ജീവിതം ചപ്പാത്തിയാണ്
ജീവിതം.
സ്നേഹത്തിന്റെ ഉപ്പും വെള്ളവും ചേര്‍ത്ത്,
കുഴച്ചുരുട്ടി വെച്ചിരിക്കുന്നു.
അല്‍പ്പമിരുന്ന് കാലമായാല്‍,
അറിവിന്റെ മേഖലയിലേക്ക് പരന്ന് പരന്ന് നടക്കാം.
ഭാരം അമരുമ്പോള്‍,
അല്പം പ്രയാസം തോന്നിയേക്കും.
പക്ഷെ, മതിയെന്ന് തോന്നരുത്.
പരന്ന് കഴിയുമ്പോള്‍, പതുക്കെ അടര്‍ന്ന് വരാം.
സ്വന്തമായിരുന്ന് ആലോചിക്കാം.
അടര്‍ന്നുപോരുമ്പോള്‍ പൂര്‍ണ്ണമായും വരണം.
ഒന്നും ഉപേക്ഷിക്കരുത്.
അംഗഭംഗം വരുത്തുമത്.
കഴിവിനു നേരെ ചോദ്യമാകും.
പിന്നെ, ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യക്കല്ലിലേക്ക് ചാടാം.
ശുഭാപ്തിവിശ്വാസത്തിന്റെ എണ്ണയൊഴിക്കാം,
പ്രണയത്തിന്റെ നെയ് പുരട്ടാം,
സുഖം, ദുഃഖം, നിരാശ, പ്രതീക്ഷ, ലാഭം, നഷ്ടം,
എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും പാകം വരുത്താം.
സൌഹൃദത്തിന്റെ, ചൂടുപോകാത്ത പാത്രത്തില്‍,
ഒത്തൊരുമയോടെ കഴിയാം.
ഒടുവില്‍ മോക്ഷത്തിനായി കാത്തിരിക്കാം.
മരണം വന്ന് തിന്നുന്നതുവരെ!
Labels: ഒന്നുമല്ലാത്തത്
49 Comments:
ആദ്യത്തെ കയ്യടി എന്റെ വക....
എന്നിട്ട്, ആ ജീവിതം എന്ന ചപ്പാത്തി സാവധാനം ആസ്വദിച്ച് തിന്നു തീര്‍ക്കുക അഥവാ ജീവിച്ചു തീര്‍ക്കുക.
സൂവേച്ചീ...നല്ല ചിന്ത തന്നെ.
ഇതെന്താ, ചപ്പാത്തി ചുടുന്ന നേരത്ത് അടുക്കളയില്‍ വച്ചു കിട്ടിയ ഐഡിയയാണോ? ഹിഹി. എന്തായാലും കൊള്ളാം.
ചേച്ച്യേ... നന്നായിട്ടുണ്ട്... ചപ്പാത്തി ജീവിതം...
യാഥാര്‍ത്ഥ്യക്കല്ലില്‍ തിരിഞ്ഞും മറിഞ്ഞും പാകം വരുത്തുമ്പോള്‍ കരിഞ്ഞ് പോകാതെ കാത്തോളണം...
:)
ദൈവമേ ജീവിതം ബാച്ചി ചപ്പാത്തി പോലെ കരിഞ്ഞുപോകുമോ...? :(
എന്റെ ചപ്പാത്തി നായ നക്കി :)
chappaththi koottikazhikkuvan entha kitta chechchi... sad, joy and wonder... naa
wonderful and terrific thought
:)
upaasana
ലൈഫ് ഈസ് ലൈക്ക് എ ചപ്പാത്തി - സു-വിന്റെ പുതിയ കണ്ടുപിടുത്തം.
ചുട്ടുപൊള്ളുന്ന യാഥാര്‍ത്ത്യക്കല്ലിലേക്ക് ഇടുമ്പോള്‍ ചൂട് കൂടിയാല്‍ ജീവിതം കരിഞ്ഞുപോകില്ലേ.
പിന്നെ, ഈ ജീവിതത്തിന് കൂട്ടായി (കൂട്ടാനായി) ഒന്നുമില്ലേ.. ഒണക്ക ചപ്പാത്തിയുടെ കാര്യം ഓര്‍ക്കുമ്പോള്‍...
ചപ്പാത്തിയെ പോലും വെറുതെ വിടൂലെ..!?
അനുഗൃഹീത ബ്ലോഗര്‍ക്കു അഭിനന്ദനങ്ങള്‍..
ജീവിതം പൊറോട്ടയാണ്...
