Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, June 11, 2007

ലൈഫ് ഈസ് ഡ്യൂട്ടിഫുള്‍

“അപ്പോ, അമ്മയെ അപ്രത്യക്ഷമാക്കിയാല്‍ നന്നായിരിക്കും അല്ലേ?” പന്ത്രണ്ട് വയസ്സുകാരി വല്യ വാവയുടെ ചോദ്യത്തിനു ശേഷം അവളും അച്ഛനും ആര്‍ത്ത് ചിരിക്കുന്നത് കേട്ടു. മാജിക് ഷോ, ടി. വി. യില്‍ കണ്ട് ആസ്വദിക്കുകയാണ് അച്ഛനും മക്കളും. കുറച്ച് മാജിക്ക് അറിയാമായിരുന്നെങ്കില്‍, പച്ചക്കറിയൊക്കെ, വലിയ അദ്ധ്വാനമില്ലാതെ, നല്ല വിഭവങ്ങളാക്കി മാറ്റാമായിരുന്നു.

“അമ്മ അപ്രത്യക്ഷമായാല്‍ ചോറ് ആരു വയ്ക്കും?” ഏഴ് വയസ്സുകാരി കുഞ്ഞുവാവ. അപ്രത്യക്ഷം എന്ന് മര്യാദയ്ക്ക് പറയാന്‍ വയ്യാത്ത അവളുടെ ഒരു ചോദ്യം. ചോറു വയ്ക്കാനെങ്കിലും അമ്മ വേണമല്ലോ ഭാഗ്യം.

“ചോറ് വെക്കുന്നത് കുക്കറല്ലേ? അമ്മയല്ലല്ലോ?”

അതെയതെ. എടുകുടുക്കേ ചോറും കറിയും എന്ന് പറയുകയേ വേണ്ടൂ.

ബീന്‍സ് വലിയ വലിയ കഷണങ്ങളാക്കി മുറിച്ചു. ചെറുതായി അരിയണമെന്ന്, പണ്ട് വേറൊരു ജോലിയുമില്ലാത്തവര്‍, സമയം പോക്കാന്‍ വേണ്ടി കണ്ടുപിടിച്ചതാവും. മാറ്റം ആവശ്യമല്ലേ?

ഉച്ചയ്ക്ക് വെച്ച കൂര്‍ക്ക മുഴുവന്‍, ഒന്നെനിക്ക്, ഒന്ന് നിനക്ക് എന്നും പറഞ്ഞ് തീര്‍ത്തു.

അടുക്കളയില്‍ ഒതുങ്ങേണ്ടതല്ല സ്ത്രീയുടെ ജീവിതം എന്ന് പ്രസംഗിച്ച, വനിതാസമാജം പ്രസിഡന്റിനെ ഓര്‍ത്തു. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍, മിണ്ടാന്‍ പോലും സമയമില്ലാതെ വീട്ടിലേക്കോടിയതായിരുന്നു അവര്‍. ചെന്നിട്ടുവേണമത്രേ വേലക്കാരിയെ വീട്ടില്‍ കൊണ്ടുവിടാന്‍. വേലക്കാരിയെന്നൊരു സ്ത്രീയെ അടുക്കളയ്ക്കുള്ളില്‍ തളച്ചിട്ടിരുന്നില്ലെങ്കില്‍, അവരുടെ അത്താഴം മുടങ്ങിയേനെ. എന്നിട്ടാണ് പ്രസംഗം.


“അമ്മയും ഇങ്ങനെ ഉറങ്ങിയിരുന്നെങ്കില്‍ രസമായേനെ.” എങ്ങനെയെന്ന് എത്തിവലിഞ്ഞ് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഏതോ പരിപാടിയില്‍, നായിക പട്ടിലും പൊന്നിലും പുതഞ്ഞ് ഉറങ്ങുന്നുണ്ട്. അതെ. ഇനി ജോലിയൊക്കെ തീര്‍ത്ത് അണിഞ്ഞൊരുങ്ങാം, ഞാന്‍.

അവരുടെ ബഹളം കഴിയുമ്പോഴേക്കും, അടുക്കളയിലെ മല്ലിടലും കഴിഞ്ഞിരുന്നു.

മഴ നോക്കി അല്പസമയം ഇരുന്നു. അല്ലെങ്കില്‍, ഇതിലും മുമ്പ് തീര്‍ന്നേനെ ജോലിയൊക്കെ. മഴയൊക്കെ ആസ്വദിക്കാനുള്ള കാലം കഴിഞ്ഞോ എന്തോ. ഇടിയും മിന്നലും ഇല്ലാതെ ജീവിതം അങ്ങനെ പെയ്തുപോയ്ക്കൊണ്ടിരുന്നാല്‍ത്തന്നെ നല്ലത്.

“അയ്യോ ബീന്‍സ് ഇത്രേം നീളത്തിലോ?” വല്യവാവ.

“എന്റെ കളര്‍പ്പെന്‍സിലും ഇത്രയായി.” കുഞ്ഞുവാവ.

അച്ഛന്‍ ഒന്നും അഭിപ്രായം പറഞ്ഞുകേട്ടില്ല. ബീന്‍സ് അരിയാന്‍ ആര്‍ക്കും ആവും എന്ന് കേള്‍ക്കേണ്ട എന്ന് കരുതിയാവും.

“കഴിക്കുന്നില്ലേ?”

“ഇല്ല. കുളിച്ചിട്ടേ കഴിക്കുന്നുള്ളൂ.”

“അച്ഛാ, വീട്ടിലെ ആണുങ്ങളും, കുട്ടികളും ആദ്യം ഭക്ഷണം കഴിക്കുന്നത് എന്തിനാ?”

“അതൊക്കെ സ്ത്രീകളുടെ ഓരോ പരീക്ഷണം അല്ലേ മക്കളേ?”

