Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 31, 2007

അടുത്തവര്‍ഷത്തെ കാര്യപരിപാടികള്‍

വല്യ വല്യ ആള്‍ക്കാര്‍ക്ക് വല്യവല്യ പരിപാടികള്‍ ആവും. ഞാന്‍ അത്ര വലുതല്ലാത്തതുകൊണ്ട്, എന്റെ ചെറിയ ചെറിയ പരിപാടികള്‍ ഇവയൊക്കെയാണ്. ഇതൊക്കെ നിറവേറണമെന്ന് ഞാന്‍ ആശിക്കും. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ. എന്തൊക്കെവേണമെന്ന് പറയേണ്ടത് എന്റെ കടമ. അത് നിറവേറ്റിത്തരേണ്ടത് ദൈവത്തിന്റെ കടമ. ഒരുപാട് മനുഷ്യര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക്, നോക്കീം കണ്ടും കടമ ചെയ്യാന്‍ ദൈവത്തിന് വിഷമമാവും. അതുകൊണ്ട് ഞാനെന്റെ ലിസ്റ്റ് അങ്ങോട്ടേല്‍പ്പിച്ചു. ‘നിനക്കിത് ആദ്യമേ പറഞ്ഞൂടായിരുന്നോ? നീ പറയാതെ ഞാനെങ്ങനെ അറിയാന്‍’ എന്നൊക്കെ ദൈവത്തിനു ചോദിക്കാന്‍ അവസരം കൊടുക്കരുതല്ലോ. ദൈവവും എന്നെപ്പോലെ ഒരു പാവമല്ലേ. ബുഹഹഹഹ.

അതുകൊണ്ട് രണ്ടായിരത്തിയെട്ടാമാണ്ടില്‍ ഞാന്‍ നടപ്പാക്കാന്‍ വിചാരിക്കുന്ന പദ്ധതികള്‍ ഇവയൊക്കെയാണ്. എന്തൊക്കെ നടക്കുമെന്ന് കണ്ടറിയാം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ. അല്ലേ?

1) നല്ല നല്ല ബ്ലോഗ് പോസ്റ്റുകള്‍ ഇടും. (നല്ലത് എന്നത് ആപേക്ഷികമാണെന്ന് മറക്കരുത്.)


2) പുതിയ എന്തെങ്കിലും വിദ്യ പഠിക്കും. (അല്ലെങ്കില്‍ വീണത് വിദ്യയാക്കും.)


3) ദ്രോഹിക്കുന്നവരില്‍ മൂന്നുപേര്‍ക്കെങ്കിലും മാപ്പ് കൊടുക്കും. (മാപ്പ് ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നവരെ എസ്. എം. എസ്സിലൂടെ തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ എസ്. എം. എസ്സ് അയക്കുന്നവര്‍ക്ക്, ഞാന്‍ വരച്ച ഫ്ലാറ്റിന്റെ പ്ലാന്‍ കാണിച്ചുകൊടുക്കും. അല്ലെങ്കില്‍ ഒരു കാറിന്റെ ചിത്രം കൊടുക്കും.)


4) ഡ്രൈവിംഗ് പഠിക്കും. (റോഡിലെ യാത്രക്കാര്‍ ശ്രദ്ധിക്കുക. കാല്‍നടക്കാര്‍ പ്രത്യേകിച്ചും. വിമാനവും തീവണ്ടിയും ഇക്കൊല്ലത്തെ അജണ്ടയിലില്ല. ഇരുന്നിട്ടല്ലേ കാലു നീട്ടാവൂ.)


5) അഭിനയവും സോപ്പിടലും പഠിക്കും. (അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്നാണ് പലതും തെളിയിക്കുന്നത്.)


