Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, April 15, 2008

കൈകേയി ചോദിച്ച വരങ്ങള്‍

ദേവന്മാരും, ഭൂമീദേവിയും, ബ്രഹ്മാവും ഒക്കെക്കൂടെ നിര്‍ബന്ധിച്ചാണ്, സഹായം തേടിയതുകൊണ്ടാണ്, മഹാവിഷ്ണു, രാമനായി അവതരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്. എല്ലാവര്‍ക്കും ദോഷം വരുത്തുന്ന രാവണനെ കൊല്ലാന്‍, വിഷ്ണുവിനേ കഴിയൂ. അതുകൊണ്ട് അവതരിച്ച് വരണം. അങ്ങനെ, ദശരഥന്റേയും, കൌസല്യയുടേയും പുത്രനായി രാമന്‍ പിറന്നു.
വളര്‍ന്നു, വിവാഹം കഴിഞ്ഞു, രാജ്യാഭിഷേകം നടത്താന്‍ ദശരഥന്‍ തീരുമാനിച്ചപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. മന്ഥര എന്ന തോഴി വന്ന് കൈകേയിയോട് പറയുന്നു, രാമന് രാജ്യം കൊടുത്താല്‍പ്പിന്നെ നിനക്കിവിടെ എന്തുവില? രാജ്യം ഭരിക്കുന്നുണ്ടെങ്കില്‍ അതു നിന്റെ പുത്രന്‍ ആവണം. എന്നാലേ ശരിയാവൂ. അല്ലെങ്കില്‍ രാമനു രാജ്യഭാരം കിട്ടിയാല്‍, കൌസല്യയുടെ വേലക്കാരിയെപ്പോലെയാകും എന്നൊക്കെ. കൈകേയിയ്ക്ക് രാമനോട് ഒരു എതിര്‍പ്പുമില്ല. വാത്സല്യം ഉണ്ടുതാനും. മന്ഥര പറഞ്ഞപ്പോള്‍, രാജ്യം രാമന്‍ ഭരിച്ചാല്‍, കൌസല്യ രാജമാതാവായാല്‍ പ്രശ്നം ആവുമെന്ന് കൈകേയിക്ക് തോന്നിത്തുടങ്ങി. അഭിഷേകം മുടക്കണം. തന്റെ മകനെ രാജാവായി വാഴിക്കുകയും വേണം. എന്താണതിനൊരു വഴി. മന്ഥര തന്നെ വഴിയും പറഞ്ഞുകൊടുത്തു. പണ്ടൊരിക്കല്‍ അസുരന്മാരും, ദേവന്മാരും ഉള്ള യുദ്ധത്തില്‍ ദശരഥനും പോയിരുന്നു. ദേവന്മാരുടെ ഭാഗത്ത് സഹായിക്കാന്‍. കൈകേയിയും ദശരഥന്റെ കൂടെ ഉണ്ടായിരുന്നു. രഥചക്രത്തിന്റെ ആണി മുറിഞ്ഞുപോവുകയും, തന്റെ കൈയാല്‍, ‍ ചക്രം തെറ്റിപ്പോകാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തത് കൈകേയിയാണ്. ദശരഥന്‍ അത് കണ്ടറിയുകയും, സന്തോഷിച്ച്, രണ്ടുവരം ചോദിച്ചുകൊള്ളാന്‍ കൈകേയിയോട് പറയുകയും ചെയ്തു. പിന്നെച്ചോദിച്ചുകൊള്ളാം എന്നാണ് കൈകേയി വിചാരിച്ചത്. പിന്നീടൊരിക്കല്‍ ചോദിക്കുമ്പോള്‍ തന്നാല്‍ മതി എന്നും പറഞ്ഞു.
മന്ഥര പറഞ്ഞു, ഇപ്പോള്‍ ആ വരങ്ങള്‍ ചോദിക്കാന്‍ പറ്റിയ സമയം ആണ്. രണ്ടുവരവും ചോദിക്കണം. ഒന്ന് ഭരതനെ രാജാവാക്കണം, രണ്ട് ശ്രീരാമനെ കാട്ടിലയയ്ക്കണം. കാട്ടിലയച്ചില്ലെങ്കില്‍ രാമനോട് വാത്സല്യം തോന്നി, പിന്നേയും രാജാവായി വാഴിച്ചുകൂടെന്നില്ല.
കൈകേയി, അങ്ങനെ ചെയ്തു. രണ്ടുവരവും വേണമെന്ന് പറയുകയും, ഭരതനെ രാജാവായി വാഴിക്കാനും, രാമനെ കാട്ടിലയയ്ക്കാനും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് രാമന്റെ വനവാസം തുടങ്ങുന്നത്. ജ്യേഷ്ഠനു പകരം താന്‍ ഭരിക്കില്ലെന്ന് ഭരതന്‍ പറഞ്ഞു. പകരം ജ്യേഷ്ഠന്‍ വരുന്നതുവരെ രാജ്യം കാക്കുമെന്ന് പറഞ്ഞു.
പക്ഷെ ഇവിടെ ശരിക്കും നടന്നത് എന്താണെന്നുവെച്ചാല്‍, രാമന്‍, രാജ്യഭരണത്തില്‍ മുഴുകിയിരുന്നാല്‍, രാവണനെക്കൊല്ലുന്നതില്‍ നിന്നും ശ്രദ്ധ തിരിയുമെന്നും, അതുകൊണ്ട് വൈകുമെന്നും കരുതിയിട്ട്, രാമനെ കാട്ടിലയപ്പിക്കാന്‍ വേണ്ടി, എല്ലാവരും കൂടെ സരസ്വതിയോട് മന്ഥരയുടെ നാവിലിരുന്ന് അങ്ങനെ പറയിപ്പിക്കാന്‍ അപേക്ഷിച്ചതാണ് എന്ന് രാമായണത്തില്‍പ്പറയുന്നു.

