Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 05, 2009

അതാണ് കാര്യം

“ചേട്ടാ....”

“എന്താ സു?”

“നമുക്ക് ഈ പഴയ കർട്ടനൊക്കെ മാറ്റി പുതിയതിട്ട് ഒന്ന് മോടികൂട്ടിയാലോ? പുതുവർഷമൊക്കെയല്ലേ?”

“ഓ...ഇപ്പോ എന്തിനാ പുതിയ കർട്ടൻ? പഴയത് നല്ല ഭംഗിയായി, വൃത്തിയായി കിടപ്പുണ്ടല്ലോ. അതൊക്കെ വല്യ ചെലവല്ലേ?”

“ഹും...”

*****************

“ചേട്ടാ...”

“എന്താ?”

“ഒരു ഗ്രൈൻഡർ മേടിച്ചാലോ? കുറേയാൾക്കാരൊക്കെ ഉള്ളപ്പോൾ അരവ് എളുപ്പമാവും. അല്ലെങ്കിലും കുറച്ചൊരുമിച്ച് അരച്ച് ഫ്രിഡ്ജിൽ വയ്ക്കാലോ.”

“ഓ...അത്രയൊക്കെ ഒരുമിച്ച് അരച്ചിട്ട് ഇപ്പോ എന്തിനാ? കുറേയാൾക്കാർ ഉള്ളപ്പോൾ, മിക്സിയിൽ കുറേശ്ശെക്കുറേശ്ശെ അരയ്ക്കാൻ അവരും ഒക്കെ ഉത്സാഹിക്കില്ലേ? വേഗം തീരും. ഗ്രൈൻഡർ എന്നൊക്കെപ്പറയുമ്പോൾ....അതൊക്കെ വെറുതേ വല്യ ചെലവല്ലേ?”


*******************

“ചേട്ടാ...”

“എന്താ?”

“പുതുവർഷമൊക്കെയല്ലേ? കുറച്ച് ചട്ടികളൊക്കെ വാങ്ങിക്കൊണ്ടുവന്ന് തോട്ടം ഒന്ന് വിപുലമാക്കിയാലോ?”

“ഉള്ള നാലു ചെടികൾക്കു തന്നെ വെള്ളം കൊടുക്കാൻ നേരമില്ല. അപ്പോഴാ ഇനി പുതിയ ചെടിയും ചട്ടിയും. പുതിയ ചട്ടിയും ചെടിയുമൊക്കെ വാങ്ങുകയെന്നു പറഞ്ഞാൽ അതൊക്കെ വെറുതേ വല്യ ചെലവല്ലേ?”

**************


“സൂ....”

“എന്ധാ‍ാ‍ാ‍ാ‍ാ?”

“പുതുവർഷമൊക്കെ ആയില്ലേ?”

“അതിനു ഞാനെന്തുവേണം?”

“നമുക്ക് ഗോവയിൽ പോയി വന്നാലോ? ലീവുണ്ടല്ലോ എടുക്കാൻ.”

“എല്ലാരും കൂടെയാണോ പോകുന്നത്?”

“അല്ലല്ല. നമ്മൾ രണ്ടുപേരും മാത്രം.”

“അതെയോ?”

“അതെ. രണ്ട് ദിവസം മുഴുവൻ ഗോവയിൽ.”

“രണ്ട് ദിവസം?”

“അതെ...”

“രണ്ട് ദിവസം ഗോവയിൽ...”

“അതെ. നിനക്ക് കടലിലിറങ്ങണം എന്നു പറഞ്ഞില്ലേ?”

“നമ്മൾ രണ്ടാളും മാത്രം...”

“അതെ...”

“ഐഡിയ കൊള്ളാം...”

“അതല്ലേ ഞാനും തീരുമാനിച്ചത്...”

“പക്ഷെ....”

“എന്താ ഒരു പക്ഷേ...?”

“അതൊക്കെ വെറുതേ വല്യ ചെലവല്ലേ ചേട്ടാ‍ാ‍ാ‍ാ‍ാ‍ാ.....”


ചേട്ടനു പാര വെച്ചുകൊണ്ടാണ് കഴിഞ്ഞ പുതുവർഷം തുടങ്ങിയത്. ഇക്കൊല്ലവും അങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ചു.

Labels: ,

16 Comments:

Blogger ശ്രീ said...

കൊള്ളാം... നല്ല തുടക്കം... ചേട്ടന്റെ അനുഗ്രഹവും കിട്ടിക്കാണണമല്ലോ...
;)

Mon Jan 05, 09:34:00 am IST  
Blogger Inji Pennu said...

കൊടു കൈ! :) അക്കര കാഴ്ചകള്‍ എന്ന് കൈരളിയില്‍ വരാറുള്ളതുപോലെ സൂവിന്റെ കാഴ്ചകള്‍ ഒരു പരമ്പര തുടങ്ങിയാലോ? :)

Mon Jan 05, 09:34:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

വേണ്ടീരുന്നില്ല...ഗോവയില്‍ പോകാന്‍ ചാന്‍സ് കിട്ടിയതല്ലേ..കളയരുതായിരുന്നു :(

Mon Jan 05, 09:43:00 am IST  
Blogger Rejeesh Sanathanan said...

