Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, July 22, 2006

നീയും ഞാനും

നീ ചുട്ടുപൊള്ളുന്ന മരുഭൂമി ആയിരുന്നെങ്കില്‍,

ആ ചൂട്‌ ഹൃദയത്തിലേറ്റി,

ഞാന്‍ ഉള്ളം പുകഞ്ഞ്‌ നിന്നേനെ.

നീ തംബുരു ആയിരുന്നെങ്കില്‍,

ആ ശ്രുതി ഹൃദയത്തിലേറ്റി,

ഞാന്‍ ഒരു മധുരസ്വരമായി നിന്നേനെ.

നീ കടല്‍ ആയിരുന്നെങ്കില്‍,

നിന്റെ അലകള്‍ ഹൃദയത്തിലേറ്റി,

ഞാന്‍ അതില്‍ നനഞ്ഞ്‌ നിന്നേനെ.

നീ മഴ ആയിരുന്നെങ്കില്‍,

നിന്റെ തുള്ളികള്‍ ഹൃദയത്തിലേറ്റി,

ഞാന്‍ അതിന്റെ കുളിരില്‍ നിന്നേനെ.

നീ സൂര്യനായിരുന്നെങ്കില്‍,

നിന്റെ രശ്മികള്‍ ഹൃദയത്തിലേറ്റി,

ഞാന്‍ അതില്‍ ജ്വലിച്ച്‌ നിന്നേനെ.

പക്ഷെ...

നീ ഇതൊന്നുമല്ല.

മനുഷ്യന്‍.

അത്‌ മാത്രം.

ഹൃദയത്തില്‍ പ്രണയം നിറയ്ക്കാന്‍ കഴിവുള്ളവന്‍. എന്റെ പ്രണയം സ്വീകരിക്കാന്‍ കഴിവുള്ളവന്‍.

അതുകൊണ്ട്‌ നിന്റെ പ്രണയം മുഴുവന്‍ ഹൃദയത്തിലേറ്റി, എന്റെ പ്രണയം നിനക്കായി തന്ന്, നിന്നില്‍ അലിഞ്ഞു നില്‍ക്കുന്നു ഞാന്‍.

16 Comments:

Blogger മുസാഫിര്‍ said...

പരസ്പര പൂരകങള്‍ ആകുക എന്നു പറയുന്നത് ഇതായിരിക്കും അല്ലെ.മൂകാംബിക അടുതതാണൊ ?

Sat Jul 22, 12:39:00 pm IST  
Blogger കുറുമാന്‍ said...

ഒരു കമന്റു വച്ചിരുന്നെങ്കില്‍, ഹൃദയത്തിലേറ്റി ആനന്ദ നിര്‍വൃതികൊള്ളാമായിരുന്നു.

ചുമ്മാ പറഞ്ഞതാണെ.......കലിപ്പല്ല

Sat Jul 22, 01:07:00 pm IST  
Blogger സു | Su said...

തുളസി :) ഒറ്റയ്ക്ക് നില്‍ക്കുന്നതിലും സുഖം ഒരുമിച്ച് നില്‍ക്കുന്നതാ. കൊടുക്കല്‍ വാങ്ങലില്‍ കുഴപ്പമില്ല. അതില്‍ കണക്ക് കണ്ടെത്തരുത്.

മുസാഫിര്‍ :) ആവും. മൂകാംബിക എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൊല്ലൂര്‍ മൂകംബിക ക്ഷേത്രം ആണോ? ആണെങ്കില്‍ അടുത്തല്ല. എന്റെ മനസ്സിനടുത്താണ്. ഞാന്‍ ഇതുവരെ അവിടെ പോയിട്ടില്ല. എന്താ ചോദിക്കാന്‍ കാരണം? ഇനി വേറെ എന്തെങ്കിലും ഉദ്ദേശിച്ചതാണോ?

കുറുമാന്‍ :) കമന്റില്ലെങ്കിലും എല്ലാരും ഒന്ന് വായിച്ചിരുന്നെങ്കില്‍ ആത്മാവിന്റെ നിര്‍വൃതി കൊള്ളാമായിരുന്നു.

Sat Jul 22, 01:23:00 pm IST  
Blogger അഭയാര്‍ത്ഥി said...

ഒരു വരികൂടി:-


നീ ബ്ലോഗായിരുന്നെങ്കില്‍ ഞാന്‍ ഒരു...
കുറുമാന്‍ പറഞ്ഞു കഴിഞ്ഞു.

Sat Jul 22, 01:27:00 pm IST  
Blogger :: niKk | നിക്ക് :: said...

