അവനെ വെടിവെച്ചുകൊല്ലണം
ഉദരത്തിലൊരുനാൾ തുടിപ്പറിഞ്ഞപ്പോൾ
അമ്മേ, നിൻ മനം തുടിച്ചിരുന്നോ?
ഓരോ ദിനവും പോകവേ നീയെന്നെ
ഹൃദയത്താലറിയാൻ ശ്രമിച്ചിരുന്നോ?
നാളുകൾ കഴിഞ്ഞു ഞാൻ കരഞ്ഞുജനിച്ചപ്പോൾ
നീയെന്നെ വാരിപ്പുണർന്നിരുന്നോ?
കാൽവളരുന്നതും കൈ വളരുന്നതും
നോക്കി നീ കാലം കഴിച്ചിരുന്നോ?
മാറാദാരിദ്ര്യമെന്നും സഹിച്ചു നീ
വാത്സല്യമാമം തന്നിരുന്നോ?
എന്തിനായിരുന്നമ്മേ...
എന്തിനായിരുന്നമ്മേ, എല്ലാം വിഫലമായ്
പാഴ്ജന്മമായ് ഞാനൊടുങ്ങിയല്ലോ.
പിറന്നുവീണപ്പോൾ കോരിയെടുത്തൊരാ-
ക്കൈകളില്‍പ്പിടഞ്ഞു മരിച്ചുവല്ലോ.
രക്ഷിതാവെന്നൊരു പേരുള്ളവൻ തന്നെ
ശിക്ഷിച്ചു മരണത്തിലാഴ്ത്തിയല്ലോ.
എൻ കുഞ്ഞുമനസ്സിന്റെ വ്യഥകൾ എന്നമ്മേ,
നിനക്കിന്നറിയുവാൻ കഴിഞ്ഞുവെങ്കിൽ.
കൊതിക്കുന്നുവമ്മേ വീണ്ടും പിറക്കാനായ്
നന്നായി ജീവിച്ചു മരിക്കുവാനായ്.
-------------------------
പിറക്കാതിരിക്കട്ടെ ഇനിയൊരു പെൺപൂവും
രാക്ഷസന്മാരുടെ ഉദ്യാനത്തിൽ.
കഷ്ടം!
വെടിവെച്ചു കൊന്നാലും തീരുമോ,
ആ ദുഷ്ടന്റെ പാപവും ക്രൂരതയും!
Labels: രോഷം
23 Comments:
വെടിവെച്ചു കൊന്നാലും തീരുമോ,
ആ ദുഷ്ടന്റെ പാപവും ക്രൂരതയും!
എന്തു ശിക്ഷ നല്‍കിയാലും..ആ നഷ്ടം..നഷ്ടങ്ങള്‍..
മരവിച്ചുപോവുന്നു നമ്മള്‍..
ഇങ്ങനെയും..
“വെടിവെച്ചു കൊന്നാലും തീരുമോ“
സുല്ലേച്ചീ.. നമുക്കു ബോംബിട്ടു തകര്‍ക്കാം അതാ ഇപ്പോഴത്തെ ഒരു ഫാഷന്‍..!
നമ്മുടെ രാജ്യത്തെ ശിക്ഷാരീതികള്‍ക്കൊക്കെ അല്‍പം മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. തൂക്കിക്കൊല്ലലും വെടിവച്ച് കൊല്ലലും കൊലപാതകിയ്ക്ക് കൊടുക്കുന്ന സൗജന്യങ്ങളാണ്. ചെയ്ത പ്രവര്‍ത്തിയുടെ തോതനുസരിച്ച് അല്‍പം ക്രൂരമായ ശിക്ഷാവിധികളൊക്കെ ആകാവുന്നതേയുള്ളൂ.. ഉദാഹരണത്തിന്... ദേഹം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ് അല്‍പം മുളകുപൊടി തേച്ച് പിടിപ്പിച്ച് സുഖം കൊടുക്കുക. ഒറ്റയടിക്ക് ചാവാനനുവദിക്കാതെ, അല്‍പാല്‍പമായി നല്ലപോലെ സുഖം അനുഭവിപ്പിച്ച് തീര്‍ക്കുക.
കലികാലം തന്നെ.
:(
വെടിവെച്ചു കൊന്നാലും തീരില്ല മാഷെ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
വെടിവെച്ചു കൊന്നാലും തീരുമോ,
ആ ദുഷ്ടന്റെ പാപവും ക്രൂരതയും!
കുഞ്ഞു മന്‍സ്സിന്റെ വ്യഥകള്‍ പക്വതയോടെ പകര്‍ത്തിയിരിക്കുന്നു...
