Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 19, 2007

വിട വാങ്ങല്‍ അഥവാ പ്രാക്ടിക്കലിസം

ഒരുപാടു സ്നേഹിച്ചു നിന്നെ ഞാന്‍ പ്രിയനേ,
സ്നേഹിക്കുമിനിയും ഞാന്‍ മരിക്കുവോളം.

പക്ഷെ, പിരിയാതിരിക്കാന്‍ വയ്യാതെയായ്
വെറും പ്രേമത്തിലൂടെ നീങ്ങുമോ ജീവിതം?

ഉണ്ണാതെയുറങ്ങാനാര്‍ക്കാനുമാവുമോ,
ഉടുക്കാതെയൊരുവഴിക്കിറങ്ങുവാനാവുമോ?

പ്രണയമെല്ലാത്തിനും പകരമാവില്ല,
പണയം വെച്ചീടുവാന്‍ പ്രണയം മതിയാമോ?

പ്രണയപ്പനിയില്‍ നാം വെന്തുകിടന്നീടില്‍,
നമ്മുടെ ജീവിതം ചുമ്മാ പൊഴിഞ്ഞുപോം.

കാണാന്‍ വന്നതിനെക്കുറിച്ചു ഞാന്‍ പറഞ്ഞില്ലേ,
വീട്ടുകാരെല്ലാം തന്നെ നിശ്ചയിച്ചുറപ്പിച്ചു.

ഐടി കമ്പനിയിലാണത്രേയവനു ജോലി,
ഇരുനിലബംഗ്ലാവും കാറുമുണ്ടത്രേ സ്വന്തം.

കല്യാണക്കുറിയയക്കാം ഞാന്‍,
നീ വന്നീടുക, നമുക്കന്നേരം വീണ്ടും കാണാം.

ഓര്‍മ്മയിലെന്നും നീയുണ്ടാവും മറക്കല്ലേ,
പോവട്ടെയിപ്പോള്‍ സമയമേറെയായറിഞ്ഞീ‍ല.

Labels: , ,

34 Comments:

Blogger സാല്‍ജോҐsaljo said...

കൊള്ളാമല്ലോ ഈ പാര

:)

Thu Jul 19, 09:38:00 am IST  
Blogger Haree said...

ഹൊ, അവസാനം സ്ത്രീയുടെ തനിനിറം പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വന്നൂല്ലോ... ഞാന്‍ കൃതാര്‍ത്ഥനായി... ;)

ഒരു പൈങ്കിളിടച്ചായില്ലേ എന്നൊരു സംശയം! (പൈങ്കിളി മോശമാണോ, ആവോ!!!)
--

Thu Jul 19, 10:07:00 am IST  
Blogger Allath said...

ഗുലാന്‍ കവിത

Thu Jul 19, 10:59:00 am IST  
Blogger Sanal Kumar Sasidharan said...

“പ്രണയമെല്ലാത്തിനും പകരമാവില്ല,
പണയം വെച്ചീടുവാന്‍ പ്രണയം മതിയാമോ?“

പ്രണയം പണയം വയ്ക്കുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട് സുഹൃത്തേ.
എന്തായാലും നല്ല നട്ടെല്ലുള്ള കവിത.ആരൊ പൈങ്കിളിയാണെന്നു പറഞതുകേട്ടു.ആ പൈങ്കിളിഛായ.പരിഹാസത്തിന്റെ ചാട്ടവാറായിട്ടാണ് എനിക്കു തോന്നിയത്.നല്ലത്.വളരെ നല്ലത്.

Thu Jul 19, 11:24:00 am IST  
Blogger ദീപു : sandeep said...

ഇതു വായിച്ചപ്പോള്‍ കുറച്ചുനാള്‍ മുമ്പ്‌ ശ്രീലേഖ ഐപി‌എസ് (ആണെന്നു തോന്നുന്നു) ടിവിയില്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. ഏകദേശം ഇതുപോലെ ഒരു കഥ. പക്ഷെ അത്‌ പോലീസിന്റെ കയ്യില്‍ എത്താന്‍ കാരണം പയ്യന്റെ കയ്യില്‍ കുറച്ചു പടങ്ങള്‍ ഉണ്ടായിരുന്നു. അതുവച്ച് ബ്ലാക്മേല്‍ ചെയ്യാന്‍ ശ്രമിച്ചു എന്നാണ് കേസ്. പോലീസ് സമീപിച്ചപ്പോള്‍, അവന്‍ പടങ്ങള്‍ മടക്കിക്കൊടുത്തു അവ കണ്ടപ്പോള്‍ അവര്‍ ഞെട്ടിപ്പോയി എന്നും പറഞ്ഞു. ആ കഥയിലും ‘വില്ലന്‍‘ ഒരു ഐ.ടി പ്രൊഫഷണലായിരുന്നു എന്നാണോര്‍മ്മ.