ഇന്നത്തെ ദിവസം മുഴുവന്‍, ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു, അച്ഛനും മക്കളും. അമ്മയെ കളിയാക്കാന്‍. സഹായം ഒന്നും ഉണ്ടായില്ല.

ആരോ ജീവിതത്തിന്റെ അളവ് നിശ്ചയിച്ച് വെച്ചിട്ടുണ്ട്. അതുപോലെ പാകം ചെയ്ത് വന്നാലേ ശരിയാവൂ. ഒന്ന് തെറ്റിപ്പോയാല്‍, എരുവും മധുരവും, വേണ്ടപോലെ വന്നില്ലെങ്കില്‍ സ്വാദ് പോകും.


കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോള്‍, ബെഡ് റൂമില്‍ നിന്ന് കേട്ടു.

“നാളെ ഒരു വിശേഷമുണ്ട്.”

“എന്താ?”

എന്താ? ഓര്‍ത്തുനോക്കി. ഓ... വിവാഹവാര്‍ഷികം.

“നാളെയാണ് അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷികം.”

“ഹായ്. നമുക്ക് ആഘോഷിക്കണം.”

“നാളെ രാവിലെത്തന്നെ എവിടെയെങ്കിലും പോകാം.”

ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെയാണെങ്കില്‍, ദുഃഖമാചരിക്കുന്നതാവും നല്ലതെന്ന് ബീന്‍സിന്റെ ഒരു കഷണം ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരു ദിവസം സ്വാതന്ത്ര്യം നിന്റെ പിടിയില്‍ നിന്നെന്ന്, അടുക്കളയും.

ജോലിയൊക്കെ തീര്‍ത്ത് ചെല്ലുമ്പോഴേക്കും, കുട്ടികള്‍ രണ്ടും ഉറങ്ങിയിരുന്നു. മുറിയിലേക്ക് നടന്നു. അച്ഛനും ഉറങ്ങിക്കാണും. ഇന്നു മുഴുവന്‍, അമ്മയെ പരിഹസിച്ച് സമയം തീര്‍ത്തതല്ലേ. ക്ലോക്കിലേക്ക് നോക്കാന്‍ തോന്നാതെ കിടക്കുമ്പോള്‍ കേട്ടു.

“ഐ ലവ് യൂ ഡാ.”

“പോഡാ.” എന്ന് തിരിച്ചുപറയാന്‍ തോന്നിയപ്പോഴാണ് ദേഷ്യമൊന്നും ഇല്ലായിരുന്നെന്ന് മനസ്സിലായത്.


അല്ലെങ്കിലും ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നുപറയാന്‍ പറ്റുന്നത്, എല്ലാ വിഷമങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ സന്തോഷത്തിനും അല്പം ഇടമുണ്ടാവുമ്പോഴാണല്ലോ. ജീവിതം, സദ്യയാണ്. എല്ലാ വിഭവങ്ങളും വേണം. കയ്പ്പില്ലെങ്കില്‍, മധുരത്തിന്റെ മധുരം തിരിച്ചറിയുന്നതെങ്ങനെ? മധുരമില്ലെങ്കില്‍, കയ്പ്പിനെ പഴി ചാരി, ജീവിതം മുഴുവന്‍ കഴിച്ചേനെ.

Labels:

58 Comments:

Blogger സാജന്‍| SAJAN said...

സു അഭിനന്ദനങ്ങള്‍!!
എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്.. ആത്മാംശം ഉണ്ടത് കൊണ്ടാവാം ഏറെ ഹൃദ്യമായി തോന്നി:)
qw_er_ty

Mon Jun 11, 08:08:00 am IST  
Blogger കരീം മാഷ്‌ said...

കഥ നന്നായി.
എനിക്കിതിലെ ചില വരികള്‍ രസിച്ചു.

“അച്ഛാ, വീട്ടിലെ ആണുങ്ങളും, കുട്ടികളും ആദ്യം ഭക്ഷണം കഴിക്കുന്നത് എന്തിനാ?”

എന്തു മരുന്നു കണ്ടു പിടിച്ചാലും അവ ആദ്യമായി പരീക്ഷിക്കുന്നതു ഗിനിപന്നികളിലോ,എലികളിലോ ആണെന്നു കേട്ടിട്ടുണ്ട്.

Mon Jun 11, 09:11:00 am IST  
Blogger ആഷ | Asha said...

അതെ ജീവിതം സദ്യയാണ്. കയ്പും മധുരവും എരിവും പുളിയും എല്ലാം ചേര്‍ന്ന സദ്യ .
:)

Mon Jun 11, 09:24:00 am IST  
Blogger മെലോഡിയസ് said...

ജീവിതം, സദ്യയാണ്. എല്ലാ വിഭവങ്ങളും വേണം. കയ്പ്പില്ലെങ്കില്‍, മധുരത്തിന്റെ മധുരം തിരിച്ചറിയുന്നതെങ്ങനെ? മധുരമില്ലെങ്കില്‍, കയ്പ്പിനെ പഴി ചാരി, ജീവിതം മുഴുവന്‍ കഴിച്ചേനെ.
ആ വരികള്‍ എനിക്കിഷ്ട്ടപ്പെട്ടു. പിന്നെ ലൈഫ് കുറെ ഒക്കെ ഡ്യൂട്ടിഫുള്‍ ആയെങ്കിലെല്ലേ..ബ്യൂട്ടിഫുള്‍ ആകൂ..അല്ലേ സൂ ചേച്ചി.
ആശംസകള്‍!!

Mon Jun 11, 09:42:00 am IST  
Blogger റീനി said...

മെഴുക്കുപുരട്ടിക്ക്‌ നീളത്തിലും തോരന്‌ ചെറുതായും ബീന്‍സ്‌ അരിയണമെന്ന് കണ്ടുപിടിച്ചവരെ പണ്ടേ വീട്ടുതടങ്കലില്‍ ഇടണമായിരുന്നു.

