വക്കുപൊട്ടിയ വാക്കുകൾ
എന്റെ തന്നെ ചില വാക്കുകളാണ് എന്റെ ശത്രുക്കളെന്ന്
എന്റെ (അടുത്ത?) സുഹൃത്ത്.
മിണ്ടാതിരുന്നേക്കാംന്ന് വിചാരിച്ചപ്പോ
വാക്കുകൾ വന്ന് പറഞ്ഞു,
പിന്നീട് സുഹൃത്തുക്കളായാലും
ശത്രുക്കളായാലും,
മനസ്സിൽ നിന്ന് വീഴുന്ന
തുടച്ചുമിനുക്കാത്ത വാക്കുകൾക്കും
അതിന്റേതായ ഭംഗിയുണ്ടെന്ന്.
വേദനിപ്പിച്ച് തേച്ചുമിനുക്കി
മറ്റൊന്നെന്ന് തോന്നുംവിധം
പ്രദർശിപ്പിക്കുന്നില്ലല്ലോന്ന്.
Labels: മനസ്സ്
6 Comments:
No comments..!
ManassE nii....
:-)
Upasana
അടുത്ത?
സത്യത്തിന്റെ മുഖം വികൃതമാ ചേച്ചി :)
പക്ഷെ അന്തിമ വിജയം സത്യത്തിനു മാത്രം
http://www.love-poems.me.uk/alcott_the_rock_and_the_bubble.htm വായിച്ചിട്ടുണ്ടോ?
ഉപാസന :)
വിശ്വം ജീ :) അടുത്ത എന്നെഴുതി ചോദ്യചിഹ്നം ഇട്ടാൽ അടുപ്പം ഉണ്ടോന്ന് സംശയം എന്ന്.
വല്യമ്മായീ :) ഞാൻ ആ ലിങ്കിൽ ഉള്ളത് വായിച്ചിട്ടില്ല. നന്ദി. വായിച്ചതിൽ നല്ലതെന്നു തോന്നുമ്പോൾ എപ്പഴെങ്കിലും എനിക്കും ലിങ്ക് കമന്റായിട്ട് വെച്ചാൽ ഉപകാരമായിരിക്കും.
കുറെ നാളായല്ലോ കണ്ടിട്ട് എന്ന് ഓര്ത്തു..
ഇപ്പൊ കണ്ടപ്പോ സന്തോഷമായി.
മേരിക്കുട്ടീ :) ഒരാളെങ്കിലും അങ്ങനെ പറയാൻ ഉണ്ടല്ലോ എന്നറിയുമ്പോൾ എനിക്കും സന്തോഷം. ഒരുപാട്...
Post a Comment
Subscribe to Post Comments [Atom]
<< Home