കറുപ്പ്
മഴയാണ് ആകാശത്തിലെ കറുപ്പ് മുഴുവന്‍ ഒഴുക്കിക്കളഞ്ഞത്.
സന്തോഷത്തിന്റെ ഒരു തുണ്ടാണ്,
മനസ്സിലെ കറുപ്പ് മുഴുവന്‍ തുടച്ചുകളഞ്ഞത്.
കണ്ണീരിന്റെ പുഴയാണ്, കണ്മഷിക്കറുപ്പ് കഴുകിക്കളഞ്ഞത്.
എന്തിനാ കറുപ്പേ,
ഇങ്ങനെ ഒഴുകാനും,
തുടയ്ക്കുമ്പോള്‍ പോകാനും,
കഴുകുമ്പോള്‍ അകലാനും,
നിന്നുകൊടുക്കുന്നതെന്ന് ചോദിക്കരുത്.
കറുപ്പിന്റെ മുഖം കറുക്കും!
Labels: എനിക്ക് തോന്നിയത്
12 Comments:
കറുപ്പിന് ഏഴ് അഴക്......
അപ്പോ മഴയില്ലായിരുന്നെങ്കില്‍ പെട്ടു പോയേനെ അല്ലേ?
കറുപ്പിന്റെ മുഖം കറുക്കണ്ട... “എണ്ണക്കറുപ്പിന്നേഴഴക്” എന്നല്ലേ?
;)
കറുപ്പിന്റെ മുഖന്‍ ഇനിയും കറുക്കാനോ... :)
കറുകറുക്കട്ടെ കറുപ്പിന്റെ കറുപ്പ്.
ഓടോ : ഇപ്പോഴും ശരിയായ കറുപ്പ് ആരും കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
-സുല്‍
കറുപ്പെന്നു് കേട്ടപ്പോ opium ആന്നു് കരുതിയാ ഓടിവന്നെ. കൂടുതല്‍ ചോദിക്കാന്‍ നില്‍ക്കണില്ല. മുഖം കറുത്താലോ! :)
കറുപ്പിനഴക് ഓ..
കറുപ്പിനഴക്!!
വീണ്ടും....
കറുപ്പിനഴക് ഓ..
കറുപ്പിനഴക്!!
എന്നാലോ തലമുടിയിലെ കറുപ്പൊട്ടു പോവാനും പാടില്ല! :)
മുഖം കറുപ്പിക്കരുതു്.:)
ബാജീ :) എഴുപതഴക്.
ശ്രീ :) മഴയില്ലായിരുന്നെങ്കില്‍ ആകാശം കറുത്തുനില്‍ക്കില്ലേ?
ഷാരു :) കറുപ്പിനോട് എന്തെങ്കിലും ചോദിച്ചാല്‍ വീണ്ടും കറുക്കും.
സുല്‍ :)കറുകറുക്കട്ടെ.
ബാബു :) ഓടിവന്നതുപോലെ തിരിച്ചും ഓടിപ്പോയാല്‍ മതി.
കരീം മാഷേ :) പാട്ടു തുടങ്ങിയോ?
ബിന്ദൂ :) അതെയതെ. മഴയത്തു നില്‍ക്കാതിരുന്നാല്‍ മതി. ഹിഹി.
വേണുവേട്ടാ :) ഇല്ല.
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
മരമാക്രീ :) സ്വാഗതം. ഞാന്‍ ആലോചിക്കുന്നുണ്ട് കേട്ടോ. തീരുമാനം ആയാല്‍ പറയാം.
ഹഹ. ഈ മരമാക്രി എല്ലാ ബ്ലോഗിലും ചെന്ന് ഇത് തന്നെ ആവശ്യപ്പെടാണല്ലോ. എന്റെ ബ്ലോഗിലും വന്നു കഴിഞ്ഞ ആഴ്ച. തമാശക്കരനാന്നു തോന്നണൂ :)
Post a Comment
Subscribe to Post Comments [Atom]
<< Home