ഓഫ് ആയോ ? ചേച്ചിയ്ക്ക്‌ ഇതു ഇഷ്ടപ്പെട്ടില്ലേല്‍ ഡിലീറ്റിക്കോളൂ... നൊ പ്രോബ്ലെം

Thu Jul 19, 11:30:00 am IST  
Blogger empty said...

Haree, angane "adachu" parayalle...
Su chechi, Beautiful poem to...
Ithu ente Kavitha alla to....:)

Thu Jul 19, 11:45:00 am IST  
Blogger Unknown said...

സൂ,

ഏതില്‍ നിന്നും ഏതിലേക്കുള്ള വിടവാങ്ങലാണ്? ‘ഐഡിയലിസത്തി’ല്‍ നിന്നും ‘പ്രാഗ്മാറ്റിസ’ത്തിലേക്കോ??

കവിതയുടെ പ്രമേയം അത്ര പുതിയതല്ലെങ്കിലും പറയാതെ പറഞ്ഞ കാര്യം ( മെയില്‍ ഗെയ്സ്) ഇഷ്ടമായി.

“പ്രണയമെല്ലാത്തിനും പകരമാവില്ല,
പണയം വെച്ചീടുവാന്‍ പ്രണയം മതിയാമോ?
പ്രണയപ്പനിയില്‍ നാം വെന്തുകിടന്നീടില്‍,
നമ്മുടെ ജീവിതം ചുമ്മാ പൊഴിഞ്ഞുപോം“
കവിതയുടെ തുടക്കവും ഒടുക്കവും സത്തയും ഈ വരികള്‍ക്കിടയിലാണെന്നു തോന്നുന്നു. കവിതയുടെ തലക്കെട്ട് സൂചിപ്പിക്കുന്ന “പ്രായോഗികത’യുടെ പച്ചയായ ആവിഷ്ക്കാരം.

നന്നായി

Thu Jul 19, 12:04:00 pm IST  
Blogger Unknown said...

ഹരീ,

സ്ത്രീയുടെ തനി നിറത്തേക്കാളേറെ വ്യക്തമാവുന്നത് പുരുഷന്റേതു തന്നെയാണ്. അതു തന്നെയാണ് സൂ പറയാന്‍ ശ്രമിച്ചതും എന്നാണ് എന്റെ നിരീക്ഷണം. കവിതയുടെ വരികള്‍ക്കിടയിലൂടെ ഒന്നു കൂടെ വായിച്ചാല്‍ മതി.
പിന്നെ, ഒരു പോസ്റ്റ് വന്നപ്പോഴേക്കും കുട്ടി എന്തിനാണ് ആശ്വാസം കൊള്ളുന്നത്? ഒരു മുന്‍ വിധിയോടെ എന്തിനാണ് സ്ത്രീപക്ഷത്തെ കാണുന്നത്?

Thu Jul 19, 12:13:00 pm IST  
Blogger arjun sagar said...

Hi Su,
I'm a regular follower of your posts. Keep up the nice work!

I have a little request here, how do I access Viswaprabha's blog, it was accessible previously, now it is not. I was a big fan of his prolific and unique way of writing. Any helps in this regard?

Arjun.

Thu Jul 19, 12:32:00 pm IST  
Blogger സാജന്‍| SAJAN said...

സു, ഇഷ്ടപ്പെട്ടു.. ഈ കുഞ്ഞന്‍ കവിത:)
ഹരിയേ, തമാശിച്ചതാണ് അല്ലേ?
പക്ഷേ, എനിക്കിതില്‍ പുരുഷനേയും സ്ത്രീയേയും വേര്‍തിരിച്ചു കാണാനാവുന്നില്ലാലോ, മനുഷ്യന്റെ സ്വഭാവമെന്നാ മനസ്സിലായത്, അല്ലെങ്കില്‍ സു പൊറുക്കട്ടെ!

Thu Jul 19, 12:47:00 pm IST  
Blogger വേണു venu said...

:)

Thu Jul 19, 02:03:00 pm IST  
Blogger Haree said...

