പ്രണയം എന്ന അസുഖം
പ്രണയം തലവേദന പോലെയാണ്. പല രൂപത്തിലും വരാം.
പ്രണയം കണ്‍കുരു പോലെയാണ്. വേഗത്തില്‍ പടര്‍ന്ന് പിടിക്കും.
പ്രണയം ചിക്കുന്‍ ഗുനിയ പോലെയാണ്. പിടിപെട്ടാല്‍ അവശനിലയില്‍ ആവും.
പ്രണയം എയിഡ്‌സ് പോലെയാണ്. വന്നാല്‍ അത് നമ്മളേം കൊണ്ടേ പോകൂ.
പ്രണയം വട്ടാണ്. ആരാനു വന്നാല്‍, കണ്ടു നില്‍ക്കുന്നവര്‍ക്ക് നല്ല ചേലാണ്.
Labels: പ്രണയം
47 Comments:
സൂ വേ,
അപ്പോ മുമ്പ് പ്രണയത്തെപ്പറ്റി പറഞ്ഞതെല്ലാം കള്ളമായിരുന്നു അല്ലെ ? :)
കാണാന്‍ നല്ല ചേലുണ്ട് കേട്ടോ. :)
പ്രണയവും അരക്കിറുക്കും തമ്മില്‍ വ്യത്യാസമില്ലെന്ന് ഷേക്സ്പിയര്‍ പറയുന്നു..പ്രണയം ഏതാണ്ടൊക്കെയൊ അസുഖാണെന്ന് സൂ പറയുന്നു..ആക്ച്വലി ഈ പ്രണയം-സ്നേഹം-ലവ്വ് ന്നൊക്കെ പറഞ്ഞാ എന്താ?..ഞാന്‍ വേറെ എവിടെയോ ചോയിച്ചിട്ട് ആരും ഒന്നും പറഞ്ഞില്ല..അവിടെ പറഞ്ഞതു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു;love is a feeling....caring and..
oxford dictionary page no.@@@ എന്നൊന്നും ആരും പറയണ്ട!
പ്രണയത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് ദൈവത്തെ കാണാന്‍ ശ്രമിക്കുന്നതുപോലെയോ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതുപോലെയോ ആണ്.എങ്കിലും സൂ പറഞ്ഞതൊക്കെ അതിനു ചേരുന്നവ തന്നെ.
പ്രണയം, അത് അഴിക്കും തോറും മുറുകുന്ന കുരുക്കല്ലെ?
പ്രണയം, അതു മനുഷ്യനെ മനുഷ്യനാക്കുന്ന ചേതോവികാരമല്ലെ?
പ്രണയം, അതു മനസ്സില്‍ മയില്‍പീലി വിരിയിക്കും മാരിവില്ലല്ലെ?
പീലിക്കുട്ടി, പ്രണയം: അതു പ്രണയിച്ചവര്‍ക്കേ അറിയൂ മാജിക് പോലെ.
-സുല്‍
സൂ.... പ്രണയം ഒരു സുഖമുള്ള വട്ടുതന്നെയാണ് , നമ്മെ സ്‌നേഹിക്കാന്‍, നമ്മുക്ക് സ്‌നേഹിക്കാന്‍............
എന്ത് വട്ടായാലും ശരി അത് സുഖമുള്ള ഏര്‍പ്പാടാ ആത്മാര്‍ത്തമാണെങ്കില്‍.......
പക്ഷെ വിരഹത്തിന്, അല്ലെങ്കില്‍ ആത്മാര്‍ത്തമാണെന്ന് വിശ്വസിച്ച് ആത്മാര്‍ത്തമല്ലാന്ന് അറിയുമ്പൊ,ചെറിയകാര്യങള്‍ക്ക് പിണങി പിണക്കം കൈ വിട്ടു പോകുമ്പൊ... എല്ലാം ഇത് ശരിക്കും വട്ടാവും ആ അവസ്ത കൊറേ കണ്ടിട്ടുണ്ട്.. അനുഭവിച്ചിറ്റൂമുണ്ട്..
വളരെ ശരിയാണു....