Mon Jun 11, 09:46:00 am IST  
Blogger G.MANU said...

“അച്ഛാ, വീട്ടിലെ ആണുങ്ങളും, കുട്ടികളും ആദ്യം ഭക്ഷണം കഴിക്കുന്നത് എന്തിനാ?”

ithu kalakki

Mon Jun 11, 10:20:00 am IST  
Blogger Haree said...

ഹൊ,
എനിക്കെന്തോ ഈ ‘ഡാ’ വിളി കേള്‍ക്കുമ്പോള്‍ എന്തോ വല്ലതെ തോന്നും... ഒരുമാതിരി തെര്‍മ്മോക്കോള്‍ കൂട്ടിയുരയ്ക്കുമ്പോള്‍ തോന്നുന്ന അസ്വസ്ഥത... അതുകൊണ്ട് എഴുതാമെന്നു കരുതിയ കമന്റ് ഞാന്‍ വെട്ടി...

ഇതു പുതിയ കമന്റ്: പൊട്ട കഥ... ഹി ഹി ഹി... ;)

ഓഫ്: ശരിക്കും വിവാഹവാര്‍ഷികമായോ?
പിന്നെ, ഇതൊരു വേര്‍ഷന്‍ മാത്രമാണ് കേട്ടോ... മറുവശത്തും ന്യായങ്ങള്‍ നിരത്തുവാന്‍ ബുദ്ധിമുട്ടൊന്നുമില്ല...
--

Mon Jun 11, 10:32:00 am IST  
Blogger Praju and Stella Kattuveettil said...

സു: എനിക്ക്‌ ഇതൊത്തിരി ഇഷ്ടപ്പെട്ടു..ഞാനും അച്ചായനും അനുജത്തിയും കൂടിയിരുന്ന് അമ്മെ കളിയാക്കിയിരുന്ന പഴയകാലം മുമ്പില്‍ കണ്ടപോലെ..

Mon Jun 11, 10:40:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

"പോസ്റ്റ് ഈസ് ക്യൂട്ടിഫുള്‍” എന്നു പറയാന്‍ തോന്നുന്നു,സൂ :)
നന്നായി പറഞ്ഞുവെച്ചു...

ആണുങ്ങളും കുട്ടികളും ആദ്യം കഴിക്കട്ടെ, എന്നു അമ്മമാര്‍ക്കു തോന്നുന്നത്, അവരുടെ നന്മ.

ആ അമ്മമാര്‍ക്കും കൂടി ഊണു വിളമ്പിക്കൊടുത്തേ ‘മൂടും തട്ടി പോകാവൂ’ എന്ന് പുരുഷന്മാര്‍ക്കും തോന്നും, സ്നേഹമുണ്ടെങ്കില്‍!
ഭര്‍ത്താവ് അങ്ങനെ ചെയ്താലും ഇല്ലെങ്കിലും മകനേയും മകളേയും അതു പഠിപ്പിക്കണം. ഒന്നുകില്‍ എല്ലാവരും ഒപ്പമിരുന്നുണ്ണുക, അല്ലെങ്കില്‍ വിളമ്പുന്ന ആള്‍ക്കും വിളമ്പിക്കൊടുത്തേ ഉണ്ടയാള്‍ക്കു തൃപ്തിവരാവൂ :)

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഡ്യൂട്ടിഫുള്‍ ആയാലേ എല്ലാര്‍ക്കും ഒരുമിച്ച്, കയ്പ്പും ആസ്വദിക്കാറാവൂ, കയ്പിനുശേഷം മധുരവും ആസ്വദിക്കാറാവൂ. ഒരാളുടെ കയ്പ് മറ്റൊരാളുടെ മധുരമാവുമ്പോള്‍ ഇത്തിരി പ്രയാസമാവും.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീട്ടിലെ ഉത്തരവാദിത്തങ്ങളും പണികളും ഒരു വേര്‍തിരിവുമില്ലാതെ ചെയ്യാന്‍ പഠിക്കണം. ഏതുജോലിയും ആര്‍ക്കും എടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. (എല്ലാ പണിയും ഔട്സോര്‍സ് ചെയ്യാനുള്ള നിലയിലുള്ളവര്‍ക്ക്, ഇതൊന്നും ആവശയ്ം വരില്ല) ജീവിക്കാന്‍ പഠിയ്ക്കുന്നതിന്റെ ഭാഗമായി പല നല്ല വീക്ഷണങ്ങളും മൂല്യങ്ങളും ഇതിലൂടെ പഠിക്കാന്‍ അവസരമുണ്ടാകും).

ജോലികിട്ടാനുള്ള പഠിപ്പേ വിദ്യാഭ്യാസം കൊണ്ട് കിട്ടുന്നുള്ളൂ എന്നതുകൊണ്ട്, ജീവിക്കാന്‍ ഉള്ള പഠിപ്പ് വീട്ടില്‍ നിന്നും ചെറിയ പ്രായത്തില്‍ തന്നെ കുട്ടിക്കു കിട്ടണം.
(ഓഫ് റ്റോപിക് ആയോ? ഇല്ലെന്നു തോന്നുന്നു)

ജ്യോതിര്‍മയി

Mon Jun 11, 10:44:00 am IST  
Blogger ഉണ്ണിക്കുട്ടന്‍ said...

കഥ ഇഷ്ടമായി സൂ... ഓര്‍മ്മകള്‍ ...പക്ഷെ അവ വേദനിപ്പിക്കുന്നു ഇപ്പോ..

