ഹെന്റമ്മോ.........
ഫെബ്രുവരി 15 വൈകുന്നേരം 5.30 അടുക്കളയില്‍ ചായയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ചേട്ടന്‍ ജോലിയും കഴിഞ്ഞ് വന്നേയുള്ളൂ.
“സു, നീ പാമ്പിനെ കണ്ടിട്ടുണ്ടോ?”
“പിന്നെ കാണാതെ.”
അര മണിക്കൂര്‍ നിര്‍ത്താതെ പറയാനൊരു വിഷയം കിട്ടിയ സന്തോഷത്തില്‍, പാമ്പിനെക്കുറിച്ചും, വീട്ടില്‍ പണ്ട് കയറിവരാറുണ്ടായിരുന്ന ചേരപ്പാമ്പിനെക്കുറിച്ചും, കുളത്തില്‍ കാണുന്ന മണ്ടലിപ്പാമ്പിനെക്കുറിച്ചും, പിന്നെ ഗമ കുറയ്ക്കണ്ടാന്ന് കരുതി, മൃഗശാലകളിലും, പാമ്പുവളര്‍ത്തുകേന്ദ്രത്തിലും കാണുന്ന പാമ്പുകളെക്കുറിച്ചും, ചാനലില്‍ കാണുന്ന പാമ്പുകളെക്കുറിച്ചും ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. ചായ തിളയ്ക്കുന്നുണ്ട്. പാമ്പെന്ന് പറഞ്ഞാല്‍ പുല്‍ക്കൊടിയാണെന്ന ഭാവത്തില്‍ ചേട്ടന്റെ അടുത്ത ചോദ്യത്തിന് കാതോര്‍ത്തു. ഒന്നും കേള്‍ക്കുന്നില്ല.
“ഇപ്പോ എന്താ പാമ്പിനെക്കുറിച്ച് പറയാന്‍? വരുന്നവഴിയില്‍ കണ്ടോ?”
“ഇല്ല. ഇപ്പോ നിന്റെ പിന്നിലുണ്ട്. നിനക്ക് പേടിയൊന്നുമില്ലല്ലോ.”
“എന്റമ്മോ...”
തിരിഞ്ഞുനോക്കുമ്പോള്‍, അടുക്കള കഴിഞ്ഞ് ടി വി വച്ചിരിക്കുന്ന മുറിയില്‍ ഒരു വല്യ പാമ്പിന്റെ കുട്ടിപ്പാമ്പ്. അത് മിനുസമുള്ള പ്രതലത്തില്‍ നിന്ന് എങ്ങോട്ടും പോകാന്‍ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കളിക്കുന്നു.
ചേട്ടനോട് പറഞ്ഞു, “ഞാന്‍ ചായയൊക്കെ വയ്ക്ക്യല്ലേ, ഇനിയിപ്പോ അതിന്റെ പിന്നാലെ പോയാല്‍ നേരം വെറുതേ പോകും. ചേട്ടന്‍ ആ ചൂലുകൊണ്ട് ഒന്ന് തോണ്ടിക്കളയ്. ഹും...ഇതൊക്കെയൊരു പാമ്പാണോ? ഇതിനെയൊക്കെ ചേട്ടന്‍ കൈകാര്യം ചെയ്താല്‍ മതി.” എന്നുവെച്ചാല്‍ വല്ല മൂര്‍ഖനോ രാജവെമ്പാലയോ വന്നാല്‍ “തോണ്ടിക്കളയാനേ” എന്റെ ഗമ അനുവദിക്കൂ എന്ന്. ;)
ചേട്ടന്‍ ഒരു ചൂലെടുത്ത് അതിനെ ഓടിച്ചു വന്നു.
“ഭാഗ്യം വൈകുന്നേരം തന്നെ കണ്ടത്. ഇല്ലെങ്കിലോ?”
ചേട്ടന്‍ ഒന്നും മിണ്ടിയില്ല. പിന്നെ കുറച്ച് കഴിഞ്ഞ് പതുക്കെപ്പറഞ്ഞു.
“അത് പോയെന്ന് എനിക്കു വല്യ വിശ്വാസമില്ല. ചൂലിന്റെ ഉള്ളിലേക്ക് കയറി. ഞാന്‍ പറമ്പില്‍ കൊണ്ടുചെന്ന് തട്ടിയിട്ടൊന്നും പോയപോലെ എനിക്കു തോന്നിയില്ല.” എന്ന്!
ഇനിയിപ്പോ ഞാന്‍ വിശ്വസിച്ച് എങ്ങനെ ആ ചൂലെടുക്കും എന്ന് വിചാരിച്ച് പിറ്റേന്ന് പകല്‍ ആ ചൂലെടുത്ത്, ചേകവന്മാര്‍ കാണിക്കുന്ന വാള്‍പ്പയറ്റ് പോലെ ഒരു ചൂല്‍പ്പയറ്റ് നടത്തി. ഒന്നും കണ്ടില്ല. ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ അത് “ശൂ...ശൂ...” എന്ന് വിളിക്കുമായിരിക്കും. ;)
Labels: ജീവിതം
7 Comments:
ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ അത് “ശൂ...ശൂ...” എന്ന് വിളിക്കുമായിരിക്കും.
പാമ്പ് ആംഗലേയത്തില്‍ 'Su...Su'ന്ന് വിളിക്കുന്നതായിരിക്കും.
ത്രേസ്യയെപ്പോലെ ധൈര്യശാലിയായ ഒരു വനിതാ ബ്ലോഗര്‍ കൂടി..ഹെന്റമ്മൊ...!:)
ആ പാമ്പിനെ തല്ലി കൊന്നിരുന്നെങ്കില്‍ ഈ പേടി പോവത്തില്ലായിരുന്നോ :)
ഹ ഹ. സൂവേച്ചീടെ ഒരു ധൈര്യം!
രജീഷ് പറഞ്ഞതു പോലെ പാമ്പ് “സൂ...സൂ...” എന്നു വിളിയ്ക്കുന്നതാണെന്നും കരുതി അതുമായി കമ്പനി കൂടാനൊന്നും പോകണ്ടാട്ടോ.
രജീഷ് :) ആവും.
പ്രയാസി :)
ഉപാസന :)
വിന്‍സ് :)അയ്യോ. കൊല്ലാനോ? അതൊന്നും ഇവിടെ പറ്റില്ല. പിന്നെ അതൊരു കുട്ടിപ്പാമ്പല്ലേ.
ശ്രീ :) അതിനെ ഇനി കണ്ടാല്‍ ഞാന്‍ പറപറക്കും.
good one..
ദേ പാമ്പിനെ കൊന്നാല്‍ ഞാനിപ്പൊ മേനകാഗാന്ധിയെ വിളിക്കുവേ..:)
s
Post a Comment
Subscribe to Post Comments [Atom]
<< Home