6) വിദേശയാത്ര നടത്തും. അല്ലെങ്കില്‍ വിമാനത്തിലെങ്കിലും കയറും. (വിദേശവാസികള്‍ സൂക്ഷിക്കുക. സുനാമിയൊന്നും പറഞ്ഞറിയിച്ചല്ലല്ലോ വരുന്നത്.;))


7) വണ്ണം അഥവാ തടി കുറയ്ക്കും. (ഉം...ഉം...അതുവ്വ്. നാക്കിന്റെ നീളമെങ്കിലും അല്പം കുറഞ്ഞെങ്കില്‍ എന്നു നിങ്ങള്‍ ചിന്തിക്കരുത് പ്ലീസ്. )


8) സുഹൃത്തുക്കളുടെ ജന്മദിനത്തിന് ആശംസകളും സമ്മാനങ്ങളും അയയ്ക്കും. (സമ്മാനം എന്നുപറയുമ്പോള്‍, സുഹൃത്തുക്കളേ, നിങ്ങള്‍, നിങ്ങളുടെ ലെവലില്‍ ചിന്തിക്കരുത്.) (ഹോ...ശത്രുക്കളുടെ ജന്മദിനത്തിനായിരുന്നെങ്കില്‍ ഞാന്‍ കുത്തുപാളയെടുത്തേനെ.!)


9) എല്ലാ സിനിമകളും റിലീസ് ദിവസം തന്നെ കാണും. (ഷാരൂഖ് ഖാന്റെ എന്ന് കൂട്ടിവായിക്കുക.)


10) പ്രധാനമന്ത്രി, പ്രസിഡണ്ട്, മുഖ്യമന്ത്രി, എന്നീ പദവികളിലിരിക്കാന്‍ ആരെങ്കിലും അഭ്യര്‍ഥനയുമായി വന്നാല്‍ സമ്മതിക്കും. (പ്ലീസ് നിങ്ങള്‍ തടയരുത്. നിങ്ങളുടെ സ്നേഹം എനിക്കറിയാം. എന്നാലും ഇന്ത്യയിലെ....(പ്രസംഗം പിന്നെ മതി അല്ലേ?))


11) റോഷന്‍ ആന്ഡ്രൂസിന്റെ സിനിമയ്ക്ക് കഥ എഴുതും. (അയാള്‍ അതുകൊണ്ട് രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ ഓടിരക്ഷപ്പെടും.)


12) മുകളില്‍ എഴുതിയിരിക്കുന്നതൊക്കെ എനിക്ക് ചെയ്യാനുള്ളതാണെന്ന് ഇടയ്ക്കെങ്കിലും ഓര്‍മ്മിക്കും.(ഹോ...നിങ്ങളൊന്നും ഓര്‍മ്മിപ്പിക്കാതിരുന്നാല്‍ മതി. ജീവിച്ചുപോയ്ക്കോട്ടെ.)


എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ എന്നു നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. ;)

Labels: ,

28 Comments:

Blogger ശ്രീ said...

ഹിഹിഹി...

സൂവേച്ചിയേയ്...
ഞാനൊന്നും പറയുന്നില്ല.
[“എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍” എന്ന് ഞാന്‍ മുക്കാല്‍‌ ഭാഗം വായിച്ചപ്പഴേ മനസ്സിലോര്‍‌ത്തതാ...]
;)

ന്തായാലും ഇതൊക്കെ നടക്കണേന്ന് ഞാനും കൂടെ പ്രാര്‍‌ത്ഥിച്ചേക്കാം. (കാറും കൊണ്ട് ഈ ഏരിയായിലേയ്ക്കെങ്ങാനും വരാന്‍‌ പ്ലാനുണ്ടേല്‍‌ മുന്‍‌പേ അറിയിയ്ക്കണമെന്നു മാത്രം. അന്ന് പുറത്തിറങ്ങണ്ടല്ലോന്ന് കരുതീട്ടാ)

സ്നേഹപൂര്‍‌വ്വം പുതുവത്സരാശംസകള്‍‌!
:)

Mon Dec 31, 11:28:00 am IST  
Blogger ഒരു “ദേശാഭിമാനി” said...

:) nice dreams!

Mon Dec 31, 12:21:00 pm IST  
Blogger un said...

പുതുവത്സരാശംസകള്‍! എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.

Mon Dec 31, 12:56:00 pm IST  
Blogger ദൈവം said...

ആരു പറഞ്ഞു നടക്കാത്ത സ്വപ്നങ്ങളെന്ന്?
എല്ലാം ഞാനേറ്റു :)

Mon Dec 31, 03:02:00 pm IST  
Blogger Glocalindia said...