പ്രണയം
എന്റേയും നിന്റേയും
കൈകോര്‍ത്ത വിരലുകളിലൂടൊഴുകി പോകുന്ന വൈദ്യുതിയാണ്.
പ്രണയം
എനിക്ക് നീയും, നിനക്കു ഞാനും തന്ന
ചൂടുള്ള ചുംബനത്തിന്റെ രതി നിര്‍വൃതിയാണ്.
പ്രണയം ക്ഷുഭിത യൌവനത്തിന്റെ
നിശബ്ദമായ കാലൊച്ചയാണ്.
വാര്‍ദ്ധക്യത്തിലേക്ക് നീയും ഞാനും നടക്കുമ്പോള്‍,
ആ കാലൊച്ചകള്‍ക്ക് കാതോര്‍ക്കാന്‍,
വെറുതെയെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍,
നിനക്കും എനിക്കും ഉണ്ടാകുന്ന മേധാക്ഷയമാകുന്നു
നമ്മുടെ പ്രണയം.
പ്രണയം
ഒരു തെളിനീരുറവ പോലെ,
ഒരു കുഞ്ഞു തെന്നല്‍ പോലെ,
ഒരു മൃദു മന്ദഹാസം പോലെ..
ആണെന്നും;
കണ്‍കുരുവോ,
ചിക്കുന്‍ ഗുനിയയൊ
അല്ലെന്നും....
This comment has been removed by a blog administrator.
ഞാനായിട്ട് എന്തിനാ കുറക്കുന്നത്, ഇന്നാ പിടിച്ചോ;
“പ്രണയം ഗോതമ്പുണ്ട പോലെയാണ്
കേള്‍ക്കാനും അറിയാനും തോന്നും.
ബട്ട് ഡെയ്‍ലി കിട്ടുമ്പോഴാ മനസ്സിലാവുന്നേ
സെണ്ട്രല്‍ ജലിയിലാണെന്ന് ”
സൂചേച്ചി :)
പ്രണയം 11 കെ വി വൈദുത കമ്പി പോലെയാണു.സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടം.
സൂ,സീരിയസ് വിഷയം ഇങ്ങിനെ തമാശയായി കൈകാര്യം ചെയ്തത് ഇഷ്ടമായി.
പ്രണയം ഓയെന്‍ വി കവിതകള്‍ പോലെ മനോഹരവും, ചുള്ളിക്കാടു കവിതകള്‍ പോലെ തീഷ്ണവും സച്ചിദാനന്ദന്‍ കവിത പോലെ അര്‍ത്ഥവത്തും മധുസൂദനന്‍ നായരുടെ കവിത പോലെ ഇമ്പമാര്‍ന്നതും വിജയലക്ഷ്മിക്കവിത പോലെ ഒതുങ്ങിയതുമാണു :-)പിന്നെ സുഗകുമാരിക്കവിത പോലെ ഐശ്വര്യമുള്ളതും...
പ്രണയം, അത് നിര്‍വചിക്കപ്പെടുന്നത് പ്രണയിക്കപ്പെടുന്നവന്‍റെ വികാരങ്ങളിലൂടെയാണ്.
ആഹ് ഹാ ഹാ
ഇതെല്ലരേം കണ്ടു നില്‍ക്കാനെന്തു രസം
പ്രണയം തീയാണു.
പൊന്നുരുക്കാം
പൊലിഞ്ഞു വീഴാം..
പ്രണയം ഇതൊക്കെത്തന്നെയാണ്; പിന്നെ, ദേ കുട്ടി പറഞ്ഞപോലേയും!
-അനുഭവം ഗുരു, അല്ലേ സൂ?
സൂ.. ഞാനും കൂട്ടിച്ചേര്‍ക്കുന്നു രണ്ടുവരികള്‍
പ്രണയം ഹൃദയം തുളക്കുന്ന വാക്കാണ്
വാക്കിലൊളിപ്പിച്ച ചതിക്കുഴിയാണ്
ദുരന്തത്തിന്റെ മണിമുഴക്കമാണ് പ്രണയം. എന്നാല്‍ ഈ ശബ്ദവേഗം നമുക്ക് ശ്രവിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ ഡെസിബല്‍ ഫ്രീക്വന്‍സിയിലാണ്.
