Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, August 22, 2006

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ...

അഖിലിനു ചെറിയ പനിയുണ്ട്‌. രാജമ്മ അവന്റെ അടുത്തിരുന്ന് ഉറക്കാന്‍ ശ്രമിച്ചു. മിനിയാന്നത്തെ പാര്‍ട്ടിയ്ക്ക്‌ പോയതാവും കുഴപ്പമായത്‌. ഒക്കെ കഴിച്ചിട്ടുണ്ടാവും. കോളയും, ഐസ്ക്രീമും, വറുത്തെടുത്ത പലഹാരങ്ങളും ഒക്കെ. തിരക്കില്‍ ആരു ശ്രദ്ധിക്കാന്‍?

പ്രിയയും പൂജയും കളിപ്പാട്ടങ്ങളൊക്കെ എടുത്ത്‌ വീടും വീട്ടിലെ ആള്‍ക്കാരേയും ഒക്കെ നിരത്തുകയാണ്‌‍. കുഞ്ഞുസ്റ്റൌവിന്റെ വക്ക്‌ പൊട്ടിയിട്ടുണ്ട്‌. അതിനി കുട്ടികള്‍ കാണാത്തിടത്ത്‌ വയ്ക്കണം. മുറിവ്‌ പറ്റിയാല്‍ കുഴപ്പമാണ്.

അഖില്‍ ചുമച്ചപ്പോള്‍ പരിഭ്രമത്തോടെ രണ്ടാളും തിരിഞ്ഞു നോക്കി. തന്റെ മുഖത്തേക്ക്‌ പാളി നോക്കി. പുഞ്ചിരിച്ചു കാട്ടിയതുകൊണ്ടാകണം വീണ്ടും തങ്ങളുടെ ലോകത്തേക്ക്‌ തിരിഞ്ഞു.

കാര്‍ത്തിക്‌ വണ്ടിയുടെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ഓടിവന്നു. ഇന്നും മുറ്റത്തെ തെച്ചിയിലാണ്‌‍ അവന്റെ സാഹസികത കാട്ടിയത്‌. ഒരു കുല പൂ പൊട്ടിച്ചുകൊണ്ടുവന്നിട്ടുണ്ട്‌. അതൊക്കെ പിച്ചിപ്പറിച്ച്‌ പൂജയുടേയും പ്രിയയുടേയും തലയില്‍ ഇട്ടു, പൊട്ടിച്ചിരിക്കുകയാണ്‌‍. രണ്ടാളും തലയില്‍ നിന്ന് മുഴുവന്‍ തട്ടിക്കളഞ്ഞു. പരിഭവിക്കുന്നുമുണ്ട്‌.

ഇന്നലെ ഒരു മുട്ടന്‍ വഴക്ക്‌ കഴിഞ്ഞേയുള്ളൂ. ഇനി വഴക്കിട്ടാല്‍ ടീച്ചറമ്മയെ വിളിച്ച്‌ പരാതി പറയും എന്ന് പറഞ്ഞിട്ടുണ്ട്‌.

അഖിലിന് ഇന്ന് പൊടിയരിക്കഞ്ഞി കൊടുക്കാം. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ പൂജ പരുങ്ങലോടെ വന്നു.

"എന്താ ചെയ്യുന്നേ?"

"അഖിലിനു കുറച്ച്‌ കഞ്ഞിയുണ്ടാക്കുകയാണല്ലോ.അവനു പനിയല്ലേ."

"കാണട്ടെ."

എടുത്ത്‌ സ്റ്റൌവിനു മുകളിലെ പാത്രം കാട്ടി.

"ഉം നിയ്ക്കും ഇത്‌ മതി."

