Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 27, 2008

പാവം

പുലരിയിൽ വന്നണയുന്ന സൂര്യനെക്കാണുവാൻ
പതിവായി മൺ‌കട്ട കാത്തിരുന്നു.
സൂര്യനുദിച്ചു നടന്നുതുടങ്ങുമ്പോൾ
മൺകട്ടയെന്തിനോ സന്തോഷിച്ചു.
ഒരുനാൾ, എന്നെങ്കിലുമൊരുനാളിൽ സൂര്യൻ
തന്നെയും കാണുമെന്നാശ്വസിച്ചു.
സൂര്യൻ വരുമ്പോൾ ചിരിക്കുന്ന പൂക്കളും
ചെടികളും, മൺകട്ട കണ്ടുനിന്നു.
സൂര്യനവരുമൊത്തുല്ലസിച്ചാറാടി,
ഒടുവിൽ കടലിൽ മറഞ്ഞുപോകും.
സൂര്യനോടൊപ്പം ചിരിച്ചുമിണ്ടുന്നത്
നിത്യവും മൺകട്ട സ്വപ്നം കണ്ടു.
പറയാതെയറിയാതെ വന്നൊരു മഴയിൽ
പാവമാ മൺകട്ടയലിഞ്ഞുപോയി.
മഴ പോയൊളിച്ചനാൾ വീണ്ടുമെത്തീ സൂര്യൻ
മൺകട്ട കാത്തിരിപ്പില്ലെന്നാലും.

Labels:

15 Comments:

Blogger ആത്മ/പിയ said...

എന്തൊരു ഭാവന! അപാരം!

ശരിക്കും പറയുകയാണു ട്ടൊ.
സു എഴുതുന്നതോരോന്നും വളരെ അര്‍ത്ഥവര്‍ത്തായി
പലപ്പോഴും തോന്നിയിട്ടുണ്ട്.
സൂവിന് എന്തോ ഒരു ദൈവീകത ദൈവം കനിഞ്ഞരുളിയിട്ടൂണ്ട് തീര്‍ച്ച.

Sat Sept 27, 10:09:00 am IST  
Blogger siva // ശിവ said...

മണ്‍കട്ടയുടെ മോഹം ലേശം കൂടിപ്പോയില്ലേ ഒന്നൊരു സംശയം....

Sat Sept 27, 05:00:00 pm IST  
Blogger Bindhu Unny said...

പാവം മണ്‍കട്ട! കരിയിലയെ കൂട്ടുപിടിക്കാരുന്നു, സൂര്യന് പകരം. നല്ല ഭാവന :-)

Sat Sept 27, 07:45:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ചീ... വെറുതേ ആണെങ്കിലും കൊള്ളാം...

:)

Sun Sept 28, 12:51:00 am IST  
Blogger ബാജി ഓടംവേലി said...

:)

Sun Sept 28, 01:19:00 am IST  
Blogger നരിക്കുന്നൻ said...

നല്ല കവിതയെന്ന് പ്രത്യേകം പറയണോ. ഇഷ്ടപ്പെട്ടു ഈ വരികൾ. മൺകട്ടയുടെ അതിരുകടന്ന് ഈ മോഹം..വളരെ ഇഷ്ടപ്പെട്ടു.

Sun Sept 28, 03:16:00 am IST  
Blogger ഉപാസന || Upasana said...

mazha kanichchathe akramam aayippOyi chEchchi.

kuttikkavitha nannayi.
:-)
Upasana

Sun Sept 28, 03:27:00 pm IST  
Blogger simy nazareth said...

:-) ishtappettu

Sun Sept 28, 03:56:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം മണ്‍‌കട്ട ല്ലേ

Mon Sept 29, 08:55:00 am IST  
Blogger ശ്രീ said...

പാവം മണ്‍കട്ട!
:)

Mon Sept 29, 10:15:00 am IST  
Blogger സു | Su said...

ആത്മ :) സന്തോഷം. എനിക്കൊരു ദൈവീകതയുമില്ല. ഞാൻ വെറുമൊരു മനുഷ്യസ്ത്രീയാണ്.

ശിവ :) മോഹിക്കാൻ എന്തും മോഹിച്ചൂടേന്ന് പാവം വിചാരിച്ചുകാണും.

ബിന്ദു :) അങ്ങനെ മതിയായിരുന്നു.

സഹയാത്രികൻ :) അവധിയൊക്കെ തീർന്നോ?

ബാജി :)

പ്രിയ ഉണ്ണികൃഷ്ണൻ :) അതെ.

ഉപാസന :) മഴ കാണിച്ചത് അക്രമം തന്നെ.

ശ്രീ :)

സിമി :) വായിച്ചതിൽ നന്ദി.

നരിക്കുന്നൻ :) അതിരുകടന്നു. മോഹങ്ങൾ അങ്ങനെയങ്ങു അതിരുകടന്നുപോകും.


വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദിയുണ്ട്.

Mon Sept 29, 09:29:00 pm IST  
Blogger തോന്നലുകള്‍...? said...

Su chechi, sooryan mankattaye kandu kaanum tto...Mankattayk sooryante silence manassilaayilllaannaa thonnunne..:(
mazhayaanu pani pattichath...!!!

Tue Sept 30, 11:35:00 am IST  
Blogger സു | Su said...

തോന്നലുകൾ :) സൂര്യന്മാർ പൂക്കൾക്കും ചെടികൾക്കും ഉള്ളതാണ്. സൂര്യനെ മോഹിക്കുന്ന മൺകട്ടയ്ക്ക് വിവരമില്ല.

Sat Oct 18, 05:50:00 pm IST  
Blogger Unknown said...

മൺകട്ടയായിരുന്നപ്പോൾ മാത്രമാണ്‌ ദുഃഖം. താൻ മണ്ണുതന്നെയാണെന്ന ഓർമ്മയില്ലായ്മ. മണ്ണിൽ ലയിച്ചപ്പോൾ മോഹം നശിച്ചു, മോക്ഷവും നേടി. ഇനിയെവിടെ ദുഃഖം? ആനന്ദം മാത്രം.

കവിത വളരെ നന്നയിരിക്കുന്നു.

Sat Oct 18, 11:49:00 pm IST  
Blogger സു | Su said...

ടിവിഐ :) അങ്ങനെയാണെങ്കിൽ മൺകട്ടയ്ക്ക് ആനന്ദം തന്നെ.

Mon Oct 20, 10:33:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home