Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, December 03, 2006

പട്ട് പാവാട

“തമ്പ്രാട്ടീ ഇച്ചിരെ വെള്ളം വേണം.”

അടുക്കളക്കോലായിയില്‍ വന്നിരുന്ന് ചിരുതേയി പറഞ്ഞു.

“കഞ്ഞി മതിയോ?”

“ മതി. ചൂട്‌ വെള്ളം തന്ന്യാ നല്ലത്‌.”

ചെറിയമ്മ ഒരുപാത്രത്തില്‍ കഞ്ഞിവെള്ളമെടുത്ത്‌ കുറച്ച്‌ വറ്റുമിട്ട്‌ കൊടുത്തു. കുടിച്ച്‌, പാത്രം കഴുകിവെച്ച്‌ ചിരുതേയി വീണ്ടും ഇരുന്നു.

"മീരക്കുട്ടി വന്നൂന്ന് കേട്ടതോണ്ട്‌ മാത്രാ ഞാനിപ്പോ വന്നത്‌. ഒന്നിനും വയ്യ. ടി. വി. യും കണ്ട്‌ ഇരിക്ക്യന്ന്യാ ഇപ്പോ പണി."

മീര ചിരിച്ചതേയുള്ളൂ. വീട്ടിലെ പുറം ജോലിക്കാരി ആയിരുന്നു ചിരുതേയി. എന്നും വന്നാല്‍ കുറേ വിശേഷങ്ങള്‍ പറയാന്‍ ഉണ്ടാവും, ജോലി ചെയ്യുമ്പോള്‍. നാട്ടു വിശേഷങ്ങള്‍. ആരുടെയെങ്കിലും വീട്ടില്‍ കല്യാണം തീരുമാനിച്ചതോ, കുട്ടിയുണ്ടായതോ വിരുന്നിനു പോകുന്നതോ ഒക്കെ. നാട്ടുകാരുടെ വിശേഷങ്ങളൊക്കെ വീട്ടില്‍ ആദ്യം എത്തിയിരുന്നത്‌ അങ്ങനെ.

“ഇവടത്തേതും നാട്ടുകാര്‍ അറിയണത്‌ ഈയ്യമ്മ പറഞ്ഞിട്ടന്ന്യാ.”

ചെറിയമ്മ പറയും. അമ്മ അത്‌ കേട്ട്‌ ചിരിക്കും.

“ഓണം കഴിഞ്ഞാല്‍ കുറച്ച്‌ ദിവസം കൂടെ ഇവടെണ്ടാവ്വോ?”

“ഒരുമാസം കൂടെ.”

വീട്ടുവിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞിരിക്കുമ്പോഴാണ്‌‍ അനു ഓടി വന്നത്‌.

“ന്താ അറിയ്യോ?”

ചിരുതേയിയുടെ ചോദ്യം കേട്ട്‌ ഒന്നും പറയാതെ അനു നാണം കുണുങ്ങിനിന്നതേയുള്ളൂ.

കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കവര്‍ അനുവിന്റെ കൈയില്‍ കൊടുത്തു അവര്‍. വാങ്ങണോ വേണ്ടയോ എന്ന് സംശയിച്ച്‌ നിന്ന് പിന്നെ വാങ്ങി, തന്റെ മടിയിലേക്കിട്ട്‌ അകത്തേക്ക്‌ ഓടിപ്പോയി. അമ്മയും ചെറിയമ്മയും ഇടയ്ക്ക്‌ വന്ന് എന്തൊക്കെയോ പൊതികള്‍ കൊണ്ടുക്കൊടുത്തു. പതിവുള്ള ഓണക്കോടിയും, എന്തെങ്കിലും പലഹാരങ്ങളും ഒക്കെ ആവും. മോന്‍ വലുതായി ജോലിയ്ക്ക്‌ പോകാന്‍ തുടങ്ങിയതില്‍പ്പിന്നെ ചിരുതേയി അങ്ങനെ വരാറില്ല എന്ന് പറയാറുണ്ട്‌ അമ്മ.

അവര്‍ പൊതികളുമായി "പോകുന്നതിനുമുമ്പ്‌ ഒന്നുംകൂടെ വരാം. കുട്ടികള്‍ക്കും വരണമ്ന്ന് പറഞ്ഞിട്ടുണ്ട്” എന്നും പറഞ്ഞ്‌ പതുക്കെ നടന്ന് പോയി.

അകത്ത്‌ പോയി കവര്‍ തുറന്ന് നോക്കിയപ്പോള്‍ അനുവിന് പട്ട് പാവാടയ്ക്കും ബ്ലൌസിനും ഉള്ള തുണിയാണ്. ഓര്‍മ്മകള്‍ കുറേ പിന്നിലേക്കോടിപ്പോയി. കുട്ടിക്കാലത്ത്‌ ഓണത്തിനു വാങ്ങിയ പട്ടുപാവാട രണ്ട്‌ ദിവസം കഴിഞ്ഞ്‌ കാണാതായപ്പോള്‍ ‍ചിരുതേയിയെയാണ്‌‍ എല്ലാവരും സംശയിച്ചത്‌.

ആയമ്മ, ചോദിക്കാതെ ഇവിടുന്ന് ഒന്നും കൊണ്ടുപോവില്ലാന്ന്‌‍ അമ്മ മാത്രമേ തറപ്പിച്ച്‌ പറഞ്ഞുള്ളൂ. ചിരുതേയിയോട്‌ ഒന്നും ചോദിക്കണ്ട തിരഞ്ഞുനോക്കാം, കിട്ടിയാല്‍ കിട്ടട്ടെ എന്നും അമ്മ പറഞ്ഞു. ചെറിയമ്മയ്ക്കും മറ്റുള്ളവര്‍ക്കും ചിരുതേയിയോട്‌ പിന്നെ ലോഗ്യം ഉണ്ടായില്ല. പിന്നേയും രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴാണ്‌‍ കിണറിനടുത്ത്‌, തേങ്ങാക്കൂട്ടിലെ, അരഭിത്തിയിലെ പൊതിക്കെട്ടില്‍ നിന്ന് പട്ടു പാവാടയും പിന്നെ കുറേ പഴയതും പുതിയതും തുണികളും കിട്ടിയത്‌. ചെറിയമ്മയുടെ മകന്‍ ഗോപി, സന്യാസവേഷത്തിന് തിളക്കം കൂട്ടാന്‍ വേണ്ടി ഭാണ്ഡം കെട്ടി, അതില്‍ കുറേ തുണികള്‍ ഇട്ടുവെച്ചതാണ്‌‍. നിത്യോപയോഗമില്ലാത്തതുകൊണ്ടും, പുത്തന്‍ അല്ലാത്തതുകൊണ്ടും, മറ്റുള്ള തുണികളും കാണാഞ്ഞത്‌ ആരും അറിഞ്ഞില്ല. ചിരുതേയിയോട്‌ ചോദിക്കാഞ്ഞത്‌ എത്ര നന്നായീന്ന് അമ്മ അപ്പോള്‍ത്തന്നെ ചെറിയമ്മയോട്‌ ചോദിച്ചു. കുട്ടികള്‍ക്കെല്ലാം ശകാരം കിട്ടുകയും ചെയ്തു.