ഇവിടെ എല്ലാവരും രാക്ഷസന്മാരെ കുറ്റം പറയുന്നു...അവര്‍ക്കെതിരെ പ്രതികരിക്കുന്നു...ഒന്നു നിരീക്ഷിക്കൂ...ഈ രാക്ഷസന്മാര്‍ക്കൊക്കെ സഹായിയായി ചില രാക്ഷസിമാരും ഉണ്ടായിരുന്നുവെന്ന്...
ചോരക്കുഞ്ഞുങ്ങളെയൊക്കെ റോഡരികില്‍ എറിഞ്ഞിട്ട് പോകുന്ന രാക്ഷസിമാരെയും നിങ്ങള്‍ മറന്നു പോയോ?
വെടിവെച്ചു കൊന്നാലും തീരുമോ,
ആ ദുഷ്ടന്റെ പാപവും ക്രൂരതയും!
കവിതയില്‍ പ്രതിഫലിച്ചു കണ്ട സൂവിന്റെ മനോവ്യഥകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ , വരും വരായ്കളെക്കുറിച്ചു ചിന്തിക്കുന്ന ഒരു സാധാരണ മാനസിക നിലയുള്ള മനുഷ്യന് ചെയ്യാന്‍ കഴിയുമോ ഇങ്ങനെയെല്ലാം ?
ഇവനെയൊക്കെ ഒറ്റയടിയ്ക്ക് കൊല്ലരുത്
ചാനലില്‍ ഈ വാര്‍ത്ത കാണുമ്പോള്‍
എനിക്കെന്റെ മകളുടെ മുഖത്ത്
നോക്കാന്‍ കഴിഞ്ഞില്ല
വെടിവെച്ചു കൊന്നാല്‍ പോരാ. അതിലും കധിനമായി യാതനകള്‍ അനുഭവിപ്പിക്കണം.
മരണത്തിലൂടെ ഇവര്‍ ശിക്ഷിയ്ക്കപ്പെടുകയല്ല, രക്ഷപെടുകയാണ് ചെയ്യുന്നത്.
:-(
ചിലതിനൊന്നും ഉത്തരം കണ്ടെത്തുവാൻ ആവുന്നില്ല. എങ്ങിനെ ഇവർക്കൊക്കെ ഇതു ചെയ്യുവാൻ തോന്നുന്നു???
--
ഈശ്വരാ..
മരവിച്ചു പോകാതിരുന്നെങ്കില്‍
മനസ്സ്...
വളരെ നന്നായിരിക്കുന്നു
കൊല്ലരുത്. ‘ഫോര്‍ ദ പീപ്പിള്‍‘ എന്ന സിനിമയില്‍ ചെയ്യുന്നതുപോലെ കൈകള്‍ മുറിച്ച് കളഞ്ഞ് ജീവിക്കാന്‍ വിടണം ഈ സമൂഹത്തില്‍.
നമുകൊക്കെ ഛീകിത്സ യാണ്
വേണ്ടത് മനോരോഗത്തിന്.കേരളത്തില്‍
എല്ലാവര്‍ക്കും
സു ചേച്ചീ, രോഷം മുഴുവന്‍ പ്രതിഫലിച്ചിട്ടുണ്ട്... നല്ല കവിത...
ആത്മരോഷം പ്രതിഫലിക്കുന്ന വരികള്‍.
:(
ശാലിനി,
ബൈജുസുൽത്താൻ,
പ്രയാസി,
സൂര്യോദയം, അതെ. പെട്ടെന്നങ്ങ് തീർന്നുപോയാൽ ദ്രോഹം എന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ല.
ശ്രീ,
എസ് വി.,
തക്കുടു,
ശിവ, ആരേയും മറന്നില്ല. അങ്ങനെ ചെയ്യുന്നതും തെറ്റു തന്നെ.
ഫസൽ,
മുസാഫിർ, അറിയില്ല. ചിലപ്പോൾ അയാളുടെ പ്രത്യേക മാനസികനിലയിൽ ചെയ്തതാവും.
പ്രിയ ഉണ്ണികൃഷ്ണൻ,
ഗോപക്,
അപ്പു,
അഞ്ചൽക്കാരൻ,
ഹരീ,
നിലാവർ നിസ,
അജ്ഞാതൻ,
നിരക്ഷരൻ,
മറവൻ, വേണ്ടിവരും.
തോന്നലുകൾ,
ബിന്ദു,
ഹരിശ്രീ.
വായിച്ചവർക്കും പ്രതികരിച്ചവർക്കും നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home