അന്നും ഇന്നും
അന്ന്
ഗൃഹനാഥന്‍ ഉമ്മറത്തെ ചാരുകസേരയില്‍, മുന്നിലിരിക്കുന്ന കൂട്ടുകാരോട് കഥ പറഞ്ഞ്.
ഗൃഹനാഥ അടുക്കളയില്‍, രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍.
മകനും മകളും, പാഠപുസ്തകങ്ങള്‍ക്കിടയിലും, കൊച്ചുകൊച്ചുകാര്യങ്ങള്‍ പറഞ്ഞും ചിരിച്ചും, പിണങ്ങിയും ഇണങ്ങിയും.
ദൈവം, ഇവരുടെ സന്തോഷത്തില്‍ സന്തോഷിച്ച്.
ഇന്ന്
ഗൃഹനാഥന്‍ ഉമ്മറത്തെ ചാരുകസേരയില്‍, ഓര്‍മ്മകളുടെ പൊടി തുടച്ച്.
ഗൃഹനാഥ കണ്ണീര്‍സീരിയലുകള്‍ക്ക് മുന്നില്‍ മനംനൊന്ത്.
മകന്‍ കമ്പ്യൂട്ടറിലേക്ക് ആഴ്ന്നിറങ്ങി.
മകള്‍ മൊബൈല്‍ ഫോണില്‍ കഥ കേട്ടും പറഞ്ഞും.
ദൈവം ഒന്നും ചെയ്യാനില്ലാതെ, പോകാന്‍ ഇടമില്ലാതെ.
24 Comments:
ഗൃഹനാഥനും ഗൃഹനാഥയും ഒക്കെ വേറെ വീട്ടിലും ഇല്ലെ .. എന്തെ ദൈവം അവരെ കണാതിരുന്നെ.. പാവങ്ങള്‍ ..അവര്‍ ദൈവത്തെ കാത്തിരുന്ന് മടുത്തു കാണും
എന്റെ സൂ തെറ്റിപോയി...
ഇന്നിങ്ങനെയാണ്:
ഗൃഹനാഥന്‍ അടുക്കളയില്‍, രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍.
ഗൃഹനാഥ ഉമ്മറത്ത് ചാരുകസേരയില്‍, മുന്നിലിരിക്കുന്ന കൂട്ടുകാരോട് നുണ പറഞ്ഞ്.
മകന്‍ കമ്പ്യൂട്ടറിലേക്ക് ആഴ്ന്നിറങ്ങി.
മകള്‍ മൊബൈല്‍ ഫോണില്‍ കഥ കേട്ടും പറഞ്ഞും.
പാവം ദൈവം.
-സുല്‍
സു-
വീട്ടുകാരന്‍ ഷാപ്പില്‍...വീട്ടുകാരി അയല്‍ വക്കത്ത് പരദൂഷണം പറയാന്‍ പോയിരിക്കുന്നു....മകന്‍ 'പ്രോവിഡന്‍സില്‍'......അപ്പൊ മകളോ......ഇവര്‍ മൂന്ന് പേരും തിരിച്ചു വന്നിട്ട് വേണം അവള്‍ എവിടെ പോയി എന്ന് അന്വേഷിക്കാന്‍.......ദൈവം ലീവില്‍ ആണു.....
[ഞാന്‍ 'കാഠ് മണ്ടു' വില്‍ മനീഷ കൊയ് രാളക്ക് വേണ്ടിയുള്ള ഇലക്ഷന്‍ പ്രചരണത്തില്‍ ആണു]
ഞാന്‍ പറയാന്‍ വന്നത് സാന്‍ഡോസ് പറഞ്ഞിട്ട് പോയി .
[ഇനിയിപ്പൊ ഞാനും കാട്maut(ain)വിലേക്ക് പോയേക്കാം.മനീഷയെ തോല്‍പ്പിക്കാന്‍ പ്രയത്നിച്ചാല്‍ ആരെങ്കിലും മ്മ്ണി കായി തന്നാലോ.]
നന്നായിരിക്കുന്നു സു. അണുകുടുംബാപചയം ശരിക്കും പ്രതിഫലിക്കുന്നു.
ഇന്ന്-
ഗൃഹനാഥനും ഗൃഹനാഥയും മകനും മകളും അപ്പാപ്പനും അമ്മാമയും കൂടിരുന്ന് ഒരു കണ്ണീര്‍ സീരിയല്‍ കണ്ട് കരയുന്നു.
(ഞാന്‍ കണ്ടൊരു കാഴ്ച)
ഇന്ന് ചാരുകസേര തന്നെ അപ്രത്യക്ഷമായെന്ന് തോന്നുന്നു.
സു... :)
സൂചേച്ചീ: ദൈവം പണ്ടേ സ്ഥലം വിട്ടായിരുന്നു..
അന്ന്
ദൈവം, ഇവരുടെ സന്തോഷത്തില്‍ സന്തോഷിച്ച്.
- ആണോ ദൈവം സന്തോഷിക്കാറുണ്ടോ?
ഇന്ന്
ദൈവം ഒന്നും ചെയ്യാനില്ലാതെ, പോകാന്‍ ഇടമില്ലാതെ.
- ദൈവമുണ്ടോ?
സുവിന്‍റെ വീട് അന്നോ ഇന്നോ ജീവിക്കുന്നു? :) (ഞാനോടി...)