"എന്താമ്മേ ഇത്‌?"

"ഇത്‌ മോള്‍ക്ക്‌ ഓണക്കോടിയാ, അവര്‍ തന്നില്ലേ അത്‌."

"അപ്പോ നമ്മള്‍ കൊണ്ടുവന്ന ഉടുപ്പോ?"

"അത്‌ വേറൊരു ദിവസം ഇടാം."

സംശയത്തിന്റെ പേരില്‍ ചിരുതേയിയോട്‌ പാവാടയുടെ കാര്യം ചോദിച്ചിരുന്നെങ്കില്‍ ഈ പട്ടുതുണിയുടെ തിളക്കം, ഒരിക്കലും കാണാന്‍ സാധിക്കില്ലായിരുന്നു എന്ന് മീരയ്ക്ക്‌ തോന്നി.

Labels:

66 Comments:

Blogger ബിന്ദു said...

അവര്‍ക്കത് മനസ്സിലായിരുന്നു കാണും, അതാവും പട്ടുപാവാട കൊടുത്തത് അല്ലെ? നല്ല കഥ.:)

Sun Dec 03, 10:50:00 am IST  
Blogger സുല്‍ |Sul said...

അങ്ങനെ എത്ര സംഭവങ്ങള്‍ കണ്ടു കാണും ചിരുതേയി. നല്ല കഥ.

ഓ. ടോ : ഇന്നലെ ഏഷ്യാനെറ്റ് ഗ്ലോബലില്‍ സുവിന്റെ ബ്ലോഗിനെ കുറിച്ചു പരാമര്‍ശിച്ചിരുന്നു, സിബു :).

-സുല്‍

Sun Dec 03, 10:57:00 am IST  
Blogger കുറുമാന്‍ said...

നല്ല കഥ സൂ. ചിരുതേയിയെ ഇഷ്ടായി.

Sun Dec 03, 11:15:00 am IST  
Anonymous Anonymous said...

സൂവേച്ചി, ഭയങ്കരായി ഇഷ്ടപ്പെട്ടു.

Sun Dec 03, 11:19:00 am IST  
Blogger സഹൃദയന്‍ said...

:-D

Sun Dec 03, 11:21:00 am IST  
Blogger വിശ്വപ്രഭ viswaprabha said...

സൂ,

ഈ കഥ വായിച്ചിട്ട് ഭയങ്കര സങ്കടം വന്നു...

മനസ്സിലെവിടെയോ ഒരു പഴയ നീര്‍മാതളം വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പൂത്തു...

സൂര്യ സൂരയ്യ ആവുകയാണോ?

Sun Dec 03, 11:31:00 am IST  
Anonymous Anonymous said...

നല്ല കഥ.:)

Sun Dec 03, 11:35:00 am IST  
Blogger Adithyan said...

ടച്ചിങ്ങ് (കട്: വിശാല്‍ജി)

Sun Dec 03, 11:40:00 am IST  
Blogger Satheesh said...

നല്ല കഥ. ശരിക്കും feel ചെയ്ത കഥ...
നന്ദി!

Sun Dec 03, 12:44:00 pm IST  
Blogger മുസാഫിര്‍ said...

സു,
ചെറുപ്പത്തിലേ എവീടെ നിന്നോ വാഴലിയലില്‍ പായസച്ചോറ് പൊതിഞ്ഞ് കൊണ്ടു വന്നിരുന്ന കുറുമ്പ എന്നു പേരുണ്ടായിരുന്ന ഒരു പണിക്കാരി അമ്മായി ഞ്ഞങ്ങള്‍‍ക്കു ഉണ്ടായിരുന്നു.സുവിന്റെ ഈ മനോഹരമായ കഥ ആ കാലത്തെക്കു കൂ‍ട്ടി കൊണ്ട് പോയി.

Sun Dec 03, 12:59:00 pm IST  
Blogger Physel said...

സൂ നന്നായി....

Sun Dec 03, 02:06:00 pm IST  
Blogger തറവാടി said...

സു ,

മണ്ണാത്തികാളിയെ ഓര്‍മ്മവന്നു

Sun Dec 03, 02:07:00 pm IST  
Blogger ചീര I Cheera said...

beautiful !
A kAlam maNakkunnu..

Sun Dec 03, 06:58:00 pm IST  
Blogger Sivadas said...

വളരെ നന്നായിട്ടുണ്ട് - ശിവദാസ്

Sun Dec 03, 07:05:00 pm IST  
Blogger asdfasdf asfdasdf said...

നല്ല കഥ :)

Sun Dec 03, 07:13:00 pm IST  
Blogger വല്യമ്മായി said...

നല്ല കഥ

Sun Dec 03, 08:19:00 pm IST  
Anonymous Anonymous said...

ആദിത്യന്റെ കമന്റ് cut & paste. so touching.!

Sun Dec 03, 08:35:00 pm IST  
Blogger വേണു venu said...

സൂ, അനുമോദനങ്ങള്‍ . :)

Sun Dec 03, 08:43:00 pm IST  
Blogger റീനി said...

സൂ, സ്നേഹം പുരണ്ടൊരു ഓണക്കോടി. അനുമോള്‍ അതിടുമ്പോള്‍ വീട്ടുകാര്‍ക്ക്‌ ഏഴു സദ്യ ഉണ്ട പ്രതീതി.

Sun Dec 03, 09:07:00 pm IST  
Anonymous Anonymous said...

Sorry! what an inferior lot of a story and its possible nether-worldly commentaries! The real problem with most of you would be high-tech spiced with high-flung rotten conservatism. Most of the Indian and Chinese yuppies are nourished with that boon. They are living in a world boosted by their never-experienced-mythical-flora-fona. It's not a shame enabling oneself to craft one; but surely not to recognize a nearly-perfected one!
Chirutheyi could have architectured herself (or by the vestigially damned author) into high style; but the author wantonly wanted to imitate a gurgle-up of a lost case in MT Vasudevan Nairism.
What an immensely lost case you are, as far as capturing the beauty, grammar, and sheer sense of a short-story!
This is -- even after the great writings in Malayalam -- utterly onslaught-ish!