കണക്കായി. ഇനി എല്ലാവര്‍ക്കും ഇതാവും വേണ്ടത്‌. സാരമില്ല. ഒരു മാറ്റം ആവട്ടെ. കഞ്ഞിയും ചുട്ട പപ്പടവും ഉഷാറോടെ കഴിച്ചു. അഖില്‍ വെറുതേ കിടന്നതേയുള്ളൂ. മറ്റു മൂന്നുപേരും ഉറങ്ങി. ബാക്കിയുണ്ടായിരുന്ന കഞ്ഞി കുടിച്ച്‌, അത്യാവശ്യം ജോലി തീര്‍ത്ത് അഖിലിന്റെ അടുത്ത്‌ ഇരുന്നു. വൈകുന്നേരം എണീറ്റ്‌ ബിസ്ക്കറ്റും പാലും കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ വീണ്ടും മേളം തുടങ്ങി. അഖിലിനും അല്‍പം ഉണര്‍വ്‌ വന്നതുപോലെ.

****************************************

വൈകുന്നേരം ഷീലയും ജെസ്സിയുമാണു ആദ്യം വന്നത്‌. ഒരേസ്ഥാപനത്തില്‍ ആണ്‌ അവര്‍. കൂട്ടുകാരികളും.

‘അഖിലിനു പനിയുണ്ടല്ലോ’ന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഷീല പറഞ്ഞു.

"ഐസ്ക്രീം കഴിക്കരുത്‌ എന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കിടയില്‍ വേറേ ആരോ എടുത്ത്‌ കൊടുത്തതാ."

"അതാ ഞാന്‍ പ്രിയയെ കൂടെക്കൂട്ടുക പോലും ചെയ്യാതിരുന്നത്‌, " ജെസ്സി പറഞ്ഞു. പ്രിയ കാറിനടുത്ത്‌ എത്തി നില്‍പ്പുറപ്പിച്ചിരുന്നു. അഖിലിനെ എടുത്ത്‌ ഷീലയും പോയി. ജെസ്സി അവരുടെ രണ്ടുപേരുടേയും ചെറിയ ബാഗും എടുത്തു.

"ഇന്ന് പാത്രം തുറന്നില്ല. എല്ലാവരും അഖിലിന്റെ കൂടെ കഞ്ഞി കുടിച്ചു."

"ഈ കുട്ടികളുടെ ഒരു കാര്യം." ജെസ്സി അല്‍പം നീരസം കാട്ടി.

പൂജയെ വിളിക്കാന്‍ ഡ്രൈവര്‍ ആണ് വന്നത്‌.

"പൂജ കഞ്ഞി കുടിച്ചു, ഉച്ചയ്ക്ക്‌ എന്ന് പറയണം കേട്ടോ." പൂജ തലയാട്ടി. ഒരു ഉമ്മയും തന്നു. ഡ്രൈവറോടും കാര്യം പറഞ്ഞു. ജെസ്സിയുടെ നീരസം കണ്ടതുകൊണ്ട്‌ ഒരു പരിഭ്രമം.

കാര്‍ത്തിക്കിന്റെ അച്ഛന്‍ വന്നത്‌ കുറേ വൈകിയിട്ടാണ്. മറ്റുള്ളവര്‍ പോയതിന്റെ ബോറടി മാറ്റാന്‍ ടി.വി. വെച്ചു കൊടുത്തു. സന്തോഷത്തോടെ അതിനുമുമ്പിലിരുന്നു. കാര്‍ത്തിക്കിന്റെ അച്ഛനോട്‌ കുശലം പറഞ്ഞു. അവരും പോയപ്പോള്‍ കളിപ്പാട്ടങ്ങളൊക്കെ അടുക്കിപ്പെറുക്കി വെച്ചു.

ടി.വി. ചാനല്‍ മാറ്റി വെച്ചു.

"എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..."

പാട്ട്‌ കേട്ട്‌ രാജമ്മ പുഞ്ചിരിച്ചു. പിന്നെ ജോലികളിലേക്ക്.

30 Comments:

Blogger വല്യമ്മായി said...

എല്ലായിടത്തും ഇതുപോലുള്ള നല്ല അമ്മമാരുണ്ടെങ്കില്‍....