അടിച്ചു പരത്തി പരത്തി ഒരു പരുവമാകും :)
അതെല്ലാം സമ്മതിച്ചു.
പക്ഷേ
ആദ്യ തവണ മറിച്ചിടാന്‍ വൈകരുത്, നേരത്തേയും ആയിപ്പോകരുത്. വേവാത്തതോ കരിഞ്ഞതോ ആയിപ്പോവും ചപ്പു. :)
ചാത്തനേറ്: കറിയില്ലാതെ ചപ്പാത്തി തിന്നാന്‍ നമ്മളെന്താ പഞ്ചാബികളോ? അതെവിടെ?
കാര്യങ്ങളൊക്കെ ശരി, പക്ഷെ ചപ്പാത്തി മാവ് കുഴക്കാന്‍ ഇത്തിരി പ്രയാസമാണേ...!
സൂ...നല്ല ഉപമ..:)
ചപ്പാത്തി ഉണ്ടാവുന്നത് എങ്ങനെയായിരുന്നാലും
അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടില്ലെങ്കില്‍ പിന്നെ എന്താണ് കാര്യം...?
ജീവിതമാകുന്ന ചപ്പാത്തി എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഒന്നാവട്ടെ ..!
നല്ല ചിന്ത
നമ്മുടെ ജീവിതമാകുന്ന ചപ്പാത്തി,
കാലനു വേണ്ടിയുള്ളതെന്നാണോ പറഞ്ഞു വരുന്നത്.
കാലന്‍ വരുന്നവരെ പ്ലേറ്റില്‍ ഒരുമയോടെ ഇരിക്കുക. മൂപ്പര് വരും, നല്ല പോത്ത് വരട്ടിയതുംകൊണ്ട് പോത്തിന്‍ പുറത്ത് എന്നിട്ടത് ശാപ്പിട്ടു മണ്ടും. :) കെന്‍ & കേമം
പറയാന്‍ ഒരു കാരണമായി,ചപ്പാത്തിയെനിക്ക് പണ്ടേയിഷ്ട്ടല്ല :)
സൂ, ജീവിതച്ചപ്പാത്തി ഇഷ്ടമായി.
:) ഹ ഹ..ഞാന് ചപ്പാത്തിക്ക് എതിരാണ്..ജിവിതം പത്തിരിയാണ്
ഞാനെന്ന ചപ്പാത്തിയെ വല്ല വെജിറ്റബിള്‍ കറി കൂട്ടി തിന്നാല്‍ മതിയായിരുന്നു. :(
അപ്പോ അതാണല്ലേ കാര്യം. ശ്ശെ, കാര്യമറിയാതെ കുറേ കാലം ചപ്പാത്തിയോട് അത്രക്കിഷ്ടം തോന്നിയിരുന്നില്ല. ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ചപ്പാത്തിയോടെന്തോ ഒരു ഇത്, ഏത്..
:) കലക്കീട്ടിണ്ട് സൂവേച്ചി! നല്ല ഇഷ്ടായി
ചപ്പത്തിയുടെയൊക്കെ ഭാഗ്യം.ഇഷ്ടപ്പെട്ടു ചേച്ചീ
This comment has been removed by the author.
This comment has been removed by the author.
സൂ...
കറിവേപ്പിലയില്‍ പോസ്റ്റ് ചെയ്യേണ്ടതെന്തോ, മാറി ഇവിടെ പോസ്റ്റി, എന്നാണ് ഈയുള്ളവന്‍ കരുതിയത്!
കൊള്ളാം!
;)
:)
കൊടു കൈ..!!
ജീവിതം ചപ്പാത്തി പൊലെ.. ആദ്യമായി കേള്‍ക്കുകയാണ്.
നന്നായി സൂ..
എന്നാണാവോ ഈ ചപ്പാത്തി ചുട്ടു തീരുന്നത്...?
സൂ ചേച്ചി നന്നായിട്ടുണ്ട് ഈ ഉപമകള്‍ .
നന്നായിരിയ്ക്കുന്നു സു കവിത
കൊള്ളാം ചപ്പാത്തികഴിച്ച് വിശപ്പുമാറി...
ചപ്പാത്തി ആസ്വദിച്ച് തിന്നുക
അപ്പോ ജീവിതം ഒരു ചപ്പാത്തിയാണ്.... :)
സൂവേച്ചി,
ചപ്പാത്തിക്കവിത കിടു!!
