ജയിച്ചതാര്?
സ്വപ്നങ്ങളെന്റേത് ചീന്തിയെറിഞ്ഞവര്‍,
കാലുകള്‍ക്കൊരു ചങ്ങല സമ്മാനം തന്നു.
അവരുടെ ദുരാഗ്രഹങ്ങള്‍ കാറ്റില്‍പ്പറത്തി,
ഞാനെന്‍ കഴുത്തിനൊരു കയര്‍ സമ്മാനം നല്കി.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
19 Comments:
:(
എന്താ സൂ ഇതു്?
നെടിയ നാളത്തെ കാത്തിരിപ്പിനു ശേഷം ഇങ്ങനെയൊരു പോസ്റ്റ്?
:(
-ഹ്മ്... ചിലപ്പോള്‍ വെറുതെ ഒന്നു സങ്കടപ്പെട്ടുനോക്കുകയായിരിക്കുമല്ലേ?
:)
എന്തു പറ്റി? :(
നന്നായിട്ടുണ്ട്!
എന്തിനും ഏതിനും കേറി അഭിപ്രായം പറയുകാന്നുള്ളത് പണ്ടേ എന്റെ ഒരു വീക്നെസ്സാണ്. അതുകൊണ്ട് പറയുകയാണേ..
"സ്വപ്നങ്ങളെന്റേത് ചീന്തിയെറിഞ്ഞവര്‍,“ എന്ന വരി "എന്റെ സ്വപ്നങ്ങള്‍ ചീന്തിയെറിഞ്ഞവര്‍” എന്നാക്കിയാല്‍ കുറച്ച് കൂടി നന്നായേനെ..
ഓടോ: ഒര്‍ഫാന്‍ പമൌക്കിന്റെ സ്നോ എന്ന പുസ്തകം സന്ദര്‍ഭവശാല്‍ ഓര്‍ത്തു!
സൂ ഇത്രയും നാള് ഒന്നും പോസ്റ്റാഞ്ഞപ്പോള് ഞാന്‍ കരുതി നീണ്ട ഒരു പോസ്റ്റിന്റെ പണിപ്പുരയിലാണെന്ന്.ഒടുവില്‍ ഒരു ആത്മഹത്യാ ശ്രമവുമായ് കുഞ്ഞു പോസ്റ്റ്! എന്തിന്? കാലില്‍ ചങ്ങല വീണാല്‍ പിന്നെ രക്ഷയില്ലാന്നുണ്ടോ? ‘പല്ലി’പറഞ്ഞതു തന്നെ ഞാനും പറയുന്നു.
:(
പല്ലിക്ക് സ്വാഗതം.:) പല്ലികളും പാറ്റകളും ഒക്കെ ബ്ലോഗിങ്ങ് തുടങ്ങിയാല്‍ ഒരു വീട് രക്ഷപ്പെടും ;)എനിക്ക് ജോലി കുറയും. തോറ്റ് ജയിക്കുന്നതില്‍ ഒരു സന്തോഷമുണ്ട്, സുഖമുണ്ട്, സംതൃപ്തിയുണ്ട്.
വിശ്വം :) നെടിയ നാളത്തെ കാത്തിരിപ്പിനു ശേഷം മഴ വരുന്നതും ഇടിയും മിന്നലുമായിട്ടല്ലേ ;) വെറുതെയല്ലാതെ ആരെങ്കിലും പൈസ തന്ന് നീയൊന്ന് സങ്കടപ്പെട് എന്ന് പറയുമോ ;)
ബിന്ദു :) എത്ര നാളായി കണ്ടിട്ട് അല്ലേ? ബിന്ദു പറഞ്ഞവരെയൊക്കെ പരിചയപ്പെട്ടു കേട്ടോ.
സതീഷ് :) എന്റെ സ്വഭാവവും അതു തന്നെ. തിരുത്തണോ?
പരസ്പരം :) ഒരു നീണ്ട പോസ്റ്റ് ഒക്കെ വേണമെന്ന് കരുതിയതായിരുന്നു. പോസ്റ്റി വന്നപ്പോള്‍ കുറഞ്ഞ് പോയി. ഇനി നീണ്ടതൊന്ന് പോസ്റ്റാന്‍ ശ്രമിക്കാം.
കലേഷ് :) റീമ വന്നല്ലോ അല്ലേ ? കറങ്ങാന്‍ പോയോ? പോയി വന്നിട്ട് ഫോട്ടോകളൊക്കെ പോസ്റ്റ് ചെയ്യൂ.
വിശാലാ :) എന്താ ഒരു ദു:ഖം? മീറ്റില്‍ എന്തൊക്കെപ്പറഞ്ഞു?
സൂ,
ശനിയന്‍ പറഞ്ഞറിഞ്ഞു യാത്രയിലായിരുന്നെന്ന്.
പോകുമ്പോള്‍, പറഞ്ഞിട്ട് പൊക്കൂടേ? :^)
എവൂ :) ഞാന്‍ മീറ്റിന്റെ തിരക്കില്‍ പെട്ടുപോയതല്ലേ ;)
സങ്കടം വരുന്നു. :(
കാലിനേകിയ ചങ്ങലകളേ ഉരുക്കി ഞാനൊരു,
കാതിലോലയും മാലയും പണിയും,
കാഠിന്യം കണ്ടാസ്വദിക്കാനെത്തിയോരെ
കാര്‍ക്കിച്ചു തുപ്പി ഞാനൊരു പാട്ടു മൂളും
എന്നല്ലെ കൂട്ടുകാരി പറയേണ്ടത്?
