Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 11, 2008

കണ്ടാല്‍ മതി, തിന്നാന്‍ പറ്റില്ല

നിങ്ങളോട് ഞാന്‍ കുറച്ചുദിവസം മുമ്പ് എന്തു പറഞ്ഞു? പലതും പറഞ്ഞു എന്നല്ലേ? ഒരു വിദ്യ പുതിയത് പഠിക്കും എന്നു പറഞ്ഞില്ലേ? മിടുക്കി, ഇത്രവേഗം പഠിച്ചോ, അങ്ങനെവേണം എന്നൊക്കെ നിങ്ങളെന്നെ പുകഴ്ത്തിയാല്‍ എനിക്കു വല്യ സന്തോഷം തന്നെ. എന്നുവെച്ച് ഞാനിത്രവേഗം വിദ്യ പഠിക്കും എന്നൊന്നും നിങ്ങള്‍ കരുതരുത്. നിങ്ങള്‍ അങ്ങനെ കരുതാന്‍ പോലും കരുതുന്നില്ല എന്നല്ലേ? എനിക്കറിയാം.
ഈ വിദ്യ പഠിച്ചത്, എംബ്രോയ്‌ഡറി പഠിക്കാന്‍ (എന്നും പറഞ്ഞ്) പോയപ്പോഴാണ്. ടീച്ചറുകുട്ടി എന്നോട് പറഞ്ഞു ഇങ്ങനെ ഒരു വിദ്യ ഉണ്ടെന്ന്. എന്നാ പഠിച്ചുകളയാം എന്നു ഞാനും. എന്നിട്ട് നിങ്ങള്‍ പഠിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. അറിവ് പങ്കുവെച്ചേക്കാം എന്നു ഞാന്‍ കരുതി.
ഇതൊരു പാവം പാവ. പക്ഷെ ഇതെന്തുകൊണ്ടാണെന്ന് പറയുമ്പോള്‍ നിങ്ങളെന്നെ തല്ലാന്‍ വരരുത്. ഇതാണ് ബ്രഡ് പാവ. പണ്ട് കുട്ടിക്കാലത്ത്, പനിപിടിക്കുമ്പോള്‍, കാപ്പിയില്‍ മുക്കിത്തിന്നാന്‍ ആണ് ബ്രഡ് വാങ്ങാറ്. ഇപ്പോ അതുപോലും ഇല്ല. എന്നാപ്പിന്നെ ഇത് ട്രൈ ചെയ്തിട്ടു തന്നെ കാര്യം എന്ന് ഞാനുറപ്പിച്ചു. ഞാന്‍ ഒരു കലാകാരിയേ അല്ല. എന്നാലും ശ്രമിക്കുന്നതില്‍ നഷ്ടം ഇല്ലല്ലോ.
നവരാത്രിയ്ക്ക് കൊലു വയ്ക്കുന്നത് കണ്ടിട്ടുണ്ട് . കുറേ പാവകളും, ദൈവങ്ങളും ഒക്കെ. അതെനിക്കു കാണാന്‍ വല്യ ഇഷ്ടം ആണ്.

ഇതിനു വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. പിന്നെ കുറച്ച് സമയവും.
ബ്രഡ്
ഫെവിക്കോള്‍
‍സിങ്ക് പൌഡര്‍ (ഉറുമ്പ് വരാതിരിക്കാന്‍ ഇടുന്ന പൊടി ആണ്. അതെന്താന്നു കൃത്യമായി എനിക്കറിയില്ല. ടീച്ചര്‍ പറഞ്ഞു, ഞാന്‍ വാങ്ങി.)
ചെറിയ കുപ്പി
ഒരു കഷണം കമ്പി. കലണ്ടറിന്റെ മുകളില്‍ ഉള്ളതും മതി.


പിന്നെ കുറച്ച് കളറുകള്‍. ഓയിലോ, ഫാബ്രിക്കോ എന്തെങ്കിലും. മെറ്റാലിക് ആണെങ്കില്‍ വളരെ നല്ലത്.
ആദ്യം തന്നെ ഒരു പാക്കറ്റ് മധുരമില്ലാത്ത ബ്രഡ് വാങ്ങുക. അത് ഫ്രിഡ്ജില്‍ മുഴുവന്‍ വേറെ വേറെ തുറന്നുവയ്ക്കുക. പിറ്റേ ദിവസം അരിക് കളഞ്ഞ് പൊടിക്കുക. ഫെവിക്കോള്‍ (200ഗ്രാം വാങ്ങുക) ഒഴിച്ച്, സിങ്ക് പൌഡറും ഇട്ട് കുഴയ്ക്കുക.




