എന്തിനാണ്
മനസ്സ്
മോഹത്തിന്റെ പക്ഷികളെ
പറത്തിവിടുന്നുണ്ട്.
ഒന്നിനെപ്പോലും സ്വന്തമാക്കാൻ
തോന്നുന്നില്ല.
കണ്ണുകൾ
കടലുനിറച്ചു കിടപ്പുണ്ട്.
ഒന്നിൽനിന്നും
മുത്തുകൾ വാരിയെടുക്കാൻ
തോന്നുന്നില്ല.
ഹൃദയം
ഒന്നുമെഴുതാത്ത
പുസ്തകം പോലെ കിടപ്പുണ്ട്.
ഒരു വാക്കുപോലും എഴുതിയിടാൻ
തോന്നുന്നില്ല.
നിന്നോട് കൂട്ടുകൂടുന്നത്
എനിക്കിഷ്ടമല്ലെന്ന്
എത്രയാവർത്തിച്ചിട്ടും,
എന്തിനാണ് മൗനമേ
നീയിങ്ങനെ പാത്തും പതുങ്ങിയും
എന്നെക്കാണാൻ വരുന്നത്!
20 Comments:
നിന്നെ എനിക്കത്രയ്ക്കിഷ്ടായതുകൊണ്ട് - മൗനം.
:-)
അത് ശരി ..ഇപ്പോള്‍ മൌനത്തിനായി കുറ്റം...:)
നിന്നെ കണ്ടില്ലെന്കില്‍ എനിക്ക് കരയാന്‍ തോന്നും..
അപ്പോള്‍ ഞാന്‍ മൗനമല്ലാതായ് മാറില്ലേ?
പാവം മൌനം! എല്ലാവരും കയ്യൊഴിഞ്ഞാല്‍ അതെവിടെ പോകാനാണ്?
;)
ബിന്ദൂ :) മൗനം, ഇഷ്ടമുള്ളവരെ ചുറ്റിപ്പറ്റി നിൽക്കും അല്ലേ?
മാറുന്ന മലയാളീ :) കുറ്റമൊന്നുമില്ല. കാര്യം പറഞ്ഞതാ.
മേരിക്കുട്ടീ :) മൗനം കരയട്ടെ.
ശ്രീ :) ആരെങ്കിലും മൗനത്തെ കൂടെ നിർത്തണം അല്ലേ? പക്ഷേ എപ്പോഴും ഒരാൾക്ക് പറ്റുമോ?
സൂജിയുടെ മൌനത്തിന് ഭംഗം വരുത്തുകയാണോ?
എങ്കില്‍ ക്ഷമിക്കണം.
പിന്നേ സൂജീ,
‘കണ്ണുകൾ കടലുനിറച്ചു കിടപ്പുണ്ട്.
ഒന്നിൽനിന്നും മുത്തുകൾ വാരിയെടുക്കാൻ
തോന്നുന്നില്ല.’ എന്നെഴുതിയിരുന്നില്ലേ, കണ്ണുകളില്‍ നിന്നാണോ മുത്തുകള്‍ എടുക്കുന്നത്?
എന്തിന്റെ കണ്ണുകളില്‍ നിന്നാണ് ?
മൌനത്തിനെ അങ്ങിനെ കൂടെനിര്‍ത്തണമെന്നു നിര്‍ബന്ധമൊന്നുമില്ല. സൂജി അങ്ങിനെ സഹതാപം തോന്നി മൌനത്തിനെ ഇഷ്ടപ്പെടണ്ട . മൌനം അവിടെ ഒഴിഞ്ഞ കോണിലെവിടെയെങ്കിലും ഇരുന്നോളും. മൌനം പണ്ടുമുണ്ട്, എന്നുമുണ്ട്. നാമൊക്കെ ജനിക്കും മുന്നേ മൌനം ഉണ്ട്. ആരും ശ്രദ്ധിച്ചില്ലെന്നോ,
സ്വീകരിച്ചില്ലെന്നോ കരുതി മൌനം ഇറങ്ങിപ്പോവുകയും ഇല്ല വരികയും ഇല്ല. എന്നും എവിടെയും ഉണ്ട് മൌനം. മൌനമാണ് സ്ഥായിയായ ഭാവം. ബാക്കിയെല്ലാ ഭാവങ്ങളുമാണ് വരികയും പോവുകയും ഒക്കെ ചെയ്യുന്നത് :)
അയ്യോ മൌനത്തിനെ അവഗണിച്ചേക്കാന്‍ പറയാനാണ് എഴുതി തുടങ്ങിയത്. പക്ഷെ എഴുതിവന്നപ്പോള്‍ അറിയാതെ എവിടെയോ എത്തിപ്പോയി. സാരമില്ല അല്ലെ, സൂജി ക്ഷമിക്കുമായിരിക്കും
ആത്മാ ജി :) കണ്ണുകളിലെ കടൽ എന്നാൽ കണ്ണുനീർ. ഓരോ തുള്ളിയും ഓരോ മുത്ത്. കടലിൽ നിന്നല്ലേ മുത്ത് വാരിയെടുക്കുന്നത്. അതേപോലെ കണ്ണിലൊരു കടൽ ഉണ്ട്. അതിലെ മുത്തുകൾ സ്നേഹത്തിന്റേയോ സഹതാപത്തിന്റേയോ ദുഃഖത്തിന്റേയോ ഒക്കെയാവാം. പക്ഷെ എനിക്കിപ്പോൾ താല്പര്യമില്ല അതു ശ്രദ്ധിക്കാൻ. ആ മുത്തുകൾ എനിക്കുവേണ്ട. മൗനം വരുന്നതാണ് എന്റെ പേടി. എന്റെ ചിന്ത. മൗനം ചിലപ്പോൾ വരുന്നതിനു മുന്നോടിയായി കൊടുത്തുവിടുന്ന മുത്തുകളാവും അത്.
