Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 20, 2006

അങ്ങനെ അവനൊരു കവിയായി

പഠിക്കാന്‍ മടിയന്‍ പയ്യന്‍,

കൊട്ടു കൊടുത്തൂ അച്ഛന്‍.

പഠിക്കാന്‍ പോയീ പയ്യെ,

വീടിന്‍ മട്ടുപ്പാവില്‍.

അയല്‍‌പക്കത്തൊരു ചേച്ചീ, ചേട്ടന്‍.

ചേട്ടന്‍ പറഞ്ഞൂ ഒന്ന്, ചേച്ചി പറഞ്ഞൂ രണ്ട്.

ചേച്ചിയും ചേട്ടനും നിര്‍ത്താതിരുന്നപ്പോള്‍‍

നാട്ടുകാരോതീ ‘കഷ്ടം.’

ചേട്ടന്‍ പറഞ്ഞതും, ചേച്ചി പറഞ്ഞതും,

നാട്ടുകാര്‍ ചൊല്ലിയ വാക്കുകളും

കൂട്ടിപ്പണിതൂ പയ്യന്‍,

കടലാസ്സിലേക്ക് പകര്‍ന്നൂ.

കണ്ടവരൊക്കെ ചൊല്ലീ,

കൊള്ളാം! നീയൊരു കവിയായി.

പഠിക്കാന്‍ മടിയന്‍ പയ്യന്‍,

അങ്ങനെ നല്ലൊരു കവിയായി.




(ഞാന്‍ ഏതോ പാലത്തില്‍ പുഴയിലേക്കും നോക്കി നില്‍ക്കുകയാണേ. എന്നെ തല്ലാന്‍ കിട്ടൂലാ... ഹിഹിഹി)

29 Comments:

Blogger ഇട്ടിമാളു അഗ്നിമിത്ര said...

ശ്ശോ.. പയ്യനെ കുറിച്ചായിരുന്നോ.. ഞാന്‍ കരുതി എന്നെ കുറിച്ചാണെന്നു..

Wed Dec 20, 09:27:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ രണ്ടു കഷ്ണങ്ങള്‍ ഏച്ചു കെട്ടിയതു പോലെ.. നടുവിലെന്തോ ...ചിലപ്പോള്‍ എന്റെ അറിവില്ലായ്മകൊണ്ടാവാം

Wed Dec 20, 09:32:00 am IST  
Blogger സുല്‍ |Sul said...

:)

Wed Dec 20, 09:37:00 am IST  
Blogger Adithyan said...

അങ്ങനെ അവനൊരു കവിയായി എന്നു കണ്ടപ്പ ഞാന്‍ കരുതി ശ്രീജിത്തിനെപ്പറ്റിയാണെന്ന്.

പാലത്തിന്റെ അപ്രത്തെ സൈഡീന്ന് ആരേലും വന്നാല്‍ ഞാന്‍ ഈ സൈഡീന്ന് വന്നോളാം..

Wed Dec 20, 09:43:00 am IST  
Blogger Adithyan said...

നേരത്തത്തെ കമന്റിന്റെ ഏറ്റോം അവസാനം ഒരു . വിട്ട് പോയിട്ട്‌ണ്ട്. സന്തോഷേട്ടന്‍ ചെവിക്ക് പിടിക്കുന്നേനും മുന്നേ അതൊന്ന് ഇട്ടോട്ടെ...

Wed Dec 20, 09:44:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വൈക്കം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞിട്ടുണ്ട്‌, പഠിക്കാനും, മേലനങ്ങി പണിചെയ്യാനും മടിയായതുകൊണ്ടാണ്‌ താന്‍ എഴുത്തുകാരനായതെന്ന്.

Wed Dec 20, 10:01:00 am IST  
Anonymous Anonymous said...

:-)

Wed Dec 20, 10:54:00 am IST  
Blogger Sona said...

സുചേച്ചി..കവിതയാണെങ്കിലും,അല്ലെങ്കിലും ഉള്ളടക്കം എനിക്കിഷ്ടായിട്ടൊ.

