ചെമ്പരത്തി
ചെമ്പരത്തിപ്പൂവേ ചൊല്ല്, ദേവനെ നീ കണ്ടോ എന്ന പാട്ട് കേട്ടിട്ടില്ലേ? ചെമ്പരത്തിയ്ക്ക് പ്രത്യേകമായിട്ടൊരു വളമിടലോ, ശുശ്രൂഷയോ ഒന്നും ആവശ്യമില്ലാത്തതുകൊണ്ട് മിക്ക വീട്ടിലും പൂത്തുനില്ക്കും. വെള്ളം കിട്ടിയാല്‍ മാത്രം മതി. ചാണകമോ വേറെ എന്തെങ്കിലും വളമോ ഇടുന്നതും നല്ലതു തന്നെ.
ശരിക്കും ദൂരെ നിന്നു കണ്ടാല്‍ റോസാപ്പൂ പോലെ തോന്നിക്കും.
പലവര്‍ണ്ണങ്ങളില്‍ ഒരു ചെമ്പരത്തി.
ഇനി കാണുമ്പോള്‍ ശരിക്കും തീരുമാനിക്കാം. ;))
ചെമ്പരുത്തി, അഥവാ ചെമ്പരത്തി വളരെ എളുപ്പത്തില്‍ വളരുന്നൊരു ചെടിയാണ്. പലയിടത്തും വീടിന്റെ വേലിക്കലൂടേയും, മതിലിനുപുറത്ത് തല നീട്ടിയും ചിരിച്ചുകൊണ്ടുനില്‍ക്കുന്നത് ചെമ്പരുത്തിയായിരിക്കും. താഴെയുള്ള, അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തിയാണ് അധികം കണ്ടുവരുന്നതെങ്കിലും ഇപ്പോള്‍ പല നിറത്തിലും രൂപത്തിലും ചെമ്പരത്തിവര്‍ഗ്ഗത്തില്‍പ്പെട്ട പൂവുകള്‍ കാണാം.
ചെമ്പരത്തിപ്പൂവുകൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാല്‍, പൂജയ്ക്കെടുക്കാം, എണ്ണയില്‍ ഇട്ട് കാച്ചി തലയില്‍ തേയ്ക്കാം. അല്ലാതെ വെറുതെ ഇലകളുടെ കൂടെ അരച്ചും തലയില്‍ തേയ്ക്കാം. ഇല നന്നായി അരച്ച് തലയില്‍ തേച്ച് കഴുകിക്കളഞ്ഞാല്‍ മുടി നന്നാവും. ഇല നല്ല വെയിലില്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചാലും നല്ലൊരു താളിയായി. ചെമ്പരത്തിപ്പൂകൊണ്ടൊരു ചമ്മന്തിയും ഉണ്ടാക്കാം എന്ന് കേട്ടു. ഞാന്‍ പരീക്ഷിച്ചിട്ട് പറയാം. ഓണത്തിനു പൂക്കളമിടാന്‍ ഇതൊരു ഭംഗി തന്നെ.
ചെമ്പരുത്തി, അഥവാ ചെമ്പരത്തി വളരെ എളുപ്പത്തില്‍ വളരുന്നൊരു ചെടിയാണ്. പലയിടത്തും വീടിന്റെ വേലിക്കലൂടേയും, മതിലിനുപുറത്ത് തല നീട്ടിയും ചിരിച്ചുകൊണ്ടുനില്‍ക്കുന്നത് ചെമ്പരുത്തിയായിരിക്കും. താഴെയുള്ള, അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തിയാണ് അധികം കണ്ടുവരുന്നതെങ്കിലും ഇപ്പോള്‍ പല നിറത്തിലും രൂപത്തിലും ചെമ്പരത്തിവര്‍ഗ്ഗത്തില്‍പ്പെട്ട പൂവുകള്‍ കാണാം.
ചെമ്പരത്തിപ്പൂവുകൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാല്‍, പൂജയ്ക്കെടുക്കാം, എണ്ണയില്‍ ഇട്ട് കാച്ചി തലയില്‍ തേയ്ക്കാം. അല്ലാതെ വെറുതെ ഇലകളുടെ കൂടെ അരച്ചും തലയില്‍ തേയ്ക്കാം. ഇല നന്നായി അരച്ച് തലയില്‍ തേച്ച് കഴുകിക്കളഞ്ഞാല്‍ മുടി നന്നാവും. ഇല നല്ല വെയിലില്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചാലും നല്ലൊരു താളിയായി. ചെമ്പരത്തിപ്പൂകൊണ്ടൊരു ചമ്മന്തിയും ഉണ്ടാക്കാം എന്ന് കേട്ടു. ഞാന്‍ പരീക്ഷിച്ചിട്ട് പറയാം. ഓണത്തിനു പൂക്കളമിടാന്‍ ഇതൊരു ഭംഗി തന്നെ.