അതിനെ മനസ്സിന്റെ റിസൊണന്‍സളക്കുന്ന യന്ത്രത്തില്‍ ഒരു നിമിഷം നിശ്ശബ്ദം കാത്‌കൂര്‍പ്പ്പിച്ച് ശ്രദ്ധിക്കു.
ഇനിയൊരിക്കലും ജീവിതഗീതികളും മധുരഗാനങ്ങളും കേള്‍ക്കാത്തവണ്ണം ഇത് ഒരിക്കല്‍ നിങ്ങളെ ബധിരനാക്കും. കേള്‍വി നശിച്ച നിങ്ങള്‍ കാണുന്നതെല്ലാം മായക്കാഴ്ച്ചകള്‍ മാത്രം.
കൊഞ്ഞനം കുത്തുന്നതും മധുരമന്ത്രണവും സ്നേഹാഭ്യര്‍ത്ഥനകളുമെല്ലാം അര്‍ത്ഥമില്ലാത്ത മായക്കാഴ്ചകള്‍ മാത്രം.
അനോണിയായ സിനോണീ
സൂ,
പ്രണയിക്കുന്ന സമയത്ത് സൂ പറഞ്ഞതൊക്കെ ശരിയാണ്. കാരണം ആ കാലഘട്ടത്തില്‍ പ്രണയിക്കുന്നവര്‍ ഒരു തരം സാങ്കല്‍പ്പിക ലോകത്താണ്. പരസ്പരം ശരികളേ കാണൂ, കേള്‍ക്കൂ, പറയൂ. പക്ഷെ ആ സാങ്കല്പിക ലോകം വിട്ട് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങി വരുമ്പോള്‍ നേരത്തെ (പ്രണയകാലത്ത്) പറഞ്ഞതും, കണ്ടതും കേട്ടതും ഒക്കെ വെറും നാട്യങ്ങളായിരുന്നു എന്ന യാഥാര്‍ഥ്യം ഇരു കൂട്ടരും മനസ്സിലാക്കും. അപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുക. ശരിയല്ലെ?
സു ചേച്ചീ,
പ്രണയം പഴമ്പൊരിയാണ്.
ആദ്യം കിട്ടുമ്പോള്‍ ആക്രാന്തത്തോടെ 8-10 എണ്ണമങ്ങോട്ട് തിന്നും. വയറ് വേദനയും സ്ലോമോഷനും പിറ്റേന്നാണ് അറിയുക. :-(
പ്രണയം ഉഗ്രന്‍...
പക്ഷെ പ്രണയം കണ്‍കുരു പോലെയാണ് എന്നത് ശരിയല്ല... കണ്‍കുരു പകരില്ല... പ്രണയം ചെങ്കണ്ണ് പോലെയാണ് എന്നുപറഞ്ഞാല്‍ ഓ.കെ. :-)
ഭേഷായി...പ്രത്യേകിച്ചും അവസാനത്തെ വാചകം...
പ്രണയം എന്നു പറയുന്നത് വ്യക്തികളെ ആശ്രയിച്ചിരിയ്ക്കും..അതെ...നാല് കുരുടന്മാര്‍ ആനയെ കാണാന്‍ പോയത് പോലെ....
അപ്പോള്‍ സൂ-വിനു ആക്ഷേപഹാസ്യവും വഴങ്ങും അല്ലെ?
ദില്‍ബൂ വെറുതെയല്ല നിനക്ക് ആ മുന്‍ഷിയിലെ ചെക്കന്റെ കട്ട്.
-സുല്‍
പ്രണയം ചൂടു കുരു പോലയാണു,
ചൊറിയും തോറും സുഖം കൂടും,
ചൊറിഞ്ഞ് തീരുമ്പോ
നീറ്റലു ബാക്കി...
