വേട്ടയ്ക്കൊരുമകൻ
വനവാസകാലത്ത് പാണ്ഡവന്മാരുടെ അടുക്കൽ വ്യാസമഹർഷി ചെന്നു. സ്വർഗ്ഗത്തിൽ പോയിട്ട് ദേവേന്ദ്രനെ കാണണമെന്ന് അർജ്ജുനനോട് അദ്ദേഹം പറഞ്ഞു. അർജ്ജുനൻ ഇന്ദ്രകീലം എന്ന സ്ഥലത്തെത്തിയപ്പോൾ, ആയുധങ്ങളും കൊണ്ട് ഇവിടെ നിൽക്കാൻ പാടില്ലെന്ന് ഒരു മുനി അർജ്ജുനനോട് പറഞ്ഞു. ഒരു ക്ഷത്രിയനായതുകൊണ്ട് ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്നും, അതു ശരിയല്ലെന്നും അർജ്ജുനനും. ദേവേന്ദ്രനായിരുന്നു ആ മുനി. അദ്ദേഹം ശരിക്കുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. കൗരവന്മാരെ തോല്‍പ്പിക്കാൻ ദിവ്യാസ്ത്രങ്ങൾ വേണമെന്ന് അർജ്ജുനൻ പറഞ്ഞു. ശിവനെ ഭജിക്കാൻ, ദേവേന്ദ്രനും പറഞ്ഞു. കഠിനതപസ്സായപ്പോൾ ശിവൻ, കിരാതന്റെ (കാട്ടാളന്റെ) രൂപം ധരിച്ചു വന്നു. കൂടെ പാർവ്വതിയും. അപ്പോഴാണ് ഒരു അസുരൻ, കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ കൊല്ലാൻ വരുന്നത്. അർജ്ജുനൻ, അതിനോട് എതിരിടാൻ നോക്കുമ്പോഴാണ്, ശിവൻ അവിടെ വരുന്നത്. അങ്ങനെ അവർ രണ്ടും അമ്പെയ്തപ്പോൾ അതിനെച്ചൊല്ലി വഴക്കായി, യുദ്ധം തുടങ്ങി. ഒടുവിൽ അർജ്ജുനൻ ബോധം കെട്ടു വീണു. അർജ്ജുനനു, തന്നെ ഒരു കാട്ടാളൻ തോല്‍പ്പിച്ചതിൽ വിഷമമായി. അർജ്ജുനൻ മണ്ണുകൊണ്ട് ശിവവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ തുടങ്ങി. അർപ്പിച്ച പൂക്കളൊക്കെ ചെന്നുവീണത് കിരാതന്റെ തലയിൽ. അപ്പോൾ അർജ്ജുനനു, ശിവൻ തന്നെയാണ് കിരാതനായി വന്നതെന്നു മനസ്സിലായി. ശിവനോട് അർജ്ജുനൻ, പാശുപതാസ്ത്രം ആണ് വരമായിട്ടു ചോദിച്ചത്. ശിവൻ കൊടുക്കുകയും ചെയ്തു.