Mon Dec 04, 12:19:00 am IST  
Blogger സൂര്യോദയം said...

നന്നായിരിയ്ക്കുന്നു... ഇതേ ടച്ചിംഗ്‌ എഫ്ഫക്റ്റ്‌ ഉള്ള ഒരു പോസ്റ്റ്‌ ഇതിനുമുന്‍പ്‌ സുചേച്ചിയുടെ തന്നെ വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

Mon Dec 04, 09:46:00 am IST  
Blogger സു | Su said...

ബിന്ദൂ :) ആദ്യത്തെ കമന്റിന് നന്ദി. നല്ല കഥയാണ് അല്ലേ?

സുല്‍ :) നന്ദി. ഞാന്‍ ഏഷ്യാനെറ്റ് ഗ്ലോബല്‍ കണ്ടില്ല.

കുറുമാന്‍ :) നന്ദി.

ഇഞ്ചിപ്പെണ്ണേ :) നന്ദി.

സഹൃദയന്‍ :)

വിശ്വം :) ഈ കഥ പൊട്ടക്കഥ ആയതോണ്ടല്ലേ സങ്കടം വന്നത്? ;)

തനിമ :) നന്ദി.

ആദീ :) നന്ദി.

സതീഷ് :) നന്ദി.

മുസാഫിര്‍ :) ഓര്‍മ്മകളിലേക്ക് പോയതിന് നന്ദി.

ഫൈസല്‍ :) നന്ദി.

തറവാടീ :) അവരും ചിരുതേയിയെപ്പോലെയാണല്ലേ?

പിന്‍‌മൊഴി :) നന്ദി.

പി ആര്‍ :) നന്ദി.

ശിവദാസ് :) നന്ദി. സ്വാഗതം.

കുട്ടമ്മേനോന്‍ :) നന്ദി.

വല്യമ്മായീ :) നന്ദി.

പൊന്നപ്പന്‍ :) സ്വാഗതം. നന്ദി.

വേണു :) സന്തോഷം.

റീനി :) നന്ദി.

സൂര്യോദയം :) നന്ദി.

Mon Dec 04, 11:39:00 am IST  
Anonymous Anonymous said...

പട്ടു പാവാട ..നന്നായി.....

ചിരുതേയിയെപ്പോലെ ,ഞങ്ങളുടെ വീടിന്റെ അടുത്തും ഒരു കഥാപാത്രമുണ്ട്‌ ..'ആകാശവാണി'യെന്നു ഇരട്ടപ്പേരുള്ള ചിന്ന്വോമ......

സൂ-വിന്റെ ഓര്‍മ്മകളുടെ ഭണ്ഡാരക്കെട്ട്‌ ഒരക്ഷയപാത്രമണല്ലേ?

Mon Dec 04, 02:03:00 pm IST  
Anonymous Anonymous said...

കഥ വായിച്ചു. നന്നായിട്ടുണ്ട്‌.
കൃഷ്‌ | krish

Mon Dec 04, 02:59:00 pm IST  
Blogger സു | Su said...

കൊച്ചുഗുപ്തന്‍ :) നന്ദി.

കൃഷ് :) നന്ദി.

Mon Dec 04, 04:18:00 pm IST  
Blogger Siju | സിജു said...

നല്ല കഥ
qw_er_ty

Mon Dec 04, 04:33:00 pm IST  
Anonymous Anonymous said...

സൂര്യഗായത്രി,
തങ്കള്‍ മനപ്പൂര്‍വം വിചാരിച്ചില്ലെങ്കിലും വന്നുപോകുന്ന ഒരു വ്യഗ്യമായ തലം കഥയിലുണ്ട്‌. ചിരുതേയിയുടെ സത്യസന്ധതയേയും നന്മയേയും വരച്ചു കാണിക്കാനായി ഉപയോഗിക്കുന്ന വര്‍ണങ്ങളില്‍ നിരയെ സൂര്യഗായത്രിയുടെ തറവാട്ടു മഹിമയും കുലീനതയും സ്പ്ഷ്ട്റ്റമായി തെളിയുന്നു. ചിത്രകാരന്റെ കാഴ്ച്ച ശരിയോ? തെറ്റെങ്കില്‍ ക്ഷമിക്കുക. നമ്മള്‍ കഥ പറയുന്നതു പോലും നമ്മുടെ മൂല്യങ്ങളെ മഹത്വവല്‍ക്കരിക്കാനാകുമോ ??
www.chithrakaran.blogspot.com

Mon Dec 04, 08:26:00 pm IST  
Blogger സു | Su said...

സിജൂ :) നന്ദി.

qw_er_ty

Mon Dec 04, 09:31:00 pm IST  
Blogger nalan::നളന്‍ said...

മൊഷ്ടിക്കുന്ന ചിരുതേവിമാരുമുണ്ടല്ലോ. അതിനൊക്കെ നന്മയുടെ കുറവു മാത്രമായി കാണാമോ ?
അല്ലേ തന്നെ നന്മ ഒരാഢംബരമല്ലേ ?

Tue Dec 05, 09:13:00 am IST  
Blogger സു | Su said...

നളന്‍ :) ഉണ്ടല്ലോ. നന്മ ഒരു ആഡംബരം ആണോ?
എനിക്കങ്ങനെ തോന്നിയില്ല. നന്മ ഒരു ആവശ്യം ആണ്. ഏത് കാര്യത്തില്‍ ആയാലും.

qw_er_ty

Tue Dec 05, 09:09:00 pm IST  
Anonymous Anonymous said...

I am sorry that I’ve instigated an unwelcome rogue-act, which then never invited a complacent ‘thank-you’ placement. Mine was not intentional. In fact, one could easily bypass a ‘chiruthEyi charitham’ like this. What catapulted me into making an abrasive comment could never be burdened on suryagaythri, but on the ‘mullapperiyar-of-a-commenting-frenzy’. The commentators were not reacting to the sense of a story; but rather hastily vulcanising the rubbery aspect of the kinship of a certain societal-promise. What would I mean by that complicated and hyphenated usage? I would mean, that ‘pinmozhikal’ is vigilantly harpooning on possible escapers who have a dislike for mutual complacency --by themselves becoming a kind of exclusive society; by insisting on undeclared rules and regulations to get a membership even for indulging along with a comment; by becoming a self-celebratory lot whose vocabularies and techno-tactics conjure-out the “dare-speak-out” of the essential humane-remain.

