Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 11, 2007

കണ്ണിനുണ്ടൊരു മനസ്സ്

ഭൃത്യവേലയാണ്‌ കണ്ണിന്.

വര്‍ണ്ണങ്ങള്‍ വാരി നിറച്ചും, വേദനിക്കുമ്പോള്‍ നനഞ്ഞും, മനസ്സിന്റെ അടിമവേല ചെയ്യുന്നു.

പ്രണയം നിറച്ചും, പുഞ്ചിരി തൂകിയും, പരിഭവം പറഞ്ഞും, കുസൃതി കാട്ടിയും, വിരഹത്തിന്റേയും വേദനയുടേയും, ശൂന്യത ഉള്‍ക്കൊണ്ടും ആത്മാര്‍ത്ഥത കാട്ടുന്നു.

കാണരുതാത്ത കാഴ്ചകള്‍ കാണാതിരിക്കാനും, കാണേണ്ടവ കണ്ടില്ലെന്ന് നടിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുന്നില്ല മനസ്സ്‌.

കണ്ണ്‌‍ തടവിലാണ്‌.

സ്വയം കരയാനും, കാഴ്ചകള്‍ കണ്ട്‌ കുളിര്‍ക്കാനും, കൊതിക്കുന്നു, കണ്ണിന്റെ മനസ്സ്‌.

ജീവനുള്ള കണ്ണ്‌.

ജീവിതം, സ്വയം ചിട്ടപ്പെടുത്താത്ത കണ്ണ്‌‍.

തടവില്‍ നിന്ന് ചാടി സ്വന്തമായി കാഴ്ചയിലേക്ക്‌ പോയാല്‍, കൂട്ടിലടച്ച്‌, ശിക്ഷ നല്‍കുന്നു മനസ്സ്‌.

സ്വസ്ഥമായിരിക്കുമ്പോള്‍പ്പോലും, അസ്വസ്ഥത നിറഞ്ഞ മനസ്സ്‌, ശൂന്യതയിലേക്ക്‌ യാത്രയ്ക്ക്‌ പ്രേരിപ്പിക്കുന്നു.

വേദനിക്കുമ്പോള്‍ നിറഞ്ഞൊഴുകാനും, വര്‍ണ്ണക്കൂടൊരുക്കുന്ന പ്രകൃതിയെ തനിക്കായി നിറയ്ക്കാനും കണ്ണിന്റെ മനസ്സ്‌ സ്വപ്നം കാണുന്നുണ്ടാവും.

-----

(ആത്മഗതം :‌- കൂട്ടുകാര്‍, അന്യരെ തെറി വിളിച്ചാല്‍ സര്‍ക്കാസം. കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അന്യര്‍, കൂട്ടുകാരുടെ കാര്യം പറഞ്ഞാല്‍ സര്‍ക്കസ്. അടിച്ച് വീഴ്ത്താനും മടിക്കില്ല. കാലം മാറിയത് ദൈവം അറിഞ്ഞില്ലേ എന്തോ. )

Labels:

25 Comments:

Blogger ഇട്ടിമാളു അഗ്നിമിത്ര said...

:)

Wed Apr 11, 09:40:00 am IST  
Blogger ചേച്ചിയമ്മ said...

സൂ...വേറിട്ട ചിന്തകള്‍ കൊള്ളാം .
നമ്മുടെ ഓരോ അവയവങ്ങള്‍ക്കും ഓരോ മനസ്സും അവയ്ക്കൊക്കെ സ്വന്തം ഇഷ്ടപ്രകാരം നടക്കാനുള്ള കഴിവുമുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതേ ഒന്നാലോചിച്ചു പോയി... എന്റെ ഈശ്വരന്മാരേ കാത്തോളണേ......

Wed Apr 11, 11:13:00 am IST  
Blogger ഉണ്ണിക്കുട്ടന്‍ said...

