Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 25, 2008

ഞാനും കരി വാരും

ഞാനങ്ങ് ഞെട്ടിപ്പോയി! എന്താ എന്ന് നിങ്ങള്‍ ചോദിക്കും. ഇല്ലെന്നോ? എന്നാല്‍ ചോദിച്ചില്ലെങ്കിലും പറയും. ബൂലോകത്തേക്ക് വന്നപ്പോഴല്ലേ കണ്ടത്. കരിവാരാം എന്ന്! അയ്യേ...ഞാന്‍ വാരൂലാ എന്നാണ് ആദ്യം വിചാരിച്ചത്. കാരണം കരിയും ചാരവും പൊടിയും ഒക്കെ വാരിക്കഴിഞ്ഞുള്ള സമയത്താണല്ലോ മറ്റുള്ളവരെ വധിച്ചേക്കാം എന്ന് തോന്നി ബൂലോകത്തേക്ക് കടക്കുന്നത്. പിന്നേം കരി വാരാനോ? എല്ലാര്‍ക്കും എന്താ വട്ടുപിടിച്ചോ! എന്നൊക്കെയാണ് തോന്നിയത്. പിന്നെത്തോന്നി സംഗതി ഒന്ന് വിശദമായി മനസ്സിലാക്കിക്കളയാം എന്ന്. തോന്നലിലാണ് കാര്യങ്ങളുടെ മുഴുവന്‍ കിടപ്പെന്ന് കാളിദാസന്‍, മേഘസന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അതില്‍ നിങ്ങള്‍ക്ക് സംശയം ഉണ്ടെന്നോ? നിങ്ങള്‍ മേഘസന്ദേശം വായിച്ചുവരുമ്പോഴേക്കും ഞാന്‍ വേറൊരു കൃതിയുടെ പേരു കണ്ടുപിടിച്ചുകൊള്ളാം. അങ്ങനെ കരിവാരാം എന്നു കണ്ടിട്ട് തള്ളിപ്പോയ കണ്ണ് ശരിയായ ലെവലിലേക്ക് പിടിച്ച് നോക്കിയപ്പോള്‍ കാര്യങ്ങളുടെ ഏകദേശം ഒരു പിടികിട്ടി. ഞാനെത്ര ശ്രമിച്ചാലും മുഴുവന്‍ പിടിയും കിട്ടില്ല എന്ന് എനിക്കറിയാവുന്നതുകൊണ്ട് കിട്ടിയ പിടിയില്‍ പിടിച്ചു. അപ്പോ കരിവാരം ആണ് സംഗതി. വാരത്തിലേക്ക് എത്തിയില്ലെങ്കിലും പിന്നെ ആയാലും പ്രതിഷേധിച്ചേക്കാം കരുതി. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് കമലഹാസനും ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്ന് കുഞ്ചന്‍ നമ്പ്യാരും പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളതൊന്നും കേട്ടിട്ടില്ലെന്നോ? ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ കേള്‍ക്കാന്‍ പഠിക്കണം. പിന്നെപ്പറഞ്ഞിട്ട് കാര്യമില്ല.

അതുകൊണ്ട് കരിവാരം കഴിഞ്ഞുള്ള വാരത്തില്‍ പ്രത്യക്ഷപ്പെട്ട് ഞാനും, പ്രതിഷേധത്തില്‍ ഇഞ്ചിയോടൊപ്പവും മറ്റുള്ള എല്ലാ ബൂലോഗരോടൊപ്പവും പങ്കുചേരുന്നു.

കരിവാരിത്തേയ്ക്കേണ്ടത് നമ്മുടെ ബ്ലോഗില്‍ അല്ലല്ലോ. ബൂലോകത്തോട് അനീതി കാട്ടുന്നവരുടെ മുഖത്തല്ലേ?

Labels:

12 Comments:

Blogger നിസ് said...

സൂചേച്ചീ,
തമാശ് പറയാന്‍ ശ്രമിച്ചതാണല്ലേ?
പക്ഷേ എന്തോ പഴയ പഴയ നമ്പരുകള്‍ ഓര്‍മ്മ വരണു..

കുറ്റം പറയുവാണെന്ന് വിചാരിക്കല്ലേ?

Wed Jun 25, 11:13:00 AM IST  
Blogger Bindhu said...

ഹോ സമാധാനമായി. സൂ വനവാസം കഴിഞ്ഞ് തിരിച്ചുവന്നല്ലോ :-)

Wed Jun 25, 11:24:00 AM IST  
Blogger Sapna Anu B.George said...