Tue Aug 22, 12:05:00 PM IST  
Blogger ദില്‍ബാസുരന്‍ said...

സു ചേച്ചീ,

വയിച്ച് കഴിഞ്ഞപ്പോള്‍ മനസ്സിന് ഒരു സന്തോഷം. ഗുപ്തന്‍ നായര്‍ സാര്‍ എന്താവും എന്ന് ആകാംഷയായിരുന്നു. :)

Tue Aug 22, 12:16:00 PM IST  
Blogger പാര്‍വതി said...

യാഥാര്‍ത്യം പലപ്പോഴും ഇത്ര സുന്ദരങ്ങളല്ല..ഡേ കെയറുകള്‍ പോലും ഇന്ന് കച്ചവടത്തിന്റെ മട്ടൊരു മുഖമാണ്..

സ്ഥിരമായി ആ കാഴ്ച കാണുന്നത് കൊണ്ടാണ് ഈ കമന്റ്..ക്ഷമിക്കൂ.

-പാര്‍വതി.

Tue Aug 22, 12:18:00 PM IST  
Blogger മുല്ലപ്പൂ || Mullappoo said...

നല്ല പോസ്റ്റ്.
പോസ്റ്റ് വായിച്ചതിനു ശേഷം റ്റൈറ്റില്‍ ഒന്നുകൂടി വായിച്ചു. :)

Tue Aug 22, 01:15:00 PM IST  
Blogger RR said...

നന്നായിട്ടുണ്ട്‌ :)
qw_er_ty

Tue Aug 22, 01:25:00 PM IST  
Blogger അഗ്രജന്‍ said...

വായിച്ചപ്പോള്‍ എന്‍റെ സഹധര്‍മ്മിണി ആയിരുന്നു മനസ്സ് നിറയെ (അപ്പോ, വായിക്കാത്തപ്പോഴോ എന്ന ചോദ്യം അവിടെ തന്നെ വെച്ചേക്ക്വാ..). പുള്ളിക്കാരി ശരിക്കും സിന്‍സിയറാ കേട്ട...;) (ഇതൊരു പരസ്യവാചകമായി ഷാര്‍ജ റോളയില്‍ തമസിക്കുന്നവരാരും കരുതരുത്)പിള്ളേരൊക്കെ വീട്ടില്‍ ചെന്നാലും കരച്ചിലാണുപോലും.. ആന്‍റിയെ കാണണോന്നും പറഞ്ഞ്.

Tue Aug 22, 02:19:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

പണ്ട് നാട്ടില്‍ അമ്മയും വലിയമ്മയുമൊക്കെ എവിടെയെങ്കിലും പോകുമ്പോള്‍ ഞങ്ങളെയൊക്കെ അമ്മാമ്മയുടെ അടുത്താക്കി പോകുമായിരുന്നത് ഓര്‍മ്മ വന്നു. (അമ്മാമ്മയുടെ അടുത്തായിരുന്നു സ്വാതന്ത്ര്യം കൂടുതല്‍ :-) )

Tue Aug 22, 03:02:00 PM IST  
Blogger suvachanspandanampusthakasala said...

my name is suvachan, publisher, owner of spandanam pusthakasala,nemom p o
trivandrum
ezhuthukare prolsahippikkunna publishing house enna nilayil ella writrers num hearty welcome
suvachanspandanam@rediffmail.com
9446614055

Tue Aug 22, 05:34:00 PM IST  
Blogger വിശാല മനസ്കന്‍ said...

നല്ല പോസ്റ്റ് സൂ.

Tue Aug 22, 06:09:00 PM IST  
Anonymous Anonymous said...

നല്ല കഥ സൂവേച്ചി! ആ ടൈട്ടിലും നല്ലത്

Tue Aug 22, 07:46:00 PM IST  
Blogger ആര്‍ദ്രം...... said...

മാധവിക്കുട്ടിയുടെ “നെയ്പ്പായസം” ഓര്‍മ്മ വന്നു.നല്ല പോസ്റ്റ്.