Hence, shame on you.

If you do not notice, I say, ‘pinmozhikal’ has already become mediocre in its aspects, attributions, in its multiplying simulacra of sheer schizophrenia, and in its expectations of self-devouring artificial classiness & tastefulness. If it continues with these mutual bull-shitting, it would not attract further ‘ment-llectuatual’ artifacts. Believe me. It’s been already sold out for the high-tech-sexyists who maintain a rotten taste for the silly longing for ‘grhAthuruthwa’ (well, don’t confuse it with ‘that’ simple nostalgia), which is a kind of necromancy.

Don’t you sense this as despicable? Ever?

Let me come to the story-point. chiruthEyi visits her ‘pooRva yajamAnar’. Where she sits? She sits -- despite her present well-being -- on the ‘vaTaKu-puRathhe thiNNa’. And what she nostalgically and indulgingly drink? but, what else, a simple pot of kanJiveLLam! Tell me, then, why? Not over. She flings out a gift packet and gives it to the offspring of the next generation of her competing lot! If chiruthEyi were so progressive in intellect and ‘sanskrthi’ why the .... she ever had suffered as an underclass for all through her blossoming youth? Not over. And even after escaping from the rote of it, why did she come back to sit ‘there’ and drink that starchy-stuff?

Won’t I pity you?

Would you ever might have accepted a gift from your ‘once-serf-now-rich person’? I don’t think so. Because the game of power – even in its nostalgic gain-spoils – does not justify the human feel-condition. If you want to test or compare that, and presently too, you may simply compare that to your hierarchical fate in your working place / your homi-grounds! Those who do not become ‘Buddha’ in their working places or home-grounds should not think of even a virtual ‘sahitheeyam’ on this aspect, then. Writing does reckon imagination; but not a falsifying imagination of human conduct. By writing, we pray for -- not to get immunised to the conditional politiking, but – for the high-wave surfing. That’s what we call ‘F.R.E.E.D.O.M.

I wish you could thank me for this, at least -in the likes of what you’d loosely distributed to the community-sensorium!

And you should pardon me for this intrusive commenting-attitude. I am unable to keep away from responding, despite my accidental transgression!

Wed Dec 06, 01:22:00 am IST  
Blogger സു | Su said...

മിസ്റ്റര്‍ സുധേഷ് എന്ന് അറിയപ്പെടുന്ന ആള്‍ക്ക്,

ഒന്നാമത്തേത് എനിക്ക് ഇംഗ്ലീഷ് അല്‍പ്പം വായിച്ചാല്‍ മനസ്സിലാവും എന്നേ ഉള്ളൂ. അതുകൊണ്ട് നിങ്ങള്‍ എന്ത് പറഞ്ഞാലും എനിക്ക് മനസ്സിലാവുന്നത്രയേ മനസ്സിലാവൂ. പിന്നൊന്ന്, ഞാന്‍ നിങ്ങളെ എന്റെ ബ്ലോഗ് വായിക്കാന്‍ കൂട്ടിക്കൊണ്ടുവന്നിട്ടില്ല. എല്ലാവരും എഴുതുന്നതൊന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്നൊന്നും ഇല്ലല്ലോ. നിങ്ങളെപ്പോലെത്തന്നെ എനിക്കറിയാത്ത മറ്റു പലരും ആണ് മുകളില്‍ കമന്റ് ഇട്ടിരിക്കുന്നത്. അവര്‍ക്ക് കഥ ഇഷ്ടമായിട്ടുണ്ടാവും. അതുകൊണ്ട് ഇഷ്ടമായി, നന്നായി എന്നൊക്കെ കമന്റ് വെച്ചു. ഒരു കഥ വായിച്ചപ്പോള്‍ മനസ്സിലായല്ലോ എനിക്ക് നല്ലപോലെ എഴുതാന്‍ അറിയില്ല എന്ന്. അതുകൊണ്ട് സാറു പോയിട്ട് വല്ല മാസ്റ്റര്‍പ്പീസുകളും വായിക്കൂ. വെറുതെ എന്നെ കുറ്റം പറയാതെ. എനിക്കിത്രയേ എഴുതാന്‍ അറിയൂ. ഇനീം എഴുതുകയും ചെയ്യും. ബ്ലോഗ് എന്ന് പറയുന്നത് മാസ്റ്റര്‍പ്പീസുകള്‍ എഴുതാന്‍ വേണ്ടി തുറന്നുവെച്ചിരിക്കുന്നത് ഒന്നും അല്ലല്ലോ. എനിക്കും ഒന്നേ പറയാന്‍ ഉള്ളൂ. ഇത്രേം വിമര്‍ശനം നടത്തുന്നുണ്ടല്ലോ. അത് മലയാളത്തില്‍ ആക്കിയാല്‍ നല്ലത്. എന്നോട് പറയുന്നത് എനിക്കെങ്കിലും മനസ്സിലാവണമല്ലോ.

Wed Dec 06, 11:17:00 am IST  
Blogger മുസാഫിര്‍ said...

സു.
മുകളില്‍ എഴുതിയത് വായിച്ചിട്ടു കമന്റു മോഡറേഷന്‍ ഉണ്ടായിരുന്ന പഴയ സെറ്റിങ്ങ് ആയിരുന്നു നല്ലതെന്നു തോന്നുന്നു.ഇങ്ങനെ കമന്റു പറയുന്ന സമയം കൊണ്ടു സുവിനു ഒരു പോസ്റ്റ് ഇടാമല്ലൊ ! :-)

Wed Dec 06, 11:34:00 am IST  
Blogger സു | Su said...

മുസാഫിര്‍ :) ചിലര്‍ക്കെങ്കിലും ആ കമന്റ് കണ്ട് സന്തോഷമായിക്കാണും. ;)

qw_er_ty

Wed Dec 06, 12:13:00 pm IST  
Anonymous Anonymous said...

For the lucky ones who have not yet wasted time reading the verbal diarrhea ad infinitum ibid, here is a real time saver of a précis.

Sudesh’s comment #1
Su couldn’t impress him over Ezhuthchan and worthy successors, so he chose to butcher her and the commenters here.


Sudesh’s comment #2
a. He, being the patron and sponsor of pinmozhi doesn’t like the nature of comments agregated by it lately and Su is responsible for the way thousands of people send their comments to pinmozhi.

b. IHO, pinmozhiyans are all “ment-llectuatuals & high-tech-sexyists sexyists who maintain a rotten taste for the silly longing for ‘grhAthuruthwa'” and he was invited by them to waste his time reading these and paying for it.

c. He thinks in real life Su woulldnt have accepted a gift from a maid, so creating such a story was a crime .