Mon Jun 11, 10:57:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

സൂ, ഇഷ്ടായി ട്ടോ..
ഞാനും ഭാര്യയെ കളിയാക്കാറുണ്ട്‌, കുട്ടികളും. പക്ഷെ “ഐ ലവ് യൂ ഡാ“ എന്നൊന്നും പറയാറില്ല. വാസ്തവം അത്തരം വാചകങളൊന്നും നാവില്‍ വരില്ലെന്നേ...
നി എങാനും പറഞുപോയാല്‍ അവള്‍ മുഖം ചുളിക്കും :):)
-സു-

Mon Jun 11, 11:00:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

ജീവിതം ആകാശവും ഭൂമിയും ചേര്‍ന്ന ഉത്സവമാക്കണം. (ക്കവി മധുസൂദനന്‍ നായര്‍ കുറച്ചു ദിവസം മുമ്പ് പറഞത്) -സു-

Mon Jun 11, 11:02:00 am IST  
Blogger വിനയന്‍ said...

സു.
ഇത്രയും എഴുതിയ ആ അധ്വാനിക്കുന്ന മനസ്സിനെ കുറ്റം പറയരുതല്ലോ.ഇങ്ങനെ ചവറ് എഴുതി വിടുന്നതിനെന്തിന് ? നല്ല പോസ്റ്റുകള്‍ ഒരു പാട് താങ്കള്‍ തന്നെ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിന് ചൊറിച്ചില്‍ എന്ന പോലെ കമന്റ് ഇടാന്‍ കുറെ പേരും.ഇത്തരം “തറ“ പോസ്റ്റുകള്‍ കാരണം മലയാളം ബ്ലോഗുകള്‍ ദിനം പ്രതി നിലവാരം കൂറയുന്നു.(നാട്ടിലാണെങ്കില്‍ ആളുകള്‍ ചോദിച്ചേനെ “വീട്ടില്‍ വേറേ ജോലിയില്ലെ ‌‌‌എന്ന്”).

എഴുതാന്‍ വേണ്ടി എഴുതാതിരിക്കൂ.ചവറാണെങ്കിലും കുറക്കുന്നതല്ലേ നല്ലത്.

" Reduce waste & protect Blogs." ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം

Mon Jun 11, 11:06:00 am IST  
Blogger ദീപു : sandeep said...

സു ചേച്ചി.... തേര്‍‌ഡ്‌ പേര്‍‌സണില്‍ കഥ പറയുന്നതിനേക്കാള്‍ നല്ലത്‌ ഫസ്റ്റ്‌ പേര്‍‌സണില്‍ പറയുന്നതായിരിയ്ക്കും എന്നു പലപ്പോഴും തോന്നീട്ടുണ്ട്‌.. ഇപ്പൊ ഒന്നൂടെ ഉറപ്പായി.. :)

ഓഫ്: ഞങ്ങടെ വീട്ടില്‍ എല്ലാരും ഒരുമിച്ചാ കഴിക്കുന്നേ ... അതോണ്ട്‌ പരീക്ഷണങ്ങള്‍ ഒന്നും ഇല്ല :)


qw_er_ty

Mon Jun 11, 11:12:00 am IST  
Blogger RP said...

സൂ, സുഖമല്ലേ? പോസ്റ്റ് ഈസ് ക്യൂട്ട്!:)

ഞാനിടയ്ക്കൊക്കെ വന്ന് എത്തി നോക്കി പോകുന്നുണ്ട് കേട്ടോ. കമന്റടിക്കാന്‍ ടൈം കിട്ടണില്ല. തിരക്കു പിടിച്ച ജീവിത്തത്തില്‍ അല്പം സന്തോഷവും സമാ‍ധാനവും സന്തോഷവുമൊക്കെ തരുന്നത് ഇങ്ങനത്തെ കുഞ്ഞുപോസ്റ്റുകളാണ്.

പിന്നെ വിനയന്‍ ചേട്ടാ, എല്ലാവര്‍ക്കും സാഹിത്യമൊന്നും എഴുതാന്‍ കഴിയില്ലല്ലോ. ഞങ്ങള്‍ കുറച്ച് പാവങ്ങളും കുറച്ച് വീട്ട് കാര്യങ്ങളൊക്കെ പങ്കു വച്ചോട്ടെ! അതിഷ്ടമില്ലാത്തവര്‍ വേറെ എന്തെങ്കിലും വായിച്ചാല്‍ പോരേ???

സൂ പിന്നെ വരാട്ടോ. ബൈ ബൈ....:)

Mon Jun 11, 11:19:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

:)

Mon Jun 11, 12:03:00 pm IST  
Blogger സാരംഗി said...

എല്ലാ അമ്മമാര്‍ക്കും ഇതേ കഥകള്‍ പറയാനുണ്ടാവും..ബീന്‍സ് പോട്ടെ, ചീര അരിയുന്നതാണു കഷ്ടകാലം.
പക്ഷെ, സ്നേഹമുള്ള വാക്കുകള്‍ക്ക് എന്തു കഷ്ടപ്പാടും മധുരിപ്പിക്കാന്‍ കഴിയും..
നല്ല പോസ്റ്റ് സൂ...ഇഷ്ടമായി.

Mon Jun 11, 12:23:00 pm IST  
Blogger Rasheed Chalil said...

പതിവ് പോലെ നന്നായിരിക്കുന്നു.

Mon Jun 11, 12:25:00 pm IST  
Blogger Sapna Anu B.George said...

കൈപ്പിനെ എന്നു പഴിചാരാനേ ശ്രമിച്ചിട്ടുള്ളു....എന്നും ഞാന്‍ ജീവിതത്തില്‍.!!
സൂ ,ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഈ കുറിമാനം എന്നെ മറിച്ചു ചിന്തിക്കാന്‍, അല്ലെങ്കില്‍,എല്ലാ നാണയങ്ങള്‍ക്കും മറ്റൊരു വശംകൂടിയുണ്ട് എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
നന്ദി ഇത്ര മനോഹരമായ ചിന്താശകലങ്ങള്‍ക്ക്!