കണ്ട്രോള്‍ ചെയ്യാന്‍ ഒരു മനസ് ഉണ്ടായിട്ടു പോലും എന്റെ കണ്ണിനു യതൊരു കണ്ട്രോളും ഇല്ല.
വേണ്ടാത്തതേ കാണൂ. മനസ്സും കൂടെ കണ്ട്രോള്‍ ചെയ്യാന്‍ ഇല്ലായിരുന്നെങ്കില്‍ ... എന്റെ കാവിലമ്മേ....

Wed Apr 11, 11:27:00 am IST  
Blogger വിചാരം said...

ഇല്ല സൂവേ.. ഞാനിത് അംഗീകരിക്കില്ല (എല്ലാ കാര്യത്തിലും മാത്രം)
അന്ധരുടെ കാര്യത്തില്‍ സൂ പറഞ്ഞതൊന്നും ഇല്ല എന്നു തന്നെ പറയാം
ഭൃത്യവേലക്കവര്‍ക്ക് കണ്ണില്ല
വര്‍ണ്ണങ്ങള്‍ വാരി നിറക്കാനും, വേദനക്കുമ്പോള്‍ നനയാനും,മനസ്സിന്‍റെ അടിമ വേല ചെയ്യാനും അവര്‍ക്ക് കണ്ണില്ല
കണ്ണുകൊണ്ട് പ്രണയിക്കാനവര്‍ക്കാവുന്നില്ല
കണ്ണുകൊണ്ട് പുഞ്ചിരിക്കാനും അവര്‍ക്കാവുന്നില്ല
പരിഭവം പറയാനും , കുസൃതി കാട്ടാവും അവര്‍ക്കാവും പക്ഷെ അതൊന്നും കണ്ണുകൊണ്ടല്ല

ഒന്നും കാണാത്ത അവരുടെ മനസ്സില്‍ നിറയെ കാഴ്ച്ചകളാണ്, വര്‍ണ്ണങ്ങള്‍ക്ക് എല്ലാം കറുപ്പിന്‍റെ ഛായ ..
സൂവിന്‍റെ വരികള്‍ കാഴ്ച്ചയുള്ളവര്‍ക്ക് മാത്രം
(നന്നായിരിക്കുന്നു വീക്ഷണം)

Wed Apr 11, 12:29:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

ഇതാണോ ഈ അന്ധവിചാരം ...

Wed Apr 11, 12:33:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

എനിക്കുശേഷവും കണ്ണുകള്‍ തടവറയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ഞാനവയെ ദാനം ചെയ്തിരിക്കുന്നു.

Wed Apr 11, 12:52:00 pm IST  
Blogger Kaithamullu said...

“.....കൂട്ടുകാര്‍, അന്യരെ തെറി വിളിച്ചാല്‍ സര്‍ക്കാസം. കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അന്യര്‍, കൂട്ടുകാരുടെ കാര്യം പറഞ്ഞാല്‍ സര്‍ക്കസ്. അടിച്ച് വീഴ്ത്താനും മടിക്കില്ല.“

ദേ, ഈ പറഞ്ഞതെനിക്ക് മനസ്സിലായി, ബാക്കിയൊന്നും പിടികിട്ടിയില്ലാ, സൂ!

Wed Apr 11, 01:07:00 pm IST  
Blogger Rasheed Chalil said...

:)

Wed Apr 11, 01:26:00 pm IST  
Blogger Kiranz..!! said...

ഹെന്റമ്മേ..സൂവേച്ചി ഗംബ്ലീറ്റ് ഫിലോസഫി...ആ പള്ളിയില്‍ ചെന്നിട്ട് അപ്പം കിട്ടാതെ മടങ്ങിയ കഥ പൊലെ വല്ലതുമൊക്കെ എഴുതിയിടാനുള്ളതിന് :)

Wed Apr 11, 01:41:00 pm IST  
Blogger സുല്‍ |Sul said...

ithalle su aNukuTumpanngaLilEkku namme nayikkunnath?

"കണ്ണിനുണ്ടൊരു മനസ്സ്" viyOjikkunnu.

-sul

Wed Apr 11, 01:46:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കണ്ണുണ്ടായാല്‍ പോരാ കാണണം.

Wed Apr 11, 01:51:00 pm IST  
Blogger G.MANU said...