Tue Aug 22, 08:09:00 PM IST  
Blogger Adithyan said...

നന്നായിരിക്കുന്നു. :)

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍!

Tue Aug 22, 09:35:00 PM IST  
Blogger അനംഗാരി said...

പലപ്പോഴും, കുട്ടികള്‍ക്ക് അമ്മമാരെക്കളും ഇവരെയാണു കാര്യം.നല്ലൊരു ശതമാനവും, വളരെ ആത്മാര്‍ത്ഥതയുള്ളവരാണു. നന്നായി സൂ‍..

Tue Aug 22, 10:52:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

ബൂലോഗത്തിലും ഇങ്ങനത്തെ ഒരു ഡേ കെയര്‍ സെന്റര്‍ ഉണ്ടെന്നു തോന്നും ഈ സൂവിന്റെ കുഞ്ഞിക്കഥകള്‍ വായിക്കുമ്പോള്‍.

പല പ്രായത്തിലുമുള്ള ഞങ്ങള്‍ കുട്ടികള്‍ക്കാവട്ടെ, ചില ദിവസം കഞ്ഞി, ചിലപ്പോള്‍ ഐസ്ക്രീം, ചിലപ്പോളൊക്കെ നല്ല കൈപ്പുണ്യത്തോടെയുണ്ടാക്കിയ ‘കറിവേപ്പില’ വിഭവങ്ങള്‍!

ഈ ആന്റീടെ അടുത്തൂന്നു മാറി നമുക്ക് വീട്ടില്‍ പോവാന്‍ തോന്ന്‌ണില്യാലേ?

Wed Aug 23, 05:54:00 AM IST  
Blogger Adithyan said...

എന്നെ ആന്റീന്നൊക്കെ വിളിക്കാന്‍ എനിക്കത്ര വയസൊന്നുമില്ലാട്ടോ-ന്നും പറഞ്ഞ് സൂച്ചേച്ചി ഇപ്പോ എത്തും :))

Wed Aug 23, 06:00:00 AM IST  
Blogger ബിന്ദു said...

നിന്നു ചിണുങ്ങാതെ ഒന്നു കൂടേ പോരൂ പൂവേ... :)നന്നായിട്ടുണ്ട്. :)

Wed Aug 23, 09:25:00 AM IST  
Blogger സു | Su said...

വല്യമ്മായീ :) എല്ലാ അമ്മമാരും നല്ലവരാണ്. സാഹചര്യമാണ് അവരെ വേറെ രീതിയില്‍ ആക്കുന്നത്. നന്ദി.

ദില്‍‌ബൂ :) സന്തോഷമായതില്‍ എനിക്കും സന്തോഷം.

പാര്‍‌വതീ :) ഇങ്ങനെ സുന്ദരമായതും ഉണ്ടാവും.

മുല്ലപ്പൂ :) നന്ദി.

അഗ്രജന്‍ :) പരസ്യത്തിനു കാശു വാങ്ങും.

കുഞ്ഞന്‍‌സേ:) നല്ല ഓര്‍മകള്‍ അല്ലേ?

വിശാലാ :) നന്ദി ഗഡീ ;)

ഇഞ്ചിയേ :) നന്ദി.

ആദീ :) ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.

കുടിയന്‍ :) നന്ദി. അമ്മയേക്കാളും കാര്യമാവാതെ അമ്മയെപ്പോലെ തന്നെ കാര്യമാവട്ടെ.

