Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, January 21, 2009

എസ് എം എസ്

ചക്രവ്യൂഹത്തിൽ നിന്ന് അഭിമന്യു പറഞ്ഞു.
എല്ലാവരും എനിക്കുവേണ്ടി എസ് എം എസ് അയക്കുക.
സൈന്യവ്യൂഹത്തിന് പുറത്തുകടക്കാൻ നിങ്ങളുടെ എസ് എം എസ് കൂടിയേ തീരൂ.
അയക്കേണ്ട ഫോർമാറ്റ് - ചക്രവ്യൂഹം സ്പേസ് അഭിമന്യു.

(കഥ :- സുഭദ്രയുടേയും അർജ്ജുനന്റേയും മകനായ അഭിമന്യു കൗരവന്മാരുണ്ടാക്കിയ സൈന്യവ്യൂഹത്തിൽ അകപ്പെട്ടപ്പോൾ ധീരനായി യുദ്ധം ചെയ്തു. പക്ഷെ മരിക്കേണ്ടിവന്നു.)

Labels:

18 Comments:

Blogger Haree said...

ഹ ഹ ഹ... അതു കലക്കി! :-) ഇതെപ്പോ, എങ്ങിനെ ഉദിച്ചു ഈ ആശയം? സന്ദര്‍ഭവും കൂടി എഴുതിയിരുന്നേല്‍ രസായേനേ...

ഒരു തിരുത്ത്: അയക്കേണ്ട ഫോര്‍മാറ്റ് - ചക്രവ്യൂഹം സ്പേസ് അഭിമന്യു; അതു ശരിയല്ല... ഒന്നുകില്‍ ചക്രവ്യൂഹം സ്പേസ് അഭി, അല്ലെങ്കില്‍ ചക്രവ്യൂഹം സ്പേസ് മന്യു; ഇങ്ങിനെ പെറ്റ് നെയിമാണ് ഉപയോഗിക്കാറ്.
--

Wed Jan 21, 10:35:00 am IST  
Blogger ചീര I Cheera said...

എനിയ്ക്കു വയ്യ!
:)

Wed Jan 21, 11:08:00 am IST  
Blogger ആത്മ/പിയ said...

എനിക്കൊന്നും മനസ്സിലായില്ലേ എന്റെ ഭഗവാനേ..!

Wed Jan 21, 11:13:00 am IST  
Blogger മൂര്‍ത്തി said...

:)

ഉന്നിയേട്ടാ...അഭിമന്യുവിന്റെ മാര്‍ക്ക് പറയാമോ?

ബ്രാക്കറ്റിലെ വിശദീകരണം വേണ്ടായിരുന്നു എന്നൊരു തോന്നല്‍.

Wed Jan 21, 12:45:00 pm IST  
Blogger ഹരിശ്രീ said...

ഹഹ...കൊള്ളാല്ലോ...

Wed Jan 21, 01:58:00 pm IST  
Blogger വികടശിരോമണി said...

ആ ബ്രാക്കറ്റ് ഒഴിച്ചാൽ സൂപ്പർബ്!
എന്തായാലും ഇപ്പൊ ഈ എസ്.എം.എസ് കളിക്ക് കഴിഞ്ഞകൊല്ലത്തേപ്പോലെ ആളെ കിട്ടുന്നില്ലെന്ന് തോന്നുന്നു.

Wed Jan 21, 03:55:00 pm IST  
Blogger ശ്രീ said...

പാവം അഭിമന്യു ഡെയ്‌ഞ്ചര്‍ സോണില്‍ ആയിരുന്നു. ഒരു പക്ഷേ, എസ്‌ എം എസ് കിട്ടാത്തതു കൊണ്ടാകും ഔട്ടായത്

Thu Jan 22, 09:10:00 am IST  
Blogger Bindhu Unny said...

സൂ, ഭാവന ഇങ്ങനെ വിരിഞ്ഞാലോ! :-)

Thu Jan 22, 08:06:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

കിടിലന്‍!
ഇനി, കണ്ണീര്‍് നാടകത്തെ പറ്റി കൂടെയാകാരുന്നു...
ഐ മീന്‍, സിനിമോള്‍ കണ്ണീര്‍് സീരീസ്...

BTW, അഭിമന്യു അര്‍ജുനനെ കളിയാക്കി ചിരിച്ചത് കൊണ്ടല്ലേ , പുറത്തു കടക്കാനുള്ള മന്ത്രം മനസ്സിലാകാതെ പോയത്? ഏത് മുനിയാണ് മന്ത്രം പഠിപ്പിച്ചു കൊടുത്തത്?

Fri Jan 23, 12:00:00 pm IST  
Blogger സു | Su said...

ഹരീ :) ചേട്ടൻ ഓഫീസില്‍പ്പോകാനിറങ്ങുമ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ എസ് എം എസ് അയക്കാം എന്ന് തമാശയ്ക്ക് ഞാൻ പറഞ്ഞപ്പോഴാണ് ചാനലുകൾ മുഴുവൻ എസ് എം എസിന്റെ കളിയാണല്ലോന്നോർത്തത്. അപ്പോ പണ്ട് ഉണ്ടായിരുന്നെങ്കിൽ എന്നോർത്തപ്പോൾ എന്തോ അഭിമന്യുവിനെയാണ് ഓർമ്മവന്നത്. പെട്ടെന്ന് തന്നെ ചേട്ടനോട് പറഞ്ഞു. പോസ്റ്റും ഇട്ടു. അഭിമന്യു അർജ്ജുൻ എന്നല്ലേ ഒറിജിനൽ പേര്. അതുകൊണ്ട് അഭിമന്യു എന്നിട്ടു.