കണ്ണീരിനെക്കുറിച്ചും കൂടി പറ സൂ....പൊടിയും നോവും നെഞ്ചിടിപ്പും ഒഴുക്കിക്കളയുന്ന..

Wed Apr 11, 02:49:00 pm IST  
Blogger വേണു venu said...

മനസ്സു് പറയും, എന്തിനു് നീ കരയുന്നു, കണ്ണിനു് മറ്റൊരു മനസ്സുണ്ടെന്നു് കണ്ണീരു പറയുന്നു.:))

Wed Apr 11, 03:07:00 pm IST  
Blogger സൂര്യോദയം said...

നല്ല തെളിമയുള്ള ഉള്‍ക്കാഴ്ച :-)

Wed Apr 11, 03:13:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :)

ചേച്ചിയമ്മേ :) അങ്ങനേയും ആലോചിക്കാം അല്ലേ? ജീവനുള്ളവയ്ക്കൊക്കെ ഒരു മനസ്സുണ്ടാവും എന്ന് ഞാന്‍ വിചാരിക്കാറുണ്ട്. ചിലരുടെയൊക്കെ വിചാരം മനസ്സ്, തങ്ങള്‍ക്ക് മാത്രമാണല്ലോയെന്നും വിചാരിക്കാറുണ്ട്.

ഉണ്ണിക്കുട്ടന്‍ :)

വിചാരത്തിന്റെ വിചാരം നന്നായി. അവര്‍ക്ക് കണ്ണുണ്ട്, പക്ഷെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. അവരുടെ മനസ്സുപോലെത്തന്നെ അവരുടെ കണ്ണിന്റെ മനസ്സും നോവുന്നുണ്ടാവും അല്ലേ? അവരുടെ കണ്ണില്‍ ഒക്കെ നല്ലതാണ്. കാണാത്തവ മധുരമായിരിക്കും. ഓര്‍മ്മയിലെങ്കിലും.

പടിപ്പുര :) വളരെ നല്ല കാര്യം. ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ രണ്ടാള്‍, ആ നന്മയിലൂടെ വെളിച്ചം കാണട്ടെ.

കൈതമുള്ളേ :) അത്രയെങ്കിലും പിടികിട്ടിയല്ലോ. നന്നായി. ഹി ഹി ഹി.

ഇത്തിരിവെട്ടം :)

കിരണ്‍ :) അങ്ങനെയുള്ളതൊക്കെ കുറേ എഴുതാന്‍ ഉണ്ട്. പക്ഷെ തോന്നുന്നില്ല. ഇതൊക്കെ മതിയെന്നു വെച്ചു.

കുട്ടിച്ചാത്താ :) അതു വേണം. അതുകൊണ്ട് ഈ പോസ്റ്റ് വേഗം കണ്ടു അല്ലേ?

മനൂ :) കണ്ണീരിനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. കടലോളം ഉണ്ടാകും. അതിരു കാണാതെ.

വേണു ജീ :) ചിലപ്പോള്‍, മനസ്സ് കരഞ്ഞില്ലെങ്കിലും കണ്ണീര്‍ വരുന്നത്, കണ്ണിന്റെ മനസ്സ് കരയുന്നതുകൊണ്ടാവും.

സൂര്യോദയം :)

അഗ്രജന്‍ :)

Wed Apr 11, 03:38:00 pm IST  
Blogger സു | Su said...

സുല്‍ :) ജീവനുള്ളതിനൊക്കെ ഒരു മനസ്സുണ്ടെന്ന് വിചാരിക്കുന്നു ഞാന്‍. കണ്ണിന് ജീവന്‍ ഉണ്ടല്ലോ. നിശ്ചലം അല്ലല്ലോ. അതുകൊണ്ട് അതിനും ഒരു മനസ്സ് കൊടുത്തു.

qw_er_ty

Wed Apr 11, 03:40:00 pm IST  
Blogger സുല്‍ |Sul said...