ഞാന്‍ ധന്യയായി! എന്തെങ്കിലും കട്ട തോന്ന്യാസം പറയാലോ!! എനിയ്ക്കു ചപ്പാത്തിയുണ്ടാക്കനറിയാം!! ടേങ്ങ് ട ടേങ്ങ്!!
പ്രണയത്തിന്റെ നെയ്യ്, യാഥാര്‍ത്ഥ്യത്തിന്റെ കല്ലിലൊഴിച്ച് തിളപ്പിയ്ക്കല്ലേ! ഉപ്പും വെള്ളത്തിന്റെയും കൂടെ ഒരു സ്പൂണ്‍ ചേര്‍ത്താല്‍ ജീവിതം മുഴുവന്‍ പ്രണയ'മയം'!
ജീവിതം ചപ്പാത്തിയാണെങ്കില്‍ മരണം പൊറോട്ടയാണോ ചേച്ചീ? :-)
കവിത കൊള്ളാമേയ്...
എന്നാലും സൂവേ ഇപ്പോള്‍ ചപ്പാത്തി കാണുമ്പോള്‍ എന്തോ ഒരിത്
എഴുത്തു കലക്കി കേട്ടോ
This comment has been removed by the author.
ചപ്പാത്തി ചുടുമ്പോഴായിക്കുമല്ലോ ഈ ചിന്ത തലയില്‍ മുളച്ചിട്ടുണ്ടാവുക.ആ ചപ്പാത്തി പാകത്തിനു കിട്ടിയോ ?
ഇവിടെ എത്താന്‍ അല്പം വൈകി.
ആശയം കൊള്ളാം...
"സുഖം, ദുഃഖം,
നിരാശ, പ്രതീക്ഷ, ലാഭം, നഷ്ടം,
എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും
പാകം വരുത്താം.
സൌഹൃദത്തിന്റെ,
ചൂടുപോകാത്ത പാത്രത്തില്‍,
ഒത്തൊരുമയോടെ കഴിയാം.
ഒടുവില്‍ മോക്ഷത്തിനായി കാത്തിരിക്കാം.
മരണം വന്ന് തിന്നുന്നതുവരെ"
മോക്ഷം നല്ലതു തന്നെ;
മരണവും....
ജീവിച്ചു മരിക്കുകയെന്നത്രെ നന്ന്
മരിച്ചുജീവിക്കുന്നതിനെക്കാള്‍.....
ചപ്പാത്തിയില്‍ തുടങ്ങി മരണത്തിലെത്തിച്ചു.........!
പക്ഷെ സൂവേച്ചീ, ദോശയല്ലേ നല്ലത്?ഇടക്ക് ‘ശൂ ശൂ‘ എന്ന് ഒച്ചയുണ്ടാക്കാമല്ലോ:)
ചില വരികള്‍ ഇത്ര ഡിസ്ക്രിപ്റ്റീവായിരുന്നില്ലെങ്കില്‍ ഒന്നാന്തരം കവിതയാകുമായിരുന്നു എന്ന് തോന്നി. [ഇപ്പോള്‍ കൊള്ളില്ല എന്നല്ല...:)]
ഇന്നെലെയും ഭാര്യ പറഞ്ഞു (ഇങ്ങേരടെ കൂടെയുള്ള) ജീവിതം ചമ്മന്തിയാണെന്ന്...ഹോ... ഇനി ധൈര്യമായിട്ട് അവളോട് പറയമല്ലോ..നഹി നഹി...ചപ്പാത്തി.... ച ഫോര്‍ ചപ്പ്പാത്തി
ജീവിതം ചപ്പാത്തിയാണെന്ന് മനസിലായത് ഇപ്പോഴാണ്...
നല്ല ചിന്ത
അഭിനന്ദനങ്ങള്‍
നല്ല ചിന്ത. ഇപ്പോഴെങ്കിലും തോന്നിയല്ലോ :)
ലോകവലയ്ക്കുള്ളില്‍ “ നിന്നും നീണ്ട ചോരക്കൈകളാല്‍
എത്തിപ്പിടിയ്ക്കുന്നു യഹൂ നമ്മള്‍ തന്‍ മക്കളെ
പിന്നെ സ്വന്തമാക്കുന്നു നാണമേതുമില്ലാതെ
പേറ്റുനോവറിയാത്ത പെണ്ണിന്റെ മുലയൂട്ടാനുള്ള പൂതിപോലെ
ഹാ കഷ്ടം നാണക്കേടിതു മാളോര്‍ക്കെല്ലാം
ഇതിന്‍ പേരും സ്വാതന്ത്ര്യമെന്നൊ
ചോരനു ഭൂഷണമാക്കിയ മൌനത്തിന്‍ വല
ഞങ്ങള്‍ ഭേദിച്ചീടും, ലോകം സാക്ഷിയാകും
പിന്നെ കാലം മായാത്ത മഷിയാല്‍ വരച്ചിടും
ഈ നാണക്കേടിന്‍ നാറിയ കഥകള്‍
ക്രിസ്‌വിന്‍ :) കയ്യടിയ്ക്ക് നന്ദി.
