Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 15, 2007

സമ്മതം

സമ്മതം ചോദിച്ചിരുന്നു അവന്‍.

അടുത്തിരുന്നോട്ടെ?

മിണ്ടിക്കോട്ടെ?

സ്നേഹിച്ചോട്ടെ?

സ്വപ്നം കണ്ടോട്ടെ?

ഒന്ന് തൊട്ടോട്ടേ?

അങ്ങനെ പലതും...

എല്ലാത്തിനും ഉം എന്നൊരുത്തരം കൊടുത്തു.

പക്ഷെ, പാടില്ലെന്നൊരു ഉത്തരം, ഒരു ചോദ്യത്തിനവള്‍ കരുതിവെച്ചിരുന്നു.

അതവന്‍ ചോദിക്കാതെ പോയി.

ഉപേക്ഷിച്ചോട്ടെ എന്ന്!

Labels:

29 Comments:

Blogger Haree said...

ചോദിക്കാതെതന്നെ ഉത്തരമറിയാവുന്ന ചോദ്യങ്ങള്‍ എന്തിന് ചോദിച്ച് കഷ്ടപ്പെടണം? പ്രത്യേകിച്ചും ഉത്തരം അനുകൂലമല്ലാത്തതാവുമ്പോള്‍!!!
--

Fri Jun 15, 10:20:00 pm IST  
Blogger ഗുപ്തന്‍ said...

പറയാതെ പോയാല്‍ പറയാതെ തിരിച്ചുവരാന്‍ പറ്റുമെന്നോര്‍ത്തിട്ടല്ലേ സു.. ക്ഷെമി :)

നന്നായി എഴുതീട്ടോ...വീണ്ടും.

Fri Jun 15, 10:36:00 pm IST  
Blogger Mr. K# said...

:-)

Fri Jun 15, 10:39:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

സൂചേച്ചീ “അതവന്‍ ചോദിക്കാതെ പോയി”
== ചോദ്യം ചോദിക്കാതെ വേറേ എവിടേക്കോ പോയി.
== ആ ചോദ്യം ചോദിക്കാന്‍ വിട്ടുപോയീ

ഏതാ ശരി???

Fri Jun 15, 11:00:00 pm IST  
Blogger :: niKk | നിക്ക് :: said...

ചോദിക്കണംന്നാണോ? സമ്മതിച്ചു ! :P

Fri Jun 15, 11:28:00 pm IST  
Blogger മെലോഡിയസ് said...

ചോദിക്കാതെ തന്നെ ഉത്തരം അവന്‍ മനസില്‍ കണ്ടിട്ടുണ്ടാകാം :( ( അത് തെറ്റായ ഉത്തരം ആയിരുന്നു എങ്കിലും കൂടി. നന്നായിട്ടുണ്ട് സൂ ചേച്ചി. ആശംസകള്‍!!

Fri Jun 15, 11:39:00 pm IST  
Blogger രാജ് said...

ഇതിങ്ങിനെ ആയിരുന്നെങ്കില്‍ ഞാന്‍ ഉറക്കെയൊരു ക്ലാപ് ചെയ്തേന്നേ.

സമ്മതം ചോദിച്ചിരുന്നു അവന്‍.

.. ?
.. ?
.. ?
.. ?
.. ?

എല്ലാറ്റിനും 'പാടില്ല' എന്നൊരുത്തരം കൊടുത്തു.

പക്ഷെ 'ഉം' എന്നൊരു ഉത്തരം, ഒരു ചോദ്യത്തിനായി കരുതിവച്ചിരുന്നു.

അതവന്‍ ചോദിക്കാതെ പോയി,

'ഉപേക്ഷിച്ചോട്ടേ?' എന്ന്.

Sat Jun 16, 01:36:00 am IST  
Blogger Santhosh said...

:)

രണ്ടു കൊല്ലം കൂടി കഴിയട്ടെ,പെരിന്ങ്ങോടന്‍ ഈ കഥയ്ക്ക് ക്ലാപ് ചെയ്യും!

Sat Jun 16, 06:03:00 am IST  
Blogger കരീം മാഷ്‌ said...

എല്ലാ ചോദ്യത്തിനുത്തരവും “ഉം”
എന്നായതു കൊണ്ടാവും
അവസാനത്തെ ചോദ്യം ചോദിക്കേണ്ടതില്ലന്നവന്‍ തീരുമാനിച്ചു സ്ഥലം വിട്ടത്.