Lastly, his words of wisdom “those who havent yet achieved career nirvana shouldn’t be blogging.

ഞാന്‍ ഈ പോസ്റ്റിനു ഇതുവരെ കമന്റൊന്നുമിട്ടില്ലെങ്കിലും ഇനി മടുക്കുംവരെ ഇട്ടുകൊണ്ടേയിരിക്കും, എന്റെ കമന്റു വേണ്ടെങ്കില്‍ കഥാകാരി അതെടുത്തുകളയുകയും ചെയ്യും. അതല്ലാതെ അതില്‍ ഒരിടപെടല്‍ നടത്തണമെന്നുള്ളവര്‍ എന്റെ കമന്റിന്റെ പെയ്ഡ്‌ സബ്സ്ക്രൈബര്‍ ആയിരിക്കണം. മനസ്സിലായോ സുദേഷിന്‌?
അനോണിത്തം ആരുടേം കുത്തകാവകാശമല്ലല്ലോ ഇവിടെ ഉവ്വോ?

Wed Dec 06, 12:31:00 pm IST  
Anonymous Anonymous said...

സൂവേച്ചീ, കഥ ഇഷടപ്പെട്ടൂ :-)

മുകളിലത്തെ സുധേഷ് കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ ജീവിച്ചു നോക്കിയിട്ടുണ്ടോ ആവോ... ’ന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇതു പോലൊരു ചിരുതയുടെ കാര്യം. ഭാവത്തിലും പെരുമാറ്റത്തിലും സൂവേച്ചീടെ ചിരുതയോരു വളരെ സാമ്യം.

Wed Dec 06, 12:50:00 pm IST  
Anonymous Anonymous said...

തറവാടിത്തവും കുലമഹിമയുമുള്ള സ്ത്രീകളോടുള്ള വെറുപ്പല്ലേ മംഗ്ലീഷ്‌ സുധേശന്‌.
ലളിത്മലയാളത്തില്‍ പാടുന്ന കുയിലിന്റെ ഗാനം ഗോസായി ഭാഷയില്‍ ച്ഛര്‍ദ്ധിക്കുന്ന പറങ്കി കാക്കകള്‍ക്ക്‌ രസിക്കില്ല.

എന്തു ചെയ്യാന്‍ കാക്ക കളിച്ചാല്‍ ക്രൗ ക്രൗ ക്ക്രൗ കര്‍ണ്ണ കഠോരം

Wed Dec 06, 01:00:00 pm IST  
Anonymous Anonymous said...

വേറൊരു ‘ചിരുത’ കൂടെ ഉണ്ട് അമ്മവീടിന്റെ പരിസരത്ത്. ഞാന്‍ കൈകുഞ്ഞായിരുന്നപ്പോള്‍ എന്നെ നോക്കിയിട്ടുണ്ടായിരുന്നത്രേ ആ അമ്മൂമ്മ.
ഞാന്‍ അമ്മവീട്ടില്‍ പോകുമ്പോള്‍ (കുഞ്ഞുനാള്‍ മുതല്‍) അവര്‍ സൂവേച്ചി വിശദീകരിച്ച് മട്ടില്‍ തന്നെ എന്നെ വന്നൊരുനോക്കു കാണും. ഇത്തിരി കൂടി വലുതായിക്കഴിഞ്ഞപ്പോള്‍ അമ്മ എന്റെ കൈയ്യില്‍ ഒരു നോട്ടു വച്ചു തരും, അവര്‍ക്കു കൊടുക്കാന്‍. വളരെ വിഷമിച്ചാണെങ്കിലും, കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് അവര്‍ എന്റെ കയീല്‍നിന്ന് അതു മേടിക്കും - അവസ്ഥ അതാണേ...

ജോലിയൊക്കെ കിട്ടിയ ശേഷം അമ്മവീട്ടില്‍ ഇതിനു മുന്ന് പോയിരുന്നപ്പോള്‍ ആ അമ്മൂമ്മയെ വീണ്ടും കണ്ടിരുന്നു. അന്ന് എന്റെ കീശയില്‍ നിന്നു തന്നെ, ഇത്തിരി അവര്‍ക്കു കൊടുത്തപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. അവരിപ്പോഴും ഉണ്ടോ ആവോ...

Wed Dec 06, 01:03:00 pm IST  
Blogger Visala Manaskan said...

സൂ.. നല്ല കഥ.

തമ്പ്രാട്ടീ ന്നൊന്നും വിളിച്ചില്ലെങ്കിലും ഞാന്‍ പണ്ട് എന്റെ വീടിനടുത്തുള്ള എരേക്കത്ത് ബാലകൃഷ്ണമേനോന്റെ വീട്ടിന്റെ അടുക്കള ഭാഗത്ത് ഓരോ ആവശ്യങ്ങള്‍ പ്രമാണിച്ച് കുറെ നിന്നിട്ടുണ്ട്. ‘ചേടത്ത്യമ്മേ’ എന്ന് വിളിച്ച്.

ഇത് വായിച്ചപ്പോള്‍ ഞാന്‍ സ്‌നേഹനിധിയായ ആ ചേടത്തിയമ്മയേ ഓര്‍ത്തുപോയി.

ഓ.ടോ.
ഇംഗ്ലീഷില്‍ ചീത്ത പറയാന്‍ മാത്രം എന്താ സൂ ഇതില്‍ എഴുതിയേക്കുന്നേ എന്നെനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല!

Wed Dec 06, 01:26:00 pm IST  
Blogger മുസ്തഫ|musthapha said...

എന്തോ, ശരിക്കും ഫീല്‍ ചെയ്തു ഈ കഥ.

Wed Dec 06, 01:37:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂ ചേച്ചീ ഇതു എന്റെ ആദ്യ കമന്റാ .

ഇത്രെം കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഇത്രെം ഗ്രഹാതുരത്വം(ഒരു കൊച്ചു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. റ്റൈപ്പ് ചെയ്തിട്ടു ആ വാക്ക് ശരിയാവുന്നില്ല)ഉണര്‍ത്തുന്ന ഒരു കഥ ആദ്യമായിട്ടാ വായിക്കുന്നതു.

അഭിനന്ദനങ്ങള്‍...

Wed Dec 06, 02:08:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്തന്‍ :) സ്വാഗതം. കശപിശ ആയിപ്പോയി. എന്ത് ചെയ്യാന്‍?

