Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 10, 2008

പുതുവര്‍ഷം

പിന്നിലായ് പോയ്മറഞ്ഞൂ,
വീണ്ടുമൊരു വര്‍ഷംകൂടെ.
പിന്നിട്ടുപോന്നിരുന്നത്,
പൊന്നായിരുന്നുവോ!
നേരമില്ലെന്നാകിലും,
പിന്തിരിഞ്ഞുനോക്കണം.
പതിരും പൊന്നും വേറെയായ്,
നോക്കിയെടുത്തുവയ്ക്കണം.
ഇന്നലെക്കണ്ട സ്വപ്നങ്ങള്‍,
ഇന്നിലും കൂടെ വന്നേയ്ക്കും.
ഭാരമാകുമെന്നോര്‍ത്ത്,
കളയാതെയിരിക്കണം.
ഓര്‍മ്മതന്‍ ഭാണ്ഡക്കെട്ടുകള്‍,
മറക്കാതെ ചുമക്കേണം.
സ്നേഹം തന്ന വഴിയിലൂടൊന്നു-
കൂടെ കറങ്ങേണം.
ദ്രോഹത്തിന്‍ കനലുകളില്‍,
മനസ്സുവാടാതെ നോക്കണം.
ഇന്നലെയെന്ന വാഹനത്തില്‍നി-
ന്നിറങ്ങിവന്നെന്നോര്‍ക്കണം.
നാളെയെന്ന വാഹനം,
ദൂരെയാണെന്നോര്‍ക്കണം.
ഇന്നിന്റെ വാഹനത്തില്‍,
‍തിരക്കാണെങ്കിലും കയറണം.
ഇതാണ് പുതുവര്‍ഷം.
പതിരാവാതെ നോക്കിടാം.
പഴകിത്തീരും മുമ്പേ,
പൊന്നാക്കിമാറ്റിടാം.

Labels:

21 Comments:

Blogger ക്രിസ്‌വിന്‍ said...

നല്ല അര്‍ഥവത്തായ വരികള്‍
ആശംസകള്‍

Thu Jan 10, 11:41:00 am IST  
Anonymous Anonymous said...

സൂയേച്ച്യേയ്,
പുതുവത്സരാശാംസകള്‍ :)

Thu Jan 10, 11:55:00 am IST  
Blogger ഒരു “ദേശാഭിമാനി” said...

പോസിറ്റീവാ‍യിട്ടുള്ള ചിന്തകള്‍!

Thu Jan 10, 12:05:00 pm IST  
Blogger Physel said...

“സ്നേഹം തന്ന വഴികളില്‍ ഒന്നു കൂടെ കറങ്ങേണം”

തീര്‍ച്ചയായും..പുതുവത്സരാശംസകള്‍

Thu Jan 10, 12:36:00 pm IST  
Blogger സമയം ഓണ്‍ലൈന്‍ said...

nice poem,

by

http://www.samayamonline.in

Thu Jan 10, 12:38:00 pm IST  
Blogger ശ്രീ said...

കൊള്ളാം സൂവേച്ചീ... നന്നായിട്ടുണ്ട്.

“ഇന്നലെയെന്ന വാഹനത്തില്‍നി-
ന്നിറങ്ങിവന്നെന്നോര്‍ക്കണം.
നാളെയെന്ന വാഹനം,
ദൂരെയാണെന്നോര്‍ക്കണം.
ഇന്നിന്റെ വാഹനത്തില്‍,
‍തിരക്കാണെങ്കിലും കയറണം.”

ഈ വരികള്‍‌ കൂടുതലിഷ്ടപ്പെട്ടു.
:)

Thu Jan 10, 12:47:00 pm IST  
Blogger മന്‍സുര്‍ said...

ചേച്ചി...

നല്ല രചന....ഇഷ്ടായി

ഇന്നലെകളുടെ വിരഹമോ
ഇന്നെനിക്ക്‌
നാളെയുടെ അകലമോ

മനസ്സില്‍ ചിന്ത ഒന്ന്‌ മാത്രം
പതിരാവാതെ നോക്കിടാം.
പഴകിത്തീരും മുമ്പേ,
പൊന്നാക്കിമാറ്റിടാം.

നന്‍മകള്‍ നെരുന്നു

Thu Jan 10, 02:12:00 pm IST  
Blogger കരീം മാഷ്‌ said...

ഇന്നലെക്കണ്ട സ്വപ്നങ്ങള്‍,
കളയാതെയിരിക്കണം.
ഓര്‍മ്മ തന്ന വഴിയിലൂടൊന്നു-
കൂടെ കറങ്ങേണം.