:)
എന്റെ കമന്റ് വായിച്ചവരെല്ലാവരും വല്ലാതെ തെറ്റിദ്ധരിച്ചതായി തോന്നി. പരിഹസിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഐടി കമ്പനി, ഇരുനില ബംഗ്ലാവ്, കാറ്; അതൊക്കെ പ്രതീക്ഷിച്ചുള്ള വഞ്ചനയും മറ്റുമാണല്ലോ, പല പൈങ്കിളി കഥകളുടെയും ഇതിവൃത്തം(അല്ലെങ്കില്‍ എന്റെ ധാരണ അങ്ങിനെയാണ്), അതുതന്നെയല്ലേ ഈ കവിതയുടേയും ഒരു വശം? ആ പൈങ്കിളിത്തം മോശമാണോ? അതെനിക്കറിയില്ല.

മഹിമയോട്,
ഒരു പോസ്റ്റ് വന്നപ്പോഴല്ല. സൂവെച്ചി മുന്‍പ് പലപ്പോഴും എഴുതിയതിനൊക്കെ, പുരുഷവിദ്വേഷമാണല്ലോ എന്ന രീതിയില്‍ ഞാന്‍ കമന്റിയിട്ടുണ്ട് (സീരിയസായല്ല, കളിയായും വളരെ കുറച്ചു കാര്യമായും), അതിന്റെയൊരു ചുവടുപിടിച്ചാണ് ഈ കമന്റുമെഴുതിയത്. ഒട്ടും സീരിയസായല്ല. പിന്നെ ഞാനങ്ങിനെ മനസിലാക്കുന്നില്ല. ഭൌതികസുഖങ്ങള്‍ തേടിയാണ് അവള്‍ അവനെ വിട്ടുപോവുന്നത്. നിശ്ചയിച്ചുറപ്പിച്ചയാള്‍ക്ക് ഇതെല്ലാമുണ്ട്, അതിനാല്‍ ഞാന്‍ നിന്നെ വിടുന്നു എന്നു പറയുമ്പോള്‍, കാമുകനൊന്നുമില്ല എന്നും കൂടി അര്‍ത്ഥമില്ലേ? ഇവിടെ പുരുഷന്റെ എന്തു ‘തനിനിറം’ വ്യക്തമാവുന്നു എന്നാണുദ്ദേശിച്ചത്? പുരുഷന്മാരെല്ലാം പ്രണയവും, പ്രാക്ടിക്കല്‍ ലൈഫും ഒരുമിച്ചു കൊണ്ടുപോകുവാന്‍ കഴിവില്ലാത്തവരാണെന്നോ?

സാജനോട്,
തമാശയായാണ് ആ കമന്റെഴുതിയത്. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു, മറ്റെന്തൊക്കെയോ രീതിയിലാണ് മറ്റു വായനക്കാര്‍ അതിനെ കണ്ടതെന്നതിനാല്‍. എനിക്കു തോന്നുന്നത്, പുരുഷന്മാര്‍ കുറച്ചുകൂടി പ്രണയത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ കെല്പുള്ളവരാണെന്നാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ പൊതുസ്വഭാവമായി എനിക്കിതിനെ കാണുവാന്‍ കഴിഞ്ഞില്ല. :)

എന്നാലും ഞാനിടുന്ന സ്മൈലികളൊന്നുമെന്തേ ആരും കാണാത്തത്. സ്മൈലികള്‍ ഓരോ വാചകത്തിന്റേയും ഭാവത്തേയും കാട്ടില്ലേ? [;)] ഇങ്ങിനെയൊന്ന് ‘ഞാന്‍ കൃതാര്‍ത്ഥനായി’ എന്നതിനു ശേഷമിട്ടിരുന്നു.

പോസ്റ്റിനേക്കാള്‍ വലിയ കമന്റ്... സൂവേച്ചീ, സോറീട്ടോ... :)
--

Thu Jul 19, 02:18:00 pm IST  
Blogger സു | Su said...

ഹരീ :) ഞാനൊന്നും വിചാരിച്ചില്ല ആ കമന്റ് കണ്ടിട്ട് കേട്ടോ. മറ്റുള്ളവര്‍ക്ക് മറുപടി എഴുതി ഹരി വെറുതേ സമയം കളയേണ്ടായിരുന്നു എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട്. ഇന്നാ ഒരു സ്മൈലി കൂടെ പിടിച്ചോ. :)

Thu Jul 19, 02:26:00 pm IST  
Blogger സു | Su said...

സാല്‍ജോ :) ആദ്യത്തെ കമന്റിന് നന്ദി. പാര കൊള്ളാം അല്ലേ?