വിശാലാ :) അഗ്രജന്‍ :) റ്റെഡി :)
നന്ദി.

Wed Dec 06, 10:48:00 pm IST  
Anonymous Anonymous said...

സുഗന്ധിക്ക് എന്നും 17 വയസ്സായിരുന്നു. അവള് ചെറുപ്പക്കാരുടെ രോമാഞ്ചമാകുന്ന കാലം മുതല് ക്രൂരമായി ആത്മഹത്യ ചെയ്യുന്ന ദിവസം വരെ നിത്യപ്പതിനേഴ്. ശാലീനയായിരുന്നു സുഗന്ധി. മദാലസയും. അച്ചുതനാശാരിയുടെ ഭാഷയില് പറഞ്ഞാല് ചന്ദനത്തില് കടഞ്ഞെടുത്ത സുന്ദരീശില്പം (ഇത് അച്ചുതനാശാരിയുടെ കണ്ടെത്തലല്ലെന്നും വയലാര് രാമവര്മ എന്നൊരു നരവംശശാസ്ത്രജ്ഞന് കണ്ടെത്തിയതാണെന്നും ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്).
നീണ്ടു മനോഹരമായ മൂക്കും നിരയൊത്ത വെളുത്ത പല്ലുകളും കറുത്തു ബലമുള്ള മുടിയും ചെറുപ്പക്കാരുടെ കണ്ണുകള്ക്ക് തേരോട്ടമല്ല റോക്കറ്റ് പറപ്പിക്കാനുള്ള അംഗലാവണ്യവുമൊക്കെയായി സുഗന്ധി ഗ്രാമത്തിന്റെ സുന്ദരിയായി വിളങ്ങി.
സുഗന്ധിക്ക് എന്താണു സംഭവിച്ചത് ?
വായിക്കുക...
http://berlythomas.blogspot.com
അവതരിപ്പിക്കുന്ന ബെര്ളിത്തരങ്ങള്.

Fri Dec 08, 02:46:00 am IST  
Blogger ഉമേഷ്::Umesh said...

എന്താ ബെര്‍ലിയേ ഇതു്? മുനിസിപ്പാലിറ്റി മൂത്രപ്പുരകളിലും മനോരമയിലും ബാബുക്കുട്ടന്‍ എന്നോ മറ്റോ ഒരുത്തന്‍ കാണിച്ചുകൂട്ടുന്ന വൃത്തികേടുകളേക്കാള്‍ നാറ്റം കൂടിയ പരസ്യം എല്ലാ ബ്ലോഗിലും ഇടുന്നതു്? എന്നിട്ടു പേരു കൊടുത്തതു “സുഗന്ധി” എന്നും!

ഇങ്ങേരു തന്നെയല്ലേ പണ്ടു് ബ്ലോഗില്‍ നിറച്ചു തെറിയാണെന്നു മനോരമയിലോ മറ്റോ എഴുതിയതു്? എന്നിട്ടിപ്പോള്‍ ഇവിടെയും എത്തിയോ? എന്തു പറ്റി മറ്റേടത്തെ പണി പോയോ?

Fri Dec 08, 06:15:00 am IST  
Blogger viswaprabha വിശ്വപ്രഭ said...

ഞാനും ഈ അസുഖം കണ്ട് ഒന്നും എഴുതണ്ടാന്നും കരുതി ഇരിക്കുകയായിരുന്നു. നവസാക്ഷരതയുടെ അജീര്‍ണ്ണമോ പടുസാക്ഷരതയുടെ വിരേചനമോ എന്നു മനസ്സിലായില്ല.

എന്തായാലും, ബെര്‍ളിക്കുട്ടാ, ഇതേതാണ്ട് തിരുനക്കര ടൈംസിന്റെ പരസ്യം മനോരമ പേപ്പറിലിട്ട് സര്‍ക്കുലേഷന്‍ കൂട്ടുന്ന പോലെയുണ്ട്. ഐഡിയ കൊള്ളാം. സൂവിന്റെ ബ്ലോഗാവുമ്പോള്‍ എല്ലാരും വായിച്ചോളുമല്ലോ അല്ലേ! piggybacking എന്നു പറയും ആ സായിപ്പന്മാരുടെ ഭാഷയില്‍.

ഇനി അറിയാത്തതുകൊണ്ടാണെങ്കില്‍ പറഞ്ഞുതരാം: കുറേ കാലമായി സ്വന്തം ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍ കൊണ്ടുചെന്നിടുന്ന പരിപാടി ഇവിടത്തുകാര്‍ ഉപേക്ഷിച്ചു. ഏതെങ്കിലും ഒരു ബ്ലോഗിലിട്ടാല്‍ തന്നെ എല്ലാവരും അതു കണ്ടെത്തി വായിച്ചോളും.

ഒക്കെ കണ്ടും ശീലിച്ചും വരുന്നേയുള്ളൂ എന്നു തോന്നുന്നു. അതുകൊണ്ട് പരമാവധി സഹാനുഭൂതി മാത്രമേ ബെര്‍ളിക്ക് സമ്മാനമായിത്തീരാന്‍ ഇവിടത്തുകാര്‍ക്കുള്ളൂ. ആ മനോരമ ഓണ്‍ലൈനിലെ ടീനേജ്ഇക്കിളി സ്റ്റൈലൊക്കെ മാറ്റി അത്യാവശ്യം ഗുണം തോന്നുന്ന ഒരു നല്ല ബ്ലോഗ് അവിടെ ഒരുക്കിവെച്ചിട്ട് കാത്തിരിക്കൂ. ഞങ്ങള്‍ തീര്‍ച്ചയായും വരാം. വായിക്കാം.

:-)

Fri Dec 08, 06:37:00 am IST  
Blogger Adithyan said...

മനോരമേടെ സ്റ്റാന്‍ഡേര്‍ഡ് കാണിക്കുന്നുണ്ട്. :)

അതോ ഇനി വന്‍കിട ബുദ്ധി വല്ലതുമാണോ? അതായത് ആ മാതിരി ചവര്‍ ആസ്വദിക്കാന്‍ ഒരു വലിയ കൂട്ടം ‘ബ്ലോഗേഴ്സ്’ എത്തും എന്ന് ഉദാഹരണസഹിതം വ്യക്തമാക്കാനാണോ?

ആര്‍ക്കേലും കേറി വിമര്‍ശനം പഠിയ്ക്കാനും സൂച്ചേച്ചീടെ ബ്ലോഗ്, പിന്നെ വരുന്നവര്‍ക്കൊക്കെ കേറി പരസ്യം വെയ്ക്കാനും... :)

Fri Dec 08, 06:47:00 am IST  
Blogger Unknown said...

