ഇനിയെന്ന്?
ആദ്യം പ്രണയം തുടങ്ങിയത് നമ്മുടെ കണ്ണുകളായിരുന്നു.
പിന്നെ, നമ്മുടെ അപരിചിതത്വം പ്രണയിക്കാന്‍ തുടങ്ങി.
പിന്നെ നമ്മുടെ വാക്കുകള്‍, പ്രണയം ഏറ്റെടുത്തു.
നമ്മുടെ, പിണക്കങ്ങളും, പരിഭവങ്ങളും, വിരഹങ്ങളും,
സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രണയിച്ചു.
മറവികള്‍ പ്രണയിച്ചു, നമ്മുടെ മൌനം പ്രണയിച്ചു.
ശരീരങ്ങള്‍ പ്രണയിച്ചു.
നമ്മുടെ ഹൃദയങ്ങള്‍, ഇനിയെന്ന് പ്രണയം തുടങ്ങും?
Labels: എന്തരോ എന്തോ
28 Comments:
ഈശ്വരാ...ഹൃദയത്തെ ഈ സംഭവങ്ങളൊന്നും അറിയിച്ചില്ലേ..?
:)
ഹൃദയത്തിലേക്കൊരു കമ്പിയടിക്കൂ.....
‘മനസ്സില്‍ നിന്നും മനസ്സിലേക്കൊരു
മൌന സഞ്ചാരം...’
-സുല്‍
ഇനി ആത്മാവുകള്‍ തമ്മില്‍ പ്രണയിക്കട്ടെ അല്ലെ
കല്പറ്റയുടെ ഒരു കവിത, സുവിന്റെ വരികള്‍ക്കൊരു പൂരണമായേക്കാം.
ഓര്‍ക്കാപ്പുറത്തു പെയ്ത ഒരു പെരുമഴയത്ത്
അപ്പോള്‍ മാത്രം ആളുകള്‍ കാണാനിടയുള്ള
കടപ്പുറത്തെ നിരത്തുവക്കിലെ ഓലഷെഡ്ഡില്‍
മഴയെത്താത്ത ഉള്‍ഭാഗത്തു ചേര്‍ന്നുനിന്നാണ് ഞങ്ങള്‍ പരിചയപ്പെട്ടത്
കനത്തുപെയ്യുന്ന മഴയില്‍
വളരെ പ്രാചീനമായ ഒരഭയത്തിന്റെ വിശ്വസ്തതയില്‍
ഞങ്ങള്‍ക്കു ഞങ്ങളെ നഷ്ടമായി.
ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു
ഈയിടെ ഒരു രാത്രിയില്‍
അവളുറക്കം പിടിച്ചു എന്നു തോന്നിയപ്പോള്‍
ഞാന്‍ അവളുടെ കൈ മെല്ലെയെടുത്തു താഴെ വച്ചു
കണ്ണുതുറന്ന് അവള്‍ ചോദിച്ചു:
ആ മഴ അരമണിക്കൂറേ പെയ്തിരുന്നുള്ളൂ, അല്ലേ?
-കല്‍പ്പറ്റ നാരായണന്‍
എല്ലാം കഴിഞ്ഞ സ്ഥിതിക്കു എന്റെ കല്യാണം കഴിഞ്ഞു എന്റെ ഹൃദയവും അവടെ കല്യാണം കഴിഞ്ഞു അവട ഹൃദയവും തമ്മില്‍ പ്രണയിക്കാന്‍ തുടങ്ങും..
പാവം എന്റെ അവളും അവളുടെ അവനും..:)
"പിന്നെ, നമ്മുടെ അപരിചിതത്വം പ്രണയിക്കാന്‍ തുടങ്ങി" എന്ന വരിക്ക് എന്റെ ഒരു സലാം...:)
കല്പറ്റ നാരായണന്റെ കവിത കാണിച്ചുതന്ന ദൈവത്തിനും നന്ദി.
ഇതാ ഞാന്‍ ആരേം പ്രേമിക്കാത്തെ :-)
സു, നല്ല കവിത. നല്ല ആശയങ്ങളും.
നല്ല കവിത
നല്ല ആശയം. എന്നാലും ആദ്യം അറിയിക്കേണ്ടത് ഹൃദയത്തെ അല്ലേ?
ഇനി നമുക്കൊരല്പാല്പം പ്രണയിക്കാന്‍ തുടങ്ങാം,
കാമുകീ കാമുകന്മാരാം നമുക്ക് പിരിയേണ്ടയോ!
എന്നങ്ങാണ്ടല്ലേ കുഞ്ഞുണ്ണി മാഷ് പാടിയത്?
:)
സൂ..
ആദ്യം ‘പ്രണയിച്ചു‘ തുടങ്ങിയത് നമ്മുടെ കണ്ണുകളായിരുന്നൂ ന്നാണോ, അതോ പ്രണയം തുടങ്ങിയത് നമ്മുടെ കണ്ണുക ‘ളി‘ലായിരുന്നൂ ന്നാണോ ന്ന് ആദ്യം വായിയ്ക്കുമ്പോള്‍ കണ്‍ഫ്യൂഷനായി, അതു തന്നെ വായിച്ചു കൊണ്ടിരുന്നു..
മുഴുവനും വായിച്ചപ്പോള്‍ സൂ എഴുതിയത് “എങ്ങനെ” എന്ന് പിടികിട്ടി..
:) അതു തന്നെയാണ് ഭംഗിയും..
