Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 01, 2008

ഇതെന്താണെന്ന് അറിയാമോ?


ഇത് അതു തന്നെയല്ലേ? ഇത് അതു തന്നെ. ഇതെനിക്കറിയാം. ഇതു ഞാന്‍ കണ്ടിട്ടുണ്ട്. എന്നൊക്കെ നിങ്ങള്‍ പറയും എന്നെനിക്ക് അറിയാം. ഒരുപക്ഷെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതെന്താണെന്ന് കണ്ടയുടനെ തിരിച്ചറിയാന്‍ കഴിയും. ഇതെന്താണെന്ന് പറഞ്ഞാല്‍ യാതൊരു സമ്മാനവും കിട്ടില്ല. എന്നാലും നിങ്ങളൊന്ന് പറഞ്ഞുനോക്കൂ ഇതെന്താണെന്ന്. എനിക്കറിയാവുന്നതുപോലെ നിങ്ങള്‍ക്കും അറിയുമോന്ന് എനിക്കും അറിയണമല്ലോ. വേണ്ടേ?
ഇനി അറിയില്ലെങ്കില്‍,‍ കാത്തിരിക്കുക. ഉടന്‍ വരും.

വന്നു.
ഇത് അതുതന്നെ. ഏത്? ചന്തു പറഞ്ഞത്. ബാക്കിയുള്ളവർ ഏറ്റു പറഞ്ഞത്. നിശാഗന്ധി, സർപ്പഗന്ധി(ഇങ്ങനെയൊരു പേരുണ്ടോന്ന് എനിക്കറിയില്ല. എനിക്ക് തോന്നിയതാവും), അനന്തശയനം, ഇലമുളച്ചി.



ഇതിന്റെ ഇലയിൽ നിന്നാണ് മൊട്ട് വരുന്നത്. ഇലയാണ് ചെടിയുണ്ടാവാൻ നടേണ്ടതും.



ഇപ്രാവശ്യം ഒരുമിച്ച് നാലു പൂവുണ്ടായി. നല്ലൊരു മണമുണ്ട് ഇതിന്. പൂവായിക്കഴിഞ്ഞാൽ. വീട്ടിലെ ടെറസ്സിൽ കണ്ടിട്ട് അമ്മയാണ് പറഞ്ഞത്. മഴക്കാലം ആയതുകൊണ്ട് ടെറസ്സ് പൂന്തോട്ടത്തിലേക്ക് അധികം പോവാറില്ല. ഇതു കാണാതെ പോയേനെ. എന്തോ ഭാഗ്യത്തിന് കണ്ടു.
പിറ്റേന്നേയ്ക്ക് വാടിപ്പോവും. കുറച്ചുനേരമേ നിൽക്കൂ. എന്നും ഉണ്ടാവുമോന്ന് അറിയില്ല. വല്ലപ്പോഴുമേ ഉണ്ടാവൂ.


കണ്ടപ്പോൾ എടുത്ത് താഴെക്കൊണ്ടുവന്നു. ഫോട്ടോ എടുക്കണമെങ്കിൽ മുകളിൽ ആര് ഒറ്റയ്ക്ക് ഇരിക്കും. ആ ചട്ടിയിലാണെങ്കിൽ വേറെ ഒരു നൂറു ചെടിയുണ്ട്. റോസിനാണെങ്കിൽ രണ്ട് മൊട്ട്. വേറൊരു ചുവന്ന പൂവ്. പിന്നെ ഒരു കോളാമ്പിപ്പൂവിന്റെ ചെടി, തുളസി. അമ്മ, പൂച്ചട്ടി തികയാതെ വന്നപ്പോൾ, ഒക്കെക്കൂടെ ഒരുമിച്ചിട്ടതാണ്.



ഇതിന്റെ ഉള്ള് ഇങ്ങനെ ഇരിക്കും.


ഒരു പൂ വിരിയുന്ന സുഖമറിഞ്ഞൂ...


ഇതൊക്കെ ഞാന്‍ എന്റെ അനിയത്തിക്കുട്ടിയുടെ അഥവാ കസിന്റെ Sony DSC -W35 ക്യാമറയില്‍ എടുത്തതാണ്. അവളെനിക്ക് ക്യാം ഓണ്‍ ചെയ്യാനും ക്ലിക്കാനും മാത്രമേ പറഞ്ഞുതന്നിരുന്നുള്ളൂ. ക്യാമറ കേടുവരുത്തേണ്ടെന്ന് വിചാരിച്ച് കൂടുതല്‍ സെറ്റിംഗ്സിലേക്കൊന്നും പോയില്ല. നല്ല ഏതെങ്കിലും ഫോട്ടോഗ്രാഫര്‍ എടുത്തിരുന്നെങ്കില്‍ ചിത്രങ്ങള്‍ അടിപൊളിയായേനെ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. അല്ലേ?