നല്ല ആഗ്രഹങ്ങള്‍... എല്ലാം നടക്കട്ടെ :)

Mon Dec 31, 03:03:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

രണ്ടും കല്പിച്ചാണല്ലൊ സു...

(ദൈവമെ ... 2008 ല്‍ എന്തൊക്കെ കാണേണ്ടി വരും?)

പുതുവര്‍ഷാശംസകള്‍..!!!

Mon Dec 31, 03:06:00 pm IST  
Blogger കരീം മാഷ്‌ said...

എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു
പുതുവല്‍സരാശംസകള്‍

Mon Dec 31, 03:38:00 pm IST  
Blogger അഭിലാഷങ്ങള്‍ said...

നല്ലോരു ചേച്ചിയായിരുന്നു...

മനുഷ്യമനസ്സിന്റെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ..

ഇനി പറഞ്ഞിട്ടെന്ത് കാര്യം! കൈവിട്ടുപോയി!!

എന്തായാലും, പുതുവര്‍ഷം വരികയല്ലേ ഒരു നവനത്സരാ‍ശംസ കൊടുത്തേക്കാം. ദാ തന്നിരിക്കുന്നു. അടുത്തേക്ക് വരുന്നില്ല.

:-)

Mon Dec 31, 03:39:00 pm IST  
Blogger ചന്ദ്രകാന്തം said...

പന്ത്രണ്ട്‌ ആഗ്രഹങ്ങളും കൊള്ളാം.
ഓരോ മാസം ഓരോന്നായിട്ടു നടത്താനാണോ.. പരിപാടി?
(അവസാന മാസം, "ഇതൊക്കെ സ്വന്തമായി ചെയ്തു തീര്‍ക്കാനുള്ളതാണെന്ന്‌... ഓര്‍ക്കണമെന്ന്‌"...ഓര്‍ക്കും..)??
എന്തായാലും.....എല്ലാ ആഗ്രഹങ്ങളും സഫലമാകുന്ന പുതുവര്‍ഷം ആശംസിയ്ക്കുന്നു.

Mon Dec 31, 04:23:00 pm IST  
Blogger സാജന്‍| SAJAN said...

സൂവേച്ചി, അടുത്ത വര്‍ഷവും ഇതൊക്കെ റെസൊലൂഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിയട്ടെ!
പിന്നെ സുഹൃത്തുക്കള്‍ കുറവാണോ വിഷമിക്കണ്ട എന്റെ പിറന്നാള്‍ കൂടെ അതിന്റെ കൂടെ കൂട്ടിക്കോ
സമ്മാനം പാഴ്സലായി അയച്ചുതന്നാല്‍ മതി:)
സൂവേച്ചിക്കും സൂവേട്ടനും കുട്ടി/കള്‍ക്കും(ഉണ്ടല്ലൊ അല്ലേ?) ന്യൂ ഇയര്‍ ആശംസകള്‍

Mon Dec 31, 05:41:00 pm IST  
Blogger ജ്യോനവന്‍ said...

ഇതു കൊള്ളാം.
ദ്രോഹിക്കുന്ന നാലാമത്തെയാളെക്കുറിച്ചോര്‍ത്ത് കഷ്ടത്തിലായി!
ഈ 'വണ്ണം' ഇങ്ങനെപോയാല്‍ രണ്ടായിരത്തെട്ടില്‍ ഈ ബ്ലോഗുവായന സ്ഥിരം പരിപാടി ആക്കണ്ടി വരും!
പുതുവത്സരാശംസകള്‍.

Mon Dec 31, 05:46:00 pm IST  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

Mon Dec 31, 06:48:00 pm IST  
Blogger താരാപഥം said...

കര്‍ത്താവേ നീയെന്നെ യെന്തിന്നു സൃഷ്ടിച്ചു........
(ഇതൊക്കെ കാണുവാനോ എന്നു വ്യംഗ്യം)

ആശംസകള്‍ !!!

Mon Dec 31, 09:37:00 pm IST  
Blogger Physel said...

All the best wishes!!! Happy new year

Mon Dec 31, 09:56:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേച്യേയ് തെന്താദ്???????