ചപ്പാത്തിപ്പലകയില്‍ പരത്തുക. ആവശ്യം പോലെ മുറിച്ചെടുക്കുക. വേഗം വേഗം ചെയ്തില്ലെങ്കില്‍ ഉറച്ചുപോകും. പിന്നെ വിട്ടുപോരും. ശരിക്കു നില്‍ക്കില്ല.




ആദ്യം ലെയറായിട്ട് പാവാടപോലെ ഉണ്ടാക്കി കുപ്പിയുടെ അടിമുതല്‍ ഒട്ടിക്കുക. രണ്ടോ മൂന്നോ ലെയര്‍.




ഒരു തലയും മൂക്കും ഉണ്ടാക്കി കമ്പിയില്‍ കുത്തിനിര്‍ത്തി കുപ്പിയില്‍ ഇറക്കിവയ്ക്കുക.



എന്നിട്ട് അതിനുകീഴെ ബോഡിപാര്‍ട്ട് ഉണ്ടാക്കി പിടിപ്പിക്കുക.




കൈ പിടിപ്പിക്കുക. തലയില്‍ ഒരു കഷണം കൂടെ മുടിയ്ക്ക് വേണ്ടി പിടിപ്പിക്കുക.


ഒരു ഫ്രില്‍ ഉടുപ്പ്, ഉണ്ടാക്കി പിടിപ്പിക്കുക. ഉണങ്ങാന്‍ വയ്ക്കുക.

ഉണങ്ങിക്കഴിഞ്ഞാല്‍ പെയിന്റ് ചെയ്യുക.






കണ്ണും ചുണ്ടും വരച്ചുപിടിപ്പിക്കുക.

വേറെ വേറെ രീതിയില്‍ ചെയ്യാം. നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ. കുഴച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് പരത്തി ഷേപ്പ് വരുത്തണം. സമയം നീങ്ങിയാല്‍പ്പിന്നെ ഒന്നും ശരിയാവില്ല. ഇവിടെ
അങ്ങനെ ആയി. കൈ ശരിക്കു കിട്ടിയില്ല. ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ നല്ലത്. ഞാന്‍ ഒറ്റയ്ക്ക്
ആയിരുന്നതുകൊണ്ട് വേഗം വേഗം ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കുറച്ച് കുഴപ്പങ്ങള്‍ വന്നിട്ടുണ്ട്. കൈ തീരെ ശരിയായില്ല. പിന്നെ അവിടവിടെയായി മുറിഞ്ഞുപോയി. ശരിക്കുകുഴച്ച് പെട്ടെന്ന് ചെയ്താല്‍ ഇതൊക്കെ കൃത്യമായിട്ട് വരും. പിന്നെ മുഴുവന്‍ പെയിന്റ് ചെയ്യണം. ഞാന്‍ അവിടവിടെയായി വിട്ടിട്ടുണ്ട്.

Labels: , ,

14 Comments:

Blogger Sharu (Ansha Muneer) said...

നല്ല പോസ്റ്റ്.... എന്താ‍യാലും പുതിയ ഒരു അറിവല്ലെ.... :)

Mon Feb 11, 11:13:00 am IST  
Blogger വിന്‍സ് said...

ആദ്യം ചുമ്മാ സ്ക്രോള്‍ ചെയ്താ നോക്കിയതു, പിന്നീടാ പോസ്റ്റ് വായിച്ചത്. ആദ്യത്തെ രണ്ടു പടം കണ്ടപ്പം കരുതിയതു ‘കൊഴുക്കൊട്ട’ ഉണ്ടാക്കുകയാണെന്നു. എന്റെ ഒരു ഫേവറിറ്റ് ആണല്ലോ സംഭവം എന്നു ആലോചിച്ചു വന്നപ്പോളേക്കും ദാണ്ടെ കിടക്കുന്നു പാവ ഒരെണ്ണം.

Mon Feb 11, 11:15:00 am IST  
Blogger പ്രിയ said...

പക്ഷെ ഇതു പെട്ടെന്ന് ചീത്തയായി പോവില്ലേ സുവേച്ചി? എന്തായാലും പരിപാടി കൊള്ളാം. ഈ clay പാക്കറ്റില് വാങ്ങാന് കിട്ടും. കുട്ടികള്ക്ക് ചെറിയ തരം models ഉണ്ടാക്കാന്. അതും ഈ കുപ്പിയും കമ്പിയും ചേര്ത്തു ഉണ്ടാക്കിയാല് നല്ലതായിരിക്കും അല്ലെ? ഒരു കുഞ്ഞനിയതി ഉണ്ട് , "എനിക്കൊരു ഐഡിയ തരു" എന്ന് പറഞ്ഞു പുറകെ നടക്കുന്നവള്. അവള്ക്കൊരു !DEA ആയി. നന്ദി സുവേച്ചി :)

Mon Feb 11, 11:17:00 am IST  
Blogger Sapna Anu B.George said...

su, my kids are already listed the things to buy it and printed this page to make it just like you, , thanks dear, wow its some great piece of work, sory for englsih, thisis kids pc, they do not have mozhikey man

Mon Feb 11, 11:35:00 am IST  
Blogger Rafeeq said...