--
സൂ..ഇന്ന് ഗൃഹനാഥനും ഗൃഹനാഥയും മക്കളും എല്ലാം അവരവര്ടെ കമ്പ്യൂട്ടറിന്റെ മുന്നിലാവും…ദൈവത്തിനു വേറെ എന്താ പണി! ബ്ലോഗിലെ പോസ്റ്റുകളും കമന്റും ഒക്കെ വായിച്ച് കറങ്ങി നടക്കാവും..:)
ശരിയ്ക്കും സൂ...
tv യ്ക്കു വലിയ ഒരു role ഉണ്ടായിപ്പോയതായി തോന്നാറുണ്ട്.
മാത്രമല്ല, mobile -നും..
കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടുന്ന സന്തോഷവും, കുട്ടികളുടെ കൊച്ചു കൊച്ചു അനുഭവങ്ങള്‍ പങ്കു വെയ്ക്കലും, അങ്ങിനെയുള്ള അശയവിനിമയങ്ങള്‍ എത്ര വിലപ്പെട്ടതാണ് അല്ലേ..
രണ്ടാം ഭാഗം ഞാനൊന്ന് എഡിറ്റ് ചെയ്‌തോട്ടെ സൂ ചേച്ചി...?
ഗൃഹനാഥന്‍ രണ്ട് 'കൌണ്ടറടിച്ച്' മയക്കത്തില്‍...
ഗൃഹനാഥ മിന്നുക്കെട്ടിനു മുമ്പില്‍...
മകന്‍ ഓര്‍കൂട്ടില്‍ നിന്ന് ഇരയെ പിടിക്കുന്ന തിരക്കില്‍...
മകള്‍ മൊബൈലില്‍ കുറുങ്ങി കുറുങ്ങി.....
ആ... എനിക്കറിയില്ല.
ഞാന്‍ ഇന്നു അമൃതാ ചാനലിലെ സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ദൈവം എന്റെ കൂടെയുണ്ടായിരുന്നു. കാരണം ഞാനപ്പോള്‍ വളരെ സന്തോഷവാനായിരുന്നു. :) ;)
Su..ji....annum innum...kunju nalla chinthakku nandi
ഇട്ടിമാളൂ, വേറെ വീട്ടില്‍ ഉള്ളവരും ഇങ്ങനെ ഒക്കെ അല്ലേ?
കണ്ണൂരാന്‍, അങ്ങനേയും ആവാം.
സുല്‍, അതെ പാവം ദൈവം.
സാന്‍ഡോസ്, ഇലക്‍ഷന്‍ കഴിഞ്ഞാല്‍ തിരിച്ചുവരണേ.
പൊതുവാള്‍, എന്നാലും പൊതുവാളും എന്തെങ്കിലും പറയേണ്ടിയിരുന്നു.
ലോനപ്പന്‍ (ദേവദാസ്), സന്തോഷം.
പടിപ്പുര, അതെ അത് തന്നെയാണ്.
ഇത്തിരിവെട്ടം, ചാരുകസേരയ്ക്ക് വിലകൂടി.
കുട്ടിച്ചാത്തന്‍, ഹി ഹി
ഹരീ, എന്റെ വീട് ഇതിന് രണ്ടിനും ഇടയ്ക്കാ.
ആമീ, ദൈവത്തിന്റെ കഷ്ടകാലം.
പി. ആര്‍, കാലം വരുത്തുന്ന മാറ്റങ്ങള്‍ അല്ലേ?
മുംസി, അതും കുഴപ്പമില്ല.
നൌഷര്‍, അത് നന്നായി. എന്നും ആ പരിപാടി കാണൂ.
മനു, നന്ദി.
എല്ലാവര്‍ക്കും നന്ദി.
വായിയ്ക്കാന്‍ വൈകി സൂ...കാലത്തിനൊത്തു മാറിയപ്പോള്‍ 'ഇന്ന്'ന്റെ സ്വഭാവം പാടേ മാറിപ്പോയല്ലേ...'അന്ന്'ന്റെയും 'ഇന്ന്'ന്റെയും നല്ലതു മാത്രം ഉള്‍ക്കൊണ്ട്, നല്ല ഒരു 'നാളെ' പിറവിയെടുക്കുമെന്നു സ്വപ്നം കാണാം...
സു ചേച്ചീ... വളരെ സത്യം... :-)
പാവം ദൈവം അല്ലേ
ദൈവത്തിനൊരു ലാപ്ടോപ് വാങ്ങികൊടുക്കാം. ബ്ലോഗ് നോക്കട്ടെ. :)
ബിന്ദു said...
ദൈവത്തിനൊരു ലാപ്ടോപ് വാങ്ങികൊടുക്കാം. ബ്ലോഗ് നോക്കട്ടെ. :)
- ഇത്രേം ബുദ്ധി പ്രതീക്ഷിച്ചില്ലാട്ടോ... :)
നല്ല കമന്റ്... ഇഷ്ടായി... ഇഷ്ടായി...
--
സാരംഗീ :) അതെ. നല്ലൊരു നാളെ വരട്ടെ.
സൂര്യോദയം :)
വല്യമ്മായീ :) പാവം ദൈവം.
ബിന്ദൂ :) അതാരെങ്കിലും കൊണ്ട്പോകും.
ഹരീ :) അതിപ്പോഴെങ്കിലും മനസ്സിലായല്ലോ.
ദൈവം ഒന്നും ചെയ്യാനില്ലാതെ, പോകാന്‍ ഇടമില്ലാതെ!
ന്തായാലും ഇത്രടം വന്നതല്ലെ? സീരിയല്‍ കണ്ടു പൂവ്വാം എന്നു നിശയിച്ച്വോ?
(ഓടാന്‍ ആവതില്ല്യ )
ബഹുവ്രീഹീ, പാവം ദൈവം. കാണുന്ന കാഴ്ചകള്‍ ഒന്നും പോരാഞ്ഞിട്ടാണോ സീരിയലും കൂടെ?
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home