സു..........എത്ര വളരെ സത്യം,ഇത്ര ചെറിയ വാക്കില്‍ ഒതുക്കി,ആരു ആരെന്നു തിരിച്ചറിയുന്ന സമയം,എത്രയോ വിദൂരം,മിത്രമാര് ശത്രു ആര് എന്നൊന്നും,ഇന്ന് ആരും നോക്കാറില്ല,കിട്ടിയടത്തു വെച്ച്,ഒന്നു ചോറിഞ്ഞ് നോവിച്ചു വിടുക.എല്ലാ ബൂലോകരും ഒത്തൊരുമിച്ചു നില്‍ക്കണം എന്നു പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്ന കാലം ആണ്.ഇഞ്ചിയുടെ സഹകരണവും കരുതലും എല്ലാവരും കാണട്ടെ.

Wed Jun 25, 11:40:00 AM IST  
Blogger നന്ദു said...

തിരിച്ചുവരവിൽ സുസ്വാഗതം!

Wed Jun 25, 12:25:00 PM IST  
Blogger സു | Su said...

നിസ്. ഇതു വെറുമൊരു പ്രതിഷേധപ്പോസ്റ്റ് ആണ്. വെറുതേ പ്രതിഷേധം എന്നെഴുതുന്നതിനുപകരം അങ്ങനെയെഴുതിയെന്നു മാത്രം. എനിക്കും എന്തെങ്കിലുമൊക്കെ എഴുതണ്ടേ. ആരും വായിക്കില്ലെങ്കിലും. കുറ്റം പറയുകയാണെന്ന് വിചാരിക്കുന്നില്ല. വിചാരിച്ചെങ്കില്‍ പറയും. വെറുതേ വിചാരിച്ചുകൊണ്ടിരിക്കില്ല.

bindhu. എന്ത് സമാധാനം? ഞാന്‍ ഇവിടെ ഇല്ലാത്തപ്പോള്‍ ബിന്ദുവിന് സമാധാനം ഇല്ലായിരുന്നു അല്ലേ? സൂര്യഗായത്രിയിലേക്ക് സ്വാഗതം പറഞ്ഞിട്ടില്ലെങ്കില്‍ ഇപ്പോള്‍ പറയുന്നു. വനവാസത്തിന് കാലമായില്ല. ഉടനെ ആവും.

സപ്ന. എനിക്ക് ബൂലോകത്തെ ഇഷ്ടമാണ്.

നന്ദുവേട്ടാ നന്ദി.

Wed Jun 25, 01:34:00 PM IST  
Blogger ബഷീര്‍ വെള്ളറക്കാട്‌ said...

കുഞ്ചന്‍ നമ്പ്യാര്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടോ ?.. സോറി.. ഞാനിന്നത്രെ പത്രം നോക്കിയില്ല..

Wed Jun 25, 04:31:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

ഹായ് സൂ, വെക്കേഷനിലായിരുന്നോ? ആരോടും പറയാതെ പെട്ടെന്ന് ഒരു ദിവസം മുങ്ങിക്കളഞ്ഞല്ലോ?

Wed Jun 25, 07:02:00 PM IST  
Blogger Umesh::ഉമേഷ് said...

മേഘസന്ദേശത്തെപ്പറ്റി ഒരക്ഷരം പറഞ്ഞുപോകരുതു് :)

Wed Jun 25, 07:22:00 PM IST  
Blogger സു | Su said...

ബഷീറേ, പത്രം നോക്കാതിരുന്നാല്‍പ്പിന്നെ ഒന്നും അറിയില്ല കേട്ടോ.

കുഞ്ഞന്‍സേ, തിര‍ക്കിലായി കുറച്ചുനാള്‍.

ഉമേഷ്ജീ, ആ ഒരക്ഷരം ഏതാണെന്ന് ഞാന്‍ ഏത് പുസ്തകം നോക്കി കണ്ടുപിടിക്കും?

Thu Jun 26, 10:46:00 AM IST  
Blogger മൃദുല്‍ രാജ് /\ MRUDULAN said...

ഈ പ്രതിഷേധകുറിപ്പ് എനിക്ക് ബൂലോകം - ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ്
- ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണമായി. നന്ദി

Thu Jun 26, 10:54:00 AM IST  
Blogger Joker said...

ഹ ഹ ഹ

ചിരിച്ച് ചിര്‍ച്ച് കണ്ണിലും വെള്ളല്ലാ കുടിക്കാന്‍ പൈപ്പിലും വെള്ളെല്ലാ....ഹൊ.

പ്രതിശേധം എന്ന് പറഞ്ഞാല്‍ ‘ഇതാണ്’

Thu Jun 26, 12:17:00 PM IST  
Blogger vgshaji said...

ഇവിടെ പുതിയത്‌ ആണെ.

മലയാളം എഴുതാൻ പഡിക്കുന്നെ ഉള്ളു.

പ്രതിഷേധം കൊള്ളാം.

Fri Jul 25, 09:55:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home