Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, May 12, 2008

നാല് കൂട്ടം വാക്കുകള്‍

ഓര്‍മ്മയ്ക്ക് മറവിയുണ്ട്.
സ്വപ്നങ്ങളേയും,
നിലാവിനേയും,
പ്രതീക്ഷയേയും,
പ്രണയത്തേയും,
കാത്തിരിപ്പിനേയും,
അവനേയും,
ഒപ്പം ചേര്‍ത്തുവെച്ചപ്പോഴും,
എന്നെ കൂടെ കൂട്ടാന്‍ ഓര്‍മ്മ മറന്നു.
ഓര്‍മ്മയ്ക്ക് മറവിയുണ്ട്.

തനിച്ചാവില്ല
സ്വപ്നങ്ങളുടെ ഒരു കെട്ട്,
ഓര്‍മ്മകളുടെ ഭാണ്ഡം,
നിഴലിന്റെ കൂട്ട്,
കണ്ണീരിന്റെ കടലോരം,
കാത്തിരിപ്പിന്റെ പടിപ്പുര,
കാലം ഏടുകള്‍ മറിച്ചുകൊണ്ടിരിക്കുന്നു.
ആരും തനിച്ചാവില്ലൊരിക്കലും.

കൂട്ടുകാര്‍
ഒരുപാട് മിണ്ടിപ്പറഞ്ഞ്,
ഇന്നലെ, എന്റെ വീട്ടില്‍നിന്നിറങ്ങിപ്പോയി.
ഇന്ന്, വന്നുകയറി മിണ്ടാന്‍ തുടങ്ങി.
നാളെ, വരുമ്പോഴേക്കും എനിക്ക് ജോലി കുറേയൊതുക്കണം.
ജോലി തീര്‍ന്നില്ലെന്ന് കരുതി,
നാളെ, വന്നുമിണ്ടാന്‍ മടിച്ചുനിന്നാലോ!
അവരെന്റെ കൂട്ടുകാരല്ലേ!

പരാതി
എത്രയൊക്കെ സ്നേഹിച്ചിട്ടും,
ഒറ്റക്കരച്ചിലില്‍ ഉപേക്ഷിച്ചുകളയുന്നെന്ന്
കണ്മഷിയ്ക്ക് പരാതി.
എത്രയൊക്കെ സ്നേഹിച്ചിട്ടും,
കരച്ചില്‍ മാത്രം തന്ന് ഉപേക്ഷിച്ചുകളയുന്നെന്ന്
ഹൃദയത്തിനും പരാതി.

Labels:

5 Comments:

Blogger നിരക്ഷരൻ said...

“ആരും തനിച്ചാവില്ലൊരിക്കലും.“

അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല. - മുല്ലനേഴി

Mon May 12, 02:08:00 pm IST  
Blogger ബഷീർ said...

ഓര്‍മ്മകള്‍ക്ക്‌ മറവിയില്ലായിരുന്നെങ്കില്‍ ഈ ജീവിതം ദുസ്സഹമായേനേ..

Mon May 12, 04:34:00 pm IST  
Blogger G.MANU said...

ഓര്‍മ്മയ്ക്ക് മറവിയുണ്ട്

:)

Tue May 13, 08:26:00 am IST  
Blogger സു | Su said...

നിരക്ഷരന്‍ :) ആരും തനിച്ചാവാതെയിരിക്കട്ടെ.

ബഷീര്‍ :) അതും ശരിയാണ്.

ജി.മനൂ :) ഉണ്ട്.

Tue May 13, 05:14:00 pm IST  
Blogger ദൈവം said...

ഗംഭീരം

Tue May 13, 11:33:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home