സൂ ചേച്ചീ സുഖാണോ ..
ന്തൊക്കീണ്ട്‌ വിശേഷങ്ങള്‍ ?
സൂ ന്റെ ചേട്ടനോട്‌
ന്റെ
സുഖാന്വേഷണങ്ങളറിയിക്കണേ...

Sat Jul 22, 02:36:00 pm IST  
Blogger മുസാഫിര്‍ said...

ഉദ്ദേശിച്ചത് കൊല്ലൂര്‍ മൂകംബിക ക്ഷേത്രം തന്നെ.സാഹിത്യകാരന്മാര്‍ അവിടെ അക്ഷര‌ദേവതയുടെ അനുഗ്രഹത്തിനായി പോകാറുണ്ടല്ലൊ.
- സൂവിനു പോകാതെയും കിട്ടുന്നുണ്ട് എന്നു തോന്നുന്നു.

Sat Jul 22, 03:57:00 pm IST  
Blogger സു | Su said...

ഗന്ധര്‍വന്‍ :)

നിക്ക് :) സുഖം. ചേട്ടനോട് പറഞ്ഞു. നിക്കിനോടും അന്വേഷണം പറയാന്‍ പറഞ്ഞു.

മുസാഫിര്‍ :) അതാണോ. ദൈവങ്ങളാണ് ഏറ്റവും വലിയ പിശുക്കന്മാര്‍. കുറച്ചേ കൊടുക്കൂ. ആഗ്രഹിക്കുന്നതൊന്നും കൊടുക്കില്ല.

Sat Jul 22, 10:02:00 pm IST  
Blogger ബിന്ദു said...

നീ നീയായും, ഞാന്‍ ഞാനായും ഇരിക്കാതെ നമ്മള്‍ നമ്മള്‍ മാത്രം ആവാം. :)

Sat Jul 22, 10:44:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ഞാന്‍ ഞാനും നീ നീയും ആവാതെ നമ്മള്‍ ആയി ഇരിക്കാം. പക്ഷെ അതിനിടയ്ക്ക് നിങ്ങള്‍ വരുന്നതാ കുഴപ്പം ;)

Sun Jul 23, 12:01:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

“ഹൃദയം കൊണ്ടെഴുതുന്ന കവിത..
ഹൃദയാമൃതം അതിന്‍ ഭാഷ..“

:-)

Sun Jul 23, 11:17:00 am IST  
Blogger Rasheed Chalil said...

പ്രണയത്തിന്റെ കൈവഴികളിലൂടെ പായുന്ന വരികള്‍
നന്നയി

Sun Jul 23, 12:49:00 pm IST  
Blogger Adithyan said...

നീ‍ീ‍ീ‍ീയും ഞാ‍ാ‍ാനും നമ്മുടെ പ്രേമവും...
കൈമാറാത്ത വികാ‍ാ‍ാരമുണ്ടോ‍ാ‍ാ....

എന്ന ഗാനമാണ് എന്റെ മനസിലേയ്ക്ക് സ്ലോമോഷനില്‍ പാടിയെത്തിയത്...

Sun Jul 23, 01:11:00 pm IST  
Blogger ഇടിവാള്‍ said...

നീയൊരു ഭര്‍ത്താവാണെങ്കില്‍..
നിന്റെ മനസ്സമാധാനം കെടുത്തി
ആത്മ നിര്‍വൃതിയടയാമായിരുന്നു....

Sun Jul 23, 01:27:00 pm IST  
Blogger Kuzhur Wilson said...

നീയും ഞാനും
nee oru kanyastree ayirunnu enkil
njan oru palliyile achan akumayirunnu

Sun Jul 23, 01:45:00 pm IST  
Blogger സു | Su said...

ശനിയന്‍ :)

ഇത്തിരിവെട്ടം :)

വിശാഖം :)

ആദി :) പാടൂ.

ഇടിവാള്‍ :) ഭാര്യ കേള്‍ക്കേണ്ട.

Sun Jul 23, 08:32:00 pm IST  
Blogger Promod P P said...

praNayikkaanuLLa manassokke ippOzhum uNTo manushyan~

iyyiTe oraaL ennOT vann paRanju.addaehatthinte pooRvakaamukiye kaNTenn

njaan chOdicchu avar engane uNtenn?
appOL ayaaL oru pazhaya thamizh paaTT paaTi. ath ingane aayirunnu

kaalangaLil avaL vasantham
kalaikaLil avaL Oviyam
maathangaLil avaL maarkazhi
malarkaLilo avaL mallikai

ithOrtth njaan orupaaT chirichchu

Wed Aug 16, 03:43:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home