ഒരിടിക്ക് സ്കോപുണ്ടോ എന്നു നോക്കി വന്നതാ.
അപ്പോഴല്ലേ എന്നെ കൊരട്ടിയിലിട്ടിരിക്കുന്ന കണ്ടെ. എന്നാലും ഇതെന്നോട് വേണമായിരുന്നോ?
-സുല്‍
qw_er_ty

Wed Apr 11, 04:13:00 pm IST  
Blogger സു | Su said...

ഹി ഹി ഹി അതെനിക്കറിയാം. ഞാന്‍ കമന്റ് വെച്ചുകഴിഞ്ഞുനോക്കുമ്പോള്‍, സുല്‍, ഉണ്ട്, എന്നെ ക്രുദ്ധനായി നോക്കുന്നു. രണ്ട് കണ്ണും, കണ്ണിന് മനസ്സും ഒക്കെയുണ്ടായിട്ടും ഇതാണോ സ്ഥിതി എന്ന മട്ടില്‍. അപ്പോത്തന്നെ കൊരട്ടിയിലിട്ടു.

Wed Apr 11, 04:18:00 pm IST  
Blogger സാജന്‍| SAJAN said...

പതിവു പോലെ നന്ദി പ്രകാശനവും കഴിഞ്ഞാണ് ഞാന്‍ ഇതും കണ്ടത് .. കണ്ണുണ്ടെന്നു പറഞ്ഞാല്‍ പോരല്ലൊ.. സമയവും കൂടെ വേണ്ടേ..
:)

Wed Apr 11, 04:56:00 pm IST  
Blogger Haree said...

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല, പിന്നെ മനസ് ഈയടെയായി കാണുന്നത് കണ്ണുകാണിക്കുന്നതു മാത്രവും...
--

Thu Apr 12, 08:58:00 am IST  
Blogger സു | Su said...

സാജന്‍ :) സമയം കിട്ടുമ്പോള്‍ വായിക്കൂ. നന്ദി.

ഹരീ :) കണ്ണ് കാണുന്നത് മനസ്സ് അറിയട്ടെ. കുഴപ്പമില്ല.

Thu Apr 12, 11:05:00 am IST  
Blogger സാരംഗി said...

"പ്രണയം നിറച്ചും, പുഞ്ചിരി തൂകിയും, പരിഭവം പറഞ്ഞും, കുസൃതി കാട്ടിയും, വിരഹത്തിന്റേയും വേദനയുടേയും, ശൂന്യത ഉള്‍ക്കൊണ്ടും ആത്മാര്‍ത്ഥത കാട്ടുന്നു".

നല്ല വരികള്‍ സൂ...

വിഷുവിനെന്താ പരിപാടി? പടക്കം വാങ്ങിയോ?

Thu Apr 12, 12:10:00 pm IST  
Blogger thoufi | തൗഫി said...

സൂ..കുഞ്ഞുചിന്ത കൊള്ളാം
കണ്ണിന്റെ മനസ്സിലൂടെ സഞ്ചരിച്ച്
കാഴ്ചയുടെ അനിര്‍വചനീയമായ
അര്‍ത്ഥതലങ്ങള്‍ പകര്‍നേകുന്നു
ഈ നുറുങ്ങ് ചിന്ത

Thu Apr 12, 02:56:00 pm IST  
Blogger ഗുപ്തന്‍ said...

സുവിന്റെ കുഞ്ഞുചിന്തകളിലൊക്കെ വെല്ല്യ വെല്ല്യ സത്യങ്ങളുണ്ട്... കൊള്ളാം

ആ വാല്‍ക്കഷണം ആര്‍ക്കിട്ട് പണിഞ്ഞതാണോ എന്തൊ? അവകാശികളാരെങ്കിലും അലഞ്ഞുതിരിഞ്ഞുനടപ്പോണ്ടെങ്കില്‍ വന്നെടുത്തോണ്ട് പോണേ...

Thu Apr 12, 03:10:00 pm IST  
Blogger സു | Su said...

സാരംഗീ :) നന്ദി. പടക്കമൊന്നും ഉണ്ടാവില്ല. വിഷു ആഘോഷം തന്നെ സംശയം.

മിന്നാമിനുങ്ങേ, നന്ദി :)


മനൂ :)നന്ദി.

Thu Apr 12, 05:24:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home