Labels: , ,

19 Comments:

Blogger CHANTHU said...

ഇതെന്താണെന്നു ചോദിച്ചാലതറിയില്ലാന്നു പറയാനറിയില്ലാന്നറിയാം
(വിരിയാന്‍ വെമ്പുന്ന നിശാഗന്ധി, (അനന്തശയനം എന്നു ഞങ്ങള്‍ പറയും) - ല്ലെ ?

Tue Jul 01, 09:45:00 am IST  
Blogger ശ്രീ said...

ദെന്താദ്?

എനിയ്ക്കു മനസ്സിലായില്ല. :(

Tue Jul 01, 11:26:00 am IST  
Blogger പ്രിയ said...

നിശാഗന്ധിപൂമൊട്ട് :)
ന്റെ വീട്ടിലുണ്ടാര്‍ന്നു.

Tue Jul 01, 12:08:00 pm IST  
Blogger Mithun said...

ഒരു പിടിയും ഇല്ലലോ...

Tue Jul 01, 12:12:00 pm IST  
Blogger സുല്‍ |Sul said...

ഇതെന്താണെന്നു ചോദിച്ചാല-
തെന്താണെന്നെനിക്കറിയാം.
ഒരിക്കല്‍ക്കൂടി ചോദിച്ചലൊ-
ട്ടറിയില്ല താനും.

-സുല്‍

Tue Jul 01, 02:27:00 pm IST  
Blogger നന്ദു said...

ചന്തുവും പ്രിയയും പറഞ്ഞത് ഞാനേറ്റു പറയുന്നു.. നിശാഗന്ധിമൊട്ട്!.

Tue Jul 01, 03:03:00 pm IST  
Blogger കാവലാന്‍ said...

അയ്യേ ആര്ക്കും ഇപ്പൊ ഇതറിയില്യേ കഷ്ടം!

ഇതല്ലേ നമ്മടെ മ്മടെ ഫീമ സേനന്‍ പണ്ട് പാഞ്ചാലിക്ക് കൊണ്ടു കൊട്ത്ത പൂവ്വ്,കല്യാണസൗഗന്ധികം.
ഞങ്ങടെ നാട്ടിലൊക്കെ വേലീമെ നെറയും ഇതു തന്ന്യാന്നേയ്.

Tue Jul 01, 04:46:00 pm IST  
Blogger ബഷീർ said...

ഇതോ .. ഇതല്ലേ.. അത്‌..
ഇത്‌ വെറും സൂ...

Tue Jul 01, 05:31:00 pm IST  
Blogger ബഷീർ said...

to know

Tue Jul 01, 05:32:00 pm IST  
Blogger Vempally|വെമ്പള്ളി said...

സൂവെ, നിശാഗന്ധി തന്നെയല്ലെ?

Tue Jul 01, 08:11:00 pm IST  
Blogger ഏറനാടന്‍ said...

ഇത് ഞാനെങ്ങനെ മറക്കും! എന്റെ ജീവിതത്തില്‍ ഒരല്‍‌പകാലം സുഗന്ധപൂരിതമായ രാവുകള്‍ സമ്മാനിച്ച നിശാഗന്ധിപ്പൂക്കളെ, മൊട്ടുകളെ ഞാന്‍ മരണം വരെ മറക്കില്ല.

Tue Jul 01, 11:14:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

നിശാഗന്ധി നീയെത്ര ധന്യ...

നിഴല്‍ പാമ്പുകള്‍ കണ്ണുകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍ തന്‍ കണ്ണൂ നീരില്‍..

മറന്നു ബാക്കി..:(

Wed Jul 02, 11:49:00 am IST  
Blogger സു | Su said...

ചന്തു :) എന്നാലും എന്നോടിച്ചതി വേണ്ടായിരുന്നു.

ശ്രീ :)

പ്രിയ :)

മിഥുൻ :)

സുൽ :)

നന്ദുവേട്ടാ :)

കാവലാൻ :) അതിതാണോ?