ദില്‍ബൂ :)
എന്ത് വന്നാലും ‘ഞം ഞം’ വിട്ട് കളിക്കരുത്... ട്ടാ :)
പ്രണയം മൈദാമാവാണ്. കുറച്ച് വെള്ളവും എണ്ണയും ചേര്‍ത്താല്‍ ഇഷ്ടം പോലെ വലിച്ചു നീട്ടാം. കുറച്ച് വെള്ളം മാത്രം ചേര്‍ത്താല്‍ നല്ല പശയായും ഉപയോഗിക്കാം. കുറച്ച് അപ്പക്കാരം ചേര്‍ത്ത് കുറച്ച് നേരം വെച്ചാല്‍ അത് പൊങ്ങിവരും. മീഡിയം ചൂടില്‍ വേവിച്ചാല്‍ പൊട്ടാതെ കേക്കുണ്ടാക്കാം. അല്ലെങ്കില്‍ കട്ടപ്പൊക.. :)
പ്രണയം ഐസ്ക്രീം പോലെയാണ് - പെട്ടെന്നു തിന്നില്ലെങ്കില്‍ ഉരുകി നാശകോശമാകും.
പ്രണയം മലായ് കബാബ് പോലെയാണ് - ചൂടോടെ തിന്നില്ലെങ്കില്‍, തണുത്തു വിറങ്ങലിച്ചു പോകും
പ്രണയം സാലറി ഡേ പോലെയാണ് - വരുന്ന ദിനത്തിന്നു കാത്ത് കാത്തിരിക്കും, വന്നാലോ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍
പ്രണയം നായക്കൊര്‍ണ്ണക്കായ പോലെയാണ് - കാണുമ്പോള്‍ നല്ല കൌതുകം - കയ്യിലെടുത്താല്‍ ചൊറിയും
എന്നെ തപ്പണ്ട - ഞാന്‍ നാടുവിട്ടു
പ്രണയം നല്ല സുഖമുള്ള അനുഭവമാണ്..ഓര്‍ക്കുന്തോറും മധുരമേറും.. അനുഭവിക്കുന്തോറും ആസ്വാദ്യമേറൂം..
ചിലര്‍ക്കൊക്കെ മണ്ണാങ്കട്ടയോ.. തേങ്ങാക്കൊലയോ മാങ്ങത്തൊലിയോ..വേറെ എന്തെങ്കിലുമൊക്കെയോ ആവാം.
പക്ഷേ പ്രണയം വണ്‍വേ ആണെങ്കിലോ.. പിടിക്കപ്പെട്ടാലോ.. ചിലപ്പോള്‍ തല്ലുകിട്ടിയെന്നും വരാം.. മാനം പോയെന്നുംവരാം. (എന്റെ അനുഭവമല്ല)
കൃഷ് | krish
പ്രണയിച്ചിട്ടുള്ളവര്‍ക്കു നിര്‍വചിക്കാനാകാത്തതും
പ്രണയിച്ചിട്ടില്ലാത്തവര്‍ക്കു ഒരുപാടു നിര്‍വചനങ്ങള്‍ നല്‍കാനാകുന്നതുമായ ഒരു വികാരമല്ലേ പ്രണയം
പ്രണയം മുകളില്‍ പറഞ്ഞതെല്ലാമാണ്.
ഏറ്റവും വെറുക്കപ്പെടേണ്ട വികാരമാണു് പ്രണയം എന്നുവന്നാലോ? :)
പേരറിയാത്തൊരു “നൊബരത്തെ“ പ്രേമമെന്നാരോ വിളിച്ചു..
പ്രേമം പട്ടിയുടെ കയ്യിലെ മുഴുവന്‍ തേങ്ങ പോലെയാണ് എന്താ ചെയ്യേണ്ടത് എന്നൊരു പിടിയുമില്ല.;)
സു പറയുന്നത് നേരു തന്നെ.
"പടികളെല്ലാം ഇറങ്ങിയതാണു നാം
ഒടുവിലിന്നതിന്‍ പാട് മാത്രമാണെങ്കിലും
എരിയുമോറ്മ്മയാല്
അലയിരമ്പുന്ന നോക്കിനാല്
എന്നുള്ളു പൊള്ളുന്നു."