പുതുവത്സരാശംസകള്‍

Tue Jan 01, 02:54:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

sooryagaayathri japikkoo... (japiykkaatte njaanum)
:)

Tue Jan 01, 12:34:00 pm IST  
Blogger പ്രിയംവദ-priyamvada said...

ഇതു കഴിഞ്ഞ വര്‍ഷത്തെ resolutions തന്നെ അല്ലല്ലൊ..ല്ലെ?

ഇവിടെ കഴിഞ്ഞവര്‍ഷത്തെതു ഭദ്രമായിരിക്കുന്നതു കൊണ്ടു ഞാന്‍ അതന്നെ മതീന്നു വച്ചു..;-)


പുതുവല്‍സരാശംസകള്‍!

Tue Jan 01, 12:59:00 pm IST  
Blogger മന്‍സുര്‍ said...

ചേച്ചി....

നല്ല ആഗ്രഹങ്ങള്‍..പക്ഷേ ആ ചെണ്ടയെവിടെ...അതോ അജണ്ട എന്നാണോ പറഞ്ഞത്‌.... 2008 ലെങ്കിലും അക്ഷരം വായിക്കാന്‍ തീരുമാനിച്ചു

പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നു

Tue Jan 01, 04:32:00 pm IST  
Blogger വേണു venu said...

വീണത് വിദ്യയാക്കും.
അഭിനയവും സോപ്പിടലും പഠിക്കും.

ഞാനും.

പുതുവര്‍ഷാശംസകള്‍..!!!

Tue Jan 01, 11:28:00 pm IST  
Blogger aneeshans said...

that all !! :)

Wed Jan 02, 10:34:00 am IST  
Blogger krish | കൃഷ് said...

പുതുവര്‍ഷത്തെ കാര്യപരിപാടികള്‍ (ആഗ്രഹങ്ങള്‍) കൊള്ളാലോ.

പുതിയ പാചകങ്ങള്‍ പരീക്ഷിച്ച് വീട്ടുകാരെ തീറ്റിക്കും. അവര്‍ക്ക് അത് കഴിച്ച് അസുഖം വന്നാല്‍ അതിന്റെ റെസിപ്പി ബ്ലോഗില്‍ പോസ്റ്റു ചെയ്യുമെന്നുകൂടി പറയണമായിരുന്നു. അല്ലാ, ബൂലോഗര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമല്ലോ. :)

പുതുവര്‍ഷ ആശംസകള്‍.

Wed Jan 02, 03:09:00 pm IST  
Blogger ചീര I Cheera said...

മോശല്യ, ആഗ്രഹങ്ങള്‍..
ന്നാലും അഭിനയവും സോപ്പിടലും പഠിയ്ക്കും എന്നത് വേണ്ടാ ന്നേ..
റെസൊലൂഷന്‍സാവുമ്പോ ഒരു പോസറ്റിവിറ്റിയൊക്കെ വേണ്ടേ, അതോണ്ടാ..

:)
വിഷ് യൂ എ ഹാപ്പി ന്യൂ ഇയര്‍..

Wed Jan 02, 04:39:00 pm IST  
Blogger അപര്‍ണ്ണ said...

Soochchiii,
Wish you a great year 2008 ahead. Let all these resolutions turn out as u wish! (athu veno?).
;-)

Wed Jan 02, 07:36:00 pm IST  
Blogger Sethunath UN said...

സൂ,
സ: തോമസ് ഐസക്കിന്റെ നികുതിപിരിവു പോലെ ലക്ഷ്യത്തിന്റെ പകുതിയായാല്‍ത്തന്നെ കുശാല്‍.
അനുഗ്രഹിച്ചിരിയ്ക്കുന്നു. “തഥാസ്ഥു!” :)
ന‌ന്നായ് വരും!
നടന്നില്ലെങ്കില്‍ ഒരു 1000 ദിര്‍ഹത്തിന്റെ ഡ്രാഫ്റ്റ് ദിവ്യന്‍ നിഷ്ക‌ളങ്കന്‍, തിരുവന്തോരം എന്ന വിലാസത്തിലയയ്ക്കുക. ഒരു യന്ത്രം അയച്ചുതരാം. എന്റെ തന്ത്രമല്ല. സത്യം! ;)
പുതുവത്സരാശംസകള്‍!