Mon Jun 11, 12:31:00 pm IST  
Blogger asdfasdf asfdasdf said...

:) :)

Mon Jun 11, 12:32:00 pm IST  
Blogger K.P.Sukumaran said...

കുടുംബം ഒരു കോവില്‍ !
നരായണ.... നാരായണ...

Mon Jun 11, 12:34:00 pm IST  
Blogger Haree said...

ഒരു ചെറിയ കാര്യം: Blog Posts Feed (Dashboard > Settings > Site Feed) എന്നുള്ളത് Full ആണ് സെലക്ട് ചെയ്തിരിക്കുന്നത്. അതായത് ഗൂഗിള്‍ റീഡറില്‍ പൂര്‍ണ്ണമായും പോസ്റ്റ് കാണിക്കും, ബ്ലോഗിലെത്താതെ തന്നെ എല്ലാവര്‍ക്കും വായിക്കാം. അതുപോലെ റീഡറില്‍ നിന്നും ആര്‍ക്കെങ്കിലും മെയില്‍ അയയ്ക്കുകയും ആവാം, അപ്പോഴും പോസ്റ്റ് പൂര്‍ണ്ണമായും മെയിലിലൂടെ ചെല്ലും. ഇത് അറിയാതെയാണെങ്കില്‍ അറിയിച്ചു എന്നുമാത്രം.
--
qw_er_ty

Mon Jun 11, 12:43:00 pm IST  
Blogger മുസ്തഫ|musthapha said...

“അല്ലെങ്കിലും ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നുപറയാന്‍ പറ്റുന്നത്, എല്ലാ വിഷമങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ സന്തോഷത്തിനും അല്പം ഇടമുണ്ടാവുമ്പോഴാണല്ലോ...”

വളരെ ശരിയാണ് സൂ

നന്നായിട്ടുണ്ട് ഈ പോസ്റ്റ് :)

Mon Jun 11, 12:56:00 pm IST  
Blogger ശാലിനി said...

ഡാ വിളിയൊക്കെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുമുണ്ടോ? എനിക്കും ആ വിളികേള്‍ക്കുമ്പോള്‍ എന്തോ പോലെ.

Mon Jun 11, 01:17:00 pm IST  
Blogger മുസ്തഫ|musthapha said...

ശാലിനി,
സ്വകാര്യതകളില്‍ സ്നേഹത്തോടെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം എന്തും വിളിക്കാമെന്ന് എനിക്ക് തോന്നുന്നു, എങ്കിലും അത് മറ്റുള്ളവരുടെ ഇടയില്‍ വെച്ചാണ് ഉദ്ദേശിച്ചതെങ്കില്‍ യോജിക്കുന്നു.

Mon Jun 11, 01:24:00 pm IST  
Blogger ശാലിനി said...

അഗ്രജാ, അതു ശരിതന്നെ. സമ്മതിക്കുന്നു. പക്ഷേ പരസ്യമായി അതു കേള്‍ക്കുമ്പോള്‍ അത്ര നന്നെന്ന് തോന്നുന്നില്ല. ഇതെന്റെ അഭിപ്രായമാണേ.

ഈ “ഡാ“ യും എടാ എന്നൊക്കെ വിളിക്കുന്നതും ഒന്നുതന്നെയാണോ.

Mon Jun 11, 01:40:00 pm IST  
Blogger Unknown said...

ഹായ് സു വീണ്ടും ചില കുടുംബ ചിത്രങ്ങളുമായി.. ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ

Mon Jun 11, 01:46:00 pm IST  
Blogger അപ്പു ആദ്യാക്ഷരി said...

സുവേച്ചി പറഞ്ഞതില്‍ അല്പം കാര്യമില്ലാതില്ല. എന്നാലും ഞാന്‍ എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. മിനിമം അടുക്കളയിലിരുന്ന് വര്‍ത്തമാനം പറയുകയെങ്കിലും.

qw_er_ty

Mon Jun 11, 01:48:00 pm IST  
Blogger സു | Su said...

സാജന്‍ :) ഇഷ്ടമായി അല്ലേ? ആദ്യകമന്റിന് നന്ദി.

കരീം മാഷേ :) നന്ദി. എന്നാലും ഗിനിപ്പന്നി എന്ന് സ്വയം വിളിക്കേണ്ടായിരുന്നു. (മാഷിപ്പോഴും ഗള്‍ഫിലല്ലേ? അതിന്റെ ഒരു ധൈര്യത്തില്‍ പറഞ്ഞതാ. ഹിഹി)

ആഷ :)

മെലോഡിയസ് :) സ്വാഗതം. നന്ദി.

റീനീ :) ഹിഹിഹി.

മനു :) നന്ദി.

ഹരിക്കുട്ടാ :) പൊട്ടക്കഥയില്‍ അങ്ങനെയുള്ള വിളിയും വരും. ഹിഹിഹി. ഇത് കഥയാണ്. ഞങ്ങളുടെ വിവാഹവാര്‍ഷികം കഴിഞ്ഞ മാസം ആയിരുന്നു. ഫീഡ് ഫുള്‍ ആണെന്ന് എനിക്കറിയാമായിരുന്നു. എന്തായാലും പറഞ്ഞ സ്ഥിതിയ്ക്ക് മാറ്റി.

തരികിട :) അങ്ങനെയൊക്കെ ആയിരുന്നു അല്ലേ?