(അറിയാനാഗ്രഹമുള്ളവര്‍ക്ക് വേണ്ടി.)

Labels: ,

18 Comments:

Blogger കുഞ്ഞന്‍ said...

പക്ഷെ മന്ഥര നികൃഷ്ടയായി..!

പിന്നെ ചെറിയൊരു സഹായം..ഈ വിഷുവും ഭഗവാന്‍ ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധം(ഐതീഹ്യം) എന്താണ്?

Tue Apr 15, 02:34:00 pm IST  
Blogger സു | Su said...

കുഞ്ഞേട്ടന്‍ :) കണികാണും നേരം കമലനേത്രന്റെ എന്നല്ലേ പാട്ട്? ഗുരുവായുരപ്പന്റെ തൃപ്പാദത്തില്‍ സൂര്യന്റെ രശ്മി പതിക്കുന്നത് വിഷുദിനത്തില്‍ ആണത്രേ. നരകാസുരനെ വധിച്ച ദിവസമാകുമോ വിഷു? എനിക്കേതായാലും ശരിക്കറിയില്ല. അറിയുന്നവര്‍ ആരെങ്കിലും പറയുമായിരിക്കും. അല്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചിട്ട്, കിട്ടിയാല്‍ പറഞ്ഞുതരാം.

Tue Apr 15, 05:41:00 pm IST  
Blogger മുസാഫിര്‍ said...

അപ്പോ കര്‍ണ്ണനും ചന്തുവിനും അയ്യപ്പന്റെ വളര്‍ത്തമ്മക്കും ശേഷം മന്ഥരയും വിശുദ്ധയായീ അല്ലെ.ലളിതമായ എഴുത്ത് , ഇഷ്ടമായി സൂ.

Tue Apr 15, 07:15:00 pm IST  
Blogger Babu Kalyanam said...

കഥ ഒക്കെ മനസിലായി. ഒരു സംശയം: ഈ സീതന് എന്ന് പറയുന്നതു രാമയുടെ വലിയച്ചനാണോ അതോ അമ്മാവനാണോ?

Tue Apr 15, 08:41:00 pm IST  
Blogger Santhosh said...

ഛെ, വെറുതേ മന്ഥരയെ സംശയിച്ചു:)

Wed Apr 16, 10:22:00 am IST  
Blogger ശ്രീ said...

തന്നെ തന്നെ. മന്ഥര അന്നങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍.... ശ്ശൊ!
;)

Wed Apr 16, 01:15:00 pm IST  
Blogger ഹരിശ്രീ said...

സൂവേച്ചി,

നല്ല പോസ്റ്റ്....

അവസരോചിതം....

ഇനിയും പുരാണകഥകള്‍ പോരട്ടെ...

:)

Thu Apr 17, 11:36:00 am IST  
Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

ചെയ്തതു മന്ഥരയും കുറ്റം ദേവന്മാര്‍ക്കും !!!
സാന്ഡോയുടെ “രാമന്‍ പിന്നെയും പുഴയ്ക്കു കുറുകെ നീന്തി” വായിച്ചിട്ടുണ്ടൊ? a different & funny view point :-)

Thu Apr 17, 12:04:00 pm IST  
Blogger സു | Su said...

ശ്രീ :)

സന്തോഷ് :)

ഹരിശ്രീ :)

മുസാഫിര്‍ :)

ബാബു കല്യാണം :) അത് ചോദിച്ചിട്ടു പറയാം. ;)

കിച്ചു& ചിന്നു :) വായിക്കാം. നന്ദി.

Thu Apr 17, 12:42:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. ഇത് എം ടി യുടെ തിരക്കഥപോലെ ആയല്ലൊ...

Thu Apr 17, 02:20:00 pm IST  
Blogger Vempally|വെമ്പള്ളി said...