ശൊ... :-( തിന്നാന്‍ പറ്റില്ല അല്ലെ.. :-(

Mon Feb 11, 11:59:00 am IST  
Blogger ശ്രീ said...

ശ്ശെടാ... സൂവേച്ചി പണി പറ്റിച്ചല്ലോ... പുതിയ വിദ്യകള്‍ പഠിയ്ക്കുമെന്നു പറഞ്ഞെങ്കിലും ഇത്രയ്ക്കു നിരീച്ചില്ല. ;)

എന്തായാലും സംഗതി കൊള്ളാം.
:)

Mon Feb 11, 12:02:00 pm IST  
Blogger സുല്‍ |Sul said...

ഇതു കൊള്ളാം സു.

ഇതേരൂപം ചപ്പാത്തിപൊടിയാല്‍ ഉണ്ടാക്കി എണ്ണയിലിട്ടു വറുത്തെടുത്താലോ? ചുമ്മാ.
-സുല്‍

Mon Feb 11, 12:37:00 pm IST  
Blogger പ്രയാസി said...

സൂച്ചി..:)

കലാകാരിയുമാണല്ലെ..!

നന്നായി.. വളരെ നന്നായി..:)

ചപ്പാത്തിമാവില്‍ ഒനിഡാ തലയുണ്ടാക്കുന്നത് ഒരു ഹോബിയായിരുന്നു..

പ്രയാസിക്കു ചക്രംചവാന്നൊരു പൊസ്റ്റുണ്ട് അതിലെന്റെ ഒരു കലാരൂപം കാണാം..(താജ്മഹല്‍)

സമയം കിട്ടുംപ്പോള്‍ കണ്ടു നോക്കുക..

Mon Feb 11, 01:15:00 pm IST  
Blogger സു | Su said...

ഷാരു :) നന്ദി.

വിന്‍സ് :)

പ്രിയ :) നാലുവര്‍ഷം മുമ്പുണ്ടാക്കിയത് ഇവിടെയുണ്ട്. കേടായിട്ടില്ല.

സപ്ന :)

റഫീക്ക് :) പറ്റില്ല. കാണാനേ പറ്റൂ.

ശ്രീ :)

സുല്‍ :) സുല്ലിന് ഇഷ്ടമുള്ളത് സുല്ലിന്നു ചെയ്യാമല്ലോ അല്ലേ? ;)

പ്രയാസീ :) കലാകാരിയൊന്നുമല്ല. എന്നാലും ശ്രമിച്ചുനോക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ.

അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി. വന്നുനോക്കിയവര്‍ക്കും.

Tue Feb 12, 10:11:00 am IST  
Blogger പ്രിയ said...

ഉവ്വോ സുവേച്ചി ? ഞാന് വിചാരിച്ചു ആ ബ്രെഡ് പൊടി ചീത്ത ആയി പോവുമായിരിക്കുംന്നു. :) ആ സിങ്ക് പൊടി ചേര്ക്കുന്നത് അത് കൊണ്ടായിരിക്കും അല്ലെ ?

Tue Feb 12, 10:36:00 am IST  
Blogger സാരംഗി said...

സൂര്യഗായത്രിക്കു പകരം കറിവേപ്പിലയാണോ തുറന്നത് എന്ന് ഒന്ന് ശങ്കിച്ചു. പിന്നെയല്ലെ സംഭവം വായിച്ചത്.
കിടു പോസ്റ്റ് സൂ :)

Tue Feb 12, 08:22:00 pm IST  
Blogger സു | Su said...

പ്രിയ :) ഫെവിക്കോളും ഉണ്ടല്ലോ. പിന്നെ സിങ്ക് പൊടിയും. ഉണ്ടാക്കിയാല്‍ പൊട്ടിപ്പോകും എന്നതു മാത്രമേ ഉള്ളൂ. വേറെ കേടൊന്നും വരില്ല. ഇവിടെയുണ്ട് പഴയത്.

സാരംഗീ :) ഞാന്‍ വെറുതെ, പഠിച്ചത് മറന്നോന്ന് നോക്കിയതാ.

Wed Feb 13, 09:10:00 am IST  
Blogger ദൈവം said...

rachanakkoppam rachayithavinte chithram koodi kanunnath enikkishtamaanu :)

Mon Feb 18, 03:50:00 pm IST  
Blogger സു | Su said...

ദൈവത്തിന്റെ ഇഷ്ടം എനിക്കറിയാം. ;) അതുകൊണ്ടല്ലേ ചിത്രം വെച്ചത്.

Tue Feb 19, 10:19:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home