ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.
ഓരോ ദിവസവും, സര്‍ട്ടിഫിക്കറ്റിന് ഭാരക്കൂടുതലും, മനസ്സിന് അതിനേക്കാള്‍ ഭാരക്കൂടുതലും തോന്നുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഒരു വാക്കു മാത്രമേ പലര്‍ക്കും പറയാനുള്ളൂ. ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം. പിന്നെ ഒരു വരണ്ട ചിരിയും. രണ്ടും, കാലങ്ങളായി സഹവര്‍ത്തികളായി തുടരുകയാവും.
സൂര്യന്, വിട പറഞ്ഞപ്പോഴാണ്, കടലിലേക്ക് തന്നെ ഇറങ്ങാമെന്ന് കരുതിയത്. അങ്ങനെ, ഇറങ്ങി നടന്നു. എപ്പോഴോ, കടല്‍, നിയന്ത്രണം ഏറ്റെടുത്തുവെന്ന് അറിഞ്ഞു. ഉണരുമ്പോള്‍, ശരിക്കും ഓര്‍മ്മ വന്നപ്പോഴാണ്, ആശുപത്രിമുറിയിലെ ഫാനും പറയുന്നത്, ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം എന്നാണെന്ന് തോന്നിയത്.
Labels: കുഞ്ഞുകഥ
36 Comments:
'ഠേ'.. തേങ്ങ എന്റെ വക സൂ...സര്‍ട്ടിഫിക്കറ്റുകളുടെയും മനസ്സിന്റെയും ഭാരം കടലിലോ ആത്മഹത്യാമുനമ്പുകളിലോ എത്തിയ്ക്കുന്ന ആളുകള്‍ അനവധിയല്ലെ. ഒരുപക്ഷേ മനസ്സു തുറന്നു സംസാരിയ്ക്കാനുള്ള മടിയും ജോലിയില്ലാത്തതിന്റെ വിഷമവും എല്ലാം കൂടിയാവും ഈയൊരവസ്ഥയിലെത്തിക്കുന്നത്. മരണത്തിനൊരുങ്ങി തിരിച്ച് ജീവിതത്തിലേയ്ക്ക് വരുമ്പോള്‍ പിന്നെയും പ്രശ്നങ്ങള്‍!!!
:(
--
സൂ :) ചിന്തിയ്ക്കാം.
സര്‍ട്ടിഫിക്കറ്റിന്റെ ഭാരം കുറയ്ക്കാന്‍ പഠിയ്ക്കണം. വിവരം ഒരു ഭാരമാവുന്നത്, അത് അറിവായി പരിണമിച്ച് അവനവനില്‍ അലിയാത്തതുകൊണ്ടാണ്.
വിവരം(ഇന്‍ഫൊര്‍മേഷന്‍) ഉള്‍ക്കൊണ്ട് അറിവാകുമ്പോള്‍ അതൊരു പഠിപ്പാവുന്നു, അല്ലെങ്കില്‍ വെറും ഡിഗ്രീകളായി സര്റ്റിഫിക്കറ്റുകളായി തലയ്ക്കും മനസ്സിനും ഭാരമായിത്തീരും.
എന്തൊക്കെയായാലും കടലോ കയറോ അതിനൊന്നും ഒരു പരിഹാരമാവില്ല...
ജ്യോതിര്‍മയി
ചാത്തനേറ്: സു ചേച്ചി ഒരു ഇന്റര്‍വ്യൂവിനും പോയിട്ടില്ല അല്ലേ?
“ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം“ എന്നല്ല പറയുക
വി വില്‍ ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍ എന്നാ :)
സുവേ :)
കുട്ടിച്ചാത്താ വിട്ടുകള. “വി വില്‍ ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍“ എന്നു ഫാന്‍ പറയില്ലല്ലൊ. സു അതൊന്നു അഡ്ജസ്റ്റ് ചെയ്തതല്ലേ
-സുല്‍
സാരംഗീ :) തേങ്ങയെടുത്ത് വെച്ചു. ജീവിതപ്രശ്നങ്ങള്‍ ആവാം. മനസ്സു തുറന്ന് ആരോട് സംസാരിക്കാന്‍? മരണത്തിനൊരുങ്ങിയാല്, അത് വിജയിക്കാതെ പിന്നേയും തിരിച്ചുവന്നാല്‍, അതിനു വേറെ പഴി കേള്‍ക്കേണ്ടിവരും.
ഹരിക്കുട്ടാ :) ചിരിക്കൂ.
