നിറപ്പാട്ട്
കുഞ്ഞിപ്പല്ലിനു വെള്ളനിറം,
മുല്ലപ്പൂവിനു വെള്ളനിറം.
ഒറ്റക്കാലിൽ തപസ്സു ചെയ്യും,
കൊറ്റിക്കുമുണ്ടേ വെള്ളനിറം.
ആകാശത്തിനു നീലനിറം,
മഴക്കാറുവന്നാൽ മാറും നിറം.
കാക്കപ്പൂവിനു നീലനിറം,
കാക്കയ്ക്കു പക്ഷേ കറുപ്പുനിറം.
മുക്കുറ്റിപ്പൂവിനും, കൊന്നപ്പൂവിനും,
പൊൻചെമ്പകപ്പൂവിനും മഞ്ഞനിറം.
ഇലകൾക്കുണ്ടേ പച്ചനിറം,
തത്തമ്മയ്ക്കുമുണ്ടേ പച്ചനിറം.
മൈലാഞ്ചിയ്ക്കു പച്ചനിറം,
കൈയിലണിഞ്ഞാൽ ചോപ്പുനിറം.
ചെമ്പരത്തിയ്ക്കുണ്ടേ ചോപ്പുനിറം,
തെച്ചിപ്പൂവിനും ചുവപ്പുനിറം.
മഴവില്ലിനുണ്ടേ ഏഴുനിറം,
പൂന്തോട്ടത്തിലോ നൂറുനിറം.
തിരക്കിൽ തലപുകഞ്ഞപ്പോ ഞാൻ വിചാരിച്ചു, ഇനി ചിന്തിച്ചു തലപുകയ്ക്കാൻ വയ്യ, അതൊക്കെ തലയുള്ളവർ ചെയ്തോട്ടേന്ന്. അതുകൊണ്ട് കൊച്ചുകൂട്ടുകാർക്ക് കുട്ടിപ്പാട്ട്.
Labels: കുട്ടിപ്പാട്ട്, നിറം
12 Comments:
:)
എനിക്കും തല പുകക്കാന്‍ വയ്യ. അതു കൊണ്ട് ആരെങ്കിലുമൊക്കെ തല പുകച്ചു എന്തെങ്കിലു മൊക്കെ എഴുതൂൂ.. ഞാന്‍ വായിച്ചോളാം,,
കവിത കൊള്ളാം.. അലപം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.. പഴയ കവിതകളുടെ അടുത്തു എത്തിയില്ല എന്നൊരു തോന്നല്‍..സോറി ഇതു കൊച്ചു കുട്ടികള്‍കല്ലേ.. ഇതു ധാരാളം.. നന്നായി സൂൂ ചേച്ചീ
സ്വപ്നങ്ങള്‍ക്കുമുണ്ട് ഒരായിരം നിറം...
കുട്ടിപ്പാട്ട് പാച്ചുവിനായി എടുത്തു, അവസാനത്തെ പാര ഞാനുമെടുത്തു :)
നല്ല കുട്ടിക്കവിത...
അങ്ങനെ എന്തെല്ലാം നിറങ്ങള്‍ പക്ഷെ മനസ്സിന്റെ നിറം മാത്രം ആര്‍ക്കും അറിയില്ല
വിഷ്ണുമാഷേ :) വായിച്ചതിൽ നന്ദി. ഇറങ്ങിയ പുസ്തകം വാങ്ങിയില്ല. ഉടനെ വാങ്ങും.
കാന്താരിക്കുട്ടീ :)
ശിവ :) സ്വപ്നങ്ങൾക്കും നിറമുണ്ട്.
അഗ്രജൻ :) പാച്ചുവിന് ഇഷ്ടമാവുമോ? അതെന്തിനാ എടുത്തത്? അതു തൽക്കാലത്തേക്കു മാത്രമാണ്. തല ശരിയായാൽ ഞാൻ പുകയ്ക്കും. ഹി ഹി.
ഷാരൂ :)
അനൂപ് :) മനസ്സിന്റെ നിറം അറിയില്ലെന്നു പറയരുത്. മനസ്സിലാക്കുകയല്ലേ വേണ്ടത്?
വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും നന്ദി.
സൂവേച്ചീ...
കുട്ടിപ്പാട്ട് രസമായി. എന്നാലും രണ്ടു മൂന്നു വരികള്‍ ഒന്നു കൂടെ മിനുക്കിയാല്‍ കുട്ടികള്‍ക്ക് നല്ല ഈണത്തില്‍ പാടാന്‍ പറ്റുമെന്ന് തോന്നുന്നു.
:)
നിറപ്പാട്ട് വായിക്കാന്‍ രസമുണ്ട് :-)
ശ്രീ :) ചില വരികൾക്ക് അല്പം കുഴപ്പമുണ്ട്. ഒന്നുകൂടെ ശരിയാക്കാനുണ്ട്.
ബിന്ദൂ :)
അനുദിനം നിറവും മണവും കെട്ടുപോവുന്ന ലോകത്തിനു നിറമുള്ള ഒരു കവിത തന്നതിന് സു ചേച്ചിക്ക് നന്ദി ട്ടോ...
തോന്നലുകൾ :) നിറപ്പാട്ട് വായിക്കാനെത്തിയതിൽ നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home