വിശ്വം:) ഞാന്‍ ക്ലോറിന്‍ കലര്‍ന്ന വെള്ളം ആണ്. സോപ്പ് പതയില്ല. ;)

വിശ്വം പാവമായിരുന്നു, വിശ്വം, നല്ലവനായിരുന്നു, ചക്കയായിരുന്നു, മാങ്ങയായിരുന്നു, ഒലക്കയായിരുന്നു. പക്ഷെ സു-വിനെ പരിചയപ്പെട്ടതിനു ശേഷം “ലട്കാ ബിഗട് ഗയാ” എന്നൊരാളാള്‍ ആരോപണം ഉന്നയിച്ചു.( യഹാം ലട്കാ കോന്‍ ഹേ? ;))

ആദീ, ആന്റീന്നല്ലേ വിളിച്ചുള്ളൂ. ആന്റിക് പീസ് എന്നു വിളിച്ചില്ലല്ലോന്നൊരു സമാധാനം. മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല, ശ്രീദേവിയെന്നും വിളിക്കില്ല നിന്നെ ഞാന്‍. ;)
ആദീ ഓടിക്കോ. എന്താന്നൊന്നും ചോദിക്കരുത്.

ബിന്ദൂ :) എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ...

Wed Aug 23, 12:28:00 PM IST  
Blogger സു | Su said...

ആര്‍.ആര്‍ :) നന്ദി.

ആര്‍ദ്രം :) നന്ദി.

Suvachan :) നന്ദി.

Wed Aug 23, 01:28:00 PM IST  
Blogger താര said...

സൂ, നല്ല കഥ. എല്ലാ ഡേ കെയര്‍ സെന്ററുകളിലും രാജമ്മയെപ്പോലെ സ്നേഹമുള്ള ആന്റിമാര്‍ ഉണ്ടാവട്ടെ....

Wed Aug 23, 03:12:00 PM IST  
Blogger സു | Su said...

താരേ :) നന്ദിയുടെ പൂച്ചെണ്ട്.

wv (eecaro)

ഇത് രണ്ടാമത്തെ തവണയാണ് ഈകാറോ കിട്ടുന്നത്.

Wed Aug 23, 03:27:00 PM IST  
Blogger അഗ്രജന്‍ said...

ഈ കഥയും വായിച്ച് വീട്ടിലെത്തിയ എനിക്ക് നല്ലൊരനുഭവമുണ്ടായി.

എന്‍റെ സഹധര്‍മ്മിണി പരിപാലിക്കുന്ന രണ്ടുകുട്ടികളില്‍ ഒന്ന്, അമലു (പാച്ചൂ*ന്‍റെ ‘അമ്മുന‘)എന്ന കുട്ടി ഇന്നലെ നാട്ടിലേക്ക് പോയി. അവരിനി തിരിച്ചിങ്ങോട്ട് വരില്ല, അമേരിക്കയിലേക്ക് പോവുകയാണ്.
വൈഫ് ഇടയ്ക്കിടയ്ക്ക് ആ കുട്ടിയുടെ വിശേഷങ്ങള്‍ പറഞ്ഞോണ്ടിരുന്നു... ഞാന്‍ ചോദിച്ചു..
‘എന്താ ഇന്ന് വെറും അമലൂന്‍റെ വിശേഷം മാത്രേള്ളൂ‘
“ങും.. അമലൂനെ മിസ്സ് ചെയ്യുന്നുണ്ട്..”
‘അമലൂനേയോ, അതോ കിട്ടിയിരുന്ന വരുമാനത്തേയോ..’
“ഒന്ന് പോ ഇക്കാ..”
കുറച്ച് നേരത്തിന് ഒരനക്കവും ഇല്ലാതിരിക്കുന്നത് കണ്ട് ഞാന്‍ പുള്ളിക്കാരീടെ മുഖം ഒന്ന് തിരിച്ചു നോക്കീതാ.. കണ്ണ് നിറഞ്ഞൊഴുകുന്നു.. പാവം..!

* പാച്ചു - ഞങ്ങടെ മോള്‍

Wed Aug 23, 06:42:00 PM IST  
Blogger കിച്ചു said...