അവസാനത്തെ ചോദ്യം ഒരു വലിയ ചോദ്യം തന്നെ..
ആ! ആര്‍ക്കറിയാം! ചെലപ്പോ ശരീരങ്ങളില്‍ ഹൃദയങ്ങള്‍ മാത്രമാവുമ്പോഴായിരിക്കും.
സൂച്ചീ, എന്നത്തെയും പോലെ ഇതും അടിപൊളി. ഹൃദയം പ്രണയിക്കുന്നു എന്നൊക്കെ പറയുന്നതു ചുമ്മാതാ അല്ലേ? കുറെ കാലം കഴിയുമ്പൊ കണ്ണും അപരിചിതത്വവും ശരീരവും ഒക്കെ പ്രണയിച്ചു മടുത്തുകഴിയുമ്പൊ തോന്നുന്നത് വെറും ഒരുതരം dependancy മാത്രമാണെന്ന് അറിവുള്ളവര്‍ പറഞ്ഞു കേട്ടിരിക്കുന്നു.എനിക്ക് ഭക്ഷണമുണ്ടാക്കിത്തരാന്‍ നീ വേണം, മക്കളൊക്കെ സ്വന്തം കൂടു വെച്ചു മാറുമ്പൊ ആരെങ്കിലും വേണം എന്നൊക്കെയുള്ള ചിന്തകള്‍ക്ക് ഒരു ഉത്തരം.
എന്റമ്മൊ നീളം കൂടിപ്പോയി..
ചേച്ചീ...നന്നായിട്ടുണ്ട്...എന്നാലും ഹൃദയത്തെ ആദ്യമേ ഒന്നറിയിക്കാമായിരുന്നു...
പ്രണയിച്ചു വന്ന വഴി വ്യത്യസ്ഥമാണല്ലോ!
ഹൃദയം വീക്ക് ആണല്ലേ? :)
ചുമ്മാ തോന്നുന്നതാ. അവനിതില്‍ പി എച് ഡി എടുത്തു കിറുങ്ങിയിരിക്കുന്നതാ!
ഒന്നു പിരിയാന്‍ നോക്കിക്കേ! ലവന്‍ താനേ പ്രതികരിയ്ക്കും!
:-)
സംഗതി എന്തോ ഇഷ്ടായി...
ഒരു വേറിട്ട ചിന്ത
:-)
ഉടന്‍ തുടങ്ങുമായിരിക്കും ചേച്ചി
കൊള്ളാം
:)
ഉപാസന
ഹൃദയം മാത്രം ബാക്കി നില്‍ക്കാനിടയില്ല. ഉടനേ പ്രണയിച്ചു തുടങ്ങുമായിരിക്കും.
:)
ക്രിസ്‌വിന്‍ :) ഇല്ല. ഹൃദയം ഒന്നും അറിഞ്ഞില്ല.
ദീപൂ :)
സുല്‍ :) വേണ്ടിവരും.
ശെഫീ :) അതാവും വിധി.
ദൈവം :) കവിതയ്ക്ക് നന്ദി.
പ്രയാസീ :) അങ്ങനെ സംഭവിക്കുമോ?
ലാപുട :) നന്ദി.
സിമി :) ഹിഹി.
പ്രിയ :)
വാല്‍മീകി :) ഒന്നിനും നേരം കിട്ടിയില്ല.
സന്തോഷ് :) അങ്ങനെ പാടി അല്ലേ?
ശ്രീഹരി :)
പി. ആര്‍ :)
ബാബു :) ആയിരിക്കും.
അപര്‍ണ്ണ :) അങ്ങനെയൊക്കെ ആണോ? ആവില്ല.
തെന്നാലീ :)
ധ്വനി :) ഹൃദയം പാവമായതുകൊണ്ട് ഒന്നും അറിഞ്ഞില്ല.
മഞ്ഞുതുള്ളീ :)
സുനില്‍ ഉപാസന :)
ശ്രീ :)
എല്ലാവര്‍ക്കും നന്ദി. വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും.
വരുവാനില്ലാരുമെന്നറിയാമിതെന്നാലും..................
ആരും കാണാതെ..... എവിടെയോ പൂത്ത നീലക്കുരിഞ്ഞികള്‍...
:)
നമ്മുടെ, പിണക്കങ്ങളും, പരിഭവങ്ങളും, വിരഹങ്ങളും,
സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രണയിച്ചു.
ആശംസകള്‍
ഹരിത് :) ആരും കാണാത്ത നീലക്കുറിഞ്ഞികളോ? അങ്ങനെ ഒന്നുണ്ടാവില്ല.
സഹ :)
ഹരിശ്രീ :)
പൂര്‍ണ്ണത നേടാന്‍ ശ്രമിക്കുന്ന ആത്മാവാണു ആദ്യം പ്രണയിക്കുന്നത് പിന്നീടാണ് കണ്ണുകള്‍ അത് തിരയുന്നത്.
അംബു :) സ്വാഗതം. അങ്ങനെ ആയിരിക്കുമല്ലേ?
“നമ്മുടെ ഹൃദയങ്ങള്‍, ഇനിയെന്ന് പ്രണയം തുടങ്ങും?“
മടങ്ങിവരാനാകാത്ത ദൂരങ്ങളിലായി എന്ന് മനസ്സിലാക്കുമ്പോള്‍...
:(
Post a Comment
Subscribe to Post Comments [Atom]
<< Home