ചെമ്പരത്തി, ചെടിയുണ്ടാവാന്‍ കൊമ്പ് മുറിച്ച് നട്ടാല്‍ മതി. മഴക്കാലം തുടങ്ങുമ്പോള്‍ ഇലയും കൊമ്പുമൊക്കെ വെട്ടി വേറെ നടുകയോ, ഒഴിവാക്കുകയോ ചെയ്യാം.
മുകളിലുള്ളതാണ് മൊട്ടുചെമ്പരത്തി. ഇതിനു വേറെ പേരുണ്ടോന്ന് അറിയില്ല. ഇത് ഇങ്ങനെയാണുണ്ടാവുക.
മുകളിലുള്ളതാണ് മൊട്ടുചെമ്പരത്തി. ഇതിനു വേറെ പേരുണ്ടോന്ന് അറിയില്ല. ഇത് ഇങ്ങനെയാണുണ്ടാവുക.
ഇതും പലനിറത്തില്‍.
ഒരു ചെമ്പരത്തിയുടെ മൊട്ട്.
ഒരു ചെമ്പരത്തിയുടെ മൊട്ട്.
എന്തായാലും നിറയെ പൂവും തന്ന് നില്ക്കും ചെമ്പരത്തികള്‍. ചിത്രത്തിലെ എല്ലാ പൂക്കളും വീട്ടിലേത്. അച്ഛന്റേം അമ്മേടേം തോട്ടത്തില്‍. തോട്ടം എന്നുവെച്ചാല്‍ ഒന്നുമില്ല;) കുറേ പറമ്പിലും, കുറേ ടെറസ്സില്‍ പൂച്ചട്ടിയിലും.
ചെമ്പരത്തിയെക്കുറിച്ച് കൂടുതല്‍ അറിയാനും, ചിത്രങ്ങള്‍ കാണാനും ഇംഗ്ലീഷിലും, മലയാളത്തിലും വിക്കിപീഡിയയില്‍.
Labels: പൂക്കള്‍ ചെമ്പരുത്തി.
22 Comments:
എല്ലാരും കൂടെ നോസ്റ്റാല്ജിക് ആക്കിക്കൊല്ലും :( ആഷാഡതിന്റെ ദശപുഷ്പം, അപ്പുന്റെ കുഞ്ഞിപ്പൂക്കള്, ദോ ഇപ്പൊ സുവേച്ചിടെ ചെമ്പരത്തിപ്പൂക്കളും.
ചുവന്ന ചെമ്പരത്തിയും കട്ടചെമ്പരത്തിയും മുളക്ചെമ്പരത്തിയും നൂല്ചെമ്പരത്തിയും മാത്രം കണ്ടിരുന്ന ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വീട്ടില്‍ 18 തരം ചെമ്പരത്തി ഉണ്ടായിരുന്നു. മിക്കവാറും കന്യാസ്ത്രിമടത്തീന്നും ഹോസ്റ്റലീന്നും അടിച്ച് മാറ്റി കൊണ്ടോന്നതാ :|
chemparuthi3.jpg മുളകുചെമ്പരത്തി എന്ന് നാട്ടില്‍ പറയുന്നേ.
chemparuthi1.jpg (ലാസ്റ്റ്, റോസ്) ഒരേ ചെടിയില്‍ തന്നെ പല കൊമ്പില്‍ വെള്ളപ്പൂക്കളും റോസ്പ്പൂക്കളും ഉണ്ടാകും.കണ്ടിട്ടുണ്ടോ ആരേലും? അതൊരു അതിശയം ആയിരുന്നു (ഇപ്പോഴും)
;;) പപ്പടചെമ്പരത്തിയും നീലചെമ്പരത്തിയും ആണെന്ന് തോന്നുന്നു അപൂര്‍വ്വം (മൂവാറ്റുപുഴ നിര്‍മല കോളേജ് ഹോസ്റ്റലില്‍ ഇപ്പോഴും ഉണ്ടാകും :D ചൂണ്ടാന്‍ നമുക്ക് ആളെ വിടാം )
സുവേച്ചി നന്ദി :)
സൂചേച്ചീ,
നല്ല പോസ്റ്റ്, ചെറുപ്പത്തില്‍ കഞ്ഞീം കറീം വച്ചു കളിച്ചു തുടങ്ങിയ സമയം മുതലേ അറിയാന്‍ തുടങ്ങിയതല്ല്ലേ ചെമ്പരത്തിയെ? പടങ്ങള്‍ നന്നായി..