Sat Jun 16, 07:19:00 am IST  
Blogger ടി.പി.വിനോദ് said...

"സ്വപ്നം കണ്ടോട്ടെ?" എന്നും അവന്‍ ചോദിച്ചിരുന്നു അല്ലേ, ഭയങ്കരന്‍
[!!! + :):):)]
എഴുത്ത് ഇഷ്ടമായി...:)

Sat Jun 16, 08:48:00 am IST  
Blogger ചീര I Cheera said...

എല്ലാത്തിനും സമ്മതം ചോദിയ്ക്കാന്‍ തോന്നിയ അവന്, ഉപേക്ഷിയ്ക്കാന്‍ തോന്നില്ലന്നേ... തോന്നിയാലല്ലേ ചോതിയ്ക്കണ്ടൂ..
എഴുത്ത് ഇഷ്ടമായി..

Sat Jun 16, 10:21:00 am IST  
Blogger ശാലിനി said...

സൂ, നന്നായിട്ടുണ്ട്.

Sat Jun 16, 12:07:00 pm IST  
Blogger സാരംഗി said...

നല്ല പോസ്റ്റ് സൂ..
ഇഷ്ടമായി.

(വേര്ഡ് വെരി: lzagjddm)
:)

Sat Jun 16, 12:39:00 pm IST  
Blogger Unknown said...

എല്ലാത്തിനും ഒരേ ഉത്തരം കിട്ടുമ്പോള്‍ അടുത്ത ചോദ്യത്തിനും അതേ ഉത്തരം പ്രതീക്ഷിക്കുന്നയാള്‍ക്കും (വെറുതേ ചോദിച്ച് സമയം കളയണ്ടാ എന്നു കരുതി) പിന്നത്തെ ചോദ്യം ഒഴിവാക്കാവുന്നതല്ലേ?:)

അതു കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം നല്‍കുന്നത് നല്ലതല്ലെന്ന് ഗുണപാഠം.

Sat Jun 16, 03:24:00 pm IST  
Blogger Kaithamullu said...

“...അങ്ങനെ പലതും...“
എല്ലാറ്റിനും അവള്‍ “ഉം”എന്നുത്തരം കൊടുത്തു.

- വായ് തുറക്കാന്‍ അവന്‍ സമ്മതിക്കാ‍തിരുന്നതിനാലോ വാ‍യ് തുറന്നാലവന്‍ തനിക്ക് നഷ്ടപ്പെട്ടാലൊ എന്നു കരുതീട്ടോ എന്തോ മനസ്സവള്‍ തുറന്ന് വച്ചു, ‍ വായ് തുറന്നതേയില്ല.

അടുത്തതായി വായ് തുറക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തേപ്പറ്റി സൂ സംസാരിക്കുന്നതാണ്!

Sat Jun 16, 06:01:00 pm IST  
Blogger നന്ദു said...

സൂ :( ..വെറുതെ തട്ടിക്കൂട്ടിയ എഴുത്തു പോലെ തോന്നി. ഒരു കാമ്പും കഴമ്പും തോന്നിയില്ല വായിച്ചിട്ട്. സമയമെടുത്ത് നല്ലതെഴുതാന്‍ ശ്രമിക്കൂ. സൂവില്‍ നിന്നും അങ്ങനെയുള്ള സൃഷ്ടികളാണ്‍ പ്രതീക്ഷിക്കുന്നതു. വെറുതെ നൂറെണ്ണമെഴുതുന്നതിനെക്കാള്‍ നല്ലത് പത്തെണ്ണമെഴുതുന്നതല്ലെ നല്ലത്?

Sat Jun 16, 06:05:00 pm IST  
Blogger സു | Su said...

ഹരീ :)
മനു :)

കുതിരവട്ടന്‍ :)

കുട്ടിച്ചാത്തന്‍ :) ചോദ്യം ചോദിക്കാതെ എവിടേക്കോ പോയി.