ഹരീ :) അതെ അതെ. മുന്നറിയിപ്പ് പോലെ, ഒരു വഴികാട്ടിപോലെ എഴുതിവെക്കുമ്പോള്‍ അതിനു കൃതാര്‍ത്ഥനാവാതെ, പാര പണിയൂ. പൈങ്കിളി വേണം. ബുദ്ധിജീവിയൊക്കെ ആയിപ്പോയാല്‍ നമുക്ക് തന്നെ ദോഷമാ. ;)
പോരാത്തതിന് രാമായണമാസവും. “ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ” എന്ന് കേട്ടിട്ടില്ലേ? ഹിഹിഹി. (മറുകമന്റ് വൈകി ഹരിയെക്കൊണ്ട് വെറുതെ ഒരു കമന്റ് ഇടീക്കേണ്ടി വന്നു. സാരമില്ല)

മനൂ :)

ശില്പി :) ഗുലാന്‍ എന്നാലെന്താ?

സനാതനന്‍ :) നന്ദി

ദീപൂ :) ഇത്തരം ഓഫുകള്‍ എത്രവേണമെങ്കിലും അടിക്കാം.

എം‌പ്റ്റീ :) സ്വന്തം കവിത അല്ലല്ലേ? ഹരി പറഞ്ഞോട്ടെ.


മഹിമ :) വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

അര്‍ജുന്‍ സാഗര്‍ :) സ്വാഗതം. വിശ്വപ്രഭയുടെ ബ്ലോഗ് അവിടെത്തന്നെയുണ്ട്. നോക്കിയാല്‍ കിട്ടും. http://viswaprabha.blogspot.com/

സാജന്‍ :) നന്ദി. ഹരി തമാശിച്ചതാണെന്ന് പറയാനുണ്ടോ?

വേണു :)

Thu Jul 19, 02:40:00 pm IST  
Blogger സൂര്യോദയം said...

വളരെ യാഥാര്‍ത്ഥ്യബോധമുള്ള വരികള്‍.... ചുറ്റിലും സംഭവിക്കുന്നവതന്നെ... :-)

Thu Jul 19, 04:13:00 pm IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

സു,

യാത്രയിലായതിനാല്‍ ഇന്നാണ് കവിത വായിക്കാന്‍ സാധിച്ചത്.

"തരക്കേടില്ല"

എന്റെ ബ്ലോഗ് ഇതുവരെ ലിസ്റ്റ് ചെയ്തില്ല. ഒരു കഥ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Thu Jul 19, 11:16:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

ഇത് ഇഷ്ടപ്പെട്ടില്ല സൂ.

Fri Jul 20, 01:42:00 pm IST  
Blogger രാജ് said...

ശ്ശൊ തലക്കെട്ട് കൊതിപ്പിച്ചു കളഞ്ഞല്ലോ സൂ ;) (ഇത് സ്മൈലി തന്ന്യല്ലേ?)

Fri Jul 20, 11:24:00 pm IST  
Blogger സാരംഗി said...

പ്രാക്ടിക്കലിസം ഇഷ്ടായി സൂ. വായിക്കാന്‍ വൈകി.
:)

Sat Jul 21, 07:19:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

മോഹന സുന്ദര പ്രണയം!

(ദേവദാസിനെ ഓര്‍ത്തുപോകുന്നു)

Sat Jul 21, 10:57:00 am IST  
Blogger ഗുപ്തന്‍ said...

ഗദ്യ പദ്യം പാര പ്രണയം... ആ ലേബലിനു നൂറുമാര്‍ക്ക് ഹ ഹ ഹ :)


സു വക്കാരിക്കു പഠിക്കുവാണോ

Sat Jul 21, 01:07:00 pm IST  
Blogger മുസാഫിര്‍ said...

ഹ ഹ , ഈ സൂവിന്റെ ഒരു കാര്യം , ആരെയും വെറുതെ വിടുന്നില്ലല്ലോ .

-“എന്റെ ജാനകിക്കുട്ടി “ കണ്ടിരുന്നോ ?

Sat Jul 21, 02:33:00 pm IST  
Blogger Visala Manaskan said...

നന്നായിട്ടുണ്ട് ട്ടാ..

എന്നാലും ഇത്രക്കും വേണ്ടായിരുന്നു! :) :)

സ്മൈലി കളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ..
നിങ്ങളീ ബൂലോഗത്തില്ലയിരുന്നെങ്കില്‍...

Sat Jul 21, 05:54:00 pm IST  
Blogger സു | Su said...

സൂര്യോദയം :)

സണ്ണിക്കുട്ടന്‍ :) ബ്ലോഗ് പോസ്റ്റ് തനിമലയാളത്തില്‍ വന്നിട്ടുണ്ട്. പക്ഷെ കമന്റ് ഓപ്ഷന്‍ ശരിയാക്കിയാലേ കമന്റ് ഇടാന്‍ പറ്റൂ.