ഓടോ: പിന്നെ എന്തോ ‘സൂ‘ എന്നു വിളിക്കാന്‍ എപ്പോഴും ഒരു മടിയാ, കാരണം എന്റെ കുറെ തരുണീമണി കൂട്ടുകാരാ, അവരും ഇടക്കീ വാക്കുപയോഗിക്കുന്നുണ്ടത്രെ!
ഈ വേഡ് വെരിഫിക്കേഷന് വേണമെന്നു നിര്‍ബന്ധാണോ? എനിക്കിതു കാണണതേ കലിപ്പാ!
കഷ്ടംണ്ട് ട്ടോ! ഞാന്‍ ആദ്യത്തെ കമന്റിനു വേണ്ടീ ടൈപ്പ് ചെയ്ത് വേഡ് വെരിഫിക്കേഷന് തപ്പി വന്നപ്പോഴേക്കും ദേ പ്രിയപ്പെട്ട പ്രിയ ഗോളടിച്ചു...
ഞാന്‍ സമ്മതിക്കില്യാ.. സൂ ചേച്ചീ, ഒരു ഓഫ് സൈഡ് വിളിക്കൂന്നേ പ്ലീസ്, നാരങ്ങാമിട്ടായി മേടിച്ചുതരാം...
ങ്യാഹാഹാ
പക്ഷെ നിസ് ഏതായാലും താമസിച്ചു പോയാര്ന്നു. ഞാന്‍ ഇതു വായിച്ചു ഒരരമണിക്കൂര്‍ "യാദൈം യാദൈം..." പാടിയിരുന്നതിനു ശേഷാ ഈ കമന്റ് ഇട്ടേ (തേങ്ങ ഉടച്ചത് ;) അതല്ലേ ബ്ലോഗ് സ്റ്റൈല്‍ ) സൊ നോ ഓഫ് സൈഡ് :p
അരമണിക്കൂറെന്ന് ചുമ്മാ പറഞ്ഞതാ. ഒരെഫ്ഫെക്ടിനു, ഒരു പത്തു മിനിട്ട് ;)
സുവേച്ചി , പറ്റില്ലാട്ടോ, ഞാന്‍ പപ്പടചെമ്പരത്തി കമ്പ് കൊണ്ടു തരാം
മുളകു ചെമ്പരത്തിക്ക് നമ്മുടെ നാട്ടില്‍ പറങ്കിച്ചെമ്പരത്തി എന്നു പറയും:).ഇത്ര വിധം ചെമ്പരത്തികളുണ്ട് അല്ലേ:)
സൂവെ കുറെ തരം ചെമ്പരത്തികളുണ്ടല്ലൊ കസ്റ്റഡിയില്‍! പണ്ട് കുറെ ചെമ്പരത്തികള്‍ വളര്‍ത്തിയിരുന്നു വീട്ടില്‍.
പിന്നെ ചെറുതായി ക്ലിക്ക് ബട്ടണില്‍ ഞെക്കി ഫോക്കസ് ശരിയാക്കിയിട്ട് ഞെക്കണെ അല്ലെങ്കില്‍ സബ്ജക്റ്റ് ഫോക്കസ് ആവില്ല
എനിക്കീ ലോകത്തിലേറെ അടുപ്പം തോന്നുന്നതാണീ ചെമ്പരത്തി. എന്നോടൊപ്പം ഇരുപതിലധികം ഉണ്ട്. നല്ല ഫോട്ടോസ്. സ്നഹത്തോടെ അഭിനന്ദനം.
ആ വളഞ്ഞൊടിഞ്ഞ് ഇരിയ്ക്കുന്ന ചെമ്പരത്തി മാത്രം കണ്ടിട്ടില്ല.
:)
su, thanks a lot for this post. :)
പ്രിയ :) പതിനെട്ട് തരവും കിട്ടിയിരുന്നെങ്കില്‍!
നിസ് :)
പ്രമോദ് :) ഇനിയും ഉണ്ട്. വീട്ടില്‍ ഇല്ലാതെ പോയി.