അങ്ങനെ രാമന്‍ കാട്ടില്‍ പോയി മരുന്ന് അന്വേഷിച്ചു നടന്നു. തപസ്സു ചെയ്തോണ്ടിരുന്ന മഷര്‍ഷിയോടു ചോദിച്ചു. മഷര്‍ഷി പറഞ്ഞു “ഒരു പിടീം ഇല്ല”. ഹനുമാനോടുചോദിച്ചു, ഹനുമാന്‍ കുറച്ചു പര്‍വ്വതങ്ങളെടുത്തു കൊണ്ടുവന്നു മുമ്പില്‍ വച്ചു പക്ഷേ മൊത്തം തപ്പി നോക്കീട്ടും കിട്ടിയില്ല. അവസാനം രാമന്‍ നിരാശനായി തിരികെച്ചെന്ന് കൈകേയിയോടു പറഞ്ഞു - ആന്റീ‍ “അസൂയക്കും കുശുമ്പിനും മരുന്നില്ല”.

സൂവെ ഒത്തിരി നാളായല്ലൊ കേട്ടിട്ട് - യെല്ലാം ഓക്കെയല്ലെ?

Fri Apr 18, 03:46:00 pm IST  
Blogger ദൈവം said...

അപ്പൊ അങ്ങിനൊക്ക്യാരുന്നു കാര്യങ്ങള് ല്ലേ? :)

Sat Apr 19, 01:07:00 pm IST  
Blogger നന്ദു said...

ഭഗവാനറിയാതെ പ്രപഞ്ചത്തില്‍ ഒന്നും നടക്കുന്നില്ല സൂ :) എല്ലാത്തിനും നിമിത്തങ്ങളുണ്ട്. മന്ഥര യെക്കൊണ്ട് അങ്ങിനെ പറയിപ്പിച്ചതിനു പിന്നില്‍ അങ്ങിനെ ഒരു സദുദ്ദേശം ഇല്ലായിരുന്നൊ?. പാവം മന്ഥരയെ എന്തെല്ലാം ചീത്ത പറഞ്ഞു..!!

Sat Apr 19, 05:43:00 pm IST  
Blogger ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ സരസ്വതീ ദേവി ആണു കാഞ്ഞ പുള്ളി അല്ലെ ഹ ഹ ഹ ..ഇപ്പോളാ കഥ മനസ്സിലായേ

Sat Apr 19, 08:20:00 pm IST  
Blogger വിനയന്‍ said...

:(

Wed Apr 23, 02:29:00 pm IST  
Blogger jyothi said...

അതെ സത്യത്തില്‍ അതു തന്നെയായിരുന്നു രാമന്റെ വനവാസ്ത്തിനു പുറകിലെ സത്യം.പിന്നെയും ഒരുപാടു ഉദ്ദേശങ്ങളുണ്ടായിരുന്നുവല്ലോ? എല്ലാം വേണ്ട വിധം തന്നെ നടന്നു താനും..കഥ നന്നായി പറഞ്ഞു, ട്ടോ!

Thu Apr 24, 11:13:00 am IST  
Blogger Visala Manaskan said...

അപ്പോ മന്ഥര ഡീസന്റായിരുന്നു ല്ലേ? :)

നല്ല എഴുത്ത് സു.

ആക്ച്വലി എനിക്കീ പുരാണങ്ങള്‍ വായിക്കുമ്പോള്‍ സംശയങ്ങളോട് സംശയങ്ങളാ.

രഥത്തിന്റെ ചക്രം ഊരിപ്പോയ്യപ്പോള്‍, കൈകേയി വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്തത് കേള്‍ക്കുമ്പോള്‍ ‘എന്തെങ്കിലും കുറയുമോ?’ എന്ന് ചോദിക്കാന്‍ തോന്നും. വെരി ഈസി കാര്യം!

എനിക്ക് ഒരേ കടല്‍ സിനിമാ പേര്‍ കേള്‍ക്കുമ്പോഴൊക്കെ ഒരു മുനിയെ ഓര്‍മ്മ വരും. ആ മുനി ദാഹിച്ചപ്പോള്‍, ഒരു കടല് മൊത്തം അങ്ങട് കുടിച്ച് വറ്റിച്ചുത്രേ. ബെസ്റ്റ്!
ഒരു തോട് എന്ന് പറഞ്ഞാല്‍ പിന്നേം സഹിക്കായിരുന്നു, പക്ഷെ... കടല്ന്ന് പറഞ്ഞാ...

ആള്‍ കടമായിട്ടാണ് കുടിച്ച് വറ്റിച്ചത് എങ്കില്‍,
ഒരു ഉപ്പു സോഡ, ഒരു സര്‍ബത്ത്, ഒരു മോരും വെള്ളം എന്നൊക്കെ പറയുമ്പോലെ, ആള്‍ടെ പറ്റ് ബുക്കില്‍, “അതിഭയങ്കര മുനി - 1 കടല്‍’ എന്ന് എഴുതി വച്ചിരിക്കും ല്ലേ?

ജെബല്‍ അലിയിലെ കടല്‍ കാണുമ്പോള്‍ എനിക്കും കൊതിയായിട്ടു വയ്യ. ഒന്ന് കുടിച്ച് വറ്റിക്കാന്‍!

Tue Apr 29, 07:59:00 pm IST  
Blogger സു | Su said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. :)

Fri May 02, 09:55:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home