നിക്ക് :)

ലാപുട :)

മെലോഡിയസ് :)

പെരിങ്ങോടാ :) ഒരു ഫസ്റ്റ് വേര്‍ഷന്‍ ഉള്ളതുകൊണ്ടല്ലേ സെക്കന്റ് ഉണ്ടാക്കിയത്. അതിനെങ്കിലും ഒരു ക്ലാപ്.... അല്ലെങ്കില്‍ വേണ്ട സൂക്ഷിച്ചുവെയ്ക്ക്. ക്ലാപ് ചെയ്യാനുള്ള പോസ്റ്റ് എന്നെങ്കിലും ഇറക്കാം. അന്ന് മറക്കാതെ വന്ന് ക്ലാപ് ചെയ്താല്‍ മതി.

സന്തോഷ് :)

കരീം മാഷേ :)

പി. ആര്‍ :)

ശാലിനീ :)

സാരംഗീ :)

പൊതുവാള്‍ :)

കൈതമുള്ളേ :)

നന്ദൂ :) നന്നായില്ല അല്ലേ? നല്ലതെഴുതാന്‍ ശ്രമിക്കാം.

എല്ലാവര്‍ക്കും നന്ദി.

Sat Jun 16, 09:11:00 pm IST  
Blogger മുസാഫിര്‍ said...

പൊതുവെയുള്ള സ്ത്രീ സ്വഭാവം , മനസ്സിലുള്ളതു പുറത്തുകാണിക്കില്ല.നല്ല കഥ.

Sat Jun 16, 11:42:00 pm IST  
Blogger Haree said...

ഇതു താനല്ലയോ അതെന്ന് വര്‍ണ്ണ്യത്തിലാശങ്ക!!!
--

Sun Jun 17, 05:58:00 pm IST  
Blogger asdfasdf asfdasdf said...

:)

Sun Jun 17, 06:19:00 pm IST  
Blogger ശരണ്യ said...

നന്നായി വീണ്ടും..........

Mon Jun 18, 10:27:00 am IST  
Blogger ദീപു : sandeep said...

ഇത്രേം കാലം ചോദിച്ചു... ഇനി ചോദിക്കേണ്ട... എന്നും എല്ലാം ചോദിച്ചു ചെയ്യേണ്ട... സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം ന്നൊക്കെ തോന്നിക്കാണും :)[ചുമ്മാ പറഞ്ഞതാണേ... എന്നെ തല്ലരുത്‌]



qw_er_ty

Mon Jun 18, 11:46:00 am IST  
Blogger സു | Su said...

മുസാഫിര്‍ :)

ഹരീ :)

കുട്ടമ്മേനോന്‍ :)

ശരണ്യ :)

ദീപൂ :) ഹിഹിഹി.

എല്ലാവര്‍ക്കും നന്ദി.

qw_er_ty

Mon Jun 18, 12:06:00 pm IST  
Blogger Aisibi said...

Masha Allah :)

Mon Jun 18, 03:24:00 pm IST  
Blogger സു | Su said...

ഐസിബി :) സ്വാഗതം.

qw_er_ty

Mon Jun 18, 04:34:00 pm IST  
Blogger വിനയന്‍ said...

സു.
കൊള്ളാം നന്നായി.
പെരിങ്ങോടന്‍ജിയുടെ സെക്കന്റ് വേര്‍ഷനും കൊള്ളാം.

ചെറുതും വലുതുമായ ചോദ്യങ്ങളുടെ ജീവിതം.പലരും പലതും ചോദിക്കാതെ പോവുന്നുണ്ടാവാം.ചിലത് കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കുന്നുണ്ടാവാം...........

Tue Jun 19, 05:05:00 pm IST  
Anonymous Anonymous said...

കൊള്ളാം‌. :)
qw_er_ty

Tue Jun 19, 07:33:00 pm IST  
Blogger സു | Su said...

വിനയന്‍ :)

നവന്‍ :)

രണ്ടുപേര്‍ക്കും നന്ദി.

qw_er_ty

Tue Jun 19, 09:43:00 pm IST  
Blogger ശ്രീ said...

“പക്ഷെ, പാടില്ലെന്നൊരു ഉത്തരം, ഒരു ചോദ്യത്തിനവള്‍ കരുതിവെച്ചിരുന്നു.

അതവന്‍ ചോദിക്കാതെ പോയി.“

ഇത് ഉഗ്രനായി കേട്ടോ സൂവേച്ചി.

:)

Fri Jun 29, 04:09:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home