രാധാസമേതാകൃഷ്ണാ
പെയിന്റടിച്ചേക്കാമെന്നുവെച്ചു. ആരെയെങ്കിലും പെയിന്റടിക്കുന്ന കാര്യമല്ല പറഞ്ഞത്. അങ്ങനെയൊരു സ്വഭാവം എനിക്കില്ല. ഐസുകട്ടയിൽ പെയിന്റടിക്കരുത് എന്നും ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ വേറൊരു പെയിന്റടി നടത്താമെന്നു വിചാരിച്ചു.
എന്തൊക്കെ വസ്തുക്കൾ വേണമെന്നു പറയാം ആദ്യം തന്നെ.
കറുത്ത കട്ടിയുള്ള കോട്ടൺ തുണി. - ഡിസൈൻ വരക്കാനും അല്പം, ഫ്രെയിം ചെയ്യാനോ മറ്റോ വേണ്ടിവന്നാൽ മടക്കാനും കൂടെ കരുതിയിട്ട് അളവ് നോക്കി വാങ്ങുക. തുണി, കുറച്ചുനേരം വെള്ളത്തിൽ മുക്കിവെച്ച് നനച്ചിട്ട്, ഉണക്കി ഇസ്തിരിയിട്ടെടുക്കുക.
വെള്ള കാർബൺ പേപ്പർ. നിങ്ങൾക്ക് ചിത്രം വേറെ കടലാസ്സിൽ നിന്ന്, തുണിയിലേക്ക് ട്രേസ് ചെയ്യണമെങ്കിൽ മാത്രം. നേരിട്ട് വരയ്ക്കുന്നവർക്ക് ആവശ്യമില്ല.
ബ്രഷുകൾ - ചെറിയതും, നേർത്ത വര വരയ്ക്കാൻ പറ്റുന്നതും ആയ ഒന്നോ രണ്ടോ ബ്രഷുകൾ.
പെയിന്റ് ചാലിച്ചെടുക്കാൻ ഒരു പാത്രം/ പ്ലേറ്റ്.
ഗോൾഡൻ പെയിന്റ് പൊടിയാണ് കിട്ടുക. അതു വാങ്ങുക. അതു ചാലിക്കാൻ ഉള്ള മീഡിയവും. ഗോൾഡൻ പെയിന്റിനു മറ്റു പെയിന്റ് ചാലിക്കുന്ന മീഡിയം അല്ല. പെയിന്റ് വെള്ളമായിട്ട് കിട്ടുമെങ്കിൽ അതാണു നല്ലത്. പൊടി പൊളിഞ്ഞുപോവാനൊക്കെ സാദ്ധ്യതയുണ്ട്. അങ്ങനെ ആവില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും.
വട്ടം. അതായത് ചിത്രം വരച്ച് പെയിന്റടിക്കാൻ വേണ്ടിയുള്ള ഫ്രെയിം. വലുതായാൽ നല്ലത്.
സമയം - കുറച്ച് മതി.
ഇത്രയൊക്കെയുണ്ടെങ്കിൽ ഏത് സൂവിനും ഈ ചിത്രം വരച്ച് പെയിന്റടിക്കാം. ;)
തുണിയിലേക്ക് ചിത്രം ട്രേസ് ചെയ്യുക. അല്ലെങ്കിൽ സ്വന്തമായി വരയ്ക്കുക.
പെയിന്റ് ചാലിക്കുക. ഫ്രെയിമിനുള്ളിൽ കയറ്റി പെയിന്റടിക്കുക. അത് ഉണങ്ങിയാൽ ഫ്രെയിം മാറ്റി വേറെ ഭാഗത്തിട്ട് അവിടെ പെയിന്റടിക്കുക. ചിത്രം തീരുന്നവരെ പെയിന്റടിക്കുക. പെയിന്റ് ഉണങ്ങിയാൽ ഇസ്തിരിയിടുക. കടും നീലത്തുണിയിലും നന്നാവും. ഞാൻ ആദ്യം ചെയ്തത് നീലത്തുണിയിലാണ്. വേറെ ഡിസൈൻ. അത് വെള്ളത്തിലൊക്കെയിട്ടു കഴുകിയിട്ടുണ്ട്. മേശവിരി പോലെയായിരുന്നു. നിങ്ങൾക്ക് ഫ്രെയിം ചെയ്ത് വയ്ക്കുകയും ആവാം.
കഴിഞ്ഞില്ലേ? ഇത്രയേ ഉള്ളൂ കാര്യം. ദക്ഷിണ മറക്കണ്ട.
അത്രയ്ക്ക് നന്നായിട്ടില്ല. കുറച്ച് തെറ്റൊക്കെ വന്നിട്ടുണ്ട്.
Labels: ഗോൾഡൻ പെയിന്റ്
7 Comments:
എന്തായാലും കൃഷ്ണനല്ലേ, അസ്സലായിട്ടുണ്ട്....
സംഭവം കൊള്ളാം കേട്ടൊ... ഇതിന്റെ ഒരു പ്രിന്റ് എടുത്തു നാട്ടിലേക്ക് വടാന്‍ പൊകുകയാണ് പെണ്ണുമ്പിള്ളക്ക് ഒരു പണിയാകട്ടെ
നന്നായിരിക്കുന്നു ചേച്ചീ..ഞാനും ചെയ്തിരുന്നു കുറച്ചുകാലം മുന്‍പ്.കുറെ ഫ്രെയിം ചെയ്തിട്ടുണ്ട്.ഇപ്പോള്‍,ഇതൊക്കെ ചെയ്യാന്‍ മടി തോന്നുന്നു.പക്ഷെ,ഇതു കണ്ടപ്പോള്‍ വീണ്ടും ഒന്നുകൂടി ചെയ്യാന്‍ തോന്നുന്നു.നന്ദി,ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാക്കിയതിന്.
കൊള്ളാം ഞാനുമൊന്നു ശ്രമിക്കട്ടെ
പ്രിയ :) ആദ്യകമന്റിനും നല്ലവാക്കിനും നന്ദി.
പ്രസാദ് :) അങ്ങനെ ചെയ്യൂ.
സ്മിത :) എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ചെയ്യുക. മോളേയും പഠിപ്പിക്കുക.
കുമാരൻ :)
പണ്ടെങ്ങോ ഉപേക്ഷിച്ചതാണ് ഫാബ്രിക് പെയിന്റിങ്ങ്. ദാ സു ഇപ്പോൾ എന്നെ കൊതിപ്പിച്ചു
ഈ രാധാസമേതാ കൃഷ്ണ ഒരുപാടിഷ്ടായി.
ലക്ഷ്മി :) സമയം കിട്ടുമ്പോൾ ചെയ്യൂ. ഉപേക്ഷിക്കരുത്.
Post a Comment
Subscribe to Post Comments [Atom]
<< Home