Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 11, 2008

അടുത്ത പിറന്നാള്‍ ആരുടേയാ?

എന്‍‌ഗ്രേവിങ്, എന്‍‌ഗ്രില്ലിംഗ് എന്നൊക്കെയാണ് ഇതിനു പറയുക. ഇത് വാക്കിലൂടെ പഠിപ്പിക്കാന്‍ വല്യ പ്രയാസമായിരിക്കും. കൂമന്‍ പറഞ്ഞതുപോലെ തപാലില്‍ നീന്തല്‍ പഠിപ്പിക്കുന്ന അവസ്ഥ ആവും.
ചെയ്യുന്നതുകണ്ടുപഠിക്കാനാവും എളുപ്പം. ചെയ്യാനും ആദ്യമൊക്കെ വല്യ പ്രയാസം തന്നെ. എന്നാലും ചെയ്ത് തീര്‍ന്നാല്‍ നല്ല ഭംഗിയുണ്ടാവും. താല്പര്യമുള്ളവര്‍ക്ക് ചെയ്തുനോക്കാം.

എന്‍‌ഗ്രേവിംഗ് ഷീറ്റ് കിട്ടും. എംബോസിംഗ് ഷീറ്റിനേക്കാളും കുറച്ച് കട്ടിയുണ്ടാവും. അത് ആദ്യം ഒരു അതിനൊപ്പമുള്ള ബോര്‍ഡ് വാങ്ങി അതിലേക്ക് ഉറപ്പിക്കണം.
(പിന്‍ഭാഗം)
അതിനുശേഷം ഷീറ്റില്‍ ഇഷ്ടമുള്ള ചിത്രം വരയ്ക്കുകയോ, കാര്‍ബണ്‍ വെച്ച് പകര്‍ത്തുകയോ വേണം.
അതുകഴിഞ്ഞാലാണ് അതിനുവെച്ചിരിക്കുന്ന ഈ ഉപകരണം കൊണ്ട് പരിപാടി തുടങ്ങേണ്ടത്.
ഈ ടൂള്‍ , ഇതിനുള്ള ഷീറ്റ് കിട്ടുന്ന കടയിലൊക്കെ കിട്ടും. ഫാന്‍സി വസ്തുക്കള്‍ ഉള്ള കടയിലാണ് കിട്ടുക.
ഈ ടൂള്‍, ഡിസൈനിന്റെ ലൈനില്‍ അമര്‍ത്തിപ്പിടിക്കുക. പെന്‍ പിടിക്കുന്നതുപോലെ മുന്നില്‍ത്തന്നെ. മുന്നില്‍ അറ്റത്ത്. എന്നിട്ട് കൈ രണ്ടു ഭാഗത്തേക്കും ചലിപ്പിച്ച് വരയില്‍ക്കൂടെ പോകുക. ടൂള്‍, ഡിസൈനിന്റെ വരയുടെ മുകളില്‍ നിന്നു പൊങ്ങരുത്. ശരിക്കും മുന്നോട്ട് മുന്നോട്ട് പോകുമ്പോള്‍ വര വീഴും. നല്ല തിളക്കത്തില്‍. അങ്ങനെ ഓരോ ഔട്ട്‌ലൈനും ചെയ്യണം. ആദ്യം പഠിക്കാന്‍ വേറെ ഒരു ഷീറ്റില്‍ വെറുതേ കുറച്ച് വരയിട്ട് ചെയ്തുപഠിക്കുക. കലാകാരന്മാര്‍ ആവാന്‍ കുറച്ചു കഷ്ടപ്പെടണം. ;)