പി. ആർ. :)

ആത്മാജി :) സാരമില്ല.

മൂർത്തി :) കഥയറിയാത്തവർ ഉണ്ടെങ്കിലോന്ന് സംശയിച്ചു.

ഹരിശ്രീ :)

വികടശിരോമണി :) ആളൊക്കെയുണ്ട്. ഇല്ലെങ്കിൽ ഇതൊക്കെ ഇങ്ങനെ നടക്കുമോ?

ശ്രീ :) അതാകും ഔട്ടായത്.

ബിന്ദൂ :) ഭാവന വിരിഞ്ഞാൽ എന്തു ചെയ്യാനാ പിന്നെ.

മേരിക്കുട്ടീ :) ഹിഹിഹി. കഥയെനിക്ക് വ്യക്തമായി ഓർമ്മയില്ല. മാമുക്കോയ ചോദിച്ചപോലെ അങ്ങനെയൊരു കഥയുണ്ടായിരുന്നോ?

Fri Jan 23, 12:14:00 pm IST  
Blogger പപ്പൂസ് said...

:-)

Fri Jan 23, 12:51:00 pm IST  
Blogger Anil cheleri kumaran said...

കലക്കി. അടിപൊളി.

Fri Jan 23, 01:48:00 pm IST  
Blogger അരങ്ങ്‌ said...

Good fantacy. Bfore my sms reach him. Dron's arrow will hit him. Then dont forget to collect his mobile. Its the souvenier to Subhadraamma.
Congrats for ur novelty

Fri Jan 23, 03:40:00 pm IST  
Blogger ജോ l JOE said...

:) :) :)

Fri Jan 23, 05:16:00 pm IST  
Blogger ജനു said...

പിണറായി പറയുന്നു:
എസ് എം എസ് കൊണ്ടൊന്നും ഈ വ്യൂഹം
പൊളിക്കേണ്ടതില്ല, റിയാലിറ്റി ഷോ തുടരട്ടെ..

Fri Jan 23, 09:58:00 pm IST  
Blogger ഏ.ആര്‍. നജീം said...

എസ്സെമ്മെസ്സ് ഇത്തിരി "കുറഞ്ഞാലും സംഗതികള്‍" ഒക്കെ ശരിയായി വന്നാലും അഭമന്യുവിനെ ജഡ്ജസ്സ് ഹെല്പ്പ് ചെയ്തേക്കില്ലെ ?

എന്നാലും എല്ലാവരും എസ്സ്മ്മെസ്സ് ചെയ്യണേ, ഡയിന്‍‍ചറസ് സോണിലാ..

Sat Jan 24, 09:13:00 pm IST  
Blogger ജയരാജന്‍ said...

മേരിക്കുട്ടി, കൃഷ്ണൻ സുഭദ്രയ്ക്ക് ചക്രവ്യൂഹത്തെക്കുറിച്ച് പറഞ്ഞുകൊടുത്തപ്പോൾ കേട്ട് പഠിച്ചതാണ് അന്ന്‌ ഗർഭസ്ഥശിശുവായ അഭിമന്യു. സുഭദ്ര ഇടയ്ക്ക് ഉറങ്ങിപ്പോയപ്പോൾ അഭിമന്യു ‘ഊം, ഊം’എന്ന് മൂളിക്കൊടുത്തത്രേ! ചക്രവ്യൂഹത്തിന്നകത്ത് പ്രവേശിക്കുന്ന വിദ്യ പറഞ്ഞുകൊടുത്തുകഴിഞ്ഞപ്പോഴാണ് സുഭദ്ര ഉറങ്ങിയെന്നും, ഇതുവരെ മൂളിക്കൊണ്ടിരുന്നത് അഭിമന്യുവാണെന്നും കൃഷ്ണൻ മനസ്സിലാക്കിയത്. ബാക്കി മുഴുമിപ്പിച്ചില്ല; അതുകൊണ്ട് പാവം അഭിമന്യുവിന് ചക്രവ്യൂഹത്തിന് പുറത്ത് വരാനുള്ള വിദ്യ പഠിക്കാൻ കഴിഞ്ഞില്ല!

Sun Jan 25, 09:59:00 pm IST  
Blogger സു | Su said...

പപ്പൂസ് :) ആദ്യമായിട്ടാവും ഈ ബ്ലോഗിൽ വരുന്നത് അല്ലേ?

ജോ :)

സഹയോഗി :)

കുമാരൻ :)

നജീം :)

അരങ്ങ് :)

ജയരാജൻ :) കഥയ്ക്ക് പ്രത്യേക നന്ദി. കഥ അറിയാമായിരുന്നു. മേരിക്കുട്ടി മുനിയുടെ കാര്യം ചോദിച്ചപ്പോൾ മനസ്സിലായില്ല.

ലക്ഷ്മീ :)

Tue Feb 03, 10:22:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home