കടലിലിറങ്ങാനാ കൊണ്ട്പോകുന്നത്..സൂക്ഷിക്കണം.........:)

Mon Jan 05, 11:44:00 am IST  
Blogger Chengamanadan said...

എന്നാല്‍ വേണ്ടാ സൂ, ഞാന്‍ ഒറ്റക്കു പോയി വരാം.അപ്പോള്‍ ചിലവു കുറയുമല്ലോ...എന്നു ചേട്ടന്‍ പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു...

Mon Jan 05, 01:50:00 pm IST  
Blogger പ്രിയ said...

സുവേച്ചി, രണ്ടായിരത്തി എട്ടില്‍ അഭിനയം, ഇപ്പൊള്‍്, രണ്ടായിരത്തി ഒന്പതില് കേരളരാഷ്ട്രീയം പഠിക്കാന്‍ തീരുമാനിച്ചോ? പ്രതിപക്ഷം എന്ത് പറഞ്ഞാലും തള്ളിക്കളയുക :)



[mushic]

Mon Jan 05, 02:04:00 pm IST  
Blogger ചീര I Cheera said...

ഹി,ഹി..

Mon Jan 05, 05:38:00 pm IST  
Blogger സു | Su said...

ശ്രീ :) കിട്ടി, കിട്ടി.

ഇഞ്ചീ :) അക്കരക്കാഴ്ചകൾ ഞാൻ ഇതുവരെ കണ്ടില്ല. ഇനി അതൊന്നു നോക്കിയിട്ട് പരമ്പരയെക്കുറിച്ച് കാര്യമായിട്ട് ആലോചിക്കാം. ഹിഹി.

മേരിക്കുട്ടീ :) ഇപ്പോ പോകുന്നില്ല. തിരക്കാവും അവിടെ. ഞങ്ങൾ മൂന്നാലുപ്രാവശ്യം പോയിട്ടുണ്ട്.

മാറുന്ന മലയാളീ :) ചേട്ടൻ സൂക്ഷിക്കണം എന്നല്ലേ? പറഞ്ഞേക്കാം. എനിക്കു കടലിനെ പേടിയൊന്നുമില്ല. (എന്നാണ് ഭാവം.;))

ചെങ്ങമനാടൻ :) അങ്ങനെ പറയാനും സാദ്ധ്യതയുണ്ട്.

പ്രിയ :)രാഷ്ട്രീയം എന്നു പറഞ്ഞാൽത്തന്നെ ഒരു എതിർപ്പുപരിപാടി ആണല്ലോ.

പി. ആർ. :)

മിണ്ടിയവർക്കൊക്കെ നന്ദി.

Tue Jan 06, 02:10:00 pm IST  
Blogger Bindhu Unny said...

ഗോവ ട്രിപ്പ് ഒഴിവാക്കിക്കൊണ്ടുള്ള പാര വയ്പ് വേണ്ടായിരുന്നു. :-)

Tue Jan 06, 04:40:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ഗോവയിൽ മെയ് അവസാനം വരെ നല്ല തിരക്കാണ്.

Tue Jan 06, 10:39:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഞാന്‍ ബ്ലോഗില്‍ വരുമ്പോള്‍ സൂവിന്റെ പോസ്റ്റുകള്‍ അധികവും ഇത്തരത്തിലുള്ളതായിരുന്നു.
ചേട്ടന്‍ അതിലൊരു കഥാപാത്രവും. വീണ്ടും സൂവിനേയും ചേട്ടനേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
പുതുവത്സരാശംസകള്‍, രണ്ടാള്‍ക്കും.

Tue Jan 06, 11:42:00 pm IST  
Blogger മയൂര said...

സൂപ്പര്‍ബ് :)
ഒന്നൊന്നര പാരയായിപ്പോയി, ഗോവ ട്രിപ്പ് ക്യാന്‍സലായെങ്കില്‍ സ്വയം പാരയുമായി ;)

Wed Jan 07, 03:28:00 am IST  
Blogger സു | Su said...

കുമാർ :)

മയൂര :)

ശ്രീനു :)

Fri Jan 09, 11:02:00 am IST  
Blogger Areekkodan | അരീക്കോടന്‍ said...

ചാന്‍സ് കളയരുതായിരുന്നു .

Fri Jan 09, 11:12:00 am IST  
Blogger സു | Su said...

അരീക്കോടൻ :)

Sat Jan 10, 12:59:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ചേട്ടന് പാരവെച്ച് സ്വന്തം ചാൻസ് കളഞ്ഞു അല്ലേ?

Sun Feb 22, 12:52:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home