ജ്യോതീ :) സഹായം ചെയ്തില്ലെങ്കിലും ആസ്വദിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവര്‍ക്കറിയാം, അതിനു പകരമായി ഒരുപാട് സ്നേഹം കിട്ടുമെന്ന്. മുഖം വീര്‍പ്പിച്ച് സഹായിച്ചിട്ടും കാര്യമില്ല. കുട്ടികള്‍, ആണായായും പെണ്ണായാലും, പുസ്തകത്തില്‍ നിന്ന് കിട്ടുന്ന അറിവ് പോലെത്തന്നെ ജീവിതത്തില്‍ നിന്നുകിട്ടുന്നതും ഒരുപോലെ പഠിക്കണം. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമല്ലോ. സ്വയം പര്യാപ്തതയാണ് കാര്യം. സഹായം ചെയ്യല്‍ എന്നതിലുപരി അങ്ങനെ ചിന്തിക്കുകയും ആവാം. ഇപ്പോഴെല്ലാവരും ഡ്യൂട്ടിഫുള്‍ തന്നെയാവുമെന്ന് തോന്നുന്നു. ജീവിതം തിരക്കിലായില്ലേ? നന്ദി.

ഉണ്ണിക്കുട്ടന്‍ :) ഓര്‍മ്മകള്‍ വേദനിപ്പിക്കുമെങ്കില്‍, നമ്മളൊരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കരുത്. വേദനയുള്ളവന് വേറൊരാള്‍ക്ക് വേദന കൊടുക്കാന്‍ തോന്നില്ല. (എനിക്ക് തോന്നിയത്). സന്തോഷമായി ഇരിക്കൂ.

സുനില്‍ :) ഏയ്...അങ്ങനെയൊന്നും വിളിക്കേണ്ട. വിളിക്കുന്നുമുണ്ടാവില്ല. കളിയാക്കലൊക്കെ എവിടേയും ഉള്ളതല്ലേ. നന്ദി.

വിനയാ :) ചവറൊക്കെ നിര്‍ത്തി ഉദാത്തമായ പോസ്റ്റുകള്‍ ഇടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ശ്രമിക്കാം. പക്ഷെ ബ്ലോഗില്‍ വന്ന്, മറ്റു വായനക്കാരെ കുറ്റം പറയേണ്ട കാര്യം വിനയന് ഇല്ല. ഇനി മുതല്‍ ശ്രദ്ധിക്കുക.

ദീപൂ :) കഥ അങ്ങനെ പറഞ്ഞതുകൊണ്ട് നന്നായി അല്ലേ?

താരേ :) കുറേ ആയല്ലോ കണ്ടിട്ട്. ഞാനും മറന്നൊന്നുമില്ല. തിരക്കിനിടയ്ക്ക് വല്ലപ്പോഴും ഇതുപോലെ എത്തിനോക്കൂ.

ഇട്ടിമാളൂ :)

സാരംഗീ :) നന്ദി. സ്നേഹമുണ്ടെങ്കില്‍ ജീവിതം മധുരിക്കും. എന്നും.

ഇത്തിരീ :) നന്ദി.

സപ്ന :) നന്ദി. കയ്പ്പല്ല ജീവിതം എന്നു ചിന്തിക്കൂ.

കുട്ടമ്മേനോന്‍ :)

നാരദന്‍ :)

അഗ്രജന്‍ :) നന്ദി.

ശാലിനീ :) കഥയില്‍ ഉണ്ടാവുന്നതില്‍ കുഴപ്പമുണ്ടോ? ഞങ്ങളുടെ വീട്ടില്‍, പഴയ തലമുറയില്‍ ആള്‍ക്കാര്‍ ആരും ഭാര്യയെ പേരല്ലാതെ എടീ എന്നുപോലും വിളിക്കില്ല. ഇപ്പോ ചിലരൊക്കെ വിളിക്കും. മാറിവരുന്ന ശീലങ്ങള്‍. ഇത് കഥയില്‍ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ.

കുഞ്ഞന്‍സ് :) നന്ദി.

അപ്പൂ :) നല്ല കാര്യം.

Mon Jun 11, 02:11:00 pm IST  
Blogger Sha : said...

അതെ, ജീവിതം വളരെ മനോഹരമാണിവിടെയും..

Mon Jun 11, 03:51:00 pm IST  
Blogger K.P.Sukumaran said...

പോസ്റ്റ് ഇഷ്ടമായിരുന്നു... ഒരു നന്ദി എനിക്കും പ്ലീസ്...

Mon Jun 11, 04:32:00 pm IST  
Blogger സു | Su said...

ഷാ :) ജീവിതം മനോഹരമെങ്കില്‍ സന്തോഷം.

നാരദാ :) അയ്യേ എന്നെ കളിയാക്കല്ലേ. ഞാന്‍ എല്ലാര്‍ക്കും ഒന്നും നന്ദി കൊടുത്തില്ല. പുഞ്ചിരിച്ചല്ലോ. അതു തന്നെ നന്ദി. വന്നതിലും വായിച്ചതിലും കമന്റ്വെച്ചതിലും വീണ്ടും കമന്റ് വെച്ചതിലും നന്ദി.

qw_er_ty

Mon Jun 11, 04:56:00 pm IST  
Blogger സുല്‍ |Sul said...

കയ്പ്പില്ലെങ്കില്‍, മധുരത്തിന്റെ മധുരം തിരിച്ചറിയുന്നതെങ്ങനെ?
മധുരമില്ലെങ്കില്‍, കയ്പ്പിനെ പഴി ചാരി, ജീവിതം മുഴുവന്‍ കയ്ചേനെ.
ഇങ്ങനൊരു ഒയ്‌വ് കയ്‌വും പറഞ്ഞ് കഥ കയ്ഞ്ഞ്. :)
-സുല്‍

Mon Jun 11, 05:04:00 pm IST  
Blogger Kaithamullu said...

:)

Mon Jun 11, 05:04:00 pm IST  
Blogger ചീര I Cheera said...

സൂ.. സുഖമല്ലേ..
ദെന്താത് വീണ്ടും ഒരു ആംഗലേയ ചുവയില്‍ തലക്കെട്ടുമായി എന്ന് ചിന്തിച്ചു കൊണ്ടാണ് വായിച്ചു തുടങ്ങിയത്.
വളരെ ഇഷ്ടപ്പെട്ടു, ഓരോ വരികളും, അതിലെ ആത്മഗതങ്ങളും.. ആശംസകള്‍.