വല്ലേച്ചീ കുറച്ചീസം കൂടിയാണ് ഏച്ചീടെ കുറിപ്പുകള്‍ വായിക്കാന് വന്നത് വന്നപ്പോ കണ്ടതോ... ഹൃദയം നിറഞ്ഞുപ്പോയി. പക്ഷെ ഏറ്റവും ഒടുവില്‍ അഗ്രജന്റെ ആ കമ്മന്റ് .. * പാച്ചു - ഞങ്ങടെ മോള്‍, സത്യമായും ന്റെ ഹൃദയം നനഞ്ഞ് അലിഞ്ഞ് ഇല്ലാതായി. നിങ്ങള്‍ക്ക് ഒക്കെ എന്തെല്ലാം അനുഭവങ്ങളാ... സത്യമായും എനിക്കിപ്പോ നിങ്ങളോട് അസൂയ തോന്നുന്നു. കിച്ചു

Thu Aug 24, 02:14:00 AM IST  
Blogger സു | Su said...

അഗ്രജാ :)


കിച്ചുണ്ണീ,

അത് അഗ്രജന്റെ മോളു പറഞ്ഞതൊന്നും അല്ല;) പാച്ചു, മോളാണ് എന്ന് അഗ്രജന്‍ പറഞ്ഞതാ.

പിന്നെ അനുഭവം. അതൊക്കെ വയസ്സ് കൂടുന്നതിന് അനുസരിച്ച് കൂടും ;)

ഞാന്‍ വെറും സീറോ അല്ലേ? ഈ ബൂലോഗത്തില്‍ കുറേ പുലികളും, പുലികള്‍ ആവാന്‍ തയ്യാറെടുക്കുന്നവരും ആയ കുറേ വല്യ വല്യ ആള്‍ക്കാര്‍ ഉള്ളപ്പോള്‍ എന്നോടെന്തിന് അസൂയ? അഗ്രജനോട് അസൂയപ്പെട്ടോ കേട്ടോ ;)

പിന്നെ, പോസ്റ്റ് വെക്കും, തിരക്കൊക്കെ തീര്‍ന്നിട്ട് എന്ന് പറഞ്ഞിട്ട് വെച്ചോ?

Thu Aug 24, 09:34:00 AM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

സൂ നന്നായിയിരിക്കുന്നു..

Thu Aug 24, 10:35:00 AM IST  
Blogger കിച്ചു said...

തിരക്കുകള്‍ ഒഴിഞ്ഞിട്ടില്ല. ഏതായാലും അടുത്ത മാസത്തോടെ സജീവമാകാമെന്നു കരുതുന്നു

Thu Aug 24, 01:08:00 PM IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) നന്ദി.

കിച്ചുണ്ണീ, അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നില്‍ക്കല്ലേ.

Thu Aug 24, 08:17:00 PM IST  
Blogger ജ്യോതിര്‍മയി said...

സൂ‍, നന്നായി..

പിന്നെ ഒരു കാര്യം..
"കാശിക്കു പോകുന്നവരുടെ ശ്രദ്ധക്ക്‌"

Thu Aug 24, 09:54:00 PM IST  
Blogger സു | Su said...

ജ്യോതീ, ചുളുവില്‍ പരസ്യം വെച്ചു. അല്ലേ? ഒക്കെ ഒരുമിച്ച് വാങ്ങിക്കോളാം.

Thu Aug 24, 11:31:00 PM IST  
Blogger ജ്യോതിര്‍മയി said...

പരസ്യവും സാധിച്ചു..പിന്നെ ലിങ്കിടാനും
പഠിച്ചു :-).

എങ്ങിനെയുണ്ടെന്റെ പുത്തി?

നന്ദി
ജ്യോതി

Fri Aug 25, 07:33:00 AM IST  
Blogger Swathy said...

Hello Su Chechi,
Iam Swathy.Iam a regular reader of your blogs now, ee article vaayichappol i remembered my rema chechi where I leave my son, she also takes care of my son in such a beautiful way, that he enjoys going there. he says her kanji and pappad fry is super and also her puttu and kadala, all of these items he never even wants to eat at home,very very nice article, not to mention all your other articles too...
How is everyone posting in malayalam here (dumb question? but really i do not know!)?

Sun Mar 11, 01:09:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home