ജ്യോതീ :) അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. സര്‍ട്ടിഫിക്കറ്റുകളുടെ ഭാരം തന്നെയേ നോക്കുന്നുണ്ടാവൂ. തലയ്ക്കുള്ളില്‍ ആള്‍ത്താമസം ഉണ്ടോന്ന് മിക്കവാറും, ഒരു കൂടിക്കാഴ്ചയിലൊന്നും മനസ്സിലാക്കാന്‍ പറ്റില്ലല്ലോ. അപ്പോ സര്‍ട്ടിഫിക്കറ്റ് നോക്കണം.
കുട്ടിച്ചാത്താ :) അങ്ങനെയാണോ നന്നായി. ഞാന്‍ പോയില്ല. ഇനി പോയി നോക്കാം. ഹിഹിഹി. വി വില്‍ ഗെറ്റ് ബാക്ക് റ്റു യൂ ലേറ്റര്‍ എന്ന് പറയുന്നതിനേക്കാള്‍ നല്ലത്, ഫാന്‍, ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം എന്ന് പറയുന്നതല്ലേ? ;)അതാവുമ്പോ, റിസപ്ഷനില്‍ ഇരിക്കുന്നവര്‍ക്കും പറയാമല്ലോ.
സുല്‍ :)
എന്തൊ.. ഇതിഷ്ടായില്ല... എത്ര ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍ കേട്ടിരിയ്ക്കുന്നു :)
പണ്ടത്തെ അവസ്ഥ ഒന്നുമല്ല ഇപ്പോള്‍ . ജോലി വേണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കു ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ല. (സര്‍ട്ടിഫിക്കറ്റ് ഉണ്ടന്നല്ലേ പറഞ്ഞത്). അത്തരമൊരു അവസ്ഥയില്‍ ഈ ചിന്ത അല്പം നെഗറ്റീവ് ആയിപ്പോയില്ലേ എന്നു വര്‍ണ്ണത്തിലാശങ്ക..
[ഈ ബ്ലോഗില്‍ ഞാനിനി കമന്റിടില്ല എന്നു പറഞ്ഞിരുന്നല്ലേ...പോട്ടെ എല്ലാം മാഞ്ഞു പോട്ടെ..]
"വി വില്‍ ഗെറ്റ് ബാക്ക് റ്റു യൂ ലേറ്റര്‍" ഞാനും കേട്ടിട്ടുണ്ട് കുറേ.
ആദ്യമൊക്കെ അതും കേട്ടു വീട്ടിപ്പോയി ആ ഓഫീസില്‍ ഞാന്‍ മലര്‍ന്നു കോഡ് ചെയ്യുന്നതു സ്വപ്നം കണ്ടു ഇരിക്കും . മൊബൈല്‍ കയ്യിലുണ്ടെങ്കിലും പുറത്തേക്കു പോകില്ല, ഇനി അവന്മാരെങ്ങാല് ലാന്‍ഡ് ഫോണീല്‍ വിളിച്ചാലോ. 2-3 കഴിയുമ്പോള്‍ കൂടെ ഇന്റര്‍വ്യൂനു വന്ന വേറെ ആര്‍ക്കെങ്കിലും കിട്ടി എന്നൊക്കെ കേട്ടാലും ഒരു ദിവസം കൂടെ പ്രതീക്ഷിക്കും .വിളിച്ചിട്ടു കിട്ടാഞ്ഞിട്ടാവും . പിന്നെ പതിയേ പറഞ്ഞു തുടങ്ങും ."അല്ലേലും ആ കമ്പനി അത്ര പോരാ.."
[ഇതു ഓഫാണോ..ഏയ്..]
ഉണ്ണികുട്ടനോടു യോജിക്കുന്നു, എഫ്ഫിഷ്യന്റ് ആണെങ്കില്‍,
ജോലി വേണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കു ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ല.
അവന് ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ പോസ്റ്റുമാന് ഒരു രജിസ്റ്റ്രേഡു കവര്‍ കൊടുത്തു തുറന്നപ്പോള്‍ ബില്‍ഗേറ്റിന്റെ സെക്രട്ടരിയായി പോസ്റ്റിംഗ്. സന്തോഷം കൊണ്ടു ഒരു ജൂസു വാങ്ങിക്കുടിച്ചപ്പോള്‍ അതില്‍ ൫൦ കിലോയുടെ സ്വര്‍ണ്ണത്തിന്റെ ഗിഫ്റ്റ് വൗച്ചര്‍. ജൂസിന്റെ പൈസ കൊടുക്കാന്‍ ചില്ലറക്കു വേണ്ടി ഒരു പയ്യന്റെ അടുത്തു നിന്നും ഭാഗ്യക്കുറി ടിക്കറ്റെടുത്തപ്പോള്‍ അതിനു ഒന്നാം സമ്മാനം.