Mon Jun 11, 05:30:00 pm IST  
Blogger ഗുപ്തന്‍ said...

സു... നന്നായി എഴുത്ത്....

മുടങ്ങാതെ ഒരു ചെറിയ കുറിപ്പെങ്കിലും ഇടാനുള്ള സുവിന്റെ കഴിവിനെ അഭ്നന്ദിക്കുന്നു... ബ്ലോഗിഒഗ് തുടങ്ങി രണ്ട്മാസത്തിനകം ഗാസ് തീര്‍ന്ന് വായിക്കാന്‍ പോലുമുള്ള ആഗ്രഹം പോയ അവസ്ഥയിലാണ് ഞാന്‍.....

ഗുണത്തെക്കുറിച്ച് ഇവിടെ വന്നുപദേശിച്ചിട്ടു പോയ ഒരു എഴുത്തച്ഛന്‍ എഴുതിക്കൂട്ടിയ കുറച്ച് ചവറുവായിച്ച് കുറെ നേരവും പോയിക്കിട്ടി. കമന്റിന്ന്റെ പുറകേ വായിക്കന്‍ പോവരുത് എന്ന് മുതിര്‍ന്നവരൊക്കെ പറയുന്നത് കേള്‍ക്കാത്തതിന്റെ ഗുണം.... :(

Mon Jun 11, 05:42:00 pm IST  
Blogger ജിസോ ജോസ്‌ said...

സു ചേച്ചി,

നന്നായിരിക്കുന്നു.....

Mon Jun 11, 06:09:00 pm IST  
Blogger Unknown said...

സു:)
നന്നായിരിക്കുന്നു

Mon Jun 11, 06:32:00 pm IST  
Blogger ബിന്ദു said...

സൂ.. സൂവിന്റെ ഇതുപോലുള്ള, ഒരു പുഞ്ചിരി തരാന്‍ കഴിയുന്ന പോസ്റ്റുകള്‍ 'ആണെനിക്കിഷ്ടം'.(എനിക്കെന്നെടുത്തു പറഞ്ഞേക്കാം എന്നു കരുതി ;) ). അതുകൊണ്ടു തന്നെ ഇതെനിക്കു വളരെ ഇഷ്ടമായി.

Mon Jun 11, 06:34:00 pm IST  
Anonymous Anonymous said...

:)

Mon Jun 11, 09:43:00 pm IST  
Blogger സു | Su said...

സുല്‍ :) അങ്ങനെ ചില ഒയ്‌വ് കയ്‌വിലൂടേയാണല്ലോ എല്ലാവരും മുന്നോട്ട് പോകുന്നത്. ഹിഹി.

കൈതമുള്ളേ :)

പി. ആര്‍. :) (സുഖം- തലവേദന.) ഇഷ്ടമായതില്‍ സന്തോഷമുണ്ട്.

മനൂ :) നന്ദി. നല്ലൊരു കഥ എഴുതൂ. മടിക്കാതെ.

തക്കുടു :) നന്ദി.

പൊതുവാള്‍ :) വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദിയുണ്ട്.

ബിന്ദൂ :) ഇഷ്ടമായതില്‍ സന്തോഷം.

നവന്‍ :)

Tue Jun 12, 10:06:00 am IST  
Blogger വിനയന്‍ said...

സു.
എനിക്ക്ക് സൂര്യ ഗായ്യത്രിയുടെ പോസ്റ്റ് വായിച്ചിട്ട് തോന്നുന്ന എന്റെ അഭിപ്രായം എനിക്ക് ഈ ബ്ലോഗിലല്ലേ ഇടാന്‍ പറ്റൂ.വല്ലവന്റെയും ബ്ലോഗില്‍ പോയി എനിക്ക് താങ്കളുടെ പോസ്റ്റിന് കമന്റിടാന്‍ പറ്റുമോ?.പ്രതികരണം എന്നുള്ളത് തികച്ചും ജനാധിപത്യമായ ഒരു രീതിയും.ഈ ബ്ലോഗ് എന്നുള്ള സംവിധാനം അതിന് സൌകര്യവും തന്നിട്ടുണ്ടല്ലോ.?????????

Tue Jun 12, 11:16:00 am IST  
Blogger Kiranz..!! said...

വിനയന്‍ ചേട്ടാ..പത്തറു നൂറ് ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നിടത്ത് നിന്നും ഇത് മാത്രമായി കഴിഞ്ഞ ആറുമാസമായി നിങ്ങള്‍ തിരഞ്ഞെടുത്ത് സ്ഥിരമായി ചവറെന്ന് പറയുന്നതിനെ ബ്ലൊഗിന്റെ സ്വാതന്ത്ര്യം, ജനാധിപത്യം എന്ന് വിശേഷിപ്പിച്ചാല്‍ എല്ല്ലാവര്‍ക്കും അതങ്ങോട്ട് വിശ്വസിക്കുക പ്രയാസം സുഹൃത്തേ.ഭാഷാവരം കിട്ടിയ ഒരു ഞരമ്പ് രോഗമായേ ഈ പ്രതികരണത്തെ മറ്റൊരു ബ്ലോഗര്‍ എന്ന നിലക്ക് കാണാന്‍ പറ്റൂ..!

Tue Jun 12, 11:35:00 am IST  
Blogger Siju | സിജു said...

കഥയുടെ സന്ദേശം ഇഷ്ടപെട്ടില്ല..

qw_er_ty

Tue Jun 12, 02:27:00 pm IST  
Blogger വിനയന്‍ said...

This comment has been removed by the author.

Tue Jun 12, 04:09:00 pm IST  
Blogger വിനയന്‍ said...