-പാറു.
സു !
ഞന്‍ നെരത്തെ ഒരു പോസ്റ്റില്‍ (ബാബു എന്ന പേരില്‍ )“സുവിന്റെ പൊസ്റ്റുകള്ക്കു സ്ഥായിയായ ഒരു ദുഖ ഭാവമുണ്ടല്ലോ “ എന്നു പറഞിരുന്നതു ഓര്‍ക്കുന്നൊ ?
ദില്‍ബാസുരാ :)സങ്കടപ്പെടാതെ ഇരിക്കൂ.
പല്ലി :) തല്ക്കാലം ഞാന്‍ കയറെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.;) ആര്‍ക്കും കയറിടാനും ഉദ്ദേശിക്കുന്നില്ല.
ലിഡിയയ്ക്ക് സ്വാഗതം. ഇരുമ്പ് കൊണ്ട് കാതിലോലയും മാലയുമോ. ഹി ഹി. സ്വര്‍ണത്തിന് വില കൂടീന്ന് വെച്ചിട്ട് ഇത്രേം സാഹസം വേണോ ;).ഇനി ചങ്ങല സ്വര്‍ണം കൊണ്ടാണെന്ന് കരുതിയോ ;)
ബാബു :) പോസ്റ്റിന് എന്ന് തിരുത്തിയത് ഞാന്‍ അല്ലേ? ദുഃഖം അല്ലേ സ്ഥിരം ഭാവം? അതുണ്ടെങ്കിലേ സന്തോഷത്തിന്റെ വില അറിയൂ. പോസ്റ്റ് ആയാലും ജീവിതം ആയാലും.
സു,
കാണാന്‍ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു. അതു സാധിച്ചു. പക്ഷെ മെയില്‍ ഐടി യൊ ഫോണ്‍ നമ്പരോ ചോദിക്കാന്‍ മറന്നു...
:)
പോസ്റ്റില്‍ ഇടക്കു ദുഖം ഒക്കെ ആകാം ല്ലെ... :)
സന്തോഷങ്ങള്‍ മധുരകരമാവണാമെങ്കില് ഇടക്കിടെ ദു:ഖത്തിന്റെ കയ്പ്പും രുചിച്ചറിയണം.. അല്ലേ സൂവേ? പക്ഷെ ആ കയര്‍ സമ്മാനം വേണ്ടായിരുന്നു..
:(
അവന്/അവള്‍ക്ക് സന്തോഷിക്കാം..
കെട്ടുപാടുകള്‍ തൂത്തെറിയാനായെങ്കില്.
ജയിച്ചതാര്?
ദേ സൂക്കുട്ട്യേ...
വല്ല കാര്യോം ണ്ടോ ഇതിന്റ്യൊക്കെ?
എവനെങ്കിലും വന്ന് നമ്മടെ സ്വപ്നങ്ങള്‍ ചീന്തണതിന്റെ മൂന്‍പു വേണ്ടേ അവരടെ ദുരാഗ്രഹങ്ങള്‍ കാറ്റില്‍ പറത്താന്‍ !സ്വപ്നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ്? സമ്മതിക്കല്ലൂ... അല്ലാണ്ടെ പിന്നെ കാലിലെ ചങ്ങല മാറ്റി കഴിത്തില് കയറോ, വാഴനാരോ എന്താക്കീട്ടെന്ത?
ഇതിലു ജയിച്ചത് അവരു തന്നെ സൂവേച്ചി..
മുല്ലപ്പൂവേ :)ഞാന്‍ മെയില്‍ അയയ്ക്കാം. ഇവിടെ ഐഡി ഉണ്ടല്ലോ. ഞാന്‍ മീറ്റില്‍ സ്ലാം ബുക്ക് കൊണ്ടുവന്നത് അതിനല്ലേ. പക്ഷെ അതു ഫില്‍ ചെയ്യാന്‍ കൊടുക്കുന്നതിനുമുന്‍പ് പലരും സ്ഥലം വിട്ടു.
ആനക്കൂടാ :) ചോദ്യത്തിനുത്തരം മറുചോദ്യമോ?
എല്‍ ജീ :) ഞാന്‍ ജയിച്ചില്ലേ?
അജിത്ത് :) അങ്ങനെയല്ല. ദുഃഖം എന്നും ഉണ്ടാവുമ്പോഴേ സന്തോഷം ഇടയ്ക്ക് വരുമ്പോള്‍ സന്തോഷത്തിന്റെ വില മനസ്സിലാകൂ.
വര്‍ണം :) കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ശ്രമിക്കുംതോറും കൂടുതല്‍ കുരുങ്ങും.
അചിന്ത്യാമ്മേ :)സ്വപ്നങ്ങള്‍ ഞാന്‍ ബാന്‍ ചെയ്തു. അതുകൊണ്ട് വല്യ നഷ്ടങ്ങളേ ഉണ്ടാകൂ.
Post a Comment
Subscribe to Post Comments [Atom]
<< Home