ഏറനാടൻ :)

ബഷീർ :)

ഇട്ടിമാളു :)

വെമ്പള്ളി :) അതെ. നിശാഗന്ധി തന്നെ.

ചിത്രം കാണാനെത്തിയ എല്ലാവർക്കും നന്ദി.

Wed Jul 02, 11:59:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...
അതെന്തായിരുന്നു എന്ന് ഒന്ന് വന്നു കണ്ട് കണ്‍‌ഫേം ചെയ്യാന്‍ പിന്നേം വന്നതാ. വരവ് വെറുതെയായില്ല. നല്ല ഭംഗിയുള്ള പൂക്കള്‍.

:)

Wed Jul 02, 12:35:00 pm IST  
Blogger ഒറ്റയാന്‍ said...

ആ അമ്മയ്ക്കു നന്ദി.
ഇതു കാണാതെ പോയിരുന്നെങ്കില്‍ !!

Wed Jul 02, 04:03:00 pm IST  
Blogger പ്രിയ said...

:) ഇതൊരു കടംകഥ മാത്രയിരിക്കൊന്നോര്‍ത്തു. ഇപ്പഴല്ലേ മനസിലായേ ഉത്തരവും കൂടെ കൊണ്ടു വന്നു തരും ന്നു. സന്തോഷായി.അമ്മക്ക് നന്ദി. സുവേച്ചിക്കും.

( ഇലമുളച്ചി ഇതാണോ സുവേച്ചി? അത് പാടവരമ്പത്ത് ഒക്കെ നില്‍ക്കണ ഒരു തരം ചെടിയല്ലേ. തടിച്ച വട്ട ഇലയുള്ള. ഇല പറിച്ചു പുസ്തകത്തില്‍ വച്ചാല്പ്പോലും മുളക്കും .
കാവലാന്‍ പറഞ്ഞ കല്യാണസൗഗന്ധികവും ഞങ്ങടെ നാട്ടില്‍ വേറെയാ. വെള്ളപ്പൂവ് ഒക്കെ തന്നെ. നല്ല മണവും ഉണ്ട് എങ്കിലും ഇത്രക്കും ഭംഗിയില്ല. ഇതിനെയാണ് ഭീമസേനന്‍ പറിക്കാന്‍ പോയതെന്കില് ശരിക്കും അത് അര്‍ഹിക്കുന്നത് തന്നെ. )

Thu Jul 03, 01:01:00 pm IST  
Blogger സു | Su said...

ശ്രീ :)

ഒറ്റയാൻ :)

പ്രിയ :) ഇലമുളച്ചി എന്നു പറയുന്നത് ഇതല്ല. ഇലയിൽ നിന്നു മുളയ്ക്കുന്നതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നേ ഉള്ളൂ.

Fri Jul 04, 10:21:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂവിനും അമ്മയ്ക്കും മൊട്ടിനും പൂവിനും പൂവിനെ വിടര്‍ത്തിയ മണ്ണിനും വെള്ളത്തിനും തേജസ്സിനും കാറ്റിനും കാലത്തിനും ഒക്കെ നന്ദി നന്ദി നന്ദി!

“പുണ്യദര്‍ശനം- അനന്തശയനം“

(പോസ്റ്റിന്റെ പേരുമാറ്റുന്നുണ്ടാവുമോ? :))



അനന്തശയനം എന്നും നിശാഗന്ധി എന്നും ഇതിനെ വിളിയ്ക്കാറുണ്ടെന്നറിയാം. സര്‍പ്പഗന്ധി വേറേയാണു്. ഗ്രാമ്പൂ വിനെ ഓര്‍മ്മിപ്പിക്കുന്ന ആകൃതിയാണ് അതിന്റെ പൂവിന്.ഇലയ്ക്ക് നന്ദ്യാര്‍വട്ടത്തിന്റെ ഇലയുടെയത്ര ഏകദേശം വലിപ്പം, പക്ഷേ കട്ടി കുറച്ചുകൂടും... എന്നൊക്കെയാണ് എന്റെ കുട്ടിക്കാലത്തെ നിരീക്ഷണം

Sat Jul 05, 10:32:00 pm IST  
Blogger സു | Su said...

ജ്യോതിര്‍മയിയ്ക്ക് നന്ദി. ഈ വഴിക്കു വന്നതിന്.

Mon Jul 07, 06:11:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home