Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 15, 2008

അല്പം വാക്കുകൾ

1. പാവം

തന്നിലേക്കൊതുങ്ങുന്നുണ്ട്,
അരികുപറ്റി നടക്കുന്നുണ്ട്,
മുന്നിലെത്താനുള്ള മോഹമടക്കാറുണ്ട്,
വിട്ടുപോകാനുള്ള മനസ്സുമില്ല.
എന്നിട്ടും...
കൂടെയാരുമില്ലെന്ന് പറഞ്ഞ് പരിഭവിക്കുന്നവരും
പിന്നിലായിപ്പോകുന്നെന്ന് പഴിക്കുന്നവരും
അസഹ്യതയോടെ ഉരിയാടുന്നത് കേൾക്കാം.
നിഴലുകൾ പിന്തുടരുന്നുവെന്ന്!

2. ഒളിച്ചുകളി

മനസ്സിനോടൊപ്പം നടക്കുമ്പോൾ,
തന്നെ മറന്നെന്ന് കണ്ണുകൾ പരിഭവിക്കുന്നു.
കണ്ണുകളോടൊപ്പം നടക്കുമ്പോൾ,
പിടിതരാതെ മനസ്സ് ഒളിച്ചിരിക്കുന്നു.
കണ്ണും മനസ്സും ഒരുമിച്ചത് നിന്നെക്കാണാൻ മാത്രം.
നിന്റെ മനസ്സും കണ്ണും ഒളിച്ചുകളിക്കുന്നതറിയാതെ.

3. ശിക്ഷ

കത്തിയുണ്ട്,
ആപ്പിളുണ്ട്,
ഞാനുമുണ്ട്.
കത്തിയെടുത്ത് ആപ്പിളിനെ കൊല്ലുന്നതിനുപകരം
സ്വയം ചത്താൽ,
ജീവനെടുത്തതിന് ആപ്പിളിനെ കുറ്റം പറയാതെ കഴിയും.
ഒരു ശിക്ഷയിൽനിന്നെങ്കിലും അതൊഴിവാകും.
കീടനാശിനികൾ തളിച്ച് ശിക്ഷിച്ചത് പോരേ.

4. തീരില്ല

പൊറോട്ടയുണ്ട്
വട്ടത്തിൽ വട്ടത്തിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.
അലുക്ക് വേർതിരിക്കാമെന്നു വെച്ചാൽ ചൂടാറും.
ജീവിതവും അങ്ങനെത്തന്നെ.
പ്രശ്നങ്ങൾ പിണഞ്ഞ് വരിഞ്ഞ് കിടപ്പുണ്ട്.
അഴിഞ്ഞുതീരില്ല,
അതിനുമുമ്പ് ശരീരം തണുക്കും.

Labels:

9 Comments:

Blogger Unknown said...

കൊള്ളാല്ലോയിത്

Mon Dec 15, 04:38:00 pm IST  
Blogger ഹരീഷ് തൊടുപുഴ said...

സൂചേച്ചിയേ, ഇത് ഓരോന്നും വെവ്വേറെയായി പോസ്റ്റാമായിരുന്നില്ലേ...
എനിക്ക് നാലാമത്തെ ഏറെ ഇഷ്ടമായി...

Mon Dec 15, 07:10:00 pm IST  
Blogger Saha said...

ഒരു പാവമായി ഒളിച്ചുകളിച്ചാല്‍ ശിക്ഷ തീരില്ല, അല്ലേ? :)

Mon Dec 15, 11:38:00 pm IST  
Blogger ശ്രീ said...

ആപ്പിളും പൊറോട്ടയും എല്ലാം തിന്നും മുന്‍പ് ഇങ്ങനെ ഒക്കെ ആലോചിയ്ക്കാന്‍ തുടങ്ങിയാല്‍...
:(

ചിന്തകള്‍ നന്നായി

Tue Dec 16, 09:37:00 am IST  
Blogger സു | Su said...

തൂലികാജാലകം :) നന്ദി.

ഹരീഷ് :) ഒരുമിച്ചിരിക്കട്ടേന്ന് കരുതി. കുറച്ചല്ലേ ഉണ്ടാവൂ വേറെ വേറെ ആയാൽ.

സഹ :)

ശ്രീ :) ഇടയ്ക്ക് ആലോചിക്കണ്ടേ അങ്ങനെയൊക്കെ.

വായിച്ചവർക്കും മിണ്ടീട്ടുപോയവർക്കും നന്ദി.

Tue Dec 16, 08:18:00 pm IST  
Blogger idlethoughts said...

i luvd d first one''paavam''.....it speaks a lot.....

Wed Dec 17, 12:24:00 am IST  
Blogger Melethil said...

good!!!!

Wed Dec 17, 09:48:00 am IST  
Blogger സു | Su said...

idlethoughts :)

Melethil :)

നന്ദി.

Wed Dec 17, 10:30:00 am IST  
Blogger Bindhu Unny said...

നിഴലിന്റെ മനസ്സറിയുന്ന, കണ്ണും മന‍സ്സും ഒരുമിപ്പിക്കുന്ന, ആപ്പിളിനെ ശിക്ഷിക്കാതെ രക്ഷിക്കുന്ന, ജീവിതത്തെ പൊറോട്ടയോട് ഉപമിക്കുന്ന സൂവിന് ഒരു ‘ഷെയ്ക്‍ഹാന്‍ഡ്’. :-)

Fri Dec 19, 11:25:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home