ഇങ്ങനെയുമുണ്ടോ
ഉറക്കെച്ചിരിക്കരുത്, ഉറക്കെപ്പറയരുത്,
ഉറക്കച്ചടവരുത്, ഉള്ളിലലിവുണരുത്.
നിഴലായ് നിരന്തരമായ് നിലനില്‍ക്കേണം,
നുഴഞ്ഞുകയറുവാന്‍ നോക്കിയിരിക്കേണം.
ശാസനകളൊന്നൊഴിയാതെ പാലിച്ചു.
എന്നിട്ടും ശാപവാക്കുകള്‍ മാത്രം കേട്ടു.
പേരുച്ചരിക്കുന്നിടത്ത് പല്ലുകള്‍ മുറുകുന്നു,
ഓര്‍ക്കുന്നവര്‍ ചിലര്‍ കണ്ണീര്‍ തുടയ്ക്കുന്നു.
ഓര്‍ക്കാനിഷ്ടമില്ലാതെ നടുങ്ങുന്നൂ ചിലര്‍.
നിരാശയിലും, ദുഃഖത്തിലും, തോല്‍വിയിലും,
പലപ്പോഴും ഞാനോര്‍മ്മിക്കപ്പെടുന്നു.
ചില പ്രണയങ്ങളെങ്കിലും
എനിക്കുള്ളില്‍പ്പെട്ടൊടുങ്ങുന്നു.
സ്നേഹവും പ്രണയവും, സത്യവും, വിജയവും,
എന്നെയൊറ്റപ്പെടുത്തുവാന്‍ കിണഞ്ഞുശ്രമിക്കുന്നു.
ഞാന്‍ പരാജയപ്പെടുന്നിടത്ത്
സന്തോഷം ജയിച്ചു ചിരിക്കുന്നു,
എത്രയോ ഹൃദയങ്ങള്‍ ആശ്വസിക്കുന്നു.
അവരുടെ ഒറ്റപ്പെടുത്തലിലും, കുറ്റപ്പെടുത്തലിലും,
എനിക്ക് നിസ്സഹായതയാണ്.
എന്റെ പേരു തന്നെ കാരണമായി
വലിച്ചിഴക്കേണ്ടിവരുന്നു.
ഞാന്‍, ചതി,
തോല്‍വിയുടെ ഗര്‍ത്തത്തിന്റെ വക്കില്‍ നിന്നിട്ടും, വീണുപോകാതെ,
എന്‍ പേരു നശിക്കാതിരിക്കാന്‍ പരിശ്രമിക്കട്ടെ.
ആത്മഹത്യ ചെയ്താല്‍പ്പോലും,
ലോകം ഒരുമിച്ചുനിന്ന് ആശ്വാസത്തോടെ, എന്നാല്‍ അത്ഭുതത്തോടെ പറയും.
പോകുന്നപോക്കിലും, സ്വന്തം ജീവനെച്ചതിച്ചുപോയെന്ന്!
ഇങ്ങനെയുമുണ്ടോ ഒരു ചതിയെന്ന്!
Labels: ചിന്ത
8 Comments:
ഇതെന്തായാലും ഒരു ഒന്നൊന്നര ചതി തന്നെ ആയിപ്പോയി.
:)
പുതുവത്സരാശംസകള്‍!
ഇങ്ങിനെയുമുണ്ട് :)
അങ്ങനേം ഉണ്ട് ല്ലേ...
ശ്രീ :)
പടിപ്പുര :)
പ്രിയ :)
മൂന്നുപേര്‍ക്കും നന്ദി.
ഇങ്ങനെയുമുണ്ടോ ഒരു ചതി!
അത് നന്നായി..
തോല്‍വികളേറ്റു വാങ്ങാന്‍ ചന്തു ഇനിയും ബാക്കി...
വ്യത്യസ്തമായ ചിന്ത...
അഭിനന്ദനങ്ങള്‍...
പ്രമോദ് :)
പി. ആര്‍ :)
ടീന സി ജോര്‍ജിന് സ്വാഗതം.
Post a Comment
Subscribe to Post Comments [Atom]
<< Home