അതു കണ്ടു മറുപടി തരാത്ത രണ്ടു പ്രേമലേഖനങ്ങള്‍ക്കു മറുപടിയായി ബീച്ചില്‍ സന്ധ്യക്കു തീര്‍ച്ചയായും കാണണമെന്ന കാമുകിയുടെ അഭ്യര്‍ത്ഥന.
കടല്‍ തീരത്തു സുരക്ഷിതമായ സ്ഥലത്തവളേയും കൂട്ടി ഇരുന്നപ്പോള്‍ ഒരു സുനാമി വന്നു അവരെ കടലു വിളിച്ചോണ്ടു പോയി.
പിന്നെ ആ മണലിലാരോ കാല് വിരലു കൊണ്ടെഴുതി
" ബെസ്റ്റ് ഒഫ്ഫ് ലക്ക്, റസ്റ്റ് ഇന്‍ പീസ്"
"I am in Bad mood to day" Running...Running... Now Far away.
ദീപൂ :) അതൊന്നും സാരമില്ല. ഒടുവിലൊരുനാള്‍ ജോലി കിട്ടിയില്ലേ?
ഉണ്ണിക്കുട്ടന് :) ഇതൊരു കഥയല്ലേ? കഥയില്‍ മാത്രമല്ല, ചിലപ്പോള്‍, ചിലയിടത്ത് ജീവിതത്തിലും ഉണ്ടാവും. എത്ര പേര് ഓരോ ദിവസവും നിരാശരായി മടങ്ങുന്നു? അറിയില്ല. നന്ദി.
കരീം മാഷേ :) അത്, ഈ കഥയേക്കാളും വല്യ കഥയായല്ലോ. ഹിഹിഹി. റസ്റ്റ് ഇന്‍ പീസ് . അതു തന്നെ.
ഷാ :)ഇപ്പോ തൊഴിലവസരങ്ങള്‍ കൂടുതലുണ്ട് അല്ലേ? എന്നാലും ചിലര്‍ നിരാശരാവുന്നുണ്ടാവും.
ഇതു ജോലിയുടെ കാര്യത്തില്‍ മാത്രമല്ലല്ലോ, എത്രയോ സ്ഥലങ്ങളില്‍ ഇതാവര്‍ത്തിക്കപ്പെടുന്നു. വാക്കുകള്‍ മാറുന്നുവെന്നേ ഉള്ളൂ, അര്‍ത്ഥം എപ്പോഴുമൊന്നുതന്നെ.
മരിച്ചുകഴിയുമ്പോള്‍ പലരും പറയും എന്തിനാ ആത്മഹത്യചെയ്തത്, പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളുണ്ടോ എന്ന്? സഹായം ചോദിച്ചുചെന്നപ്പോള്‍ മുഖംതിരിച്ച ആളായിരിക്കും ഈ പറയുന്നത്.
ഉണ്ണിക്കുട്ടന്റെ രണ്ടാമത്തെ കമന്റ് ചിരിപ്പിച്ചു. അതേ അവസ്ഥ അനുഭവിച്ചിട്ടുണ്ടേ ഞാനും.
സൂവേ ഈ വേര്‍ഡ്വേരി എടുത്തുകളഞ്ഞുകൂടേ?
അതെ കഥ തന്നെ..എന്നാലും നിരാശ കൊടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ പ്രത്യാശ കൊടുക്കുന്നത്. ഒരു ജോലി കിട്ടിയില്ല എന്നു വച്ചു എന്തിനു നിരാശപ്പെടണം ..? അങ്ങനെ നിരാശപ്പെടനയിരുന്നെങ്കില് ഞാന്‍ നിരാശ മൂലം ചത്തേനെ. ഐ.ഫ്ലെക്സ് എന്ന കമ്പനി മാത്രം 3 പ്രാവശ്യമാ എന്നോടു 'വില്‍ ഗെറ്റ് ബാക്ക് റ്റു യു സൂണ്‍' എന്നു പറഞ്ഞത്. 3 ആമത്തെ പ്രാവശ്യം എനിക്കു അവരോടു പറയണം എന്നുണ്ടായിരുന്നു എന്നെ വേണെ തെറി വിളിച്ചോ പക്ഷെ 'വില്‍ ഗെറ്റ് ബാക്ക് റ്റു യു സൂണ്‍' എന്നു മാത്രം പറയല്ലേ എന്നു.
കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കോടാലി വച്ചോ..?
അവസാനം ജോലി കിട്ടി... പക്ഷെ ആദ്യമൊക്കെ ഉണ്ണീക്കുട്ടന്‍ പറഞ്ഞപോലെ പ്രതീക്ഷകളുമായി കാത്തിരുന്നു... പിന്നീട് ഒരു ചേട്ടന് പറഞ്ഞുതന്നു “മോനെ വേറെ ജോലി നോക്കിക്കോ” എന്നാണ് അതിന്റെ മീനിങ്ന്ന്....
പിന്നേം ഓ.ടോ: അവസാനം ഈയടുത്ത് ഞാനും ഒന്നുരണ്ടാളോട് ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍ പറഞ്ഞു
സൂ, ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം :)
എന്റെ റബ്ബെ, വെര്‍ഡ് വെരിയുടെ ഒരു നീളം, രണ്ട് രണ്ടാര മിറ്റര്‍ നിളത്തിലല്ലെ അവന് കിടക്കുന്നത്, അത് എടുത്ത് കടലില്‍ കളഞ്ഞാല്‍ ഞാനും പറയും, ബെറ്റര്‍ കമന്റ് നെക്സ്റ്റ് ടൈം ന്ന്. ഇല്ലെങ്കി പറയൂലാ.
ഇത്രെം ഇങ്ക്ളിഷ് ഞമ്മള് ഇസ്ക്കുളില്‍ പഠിച്ചിരുന്നെങ്കി ഞാനിപ്പോ ഈ കമ്പനിന്റെ മനേജറായെനെ,
സൂ ചേച്ചി പതിവ് പോലെ നല്ല ചിന്ത.
ഓടോ : രണ്ട് ദിവസം ഹോസ്പിറ്റലില്‍ കിടന്ന് തിരിച്ച് വിടാനുള്ള ബില്ല് പേ ചെയ്ത ശേഷവും ഇത് കേള്‍ക്കുമായിരിക്കും...
ഇന്ന് എന്തോ ഓഫടിക്കാന്‍ ഒരു ഹാപ്പി.
എനിക്കിഷ്ടായില്ല .. ഇഷ്ടായില്ല... ഇഷ്ടായില്ല.... ഈ ഒരു തവണയെങ്കിലും ഭാഗ്യം കടാക്ഷിക്കണമായിരുന്നു
‘പെര്സണല്’ ആയിട്ടു കോണ്ടാക്റ്റ് ചെയ്താല്‍ ‘ബെറ്റര്‍ ലക്ക് നെക്സ്റ്റ് റ്റൈം’ അസോസിയേഷനില്‍ ഒരു റ്റോപ്പ് പോസ്റ്റ് തരാം :)
നല്ല കഥ....കേട്ടാ...
നന്നായി അവസാനം ഭാഗ്യം കടാക്ഷിക്കാതിരുന്നതില്.
ആഷ പറഞ്ഞത് ...
“നന്നായി അവസാനം ഭാഗ്യം കടാക്ഷിക്കാതിരുന്നതില്.“
........ദാണ്. ഈ ഇട്ടിമാളൂസിന്റെ ഒരു കാര്യം....
വെള്ളത്തീന്ന് പൊക്കി ആശൂത്രീ കെടത്തീപ്പോ അവന്റെ നോട്ടം ഫാനിലേക്കോ?
സൂ, ഫാന്‍ അങ്ങിനെ തന്നേയോ പറഞ്ഞത്?
സുവേച്ചി, ഈ പോസ്റ്റും ജ്യോതിര്‍മയി ചേച്ചീടെ കമന്റും ചിന്ത്യം..!
:)
സാരമില്ലാന്ന് അയാളോട് പറയൂ സു.. 100 ല്‍ അധികം തവണ ഇന്റെര്‍വ്യൂവിന് പോയി ജോലികിട്ടിയവരും നല്ല ഫസ്റ്റ് ക്ലാസ് ജോലിയുമായി, ഈ ലോകത്തില്‍ ജീവിക്കുന്നുണ്ട്:)
അതു കൊണ്ട് കിട്ടും.. അതുറപ്പാ:)
സുവേച്ചി...
ഒരു കഥ എന്ന തലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ കൊള്ളാം...