ബാബുക്കുട്ടാ, ഐ മീന്‍ ബെര്‍ളിക്കുട്ടാ,
നന്നാകു, സമയം അതിക്രമിച്ചിട്ടില്ല :-)

qw_er_ty

Fri Dec 08, 06:56:00 am IST  
Blogger evuraan said...

ബെര്‍ളീ,

സ്വന്തം കൃതികളെ ഒരാള്‍ ഇത്രയധികം ഇഷ്ടപ്പെടുന്നത് നല്ല കാര്യം. പക്ഷെ, അതിനെ പരസ്യപ്പെടുത്താന്‍ മറ്റുള്ളവരുടെ എഴുത്തിടങ്ങള്‍ ഗ്രാഫിറ്റിയെഴുതാനുള്ള മതിലുകളാക്കാതിരിക്കുക.

ആശംസകള്‍...!

Fri Dec 08, 08:26:00 am IST  
Blogger കരീം മാഷ്‌ said...

uബിന്ദു പറഞ്ഞു
(അവര്‍ക്കതു മനസ്സിലായിരുന്നു കാണും അതാണ്‌ അവര്‍ പട്ടുപാവാട കൊടുത്തതല്ലെ!)

ബിന്ദുവിനോട്‌ വിനീതനായി ഒരു വിയോചനക്കുറിപ്പ്‌.
അവര്‍ക്കതു മനസ്സിലായില്ലന്നു തന്നെ സങ്കല്‍പ്പിക്കൂ, അതാവുമ്പോള്‍ ആണ്‌ കഥക്കു കൂടുതല്‍ മികവെന്നു എന്റെ പക്ഷം. ഒരു accidental concidence of incedent.
ചെറിയ, നല്ല കഥ.
"My first finger print from UAE after my vacation"

Fri Dec 08, 08:56:00 am IST  
Blogger അനംഗാരി said...

ഇപ്പൊഴാ‍ണ് കണ്ടത്. നന്നായിട്ടുണ്ട്.

ഓ:ടോ:ഈ സുന്ദരനും, പഞ്ചാരയടി വീരനും, യുവകോമളനുമായ ബെര്‍ളിയെകൊണ്ട് തോറ്റല്ലോ?

Fri Dec 08, 09:24:00 am IST  
Blogger Promod P P said...

ഹ ഹ ഹ
ബെര്‍ളിയുടെ വെറളി കണ്ടിട്ട് ചിരി സഹിയ്ക്കുന്നില്ല
ഉമേഷ്ജി/ വിശ്വം.. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ കണ്ടാരുന്നോ? Glamourous,famouse...
കഷ്‌ടം.. മനുഷ്യന് ഇത്രയ്ക്ക് അധ:പതിയ്ക്കാന്‍ കഴിയുമോ

Fri Dec 08, 09:39:00 am IST  
Blogger keralafarmer said...

സു: പട്ട് പാവാട വായിച്ചില്ല. പക്ഷെ കമെന്റുകളത്രയും വായിച്ചു. ബാബുക്കുട്ടന്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ഞാനവിടെ ഓടിയെത്തും. കമെന്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കോര്‍മ വരുന്നത്‌ തിരുവനന്തപുരത്ത്‌ ഒരു വൃക്ഷമുണ്ട്‌. ചാര് എന്നാണതിന്റെ പേര്. അതില്‍ തൊടുകയോ അടുത്തു ചെല്ലുകയോ ചെയ്താല്‍ ശരീരമാസകലം ചിലര്‍ക്ക്‌ ചൊറിച്ചിലുണ്ടാകും. അത്തരത്തിലൊരു ചൊറിച്ചിലാണല്ലോ ഈ ബെര്‍ലി സ്വായത്തമാക്കിയത്‌. അതിനൊരു പരിഹാരമുണ്ട്‌ താന്നി എന്ന ഒരു മരമുണ്ട്‌ അതിനെ വലം വെച്ചാല്‍ മതി ചൊറിച്ചില്‍ മാറും. അതിനാല്‍ ബെര്‍ലിയെ എന്റെ ബ്ലോഗുകളിലേയ്ക്ക്‌ സ്വാഗതം ചെയ്യുന്നു. പാവം സു വിനെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി വിട്ടേയ്ക്കുക. സു വിനെ ഇഷ്ടപ്പെടുന്ന ധാരാളം ബൂലോഗര്‍ അഭിപ്രായം പറഞ്ഞുപോകും ഞാനുള്‍പ്പെടെ.

Fri Dec 08, 10:10:00 am IST  
Blogger അതുല്യ said...

എനിക്ക്‌ തോന്നുന്നു, ബെര്‍ലി ചിലപ്പോ സ്വന്തം പോസ്റ്റിന്റെ അടിയില്‍ എഴുതേണ്ട കമന്റ്‌, വിന്‍ഡോ മാറി സു ന്റെ പോസ്റ്റ്‌ വായിച്ചപ്പോ അറിയാതെ ഇട്ടതാവാംന്ന്.

(ചുമ്മാ പോസിറ്റീവ്‌ തിങ്കിംഗ്‌ ആണു കേട്ടോ, വെള്ളിയാഴ്ച രാവിലെ ലളിതാ സഹസ്രനാമം വായിച്ചതിന്റെ എഫക്റ്റാകാം. (ഒരു സെക്കന്‍ഡേ നിക്കൂ, എഫക്റ്റ്‌, അത്‌ കഴിഞ്ഞ പിന്നെം കണ്ണ്‍ കോഴി ക്കൂട്ടില്‍ തന്നെ) .

Fri Dec 08, 11:23:00 am IST  
Anonymous Anonymous said...

ബെര്‍ളിക്കുട്ടന്‍ കമെന്റിങ് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ലേറ്റസ്റ്റ് പോസ്റ്റ് “ അമീബ ഇര പിടിക്കുന്നതിനെ പറ്റിയാ“ ഇതാണോ ഈ ബാബുകൂട്ടന്റെ ക്രിയേറ്റിവിറ്റി. ഇയാളൊക്കെ എങ്ങനെയാ എഴുത്തുകാരന്‍ എന്നു വിളിക്കുന്നത്. ലജ്ജാവഹം. മനോരമ ഇത്രയ്ക്ക് അധഃപതിച്ചോ?

Fri Dec 08, 12:48:00 pm IST  
Blogger സു | Su said...