പ്രണയത്തിന്റെ നീരാവി തട്ടി പൊള്ളിക്കുമളിച്ച ഒരു കൌമാരത്തിന്റെയും
യൌവനാരംഭത്തിന്റെയും
ഓര്മകള്‍
നാം ജീവിതം ജീവിക്കുക തന്നെ ചെയ്തു
എന്നതിന്റെ ചില ചെറിയ അടിക്കുറിപ്പുകള്‍ ആകുന്നു.
ഹഹ..എനിക്ക് ലാസ്റ്റ് ലൈനാണ് ഏറ്റവും ഇഷ്ടപ്പെട്ടെ.
ഹും !!! അതിനതു വന്നാലല്ലേ !!!
;-) എന്തായാലും, കൊള്ളാം സൂവേച്ചീ.
സൂവേച്ചി, ഇതു കലക്കനായിട്ടുണ്ടല്ലോ.
പണ്ട് പറഞ്ഞത് മറന്നോ?
“പ്രണയം തമോഗര്‍ത്തമാണ്, വീണാല്‍ പിന്നെ രക്ഷയില്ല”
ഹ ഹ. ബിങൂ അതു കൊള്ളാം. സൂ ഇരുന്ന്, ആലോചിച്ച് ഇത്രെം പിടികിട്ടി ഇല്ലേ.
-ഒരു സാഡിസ്റ്റ്
പ്രണയമോ അതെന്താ?
പ്രാണന്‍... പ്രണയം... പരിണയം... പ്രാണന്‍...
പ്രണയത്തെപ്പറ്റി ചിന്തിച്ചാല്‍ വട്ടാവും; അപ്പോള്‍ പ്രണയിച്ചാലൊ :)
നളന്‍ :) സത്യങ്ങള്‍ അറിയുംതോറും ഓരോന്നിന്നും ഒരു പുതിയ അര്‍ത്ഥം വരും.
പീലിക്കുട്ടീ :) പ്രണയം എന്ന് വെച്ചാല്‍ അത് തന്നെ. പീലിക്കുട്ടിയെപ്പോലെ ഒന്നും അറിയാത്ത അവസ്ഥ. ;)
വിഷ്ണുപ്രസാദ് :) അതെ ആള്‍ക്കാരുടെ വ്യത്യാസം പ്രണയത്തിന്റെ നിര്‍വചനത്തിലും വ്യത്യാസമുണ്ടാക്കുന്നു.
സുല്‍ :) പ്രണയം ഒരു കുരുക്കാണോ? അനുഭവം ആണോ? ;)
രമേഷ് :) അതെ. ആത്മാര്‍ത്ഥത വേണം. അത് പ്രണയത്തില്‍ മാത്രം പോര എങ്കിലും.
ഡാര്‍വിന്‍ :) സ്വാഗതം. നന്ദി.
അനംഗാരീ :)
കണ്ണൂരാന്‍ :) അതുപോലെ എന്നേ പറഞ്ഞിട്ടുള്ളൂ. പ്രണയം മനോഹരം.
പച്ചാളം :)ഹിഹിഹി. അങ്ങനെയാണ് പച്ചാളത്തിന്റെ പ്രണയം അല്ലേ?
മുസാഫിര്‍ :) ഷോക്കടിക്കും അല്ലേ?
സാരംഗിക്ക് സ്വാഗതം :)
അഗ്രജന്‍ :) ഹിഹി. അപ്പോ ഇതൊക്കെ എന്റെ പ്രണയത്തെ ഞാന്‍ നിര്‍വചിച്ചതാണല്ലേ. ;)
പയ്യന്‍ :)
അതുല്യേച്ചീ :) അതെ വളരെ ശരിയാണ്.
കൈതമുള്ളേ :) അതെ. അതെ. അനുഭവം ചക്കക്കുരു.
സുനില്‍ സലാം :) സ്വാഗതം. അങ്ങനെയൊക്കെയും ആകാം. പക്ഷെ അവിടെ ഒരു പ്രണയം ഇല്ലായിരുന്നു.
താരേ :) ഹിഹി. അതെ പ്രണയം മണ്ണാങ്കട്ടയാണ്.
അനോണീസിനോണീ :)
നന്ദു :) ശരിയാണ്.
ദില്‍ബൂ :) ഹിഹിഹി.