പക്ഷേ, യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കു വരുമ്പോള്‍ എല്ലാവരും പരിശ്രമിച്ചു കൊണ്ടേയിരിക്കണാം ...അല്ലേ?
ആത്മഹത്യ ഒന്നിനും ഒരിക്കലും പരിഹാരമാവില്ലല്ലോ!
ശാലിനീ :) പല സന്ദര്‍ഭത്തിലും ഉണ്ട്. ശാലിനിയും, അങ്ങനെ ഓരോ സ്വപ്നം കണ്ടു അല്ലേ? വേര്‍ഡ്വെരി ഇല്ലെങ്കില്‍ ശരിയാവില്ല.
ഉണ്ണിക്കുട്ടന് :) കഥയില്‍, ആശ കൊടുക്കണം, പ്രത്യാശ കൊടുക്കണം എന്നൊന്നുമില്ല. എല്ലാ കഥകളും, പ്രത്യാശയിലൊന്നും അവസാനിക്കില്ലല്ലോ.
ദീപൂ :) അവരോട് പറഞ്ഞപ്പോള്‍, പണ്ട് കേട്ടിരുന്ന അവസ്ഥ ഓര്‍മ്മയുണ്ടായിരുന്നോ?
അഗ്രജന് :) നന്ദി.
ബീരാന് കുട്ടീ :) അതെയോ?
ഇത്തിരിവെട്ടം :) നന്ദി.
ഇട്ടിമാളൂ :) അടുത്ത തവണ ആവട്ടെ. കടാക്ഷം. ;)
മനൂ :) നന്ദി.
ആഷ :)
കൈതമുള്ളേ :) ആയിരിക്കും.
അപ്പൂ :) നന്ദി.
നവന് :) കുറേ നാള് കണ്ടില്ലല്ലോ.
സാജന് :) ഹിഹിഹി. അയാളെ ഞാന്‍ കഥയില്‍ ഇട്ടില്ലേ? അങ്ങനെ വല്ലവരേം കണ്ടാല്‍ പറയാം. എനിക്കറിയാവുന്ന ആരും ഇല്ല.
ശ്രീ :) അതെ. പക്ഷെ ഇതൊരു കഥയല്ലേ. ജീവിതത്തില്‍ ഇങ്ങനെയുള്ളവരും ഉണ്ടാകാം.
കുഞ്ഞു കഥയിലെ ചിന്ത ശരിയ്ക്കും കണ്ടു. ശരിയാണ്, ആത്മഹത്യ എന്നത് ഇപ്പോള്‍ കുട്ടികള്‍ പോലും എത്ര ലാഘവത്തോടെയാണ് ചെയ്തു പോകുന്നതല്ലെ..
:)
പി. ആര്. :) ജീവിതത്തില്‍ സുഖവും സന്തോഷവും മാത്രമേ ഉണ്ടാവൂ എന്ന് വിചാരിക്കുന്നവര്‍, ചിലപ്പോള്‍ വിപരീതസാഹചര്യങ്ങളെ നേരിടാനാവാതെ എന്തെങ്കിലും ചെയ്ത് പോകും.
തീര്‍ച്ചയായും. അതു മാത്രമല്ല അതെന്നോട് പറയുമ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിയ്ക്കണം എന്നും.... അവര്‍ ഈ ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍ ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍.
qw_er_ty
മരിക്കാനുള്ള ധൈര്യം ജീവിക്കാന്‍ ഉണ്ടായെങ്കില്‍ ?
:)
സൂവേച്ചി..
ഒരുപാടിഷ്ടമായി...
ഈ കുഞ്ഞുകഥയില് കുറെ യാഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്...
അഭിനന്ദനങ്ങള്‍
best kanna best
http://www.eyekerala.com
മുങ്ങാന്‍ നേരത്ത് കച്ചി തുറുപ്പില്‍ പിടിക്കുന്നു അപ്പോള്‍ അത് മുങ്ങുന്നവനോട് പറയുന്നതും ഇത് തന്നെ. ബെറ്റര്‍ ലക്ക്.......
ഒന്ന് പോ മാഷെ .....
ദീപൂ :)
ആരോ ഒരാള്‍ :) മരിക്കാന്‍ അല്പസമയത്തെ ധൈര്യം മതിയല്ലോ. ജീവിക്കാന്‍ അതു മതിയോ?
ദ്രൌപതീ :)നന്ദി.
നൌഷാദ് :) പരസ്യം വെക്കാന്‍ വന്നതാണോ?
ചള്ളിയാന്(?) അതെ അതെ. ഒന്ന് പോ മാഷേ...
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home