കാട്ടാളനും കാട്ടാളത്തിയും ആയ വേഷത്തിൽ (കിരാതവേഷത്തിൽ) അവതരിച്ചപ്പോൾ ശിവപാർവ്വതിക്കുണ്ടായ പുത്രനാണ് കിരാതസൂനു. കിരാതനു നായാട്ടിലായിരുന്നു കമ്പം. വേട്ടയ്ക്കൊരു മകൻ എന്നാണ് കിരാതപുത്രൻ അറിയപ്പെടുന്നത്. വേട്ടയാടി വനം മുഴുവൻ കറങ്ങിനടക്കുന്ന കിരാതസൂനുവിനെക്കൊണ്ടു പൊറുതിമുട്ടിയ മുനിമാരും, ബ്രഹ്മാവും, ഇന്ദ്രനുമൊക്കെ ശിവന്റെ അടുക്കൽ പരാതിയുമായി ചെന്നെങ്കിലും കാട്ടാളപുത്രൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ശിവൻ സമാധാനിപ്പിച്ചു. അവർ അതിൽ തൃപ്തിവരാഞ്ഞ് വിഷ്ണുവിന്റെ അടുത്ത് പോയി പരാതി പറഞ്ഞു. വിഷ്ണു കാട്ടാളവേഷത്തിൽ ഒരു ചുരികയുമായി കിരാതസൂനുവിനെ എതിർത്തു. വിഷ്ണുവാണെന്നറിഞ്ഞപ്പോൾ കിരാതസൂനു മാപ്പ് പറഞ്ഞു. വിഷ്ണുവിന്റെ കൈയിലെ പൊൻചുരിക വേണമെന്ന് പറഞ്ഞു. ചുരിക ഒരിക്കലും താഴെ വയ്ക്കില്ലെന്ന് കിരാതസൂനുവിന് സത്യം ചെയ്യേണ്ടിവന്നു. വിഷ്ണു ചുരിക കൊടുത്തു. പിന്നെ പലയിടത്തും സഞ്ചരിച്ച് പരദേവതാമൂർത്തിയായി വസിച്ചു. ഇതാണ് വേട്ടയ്ക്കൊരു മകന്റെ കഥ. പലയിടത്തും വേട്ടയ്ക്കൊരുമകനെ ആരാധിക്കുന്നുണ്ട്. കളംപാട്ടും, തേങ്ങയേറും വേട്ടയ്ക്കൊരുമകന്റെ പ്രീതിക്കായി നടത്തുന്നുണ്ട്. കളം പാട്ടിന് ഇട്ട കളമാണ് ചിത്രത്തിൽ.
കടപ്പാട് :- പുരാണകഥാമാലിക - മാലി. കിരാതസൂനു ചരിതം ആട്ടക്കഥ - കൊട്ടാരത്തിൽ ശങ്കുണ്ണി.
Labels: കിരാതസൂനു, വേട്ടയ്ക്കൊരുമകൻ
12 Comments:
:)
സു വളരെ നന്ദി അറിയിക്കട്ടെ. എന്റെ ജന്മനാടായ നിലമ്പൂരിലെ പ്രസിദ്ധമായ വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തിലെ വലിയകളം പാട്ടുല്സവം കുഞ്ഞുനാള് മുതല്‍ കണ്ട് കോവിലകം റോഡിലെ പാട്ടങ്ങാടിയിലെ യന്ത്രോഞ്ഞാലും മരണക്കിണറും വേലായുധന്സ് സര്പ്പയക്ഞവും മൃഗശാലയും ഒക്കെ ചുറ്റിനടന്നാസ്വദിച്ചിട്ടും അതിനുപിന്നിലെ ഐതിഹ്യത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ വ്യക്തമായറിയാന്‍ സാധിച്ചു.
എല്ലാ ജനുവരിയിലും 7, 8, 9 തിയ്യതികളില്‍ മുടങ്ങാതെ പാട്ടുല്സവം ഉണ്ടാവാറുണ്ട്.
സൂ അത്ഭുതം തന്നെ. ഇന്നായിരുന്നു പാഞ്ഞാളിൽ (തൃശ്ശൂറ് ജില്ല) എന്റെ സുഹൃത്തിന്റെ ഇല്ലത്ത് വേട്ടേക്കരൻ പാട്ട്. പന്തീരായിരം (പന്തീരായിരം നാളികേരം ഉടക്കൽ) നടക്കുകയായിരിക്കും ഇപ്പോൾ. നാട്ടിൽ രാത്രി ഒരുമണിയായിക്കാണില്ലെ. നാളെ വേളിയാണ് അവിടെ.
http://www.sivakiratham.com/pan.html
http://www.youtube.com/watch?v=2VaUlsDgJJg
http://www.youtube.com/watch?v=Irkaw8-K2wo&feature=related
http://www.youtube.com/watch?v=NwR1vZ878D8&feature=related
മുകളിലുള്ള ലിങ്കുകളിൽ കൂടുതൽ ഉണ്ട്. ഒരു പന്തീരായിരത്തിന്റെ വീഡിയോവും കണ്ടിരുന്നു. ലിങ്ക് കിട്ടുന്നില്ല.