കിരണ്‍ ചേട്ടോ .......
സുഖാണല്ലോ അല്ലേ
“ഭാഷാവരം കിട്ടിയ ഒരു ഞരമ്പ് രോഗമായേ ഈ പ്രതികരണത്തെയും മറ്റൊരു ബ്ലോഗര്‍ എന്ന നിലക്ക് എനിക്കും കാണാന്‍ പറ്റൂ..!“

ഈ ഞരമ്പ് രോഗം എന്ന പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. ഹ ഹ ഹ

ഇനി ഇതിന് മറുപടി ഇട്ട് ഇട്ട് , ഈ ചേച്ചിയുടെ ബ്ലോഗ് കുളമാക്കേണ്ട. ദാ ഞാന്‍ നിര്‍ത്തി.ഇനി ഈ വഴിക്കേ ഇല്ല.

Tue Jun 12, 04:13:00 pm IST  
Blogger ഗിരീഷ്‌ എ എസ്‌ said...

ഉത്തരാധുനികത എന്ന വാക്കിന്‌ പ്രസക്തിയില്ലെങ്കിലും
ആധൂനികകാലഘട്ടത്തെ മനോഹരമായി ചിത്രീകരിച്ചതു പോലെ തോന്നി...
ഇന്‍സ്റ്റന്റ്‌ യുഗത്തിലെ ബന്ധങ്ങളുടെ വിലയും തീഷ്ണതയുമെല്ലാം കണ്ടു...
അടുക്കളയും പച്ചക്കറികളുമെല്ലാം സൂവേച്ചിക്ക്‌ ഏറെ പ്രിയപ്പെട്ടതുകൊണ്ടാവാം...
ഇതില്‍ ബീന്‍സ്‌ ഒരു കഥാപാത്രമായി വന്നതെന്ന്‌ കരുതുന്നു

അഭിനന്ദനങ്ങള്‍

Tue Jun 12, 07:14:00 pm IST  
Blogger സു | Su said...

കിരണ്‍സ് :)

സിജു :)

ദ്രൌപതീ :) എനിക്കെന്റെ ചുറ്റുമുള്ളത് എല്ലാം പ്രിയപ്പെട്ടവ.

Tue Jun 12, 08:35:00 pm IST  
Blogger മുസാഫിര്‍ said...

സൂ,

ഇങ്ങിനെ ചില കഥയില്ലാക്കഥകളാണു സൂവിന്റെ പോസ്റ്റുകള്‍ പ്രിയപ്പെട്ടതാക്കുന്നത്.ഇനിയും എഴുതൂ.കൊള്ളേണ്ടവര്‍ കൊള്ളുകയും തള്ളേണ്ടവര്‍ തള്ളുകയും ചെയ്യട്ടെ.

Tue Jun 12, 08:39:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സൂവേ,
ഒരു സ്വകാര്യം.

ഇതു ഇന്നലെ വായിച്ചു . ഇന്നു രാവിലെ ഒരു തേങ്ങ മുഴുവനും ഞാന്‍ ചുരണ്ടി കൊടുത്തു - (ഇതു വായിച്ചിട്ടൊന്നുമല്ല കേട്ടൊ).

പക്ഷെ ആ ഡാ വിളി അങ്ങു ദഹിക്കുന്നില്ല .
Please soo remove this word veri. otherwise I am unable to comment if this appears it is sheer luck

Tue Jun 12, 09:03:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

hammO ampathO
ha ha ha :) :)

Tue Jun 12, 09:04:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സൂവേ,
ഒന്നു കൂടി . പലരും പലതും പറയും . സൂവിന്റെ പോസ്റ്റുകള്‍ എനിക്കിഷ്ടമാണ്‌ . കമന്റുകള്‍ കാണാത്തതിനു കാരണം ഞങ്ങളുടെ net connection പോരായ്മകളാണ്‌

jtedwoex - pl remove this

Tue Jun 12, 09:23:00 pm IST  
Blogger സു | Su said...

മുസാഫിര്‍ :) സന്തോഷം.

പണിക്കര്‍ജീ :) നന്ദി. പോസ്റ്റുകളൊക്കെ ഇഷ്ടമാവുന്നതിലും സന്തോഷം.

qw_er_ty

Wed Jun 13, 10:31:00 am IST  
Blogger ശരണ്യ said...

ഞാനും വീട്ടിലെ ഒരു കുഞ്ഞുവാവയാണേ ഇപ്പോഴും. ഹി ഹി ഹി

Wed Jun 13, 10:55:00 am IST  
Blogger aneeshans said...

:)

Wed Jun 13, 06:23:00 pm IST  
Blogger സു | Su said...

ശരണ്യ :) ങാ... ഹാ എന്നാരു സമ്മതിച്ചു?

ആരോ ഒരാള്‍ :)

qw_er_ty

Wed Jun 13, 09:47:00 pm IST  
Blogger Sona said...

ജീവിതം, സദ്യയാണ്. എല്ലാ വിഭവങ്ങളും വേണം. കയ്പ്പില്ലെങ്കില്‍, മധുരത്തിന്റെ മധുരം തിരിച്ചറിയുന്നതെങ്ങനെ? മധുരമില്ലെങ്കില്‍, കയ്പ്പിനെ പഴി ചാരി, ജീവിതം മുഴുവന്‍ കഴിച്ചേനെ.

സൂചേച്ചി..നന്നായിട്ടുണ്ട്..ന്നാലും എനിക്ക് കയ്പ്പ് വേണ്ടാ..

Thu Jun 14, 02:55:00 pm IST  
Blogger സു | Su said...

സോന :) സോനയ്ക്ക് കയ്പ്പ് വേണ്ട. മധുരം നിറഞ്ഞുനില്‍ക്കട്ടെ.

Thu Jun 14, 05:22:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home