ഡിസൈന്‍ മുഴുവന്‍ വര വീണുകഴിഞ്ഞാല്‍, കണ്ണുണ്ടെങ്കില്‍ കണ്ണിനും, ചുണ്ടിനും ഒക്കെ കളര്‍ കൊടുക്കുക. ഫാബ്രിക് പെയിന്റ് മതി, അതിനൊക്കെ. പൂവിന്റെ ചിത്രം ആണെങ്കില്‍ അതിന്റെ നടുവിലോ ഒക്കെ കളര്‍ കൊടുക്കാം. മുഴുവനായിട്ട് കളറൊന്നും കൊടുക്കരുത്.
അതൊക്കെക്കഴിഞ്ഞാല്‍, കറുത്തതോ ചുവന്നതോ നീലയോ, ഏതെങ്കിലും ഒരു ചായം വാങ്ങി, മുഴുവനായിട്ട് അടിക്കുക. ഡിസൈന്‍ മാത്രം ഒഴിവാക്കിയിട്ട്. ജനലിനൊക്കെ അടിക്കുന്ന പെയിന്റ് തന്നെ.
പെയിന്റടിക്കുമ്പോള്‍ ഫാന്‍ ഇടുക. അല്ലെങ്കില്‍ ഒഴുകി ഡിസൈനിലേക്ക് കയറും. ഇത്രയൊക്കെ ചെയ്യുമോ?
ഹും...പുതിയ വീടിനൊക്കെ പെയിന്റടിക്കാന്‍ പോകുന്നതാവും ഇതിലും നല്ലത് എന്നല്ലേ? എനിക്കറിയാം. ;)
സമ്മാനം കൊടുക്കാന്‍ നല്ലതല്ലേ ഇത്?
പെയിന്റടിച്ച് ഉണങ്ങാന്‍ വയ്ക്കുക. അതുകഴിഞ്ഞാല്‍ കടയില്‍ കൊടുത്ത് ഫ്രെയിം ചെയ്യിപ്പിക്കുക. വെറും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഫ്രെയിം ചെയ്യിച്ചാലും മതി. ആണിയില്‍ തൂക്കാനുള്ളതും വെച്ചുതരും പറഞ്ഞാല്‍.
ഇനിയും കുറച്ച് മിനുക്കുപണികൂടെയുണ്ട്. ചിത്രത്തില്‍‍ കാണുന്നതിലും ഭംഗിയുണ്ടാവും, നേരില്‍. ഷീറ്റിന്റെ വെളിച്ചം അടിക്കുന്നതുകൊണ്ട് ചിത്രം തിളങ്ങും. ചൂണ്ടുവിരലിന്റെ അറ്റം, ഇതു ചെയ്തുകഴിഞ്ഞാല്‍ മുന്നാലുദിവസത്തേക്ക് “മൌനം” ആചരിക്കും. പറഞ്ഞില്ലാന്ന് വേണ്ട.


അടുത്ത പിറന്നാള്‍ ആരുടേയാ?

Labels: ,

18 Comments:

Blogger Sharu (Ansha Muneer) said...

ഇനിയും പോരട്ടെ കലാവിരുതുകള്‍.. :)

Tue Mar 11, 11:37:00 am IST  
Blogger ശ്രീ said...

സൂവേച്ചി കലക്കി.
:)

Tue Mar 11, 12:38:00 pm IST  
Blogger ശാലിനി said...

Congratulations!

Tue Mar 11, 12:41:00 pm IST  
Blogger അപര്‍ണ്ണ said...

മീനഭരണിയ്ക്ക്‌ ഇങ്ങോട്ടയച്ചേക്കൂ. ;)

Tue Mar 11, 02:25:00 pm IST  
Blogger ദൈവം said...

കഷ്ടപ്പെടാനൊന്നും വയ്യ, പക്ഷേ ഇഷ്ടാവ്വേം ചെയ്തു,
അപ്പെന്താ മാര്‍ഗ്ഗം.
ഒരു കാര്യം ചെയ്യാം, രണ്ടുമൂന്നെണ്ണം നല്ല വൃത്തിയായിട്ടങ്ങ്ട് ണ്ടാക്കി ഇങ്ങ്ടയച്ചോളൂ :)

Tue Mar 11, 02:48:00 pm IST  
Blogger തോന്ന്യാസി said...

ദൈവത്തിനെക്കൊണ്ടുള്ള ഒരു എടങ്ങേറേയ്... ഇനിപ്പോ ഞാനെന്താ പറയാ‍ാ......

ആ ഇനീപ്പോ ചോദിക്കാനും പറയാനുമൊന്നും നിക്കണ്ട ഇങ്ങോട്ടും അയച്ചോളൂ കുറച്ചു തോനെ....

Tue Mar 11, 03:55:00 pm IST  
Blogger ആഷ | Asha said...

എന്തിനാ ഇനി അടുത്ത പിറന്നാള്‍ വരെ കാത്തിരിക്കുന്നേ?
ഇന്നാണ് എന്റെ പിറന്നാള്‍. അടുത്തതിനു ഇനി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും.
അതു കൊണ്ട് ഇത് എനിക്ക് തന്നെ.

ഈ ഷീറ്റിന് ഇത്ര മില്ലീമീറ്റര്‍ കനം അങ്ങനെ വല്ലതും പറയണോ വാങ്ങുമ്പോ?

Tue Mar 11, 06:51:00 pm IST  
Blogger പച്ചാന said...

This comment has been removed by the author.

Tue Mar 11, 08:48:00 pm IST  
Blogger പച്ചാന said...

ആന്റീ,ഇതടിപൊളി :)

Tue Mar 11, 08:59:00 pm IST  
Blogger Inji Pennu said...

അതു ശരി! സകലത്തിലും കൈവെച്ചിണ്ടല്ലേ. ഭയങ്കരീ!

Wed Mar 12, 05:21:00 am IST  
Blogger ചീര I Cheera said...