Wed Dec 20, 01:36:00 pm IST  
Anonymous Anonymous said...

സൂ,

അടുത്ത പരിപാടിയെന്താ - ഒരു യാത്രാവിവരണമായാലോ?

Wed Dec 20, 06:16:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :) ആരേയും കുറിച്ചല്ലാട്ടോ. വെറുതെ എഴുതിയതാ.

കുട്ടിച്ചാത്താ :)ഉവ്വ്. കുറച്ചൊരു കുഴപ്പം ഉണ്ടല്ലേ? എനിക്കും തോന്നി. അത്ര സമയം എടുത്ത് എഴുതുന്നതൊന്നും അല്ലാട്ടോ.

സുല്‍ :)

ആദീ :) ആരെക്കുറിച്ചും അല്ലാട്ടോ. അങ്ങനെ ഒന്ന് എഴുതീ എന്നേയുള്ളൂ. അതിനല്ലേ പാലത്തില്‍ നില്‍ക്കുന്നത്. ആരെങ്കിലും വന്നാല്‍ ചാടാന്‍. ഹി ഹി ഹി.


പടിപ്പുരേ :) അങ്ങനെ പറഞ്ഞിട്ടുണ്ടല്ലേ?

സാരംഗീ :)

താരേ :) എന്നെ കളിയാക്കല്ലേ. ഹി ഹി. താരയും എഴുതൂ.

സോന :) നന്ദി.

Wed Dec 20, 06:47:00 pm IST  
Anonymous Anonymous said...

ബൂലോഗത്തില്‍ ഇപ്പോള്‍ എല്ലാവരും കവിതയെഴുത്ത്‌ തുടങ്ങിയല്ലോ.. ഇനി കവിത എഴുതിയില്ലെങ്കില്‍ എന്നെ പിടിച്ച്‌ പുറത്താക്കുമോ.. എന്നാല്‍ ഞാനും എഴുതും ഒരു പൊട്ടക്കവിത.. അടുത്തുതന്നെ..
സൂ-ന്റെ കവിതയുടെ ഉള്ളടക്കം കൊള്ളാം ട്ടോ..

കൃഷ്‌ | krish

Wed Dec 20, 08:02:00 pm IST  
Blogger ടി.പി.വിനോദ് said...

സൂവേച്ചീ, സുന്ദരമായ ഒരു ആശയം.

എനിക്കേറെ ഇഷ്ടമുള്ള പുതിയ കവികളിലൊരാളാണ് പി.എന്‍ .ഗോപീകൃഷ്ണന്‍.അദ്ദേഹത്തിന്റെ ഒരു കവിതാസമാഹാരത്തിന്റെ പേര് മടിയരുടെ മാനിഫെസ്റ്റോ എന്നാണ്. പുസ്തകത്തിന്റെ ആമുഖത്തില്‍ കവി ഇങ്ങനെ പറയുന്നു.

“ കാലത്തില്‍, സമയത്തിന്റെ അളവുകോലുകള്‍ക്കപ്പുറം വസിച്ചു മനസ്സിലാക്കുന്നതിനെയാണ്‌ മടി എന്ന് വേഗത്തിന്റെ ലോകം വിളിക്കുന്നത്‌. അങ്ങനെയുള്ള മടിയില്‍ നിന്ന് വിരിയിച്ചെടുത്ത കവിതകളാണിവ.”

കവിതയില്‍ മടി (ധ്യാനത്തിനുവേണ്ട സമയം എന്ന് എന്റെ തോന്നല്‍)ഒരു ചേരുവ തന്നെയായിരിക്കണം പലപ്പോഴും...:)

Wed Dec 20, 08:12:00 pm IST  
Blogger സു | Su said...

കൃഷ് :) നന്ദി. കവിത ആര്‍ക്കും എഴുതാം. ചിലത് നന്നാവും ചിലത് നന്നാവില്ല. അത്രയേ ഉള്ളൂ. കൃഷ് നല്ലൊരു കവിത എഴുതൂ.

