ബ്യൂട്ടിപാർലർ
വാക്കിന്റെ കാഠിന്യംകൊണ്ട് മുറിഞ്ഞതിന്റെ കലകളകറ്റാൻ,
നിന്ദയുടെ മൂർച്ചയേറ്റ് പോറിവരഞ്ഞത് മറയ്ക്കാൻ,
പകച്ചുനില്ക്കേണ്ടിവരുമ്പോളുള്ള കരുവാളിപ്പകറ്റാൻ,
വേദനയിൽ വാടിപ്പോയപ്പോളുള്ള ചുളിവുകളകറ്റാൻ,
നീറിനീറിപ്പുകഞ്ഞ് കറുത്തുമങ്ങിയത് തിളക്കാൻ,
അവഗണനയുടെ പുള്ളിക്കുത്തുകൾ പതിഞ്ഞത് നീക്കാൻ,
മനസ്സിനു പോകാനൊരു ബ്യൂട്ടിപാർലർ വേണം.
Labels: മനസ്സിൽ നിന്ന്
14 Comments:
സൂപ്പർ.
ഈ ബ്യൂട്ടുപാർലർ എവിടെയെങ്കിലും ഉണ്ടങ്കിൽ ഒന്നറിയിക്കണേ...
നല്ല ചിന്ത, നല്ല വരികൾ
ആശംസകൾ
ഇതും വേറിട്ടൊരു ചിന്തയാണല്ലോ...ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാന്‍ തന്നെ ഒരു കഴിവ് വേണം.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു മനസ്സ് തേടി പോകൂ....
ഇങ്ങനെ ഒരു ബ്യൂട്ടിപാര്‍ലര്‍ എവിടെലും ഉണ്ടെങ്കില്‍ എന്നോടും പറയണേ..എനിക്കും പോകണം
ബ്യൂട്ടിപാര്‍ലര്‍ ഉണ്ടാവുമൊ?
സാദ്ധ്യതയില്ല.
വേണമെങ്കില്‍ വല്ല നിറവും പൂശി മോടി പിടിപ്പിക്കാം അല്ലെങ്കില്‍ ഒരു ചട്ടയിടാം
അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നല്ലേ?
നല്ല വരികള്‍..
സു,,
കാലമെന്നു ബോര്‍ഡുവെച്ച ഒരു ബ്യൂട്ടീപാര്‍ലറുണ്ടത്രേ.
അങ്ങോട്ട് പോകേണ്ടി വരില്ല..അത് നമ്മെ തേടിയെത്തുമത്രേ..!
:)
കൌണ്‍സിലിങ്ങുകള്‍ ഉണ്ടല്ലോ.:)
ഇതു നല്ലൊരു ചിന്ത തന്നെ.
oru
ice cream parlour
mathiyille?
വല്ല ആശ്രമമോ മറ്റോ ആണോ...അതോ സ്നേഹം മാത്രം തരാന്‍ കഴിയുന്ന മനസ്സോ...
നരിക്കുന്നൻ :) ഉണ്ടെങ്കിൽ അറിയിക്കാം.
സ്മിത :)
ശിവ :) അതു മതി അല്ലേ?
കാന്താരിക്കുട്ടീ :) അതെന്തിന്? സന്തോഷമായി ഇരിക്കൂ.
അനിൽ :) അങ്ങനെ തന്നെ വേണ്ടിവന്നേക്കും.
രാമചന്ദ്രൻ :) അന്വേഷിക്കാം.
തണൽ :) കാലത്തേയും കാത്ത് ഇരിക്കണം അല്ലേ?
വേണുവേട്ടൻ :) അതാവും നല്ലത്.
ശ്രീ :)
നചികേത് :) ആശ്രമമോ? അതൊന്നുമല്ല.
കുമാരൻ :) ബ്യൂട്ടിപാർലർ വേണം.
Su chechi,
Angane oru beauty parlor kandu kittiyaal ivide idane....
തോന്നലുകൾ :)
Post a Comment
Subscribe to Post Comments [Atom]
<< Home