Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, July 13, 2008

മനസ്സില്‍‍ നിന്ന്

1. ഭാണ്ഡം

ഓര്‍മ്മയ്ക്കും മറവിയ്ക്കുമൊരു ഭാണ്ഡം.
മാറി മാറി നിറച്ച്
ഏതില്‍ നിറയ്ക്കണമെന്നറിയാതെ
ബാക്കിയായത് ജീവിതം.

2. കൂട്ട്

ചിലപ്പോള്‍, പൂവിതള്‍ പോലെ.
സ്നേഹം തോന്നും.
ചിലപ്പോള്‍ പാറക്കല്ലുപോലെ.
കാഠിന്യം കണ്ട് അമ്പരക്കും.
അട്ടഹസിച്ചും, പുഞ്ചിരിച്ചും,
കരഞ്ഞും, തേങ്ങിയും,
സഹിച്ചും, സാഹസം കാട്ടിയും,
ഭാവങ്ങള്‍ മാറ്റിമാറ്റി.
ആര്‍ക്കെങ്കിലും കൊടുത്താലോന്ന് തോന്നും.
ചിലപ്പോള്‍ ചേര്‍ത്തുവെച്ച് സ്നേഹിക്കുമായിരിക്കും.
ഞെരിച്ചുകളഞ്ഞാലോന്ന് ഓര്‍ത്ത്
ഭയപ്പാടോടെ പിന്തിരിയും.
അതിനോട് ദേഷ്യമായാലും
സൌഹൃദമായാലും
അതില്ലാതെ പറ്റില്ല.
എന്തൊക്കെയായാലും മനസ്സ് ഇല്ലാതെ
ജീവിക്കാന്‍ കഴിയില്ല.
അതൊരു കൂട്ടാണ്.

3. ആളൊരു സുയ്പ്പാണ്.

വിളിച്ചാലും വരില്ല പലപ്പോഴും‍.
വന്നു ശല്യം ചെയ്യും ചിലപ്പോള്‍.
ചിന്തിച്ചോ ചിന്തിച്ചോന്ന് പറഞ്ഞ്,
മാറിനില്‍ക്കും.
കൂട്ടിനുവന്ന് കുറേ സ്വപ്നങ്ങള്‍ മുന്നിലേക്കിടും.
പലപ്പോഴും സ്വപ്നങ്ങള്‍ മുറിച്ചോടിപ്പോവും.
ഒടുവിലെന്നെങ്കിലും,
ഇനിയൊന്നും കാത്തിരിക്കാനും കാണാനും
ബാക്കിയില്ലെന്നോര്‍മ്മിപ്പിച്ച്,
സ്ഥിരമായി കൂട്ടുകൂടിക്കളയും.
ചിലപ്പോഴെങ്കിലും,
ചിലര്‍ക്കെങ്കിലും
നിദ്ര
ആളൊരു *സുയ്പ്പാണ്.

*സുയ്പ്പ് = കുഴപ്പം പിടിച്ചത്, വലയ്ക്കുന്നത്.

Labels:

15 Comments:

Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ സുയ്പ്പാക്കല്‍ ക്ഷ പിടീച്ചു

Sun Jul 13, 10:59:00 pm IST  
Blogger ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ സുയ്പ്പു നന്നായി,. അവസാനമല്ലെ മനസ്സിലായതു നിദ്രയെ പറ്റിയാ ഈ പറയുന്നതൊക്കെ എന്നു..

Mon Jul 14, 08:12:00 am IST  
Blogger Unknown said...

സൂചേച്ചീ, നല്ല കവിതകള്‍...

എനിക്കിഷ്ടായിട്ടോ.....

Mon Jul 14, 09:00:00 am IST  
Blogger കരീം മാഷ്‌ said...

സുയ്പ്പൊക്കെ ത്തന്നെ
പക്ഷെ അപൂര്‌വ്വം ചിലപ്പോള്‍
സൂപ്പാകും
നല്ല ഔഷധഗുണമുള്ള സൂപ്പ് !

Mon Jul 14, 09:26:00 am IST  
Blogger Rare Rose said...

മനസ്സില്‍ നിന്നുള്ള ഈ വരികളെല്ലാം ഇഷ്ടായി....
ഓര്‍മ്മക്കും മറവിക്കുമിടയിലെ ജീവിതത്തെക്കുറിച്ചുള്ള ചെറു വരികള്‍ ഒരുപാടിഷ്ടപ്പെട്ടു...:)

Mon Jul 14, 11:59:00 am IST  
Blogger ശ്രീ said...

സുയ്‌പ്പ് എന്ന വാക്ക് ആദ്യമായാ കേള്‍ക്കുന്നത്.

Mon Jul 14, 01:03:00 pm IST  
Blogger Sharu (Ansha Muneer) said...

ആ സുയ്പ്പാണെനിക്കിഷ്ടമായത് :)

Mon Jul 14, 01:07:00 pm IST  
Blogger മുസാഫിര്‍ said...

ഓര്‍മ്മകളുടെ ഭാണ്ട്മാണ് എനിക്ക് ഇഷ്ടമായത്.

Mon Jul 14, 04:37:00 pm IST  
Blogger Pramod.KM said...

സുയിപ്പ്:)

Mon Jul 14, 07:17:00 pm IST  
Anonymous Anonymous said...

:)

Mon Jul 14, 07:42:00 pm IST  
Blogger സു | Su said...

പ്രിയ ഉണ്ണികൃഷ്ണന്‍ :)

കാന്താരിക്കുട്ടി :)

നിഷാദ് :)

കരീം മാഷ് :) അതാവും.

ഷാരു :)

റെയര്‍ റോസ് :)

ശ്രീ :) അങ്ങനെയൊരു വാക്കുണ്ട്.

മുസാഫിര്‍ :)

നവന്‍ :)

പ്രമോദ് :)

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Tue Jul 15, 06:17:00 am IST  
Blogger Joker said...

സൂ,

രാമായണമാസമായില്ലേ...എന്താ രാമയണത്തെ പറ്റി ഒരു പോസ്റ്റിടാത്തതെന്ത്.രാമനെയും ലക്ഷമണനെയും പറ്റിയുള്ള ഒരു പോസ്റ്റിനായ് കാത്തിരിക്കുന്നു.

Thu Jul 17, 12:21:00 pm IST  
Blogger തോന്നലുകള്‍...? said...

Su chechi,

Malayalathil comment idunnathengane ennu parannu tharaamo?? Parannu tharaand enne suyippakkalle...

Thu Jul 17, 05:44:00 pm IST  
Blogger സു | Su said...

തോന്നലുകൾ, ഈ ലിങ്കിൽ പോയാൽ എല്ലാം മനസ്സിലാക്കാം.
http://howtostartamalayalamblog.blogspot.com/2006/07/blog-post.html

Thu Jul 17, 10:19:00 pm IST  
Blogger തോന്നലുകള്‍...? said...

സു ചെചി, നന്ദി....need to practice it... :) that site is awesome... :) Thanks a lot...

Fri Jul 18, 08:38:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home