അനംഗാരീ :)

കരീം മാഷേ :)

ചന്ദ്രേട്ടാ :)

ഏവൂരാന്‍:)

ഉമേഷ്ജീ :)

വിശ്വം :)

അതുല്യേച്ചീ :)

ആദീ :)

സപ്തവര്‍ണങ്ങള്‍ :)

തഥാഗതന്‍ :)

ബെര്‍ളിത്തോമസ്സേ, തന്റെ ബ്ലോഗിന്റെ പരസ്യം വയ്ക്കേണ്ടത് എവിടെയാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

qw_er_ty

Fri Dec 08, 05:31:00 pm IST  
Blogger keralafarmer said...

അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന ബെര്‍ലിയുടെ ബ്ലോഗ്‌ കണ്ടപ്പോള്‍ എനിക്ക്‌ പത്ര‍ക്കാരെ തന്നെയാണ് ഓര്‍മവന്നത്‌. അവര്‍ എഴുതിവിടുന്നതെന്തും ജനം വായിക്കുകയും സഹിക്കുകയും ചെയ്യണം. മറുപടി എഴുതിക്കൊടുത്താല്‍ അത്‌ ചവറ്റുകൊട്ടയിലും. കമെന്റില്ലാത്ത ബ്ലോഗിനെ വെബ്‌ സൊറ്റ്‌ എന്ന്‌ പറയും. ബെര്‍ലിയ്ക്‌ പറ്റിയത്‌ ബ്ലോഗര്‍ അല്ല ഗൂഗിള്‍ പേജസ്‌ ആണ്. അത്‌ കമെന്റില്ലാത്ത പേജുകളാണ്. സു വിന്റെ പോസ്റ്റില്‍ ഒരേവിഷയം രണ്ട്‌ കമെന്റായിട്ടത്‌ കാണുമ്പോള്‍ കൂടുതല്‍ വായനക്കാരും കമെനുകളും ഉള്ള ബ്ലോഗ്‌ ബെര്‍ലിയെ ലോകപ്രശസ്തനാക്കുമെന്ന്‌ വിചാരിച്ചുകാണും.

Sat Dec 09, 05:52:00 am IST  
Blogger keralafarmer said...

സു: ഇന്നാണ് ഞാന്‍ ബ്ലോഗ്‌ വായിച്ചത്. ഇതേ അനുഭവങ്ങള്‍ എനിക്കിപ്പോഴും ഉണ്ട്‌. ജാനമ്മ എന്ന പൊടിച്ചി എന്റെ വീട്ടിം പല‍പ്പോഴും വരും. മക്കളുടെ ചെലവില്‍ കഴിയുന്ന അവര്‍ക്ക്‌ എന്നാല്‍ കഴിയുന്ന രീതിയില്‍ പൈസ കൊടുക്കാറുണ്ട്‌. നല്ലകാലത്ത്‌ പൊടിച്ചിയും പൊന്നു എന്ന ഭര്‍ത്താവും കൂടി ഞങ്ങളുടെ പാടത്തും പറമ്പിലും ധാരാളം പണിയെടുത്തിരുന്നു. മക്കള്‍ പാടത്തിറങ്ങാതെ മറ്റ്‌ പണികള്‍ ചെയ്യാന്‍ പ്രാപ്തരാണ്. പൊടിച്ചിക്ക്‌ ഹൃദ്രോഗ സംബന്ധമായ അസുഖം വന്നതും വിശ്രമം വേണ്ടിവന്നതും കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്. പൊന്നു എന്ന കെട്ടിയോന് വന്നത്‌ പരാലിസിസും. പൊന്നുവിനെയും ഞാന്‍ ധാരാളം സഹായിച്ചിട്ടുണ്ട്‌. അന്ന്‌ പൊടിച്ചി എന്റെ വീട്ടിലെ പുറം പണികള്‍ ചെയ്തിരുന്നു.

Sat Dec 09, 09:22:00 am IST  
Anonymous Anonymous said...

സൂവിന്റെ ഈ കഥ ഇപ്പോഴാണ്‌ കാണുന്നത്‌.മറ്റുള്ളവരുടെ കണ്ണ്‌ വെട്ടിച്ച്‌ നടത്തുന്ന പരിപാടിയാണ്‌ എനിക്ക്‌ ഈ ബ്ലോഗെഴുത്തും വായനയും.
കഥ എനിക്ക്‌ ഒരുപാടിഷ്ടമായി.

Sat Dec 09, 11:02:00 am IST  
Blogger സു | Su said...

ചന്ദ്രേട്ടനും ചേച്ചിയമ്മയ്ക്കും നന്ദി. :)

Sat Dec 09, 12:47:00 pm IST  
Anonymous Anonymous said...

ബെര്‍ളിക്കുട്ടന്‍ ചെയ്തതു തോന്ന്യാസമോ, വിവരക്കേടോ അവാം.ക്ഷമിക്കുന്നതല്ലെ മഹത്വം ? പക്ഷെ സൂര്യഗായത്രിയുടെ ബ്ലൊഗില്‍ വരുന്നവരെല്ലാം കക്ഷിക്കിട്ടു തൊഴിക്കുന്നത്‌ ശരിയായില്ല. ഇതെന്താ പോലീസ്‌ സ്റ്റേഷനോ ?? സ്ത്രീകളുടെ മുന്നില്‍ പുലി വെഷവും , പോലീസ്‌ വെഷവും ..... അയയ്യ്യേ....

-chithrakaran
www.chithrakaran.blogspot.com

Sat Dec 09, 06:02:00 pm IST  
Anonymous Anonymous said...

nalla katha

Sun Dec 10, 06:32:00 am IST  
Blogger സു | Su said...

Yamini :) thanks.

Sun Dec 10, 09:32:00 am IST  
Anonymous Anonymous said...

ഈ കഥ നന്നേ പിടിച്ചു.

Tue Dec 12, 08:38:00 pm IST  
Blogger സു | Su said...

സതീശ് :) നന്ദി.

qw_er_ty

Wed Jan 24, 02:51:00 pm IST  
Blogger Santhosh said...

ഭാണ്ഡം എന്നല്ലേ ശരി, സൂ?

qw_er_ty

Fri Feb 02, 12:39:00 pm IST  
Blogger ശ്രീ said...

നല്ല കഥ... ഹൃദയത്തില്‍‌ തങ്ങി നില്‍‌ക്കുന്ന എന്തോ ഒന്ന് ഈ കഥ ബാക്കി നിര്‍‌ത്തുന്നു...
അഭിനന്ദനങ്ങള്‍‌...

Tue Mar 13, 01:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home