സൂര്യോദയം :) കണ്ണിന് ഒരു കുരു വരാന്‍ ഉണ്ടല്ലോ. അതും പടരും.
കൊച്ചുഗുപ്തന്‍ :) പ്രണയം വ്യക്തികളെ ആശ്രയിച്ചിരിക്കും.
കുട്ടമ്മേനോന്‍ :) ഹിഹി. പ്രണയം മോരുകറി പോലെയാണ്. ശരിക്കും യോജിച്ചില്ലെങ്കില്‍ പിരിഞ്ഞുപോകും.
കുറുമാന്‍ :) ഹിഹിഹി. നിര്‍വ്വചനങ്ങള്‍ നന്നായി.
കൃഷ് :) അനുഭവം അല്ലാന്ന് പറഞ്ഞത് നന്നായി.
കുഞ്ഞൂട്ടന്‍ :) സ്വാഗതം. അതെ.
വല്യമ്മായീ :)
നവന്‍ :) അനുഭവം അങ്ങനെ ആണെങ്കില്‍...
സോന :) അതെ. അതിനൊരു പേരിടാന്‍ വിഷമം ആണ്.
ബിന്ദു :) പ്രേമിക്കുന്നവരെയൊക്കെ പട്ടി ആക്കിയോ? ;)
നന്ദ :)
ഇഞ്ചിപ്പെണ്ണേ :) കണ്ടുനില്‍ക്കുന്നുണ്ടോ?
റ്റെഡി :) വരും. വരും.
ഡാലീ :) പണ്ട് കുറേ പറഞ്ഞിട്ടുണ്ട്.
വെമ്പള്ളീ :) ആലോച്ചിരുന്നെങ്കില്‍ കുറേ പിടികിട്ടിയേനെ.
വിശാലാ :) അങ്ങനെ ഒന്നുണ്ട്.
സ്നേഹിതന്‍ :) പ്രണയിച്ചാല്‍ വട്ട് പോവുമായിരിക്കും ;)
എല്ലാവര്‍ക്കും നന്ദി.
qw_er_ty
പ്രണയം അനുഭവിച്ചവര്‍ക്കു മാത്രമേ വര്‍ണ്ണിക്കാന്‍ പറ്റൂ.
അനുഭവിച്ചവരാട്ടെ അതു വര്‍ണ്ണിക്കുകയുമില്ല.
കണ്ടും കേട്ടും വര്‍ണ്ണിക്കുന്നതൊന്നും പൂര്‍ണ്ണവുമല്ല.
എനിക്കൊന്നും അറിയില്ലേ....
വന്നു വന്നിപ്പോള്‍ അമ്മയ്ക്കും, മരണത്തിനും പ്രണയത്തിനുമെല്ലാം നിര്‍വചനം കണ്ടുപിടിക്കാനുള്ള പാഴ് ശ്രമത്തിലാണോ?.......അവസാനം പറയാം.ഇതൊന്നുമല്ല അല്ലെങ്കില്‍ ഇതെല്ലാമാണു പ്രണയം...
കുട്ടിച്ചാത്താ സ്വാഗതം :) പ്രണയിച്ചു നോക്കുമ്പോള്‍ വിവരം അറിയാം. ;) സ്വാഗതം :)
ബോബി ജോസഫേ :) പാഴ്ശ്രമം എന്ന് പറഞ്ഞാല്‍ ശ്രമിച്ചാല്‍ തീരെ നടക്കാത്തതിനെ അല്ലേ? ശ്രമിക്കാന്‍ തുടങ്ങുമ്പോളേക്കും അറിയില്ലല്ലോ പാഴാണോ അല്ലയോ എന്നത്. അല്ലെങ്കിലും ഞാന്‍ ഒരു ശ്രമവും നടത്തുന്നില്ല. എന്തായാലും സ്വാഗതം.
qw_er_ty
ഇടിവെട്ടേ :) അതെ. അതു ശരിയാ.
qw_er_ty
love is the emotional state caued by stimulation of dopamine and elabourated by poets and idiots.
Forget flowers and and buy and dose of love from nearest medical store.
riz :)
Post a Comment
Subscribe to Post Comments [Atom]
<< Home