കെ എന്തിനാ? ഇതു തന്നെ ഒരു ബൂലോഗകുടും‌ബം അല്ലേ. ഞാന്‍
ഇതിലെ ഒരു അംഗം ആണ് അത്ര തന്നെ.

പിന്നെ അസൂയ. അതുപിന്നെ ചിലര്‍ക്കുണ്ടാകും ചിലര്‍ക്കുണ്ടാകില്ല. ലോക തത്വം അല്ലേ അത്.

പിന്നെ ഇവിടെയുള്ള പെണ്ണുങ്ങള്‍ക്കില്ലാത്തത് എനിക്കെന്താ ഉള്ളതെന്നോ? തടി. അതു തന്നെ.
ബുദ്ധിയൊക്കെ ബ്രെയിനില്‍ സ്ഥലം പോരാഞ്ഞ് ഒഴുകിപ്പരക്കുകയല്ലേ;)

പിന്നെ അരവിന്ദന്‍ എനിക്കെന്തോ കുറവ് ഉണ്ട്
എന്നുപറഞ്ഞു,എല്ലാവര്‍ക്കുംതോന്നി
എന്നൊക്കെപ്പറഞ്ഞില്ലേ,വളരെ ശരിയാണ് കേട്ടോ. ഞങ്ങളൊക്കെ ഒരു കുടും‌ബം പോലെയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? എന്നെപ്പറ്റി എല്ലാവര്‍ക്കും നല്ലപോലെ അറിയാം :)

ഒരുപാടുപേരെ കണ്ടിട്ടുണ്ട് അല്ലേ. സന്തോഷം. ഞാന്‍ അത്രയ്ക്കൊന്നും കണ്ടിട്ടില്ലായിരിക്കും.
എന്തായാലും എന്നെപ്പോലെ ഒന്നിനെ കാണാന്‍ ഈ മലയാളം ബ്ലോഗുകള്‍ വായിക്കേണ്ടിവന്നതിലും സന്തോഷം.:)

പിന്നെ പെങ്ങളും, അമ്മയും, അമ്മൂമ്മയും ഒക്കെ ആകുമോന്ന് എനിക്ക് നിശ്ചയം ഇല്ല. ഭാര്യ ആവും എന്ന് പേടിക്കേണ്ട. അച്ഛനും അമ്മയും കണ്ടുപിടിച്ച് വിവാഹം നടത്തിത്തന്ന ആളോടൊപ്പം പതിനാല് വര്‍ഷം ആയി ജീവിക്കുന്നു കേട്ടോ. സുഖമായിട്ട് :)

പിന്നെ തിരുവല്ല കാര്‍ത്യായനി ഭഗവതിയോട് എന്റെ കാര്യവും പറയണേ.

ഉറങ്ങാന്‍ പോകുന്നോ? ഓക്കെ. നല്ലൊരു കമന്റ് വെച്ചാല്‍ ആര്‍ക്കും ഉറക്കം വരും :)

രേഷ്മ പറഞ്ഞപോലെ ചിരിക്കാന്‍ തുടങ്ങണേ.

Wed Jun 14, 03:42:00 PM IST  
Blogger ആനക്കൂടന്‍ said...

എല്ലാവരും ഒരു അനോണിയുടെ കമന്റിനു പിന്നാലെ പോകുന്നതെന്തിനാണാവോ?. ആദ്യം സൂ അനോണിയുടെ കമന്റിനെ അവഗണിച്ചപ്പോള്‍ സന്തോഷം തോന്നി. ഇപ്പോള്‍ പോയി.

സൂ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ ചര്‍ച്ച അതിനെ കുറിച്ചാവുന്നതല്ലെ ഭംഗി.

വ്യക്തിപരമായ ആരുടെയോ ഈഗോയും അതിലുള്ള ഇടപെടലുകളും ആവശ്യമാണോ?.

Wed Jun 14, 07:57:00 PM IST  
Blogger സു | Su said...

ആനക്കൂടാ :) എന്തു വേണം എന്നറിയില്ല. മിണ്ടണോ മിണ്ടാതിരിക്കണോ എന്നൊന്നും.

Wed Jun 14, 10:26:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home