Thu Jan 10, 05:28:00 pm IST  
Blogger ചന്ദ്രകാന്തം said...

ഇന്നലക്കണ്ട സ്വപ്നങ്ങളുടെ ബാക്കിയും ചേര്‍ത്ത്‌.....
പുതിയ സ്വപ്നലോകം വിടര്‍ത്തണം.
എത്ര തിരക്കാണെങ്കിലും ഇന്നിന്റെ വാഹനത്തില്‍ കയറണം....
നാളെയിലേയ്ക്കുള്ള യാത്രയില്‍, ഈ നല്ല ചിന്തകള്‍ എല്ലാവര്‍ക്കും കൂട്ടായിരിയ്ക്കട്ടെ !

Thu Jan 10, 07:38:00 pm IST  
Blogger സാരംഗി said...

കവിത ഇഷ്ടമായി സൂ. എല്ലാ നന്മകളും നേരുന്നു.

Thu Jan 10, 09:13:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇന്നലെക്കണ്ട സ്വപ്നങ്ങള്‍,
ഇന്നിലും കൂടെ വന്നേയ്ക്കും.
ഭാരമാകുമെന്നോര്‍ത്ത്,
കളയാതെയിരിക്കണം

നല്ല വരികള്‍!

Thu Jan 10, 10:10:00 pm IST  
Blogger വേണു venu said...

പിന്തിരിഞ്ഞുനോക്കണം.
പതിരും പൊന്നും വേറെയായ്,
നോക്കിയെടുത്തുവയ്ക്കണം.
ഇന്നലെക്കണ്ട സ്വപ്നങ്ങള്‍,
ഇന്നിലും കൂടെ വന്നേയ്ക്കും.

സൂ, നേരേ വാ നേരേ പോ, തിയറികളുടെ കാലം. എങ്കിലും പിന്തിരിഞ്ഞു നോക്കണം.:)

Thu Jan 10, 10:59:00 pm IST  
Blogger G.MANU said...

aaaSamsakaL

Fri Jan 11, 12:51:00 pm IST  
Blogger സു | Su said...

ക്രിസ്‌വിന്‍ :)

തുളസീ :)

ഒരു “ദേശാഭിമാനി” :)

ഫൈസല്‍ :)

web editor :) thanks!

ശ്രീ :)

മന്‍സൂര്‍ :)

കരീം മാഷേ :)

ചന്ദ്രകാന്തം :)

സാരംഗി :)

പ്രിയ ഉണ്ണികൃഷ്ണന്‍ :)

വേണു ജീ :)

മനൂ :)

എല്ലാവര്‍ക്കും നന്ദി.

Sat Jan 12, 09:04:00 pm IST  
Blogger ഏ.ആര്‍. നജീം said...

നല്ലൊരു പ്രാര്‍ത്ഥന..! ഇത് കാണാന്‍ വൈകി...

അഭിനനങ്ങള്‍...

Sun Jan 13, 05:22:00 am IST  
Blogger സു | Su said...

നജീം :)

Sun Jan 13, 08:11:00 pm IST  
Blogger kala menon said...

ഈ കവിത കാണാൻ വളരെ വളരെ വൈകി.ഉഗ്രൻ. സമ്മതമില്ലതെ ഇതു ഞാൻ ഈ വർഷത്തെ new year greetings ൽ ചേർക്കുന്നു. മാപ്പ്....പുതുവത്സരാശാംസകള്‍

Sat Dec 18, 04:31:00 pm IST  
Blogger സു | Su said...

കല മേനോൻ, എന്റെ ബ്ലോഗിലെ പോസ്റ്റെടുത്തിട്ട് പുതുവർഷാ‍ശംസയിൽ ചേർക്കുന്നത് എനിക്ക് സമ്മതമല്ല. സമ്മതമില്ലാതെ എടുക്കുന്നതിനു മോഷണം എന്നാണ് പേർ.

Sun Dec 19, 09:39:00 am IST  
Blogger kala menon said...

വെറുമൊരു മോ‍ഷ്ടാവായൊരെന്നെ കള്ളനെന്നു വിളിക്കല്ലേ....കലകുട്ടിയെന്നു വിളിച്ചോള്ളൂ

Tue Dec 21, 06:55:00 am IST  
Blogger radhika said...

കല ഒരു പാവം കുട്ടി, give her permission to reproduce it in her personal greetings 2011

Wed Dec 22, 07:32:00 am IST  
Blogger kala menon said...

DEAR RADHIKA CHECHI, THANK Q FOR YR RECOMMENDATION.....ANYHOW I AM DROPPING MY IDEA. GOOD BYE FROM THIS BLOG

Thu Dec 23, 07:19:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home