Wed Jan 02, 10:30:00 pm IST  
Blogger സു | Su said...

ശ്രീ :) ഹിഹി. എന്നാലും ആശിക്കുന്നതും നമ്മളെക്കൊണ്ടാവുന്ന ഒരു ജോലിയാണല്ലോ.

ഒരു ദേശാഭിമാനീ :) സ്വാഗതം.

പേര് പേരക്ക :)

ദൈവം :) ഒക്കെ ഏറ്റതു നന്നായി.

glocalindia :) ബെന്നി? നടക്കാനാണല്ലോ ആഗ്രഹിക്കുന്നത്.

ഇട്ടിമാളൂ :) ഇട്ടിമാളു ഒന്നും കാണണ്ട. ഞാന്‍ അങ്ങോട്ട് വരുന്നേയില്ല. ;)

കരീം മാഷേ :)

അഭിലാഷങ്ങള്‍ :) ഇനി ഞാന്‍ ഷാര്‍ജയ്ക്ക് വരില്ല. ;)

ചന്ദ്രകാന്തം :) ഇതൊക്കെ പഞ്ചവത്സരപദ്ധതി ആവും.

സാജന്‍ :) അപ്പോ സാജന്‍ ഇതുവരേം എന്റെ സുഹൃത്തല്ലായിരുന്നോ? ;)

ജ്യോനവന്‍ :) അത് നല്ല കാര്യം. ആ നാലാമത്തെ ആള്‍ ഉണ്ടാവാതിരിക്കുന്നതാവും ഭേദം.

വഴിപോക്കന്‍ :)

താരാപഥം :) അതെ. ഇതൊക്കെ നടക്കുന്നത് കാണാന്‍. ഹിഹി.

ഫൈസല്‍ :)

പ്രിയ ഉണ്ണികൃഷ്ണന്‍ :) ഇതൊക്കെ അതു തന്നെ.

ജ്യോതിര്‍മയീ :) ജപിക്കുന്നു. ഇനി അതല്ലേ ജോലിയുള്ളൂ.

പ്രിയംവദ :) അല്ലല്ല. കഴിഞ്ഞവര്‍ഷം ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് നടന്നോ ഇല്ലയോ എന്നു നോക്കാതെ രക്ഷപ്പെട്ടു.

മന്‍സൂര്‍ :) ആ ചെണ്ടയെങ്കില്‍ ചെണ്ട.

വേണുജീ :) അതൊന്നും ശരിയാവില്ല.

ആരോ ഒരാള്‍ :)

കൃഷ്ജീ :) അതെയതെ. പുതുവര്‍ഷത്തില്‍ ബൂലോഗരേം ഓര്‍ക്കണമല്ലോ.

പി. ആര്‍ :) വെറുതേ നോക്കാംന്നേ.

അപര്‍ണ്ണ :)

നിഷ്കളങ്കന്‍ :) അനുഗ്രഹം പാഴാവുമോ? ഈ ദിര്‍ഹംന്നുവെച്ചാലെന്താ? ;)

Sat Jan 05, 01:20:00 pm IST  
Blogger സാജന്‍| SAJAN said...

സുഹൃത്തുക്കളുടെ ജന്മദിനത്തിന് ആശംസകളും സമ്മാനങ്ങളും അയയ്ക്കും..
ഏയ് ഇതിന്റെ കാര്യാ പറഞ്ഞത്, സുഹൃത്തായിട്ടും പാഴ്സല്‍ ഒന്നും വന്നില്ലാലോ അതുകൊണ്ട് ചുമ്മാ:)

Sat Jan 05, 04:09:00 pm IST  
Blogger സു | Su said...

സാജാ :) അത് ഈ വര്‍ഷത്തെ കാര്യമല്ലേ? ബര്‍ത്ത്‌ഡേ കഴിഞ്ഞോ? (ഈശ്വരാ...എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു.)

Mon Jan 07, 12:13:00 pm IST  
Blogger സാജന്‍| SAJAN said...

അത്ര പെട്ടെന്നോ?
ഹ ഹ ഇനിയും കിടക്കുന്നില്ലേ പത്തു നാപ്പത്തിയാറു ദിവസം????

Mon Jan 07, 12:21:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home