ലാപുട :) നന്ദി. രാവിലെ അടുക്കളത്തിരക്കില്‍ റിലാക്സ് ചെയ്യാന്‍ ഓരോ വാക്കും കൂട്ടിവെച്ചുനോക്കിയതാണ്. പെട്ടെന്ന് കിട്ടി.(അതാവും എന്റെ എല്ലാ പോസ്റ്റിന്റേയും കുഴപ്പം.) എന്തായാലും ഇത് മനസ്സില്‍ വന്നപ്പോള്‍ ചിരി വന്നു.

കവിതകള്‍ കാര്യമായിട്ട് വായിക്കാറില്ല. പഴയ കുറച്ച് പുസ്തകങ്ങള്‍ ഉണ്ട്. നോക്കാറൊന്നും ഇല്ല. പിന്നെ സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, കൊണ്ടുവെച്ചിട്ട് കുറച്ചുനാള്‍ ആയി. തുറന്നില്ല.

Wed Dec 20, 08:30:00 pm IST  
Blogger ബിന്ദു said...

അതിനിടയില്‍ മടി എന്നൊരു വാക്കു പറഞ്ഞിരിക്കുന്നതു കൊണ്ട് കൂലംകഷമായി ചിന്തിച്ചാല്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭാഗ്യം പയ്യന്‍ ആയത്, അല്ലെങ്കില്‍ ഞാന്‍ എന്നെ വെറുതെ സംശയിച്ചേനെ.;)
സൂ ഒരു കാര്യം എനിക്കു നീന്താന്‍ അറിയില്ലാട്ടൊ, പറഞ്ഞില്ലെന്നു വേണ്ട.

Wed Dec 20, 08:32:00 pm IST  
Anonymous Anonymous said...

ചാച്ചിയെ ഇതെന്തോന്ന് കവിത? ;-)
പയ്യന്‍ എന്നു പറഞ്ഞത് വെറുതെ അല്ലേന്നൊരു DBT..

Wed Dec 20, 10:55:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ബിന്ദുവിനെക്കൊണ്ട് എഴുതാം എന്ന് വിചാരിച്ചു. പിന്നെ വേണ്ടാന്നു വെച്ചു. നീന്തല്‍ അറിയില്ലെങ്കില്‍ ഞാന്‍ എഴുതുമായിരുന്നു. ഹിഹിഹി.

പ്രിന്‍സീ :) ഇത് കവിതയാണെന്ന് ഞാന്‍ എവിടേം അവകാശപ്പെട്ടിട്ടില്ല.

Wed Dec 20, 11:06:00 pm IST  
Blogger sreeni sreedharan said...

ആദിയേ നീ അതിലേ വാ
ഞാനിതിലേ വരാം..

സൂ ചേച്ചീ ചാടരുത്, ചാടരുത്..അയ്യോ ചാടല്ലേ
മൊതലയുണ്ട്...
“ബ്ലും”
ദേ ചാടീ

ആദിയേ ദേ നോക്കിയേഡാ, മൊതലകള് മൊത്തം ഓടീ...

(ഞാനും ;)

Wed Dec 20, 11:51:00 pm IST  
Anonymous Anonymous said...

സൂവേച്ചിയെ...എനിക്കീ കവിത ശരിക്കും ഇഷ്ടായി. ഇതിന്റെ തിയറി ഇഷ്ടായി..

പചാള്‍സിന്റെ കളസം കണ്ടാണൊ മുതല ഓടിയത്? :)

കളസം തരാം ഭഗവാനെന്‍ മനസ്സും തരാം...

എന്നാരോ പാടിയിട്ടില്ല്ലെ? :-)

Thu Dec 21, 12:09:00 am IST  
Anonymous Anonymous said...

സൂവും ചേട്ടനും കൂടി പയ്യ്യനേ വട്ടാക്കിയിട്ടിപ്പോള്‍ പുഴയില്‍ ചാടി
രക്ഷപെടാന്‍ നോക്കുന്നൊ..നീന്തല്‍ അറിയാവുന്ന ആരെലും പുഴയിലും ചാടിന്‍!...
priyamvada

Thu Dec 21, 08:18:00 am IST  
Blogger സു | Su said...