-സു-
ഇഷ്ടപ്പെട്ടു... :)
നന്നായി ഈ പോസ്റ്റ്.
:-)
വേട്ടയ്ക്കൊരുമകന്റെ കഥ ഓര്‍മ്മിപ്പിച്ചതിനു താങ്ക്സ് ഉണ്ടേ... പക്ഷെ, കളമെഴുതിയിരിക്കുന്നതില് നിലത്തു വെയ്ക്കരുതെന്നു പറഞ്ഞ ചുരികയെന്തിയേ? അമ്പും, വില്ലും, വാളുമൊക്കെയേ കാണുന്നുള്ളല്ലോ!
--
സഹ :) കുറേ നാളായല്ലോ കാണാതെ.
ഏറനാടൻ :) അപ്പോ ജനുവരിയിൽ കാണാം അല്ലേ പാട്ട്?
സുനിൽ :) ലിങ്ക് ഒക്കെ നോക്കാം.
പകൽകിനാവൻ :)
ശ്രീ :)
ഹരീ :) ആദ്യത്തെ ചിത്രത്തിൽ ഒന്ന് മിന്നുന്നില്ലേ, കൈയിൽ? അതാണ് ചുരിക.
വേട്ടക്കൊരു മകൻ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതിനു പിന്നിലെ ഐതിഹ്യം മനസ്സിലായത്.
നന്നായിരിക്കുന്നു.
സൂ... വേട്ടയ്ക്കൊരുമകന്‍ നന്നായിരിക്കുന്നു! കേട്ടറിവുമാത്രമുള്ള ഒന്നിനെക്കുറിച്ച് കുറെ അറിയാന്‍ പറ്റി. നന്ദി! ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കഥ കൂടിയുണ്ട്. ഇങ്ങനെയൊക്കെ കിട്ടിയ ഒരായുധവും ഫലിക്കുന്നില്ലെന്നുകണ്ട് നിസ്സഹായനായി, അമ്പേ പരാജയപ്പെട്ട് വാവിട്ടുകരഞ്ഞ അര്‍ജുനന്റെ കഥ. ശതുവിന്റെമേല് ബ്രഹ്മാസ്ത്രം പോലും ഫലിക്കാതെ വരുന്നതുകണ്ട്, അമ്പരന്നുപോയ അര്ജ്ജുനന്. ആ അര്‍ജ്ജുനനോട് അതിന്റെ കാരണം വ്യാസമുനിതന്നെ പറഞ്ഞും കൊടുക്കുന്നുണ്ട്. അധികമാരും വായിച്ചിട്ടില്ലാത്തതും ഒരു പക്ഷേ വായിച്ചിട്ടുണ്ടെങ്കില്‍ ഗ്രഹിച്ചിരിക്കാനും വഴിയില്ലാത്ത ഒരു പര്‍വം. പറ്റുമെങ്കില്‍ വായിച്ചുനോക്കുക. “മൌസലപര്‍വം”
(പിന്നെ, യാത്രകളും ജോലിത്തെരക്കുകളും കാരണം അധികം സമയം കിട്ടാറില്ല. അതുകൊണ്ട് ബ്ലോഗല് കമ്മിതന്നെ!)
സസ്നേഹം: സഹ
സൂ കഥപറയുമ്പോള്‍ കേള്‍ക്കാന്‍, മനസ്സിലാക്കാന്‍ ഒക്കെ വലിയ താല്പര്യം. ഇനിയും എഴുതുമല്ലൊ പ്രയോജനപ്രദമായ ഇത്തരം കഥകള്‍,
“ആശംസകള്‍”
നന്ദി സൂ... മറന്നു പോയ ഒരു പഴങ്കഥ ഓര്‍മ്മപ്പെടുത്തിയതിന്...
സസ്നേഹം
ദൃശ്യന്‍
തൂലികാജാലകം :)
സഹ :) വായിക്കാം.
ആത്മ :)
ദൃശ്യൻ :) കുറേ നാളായല്ലോ ഈ വഴി വന്നിട്ട്.
എല്ലാർക്കും നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home