വെമ്പള്ളി :)
ചന്തു :) ആ ഇരുപതെണ്ണം കാണണമെന്നുണ്ട്. എന്നിട്ടുവേണം അതിന്റെയൊക്കെ കൊമ്പ് ചോദിക്കാന്‍ ;)
ശ്രീ :) ഞാന്‍ ഇങ്ങനെയാണ് കണ്ടത്. ഇനി കണ്ടിട്ട് പറഞ്ഞുതരാം. അങ്ങനെതന്നെയാണോന്ന് നോക്കട്ടെ.
ശാലിനീ :)
ഇത്ര അധികം ചെമ്പരതി വീട്ടില്‍ ഉണ്ട് എന്നതു നല്ല കാര്യം തന്നെ..ഞാന്‍ വരുന്നുണ്ട്..ഒരു രണ്ടെണ്ണം എങ്കിലും അടിച്ചു മാറ്റണം..( ചൊട്ടയിലെ ശീലം.... മാറ്റാന്‍ പറ്റില്ലാല്ലോ )
ആദ്യൊക്കെ എപ്പഴും എനിയ്ക്ക് തലേ വെയ്ക്കാന്‍ ഇതാരുന്നു കിട്ടീരുന്നത്.ഹ്ഹും, ഇപ്പൊ ഇല്ലാ
അപ്പൂന്റെ ബ്ലോഗീക്കേറി ന്നടക്കണ കണ്ടപ്പ്ഴേ ഞാനീ പോസ്റ്റ് പ്രതീക്ഷിച്ചതാ. എന്നാ പിന്നെ കൊതിപ്പിച്ചങ്ങ് കൊല്ല്.
ന്നാലും ചെമ്പരത്തീ നല്ല്ല ഭംഗ്യായി
Today's kalipp : ghdslcwu
കാന്താരിക്കുട്ടി :) വരണം. സ്വാഗതം.
പ്രിയ ഉണ്ണികൃഷ്ണന് :) “അപ്പൂന്റെ ബ്ലോഗീക്കേറി ന്നടക്കണ കണ്ടപ്പ്ഴേ ഞാനീ പോസ്റ്റ് പ്രതീക്ഷിച്ചതാ.”
എന്ന വാചകത്തിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല.
നന്ദിയുണ്ട്...ഈ കാഴ്ചയൊരുക്കിയതിന്...
ആറാമത്തെ ചിത്രത്തിലെ ആ സുന്ദരിപ്പൂവിനെ ഏറെ ഇഷ്ടമായി...
സസ്നേഹം,
ശിവ.
ചെമ്പരത്തിപുരാണം നന്നായിട്ടുണ്ട്, പടങ്ങളും. ഇതില്‍ ചെവിയില്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന പൂവ് എതാ?
ഹാവു ചെവി വയ്ക്കാന്‍ ഒരു ചെമ്പരത്തി പൂവായി
സുവേച്ചി,
വായിച്ചു തുടങ്ങിയപ്പോൾ ഇത്രയധികം ചെമ്പരുത്തിപ്പൂക്കളുണ്ടാവും എന്നു കരുതിയില്ല. നന്ദി ഈ പോസ്റ്റിന്
ശിവ :)
വാല്മീകി :) ഏതുവേണേലും ആവാം.
അനൂപേ :) അത്രയ്ക്കൊക്കെ ആയോ?
അപ്പു :) നന്ദി.
ശൊ കൊതിയാവുന്നു, എത്ര തരം ചെമ്പരത്തിപ്പൂക്കളാണ് സൂന്റെ വീട്ടില്‍. എനിക്കൊത്തിരി ഇഷ്ടമാണ് ചെമ്പരത്തിപ്പൂക്കള്‍. ഇനിയും ബാക്കിയുള്ള തരങ്ങളും നട്ടുപിടിപ്പിക്കാന്‍ ആശംസകള്‍.
ചെമ്പരത്തിപ്പൂകൊണ്ട് അച്ചാര്‍ ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്. :-)
സൂയേച്ചീ :)
സൂപ്പര്‍ ചെമ്പരത്തി കളക്ഷനാണല്ലോ സൂവിന്റെ വീട്ടില്‍!
ബിന്ദൂ :) ഇനിയും ഉണ്ട്.
തുളസീ :)
ദേവൻ :) ഇനിയും മൂന്നാലു തരം കൂടെ ഉണ്ട്. പൂവ് ഇല്ലായിരുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home