ശ്രീ :) അതെ, ആസ്വദിച്ച് തീര്‍ക്കുക.
സഹയാത്രികന്‍ :) കരിഞ്ഞുപോയാല്‍ കാര്യം പോയില്ലേ?
രജീഷ് :) ഇല്ലില്ല. പേടിക്കേണ്ട.
ത്രിശങ്കു :) അത് മോശമായിപ്പോയി.
ഉപാസന സുനില്‍ :) ചപ്പാത്തി, ഒന്നും കൂട്ടാതെയും കഴിക്കാം.
കൃഷ് :) കൂടെ കൂട്ടാന്‍ എന്തൊക്കെയോ ഉണ്ടാവുമായിരിക്കും.
പ്രയാസി :) ചപ്പാത്തിയെ വെറുതെ വിടൂല.
ദീപൂ :) ആവും.
അനിലേട്ടാ :) അതു തന്നെയാണ് കുഴപ്പം. വേവാത്ത ചപ്പാത്തിയ്ക്കും ജീവിക്കേണ്ടേ.
കുട്ടിച്ചാത്തന്‍ :) കറിയൊക്കെ സ്വയം കണ്ടുപിടിച്ചുകൊള്ളണം. അല്ലെങ്കില്‍ ഒറ്റയ്ക്കായിപ്പോകും.
കുഞ്ഞന്‍ :)
ഷൈജു :) ആര്‍ക്കെങ്കിലും പ്രയോജനമാവട്ടെ.
ശെഫീ :) നന്ദി.
സുല്‍ :) അതെ. കാലനുവേണ്ടിത്തന്നെ.
തുളസി :) അത് ശരിയല്ല.
സാരംഗീ :)
ജിഹേഷ് :) പത്തിരിയാണോ?
ബിന്ദൂ :) ഹിഹിഹി.
മുരളി മേനോന്‍ :) ചപ്പാത്തിയോട് ഇഷ്ടം തോന്നുന്നുണ്ടോ?
ഇഞ്ചിപ്പെണ്ണേ :)
പ്രിയ :)
സഹ :) ഹിഹി. മാറിയിട്ടൊന്നുമില്ല.
ആരോ ഒരാള്‍ :)
പി. ആര്‍ :)
ഇട്ടിമാളൂ :) അത് തീരില്ല.
മെലോഡിയസ് :)
നിഷ്കളങ്കന്‍ :)
ഹരിയണ്ണന്‍ :)
കരീം മാഷേ :)
ഇത്തിരിവെട്ടം :)
ധ്വനി :) അങ്ങനേം ആവാം.
തെന്നാലിരാമന്‍ :) മരണത്തെപ്പറ്റി റിസര്‍ച്ച് നടത്തിയിട്ട് പറയാം. ഹി ഹി.
പണിക്കര്‍ ജീ :) ഹിഹി. ചപ്പാത്തിയോട് ഇഷ്ടം കൂടുമായിരിക്കും.
മുസാഫിര്‍ :) ഹിഹി. ചപ്പാത്തി കരിഞ്ഞുപോയി.
അമൃതാ വാര്യര്‍ :) സ്വാഗതം. മരിച്ചുജീവിക്കുന്നതിനേക്കാള്‍ ജീവിച്ചുമരിക്കുന്നതുതന്നെ നല്ലത്. പക്ഷെ എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവില്ലല്ലോ.
പ്രമോദ് :) ഹിഹി. ഒച്ചയില്ലെങ്കിലും സാരമില്ല.
ലാപുട :) ഉം. പക്ഷെ, ഇങ്ങനെ ആയിപ്പോയി.
ദ്രൌപദീ :)
മനൂ :) അതെ. ഇനി ധൈര്യമായിട്ട് പറഞ്ഞോളൂ.
കുട്ടമ്മേനോന്‍ :) അതെയതെ. ഇപ്പോഴെങ്കിലും തോന്നി.
പരദേശി :) എന്താ ഇത്? മനസ്സിലായില്ല.
എല്ലാവര്‍ക്കും നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.
ഇത് വളരെ നന്നായിട്ടുണ്ട്.
ദിവ :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home