മൗനം ഇന്നുമുണ്ട്. നാളേം ഉണ്ട്. മറ്റന്നാളും ഉണ്ട്. അതങ്ങനെ നീളും. പക്ഷെ എനിക്കിഷ്ടമല്ല മൗനമേ എന്നു പറയുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ.
ഇപ്പം മനസ്സിലായി.
നന്ദി.:)
സുന്ദരമായ കവിത എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും സൂ,, അതിസുന്ദരമായ വാക്കുകള്‍.
nalla kavitha
ഇഷ്ടമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ചിലപ്പോള്‍ മൌനവും പാടും.
ഇഷ്ടമായി മൌനം സീരിയസ്സിലെ ഈ കവിത.
എന്തിനാണ് മൗനമേ
നീയിങ്ങനെ പാത്തും പതുങ്ങിയും
എന്നെക്കാണാൻ വരുന്നത്!
സൂ, എന്‍റെ മനസ്സില്‍ മൌനം മാത്രം....
ഒന്നിനുമല്ലയെന്നതാണ്.
മൗനം പോലെ പവിത്രമായത് വേറെന്തുണ്ട്. :)
മൌനത്തെ ഇഷ്ടപ്പെടുന്നില്ലെങ്കിലും സു വിന്റെ കവിതയിൽ മൌനത്തിന്റെ മുഴക്കമാണ് എന്നെ വന്നു തൊടുന്നത്.
മൌനത്തിനും വേണ്ടേ ഒരു ജീവിതം. എല്ലാരും ആട്ടിപ്പായിച്ചാല്‍ പാവം എവിടെപ്പോകും...ആ, ഒരു വഴിയുണ്ട്. കൂറ്‍ക്കം വലിക്കാതെ ഉറങ്ങണവരുടെ അടുത്ത് പൊക്കോട്ടെ. അപ്പൊ എണ്റ്റടുത്തെന്തായലും വരില്ല. :-) നല്ല വരികള്‍ സു...
super ... enikkothiri ishtapettu ... nalla varikal ...
എനിയ്ക്കു പ്രിയമാണീ മൌനമേറേ..
മൌനത്തിലൂടെയാണെന്നെ
ഞാനറിയാറുള്ളത്, കേള്‍ക്കാറുള്ളത്..
എന്നുള്ളിലെ മൌനമാണെന്റെ ശബ്ദം, രൂപം..
(ഞാന്‍ നാട്ടിലേയ്ക്കോടി ട്ടൊ സൂ..) :))
സൂ , അവസാന വരികള്‍!
സപ്ന :) നല്ല വാക്കുകൾക്ക് നന്ദി.
ഷിഹാബ് :)
മുസാഫിർ :) മൗനം പാടാൻ വന്നാൽ ഞാൻ പാടുപെടും.
ശ്രീനു :) അതന്നെ.
ജോ :)
മയൂര :) മൗനം വെറുതേ അങ്ങനെ വരരുതല്ലോ.
വികടശിരോമണീ :)
തെന്നാലിരാമൻ :) അപ്പോ എന്റടുത്ത് തന്നെ നിന്നോട്ടേന്നാണോ പറയുന്നത്?
ക്രാക്ക് :)
പി. ആർ. :) എന്നാപ്പിന്നെ എന്റടുത്ത് വരുന്ന മൗനത്തിനേം കൂടെ പി. ആറിന്റെ അടുത്തേക്ക് ഓടിക്കാം. എന്നെ വെട്ടിച്ച് ഓടീട്ട് കാര്യമില്ല. ഞാൻ “ഓട്ടർഷേൽ” വരും.
തറവാടീ :)
എല്ലാർക്കും നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home