ഉണ്ണിക്കുട്ടാ :) സാരമില്ല.

പെരിങ്ങോടാ :) അങ്ങനെ ഒരു കൊതി പലര്‍ക്കും ഉണ്ടെന്നും അതിനു വെള്ളം വെച്ച് കാത്തിരിക്കുകയാണെന്നും എനിക്കറിയാം. ;) ആ വെള്ളമങ്ങ് വാങ്ങിവെച്ചേക്ക് എന്നൊന്നും ഞാന്‍ പറയില്ല. ആ വെള്ളത്തില്‍ കുറച്ച് കരിങ്ങാലിപ്പൊടി ഇട്ട് ചൂടോടെ കുടിക്കുക. (അസൂയക്കാരാ :D ‌ഇതും ഒരു സ്മൈലി ആണ്).

സാരംഗീ :)

പടിപ്പുര :)

മനു :)

മുസാഫിര്‍ :) അത് പണ്ടെങ്ങോ കണ്ടിരുന്നു. എന്താ അതില്‍ ഉള്ളത്?

Sat Jul 21, 05:54:00 pm IST  
Blogger സു | Su said...

വിശാലമനസ്കന്‍ :)

Sat Jul 21, 05:55:00 pm IST  
Blogger ettukannan | എട്ടുകണ്ണന്‍ said...

പ്രാക്ടിക്കലിസം (!)

"സര്‍വ്വകലാശാല"യിലെ നെടുമുടിയുടെ ഡയലോഗ്‌ ഓര്‍മ്മ വന്നു.. "കവിസമ്മേളനങ്ങള്‍ക്ക്‌ പോകുമ്പോള്‍ ഒരു വടയും ചായയും കിട്ടും.. ചായ ഞാന്‍ കുടിച്ച്‌, വട എടുത്തുവച്ച്‌ അവള്‍ക്ക്‌ കൊണ്ടുകൊടുക്കും.. എന്നിട്ടിപ്പൊ, അവളു പറയ്യാ.. "ഞാനവള്‍ക്ക്‌ ചേട്ടനാ'ന്ന്... :).. :)

Sat Jul 21, 06:59:00 pm IST  
Blogger സു | Su said...

എട്ടുകണ്ണന്‍ :)

Sun Jul 22, 10:01:00 am IST  
Blogger മുസാഫിര്‍ said...

- ഒരാളെ സ്നേഹിക്ക്യാ,കെട്ടിപ്പിടിക്കാ,എന്നിട്ട് വേറെ ഒരാളെ കല്യാണം കഴിക്ക്യാ എന്നോ മറ്റോ പറഞ്ഞ് ജാനകിക്കുട്ടി അടി വാങ്ങുന്ന ഒരു രംഗം ഉണ്ട് അതില്.

Mon Jul 23, 02:09:00 pm IST  
Blogger സു | Su said...

മുസാഫിര്‍ :)

Mon Jul 23, 07:26:00 pm IST  
Blogger ധ്വനി | Dhwani said...

കല്യാണക്കുറിയയക്കാം ഞാന്‍,
നീ വന്നീടുക, നമുക്കന്നേരം വീണ്ടും കാണാം.

:(

Tue Jul 24, 02:46:00 am IST  
Blogger സു | Su said...

ധ്വനീ :) തമാശക്കവിതയാണിത്.

Tue Jul 24, 01:19:00 pm IST  
Blogger കുതിരവട്ടന്‍ | kuthiravattan said...

പാവം ഐടി കമ്പനിയിലെ ജോലിക്കാരന്‍ :-(

Tue Jul 24, 10:10:00 pm IST  
Blogger ശ്രീ said...

“പ്രണയമെല്ലാത്തിനും പകരമാവില്ല,
പണയം വെച്ചീടുവാന്‍ പ്രണയം മതിയാമോ?“

അതു ശരി തന്നെ...എന്നാലും പെട്ടെന്ന് നല്ലൊരു വിവാഹാലോചന വന്നപ്പോള്‍ പഴയ കാമുകനെ ഉപേക്ഷിച്ച് പോകുന്ന കാമുകിയുടെ ഒരു ഭാവമാണ് വായിച്ചപ്പോള്‍ തോന്നിയത്...

Wed Jul 25, 12:39:00 pm IST  
Blogger സു | Su said...

കുതിരവട്ടന്‍ :) അതെ. പാവം.

ശ്രീ :) അതാണല്ലോ ഈ കവിതയില്‍ ഉള്ളതും.

Wed Jul 25, 01:04:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home