പച്ചൂ :) ആദി. ബെസ്റ്റ് കൂട്ട്. ഞാന്‍ വെള്ളത്തില്‍ച്ചാടി, ഒന്നു മുങ്ങിപ്പൊങ്ങി ശ്വാസം വിട്ടാല്‍ തെറിച്ച് പോകും രണ്ടും. എന്നിട്ടല്ലേ. ;) മുതലയെ ഒക്കെ ഞാന്‍ പച്ചാളത്തേക്ക് ഓടിച്ചുവിട്ടിട്ടുണ്ട്.

ഇഞ്ചിപ്പെണ്ണേ :)

പ്രിയംവദേ :)

Thu Dec 21, 11:03:00 am IST  
Anonymous Anonymous said...

സൂ , :) ഗദ്യം തന്നെ മതി അതാ നല്ലത്.

Thu Dec 21, 11:05:00 am IST  
Anonymous Anonymous said...

പച്ചാളത്തിന്റെ വാക്കുകള്‍ ഞാനൊന്നു കടമെടുത്തോട്ടെ:

“സൂ ചേച്ചീ ചാടരുത്, ചാടരുത്..

അയ്യോ ചാടല്ലേ മൊതലയുണ്ട്...
“ബ്ലും”
- ദേ ചാടീ

ആദിയേ ദേ നോക്കിയേഡാ, മൊതലകള് മൊത്തം ഓടീ...

(ഞാനും ;)“

--കരയിലൂടെ ഞാനും!!

Thu Dec 21, 01:10:00 pm IST  
Anonymous Anonymous said...

അയ്യോ എനിക്കിഷ്ടായെന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ.. :(

Thu Dec 21, 01:44:00 pm IST  
Blogger സു | Su said...

നന്ദൂ:) ഒന്ന് പരീക്ഷിച്ചതാ. നിര്‍ത്തിയേക്കാം അല്ലേ?

കൈതമുള്ളേ ഓടല്ലേ ;)

പ്രിന്‍സീ :) അതിനെന്താ? ഞാന്‍ ഒന്നും വിചാരിച്ചില്ലല്ലോ.

Thu Dec 21, 02:08:00 pm IST  
Blogger Physel said...

സൂ........(!!!!????)

Thu Dec 21, 02:15:00 pm IST  
Blogger mydailypassiveincome said...

എന്റെ ദൈവമേ, ബൂലോകം കവികളെക്കൊണ്ടു നിറഞ്ഞല്ലോ. ഇനി ബൂലോക മീറ്റിനു പകരം വല്ല കവിയരങ്ങോ മറ്റോ സംഘടിപ്പിക്കാമല്ലോ അല്ലേ ;)

പിന്നെ സൂ കവിയാവാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്. നല്ല കവിത ;)

ദേ പച്ചാളത്തിനെ മുതലകള്‍ ഇട്ടോടിക്കുന്നു :)

Thu Dec 21, 02:18:00 pm IST  
Blogger സു | Su said...

ഫൈസല്‍ :) ഹി ഹി

മഴത്തുള്ളീ :) അതെ അതെ. ഞാന്‍ കവി ആകാനായിട്ട് ജനിച്ചതല്ലേ. ;)

Thu Dec 21, 02:33:00 pm IST  
Blogger Peelikkutty!!!!! said...

ഉം..സൂചേച്ചീ കൊള്ളാം ..ടെറസ്സില് പോ‍യി വായ് നോക്കി നിന്നതും പോരാ,ഇപ്പം കവയിത്രി ആയിപ്പോയേന്നും പറഞ്ഞ് വെള്ളത്തില്‍ ചാടാന്‍ നോക്കുന്നൊ:)

Thu Dec 21, 03:06:00 pm IST  
Blogger സു | Su said...

പീലിക്കുട്ട്യമ്മൂ :)അതെ അതെ.

qw_er_ty

Thu Dec 21, 09:42:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home