ഹായ്, അസ്സലായിട്ടുണ്ട് സൂ..
എന്റെ അമ്മയ്ക്ക് ഇത്തരം പരിപാടികളൊക്കെ ഇഷ്ടമാണ്. അയച്ചു കൊടുത്തേയ്ക്കാം.
അമ്മ ഗ്ലാസ് പെയിന്റിംഗ് ഒക്കെ ചെയ്യാറുണ്ട്. കഷ്ടപ്പെട്ട്, ജനാലയുടെ പൊട്ടിയ ഗ്ലാസൊക്കെ തിരഞ്ഞു നടക്കാറുണ്ട് അമ്മ.
ഇനി അടുത്തത് അതായിക്കോട്ടെ.

Wed Mar 12, 10:21:00 am IST  
Blogger ഹരിശ്രീ said...

സൂവേച്ചി,

അപ്പോള്‍ ആളൊരു സകലകല്ലാവല്ലഭ തന്നെയാണ് അല്ലേ....

അഭിനന്ദനങ്ങള്‍....


:)

Wed Mar 12, 01:52:00 pm IST  
Blogger ശരണ്യ said...

GR8

Wed Mar 12, 05:01:00 pm IST  
Blogger സാരംഗി said...

മനോഹരം സൂ. എന്റെ അഡ്ഡ്രസ് അയച്ചിട്ടുണ്ട്. വേഗം അയച്ചേക്കു. :))

Thu Mar 13, 01:43:00 am IST  
Blogger സു | Su said...

ഷാരു :) നന്ദി. ഇനിയും സമയം ഉള്ളപ്പോള്‍ ശ്രമിക്കാം.

ശ്രീ :)

ശാലിനീ :)

അപര്‍ണ്ണ :) ഭരണിയാണല്ലേ?

ദൈവമേ :) രണ്ടുമൂന്നെണ്ണം കുറച്ച് കുറഞ്ഞുപോയില്ലേ? ;)

തോന്ന്യാസീ :) തോനെയുണ്ടാക്കുമ്പോള്‍ തോനെ അയച്ചുതരാം. ഇപ്പോ അത്രയ്ക്കൊന്നും ഇല്ല.

ആഷ :) ആഷയ്ക്ക് ദിവസവും പിറന്നാളാണോ? ഞാന്‍ അങ്ങോട്ട് വരുമ്പോള്‍ കൊണ്ടുത്തരാം. എന്‍‌ഗ്രേവിംഗ് ഷീറ്റ് എന്നേ പറയേണ്ടൂ. നമ്മുടെ ഡിസൈന്‍ കൊണ്ടുപോയിട്ട് അതിന്റെ അളവില്‍ വാങ്ങിയാല്‍ വെറുതെ കളയാതെ കഴിക്കാം. ബോര്‍ഡിലേക്ക് പറ്റിച്ചുവെക്കേണ്ട അളവും കണക്കാക്കണം. ബോര്‍ഡ്, വാതിലിന്റേയും ജനലിന്റേയും ഒക്കെ കുറ്റിയും കൊളുത്തും ഒക്കെ കിട്ടുന്ന കടകളില്‍ കിട്ടും.

പച്ചാനയ്ക്ക് ഇഷ്ടമായെന്നറിഞ്ഞ് ആന്റിയ്ക്ക് സന്തോഷമായി. :)

ഇഞ്ചീ :) അതെ അതെ. ജാക്ക് ഓഫ് ഓള്‍ ട്രേഡ്‌സ്.... ;)

പി. ആര്‍. :) അതു നല്ല കാര്യം. പെയിന്റിംഗ് ശ്രമിക്കാം. ചെയ്യാന്‍ അറിയാം. പഠിച്ചിട്ടുണ്ട്.

ഹരിശ്രീ :)

ശരണ്യ :)

സാരംഗീ, അഡ്രസ്സ് കിട്ടി. ഇത് അയച്ചിട്ടുണ്ട്. :))

എല്ലാവര്‍ക്കും നന്ദി.

Thu Mar 13, 12:24:00 pm IST  
Blogger Haris said...

gr8 work
ee janmathenthayalum enikkithupole untakkan pattillaa..

athontu chechi untakkunna oronninteyum sample ingottu ponnotte...entheyyy?

Fri Mar 14, 06:19:00 pm IST  
Blogger Sapna Anu B.George said...

ഉഗ്രന്‍ സൂ.............. എന്റെ പിള്ളരെല്ലാം ലിസ്റ്റ് ഉണ്ടക്കിക്കഴിഞ്ഞു, ഇതു പോലെ ചെയ്യാനുള്ളത്. വളരെ നന്നായിട്ടുണ്ട് കേട്ടോ

Mon Mar 24, 10:28:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: കലക്കി, നിറം അധികം കൊടുക്കാതിരിക്കുന്നതാണോ നല്ലത്?

Tue Mar 25, 07:46:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home