ഇത്രേ ഉള്ളൂ കാര്യം
1.
ദൂരത്തിരിക്കുമ്പോൾ ഇടയ്ക്കെങ്കിലും
നിന്റെ കണ്ണിലെന്നെ കാണണമെന്ന
ആഗ്രഹത്തിന്
നീ കണ്ണുകൾ ചൂഴ്ന്നെടുത്തെന്റെ
കണ്ണാടിയാക്കി.
2.
എന്റെ ഹൃദയത്തിന്റെ കണ്ണുകൾ
നിന്റെ ഹൃദയത്തിന്റെ ഏടുകളിൽ വായിക്കുന്ന
അക്ഷരത്തെറ്റില്ലാത്ത
വിരാമമില്ലാത്ത കവിതയാണ് പ്രണയം.
3.
ആകാശത്തേക്കാൾ വ്യാപ്തിയുള്ള നിന്റെ മനസ്സിൽ
കടലിനേക്കാൾ ആഴമുള്ള പ്രണയം കണ്ടെത്തിയതാണ്
ഭൂമിയിൽ ഇന്നും ഞാൻ നിൽക്കുന്നതിന്റെ രഹസ്യം.
4.
മരിച്ചാൽ ചിലപ്പോൾ സ്വർഗ്ഗത്തിലാവും
ചിലപ്പോൾ നരകത്തിലാവും
എല്ലായ്പ്പോഴും നിന്റെ ഹൃദയത്തിലിരിക്കുമെന്നുള്ളതുകൊണ്ടാണ്
എനിക്കതേക്കുറിച്ച് വേവലാതിയില്ലാത്തത്.
5.
പുനർജന്മമുണ്ടെങ്കിൽ
നിന്റെ മനസ്സിലെ പ്രണയമായി ജനിക്കാനാണെനിക്കിഷ്ടം.
അതിനു പകരം വയ്ക്കാൻ വേറെന്തുണ്ട്.
വേറൊരാൾക്കു കൊടുത്തെന്നെ കൊല്ലിക്കരുതെന്നു മാത്രം.
------------------------------------------
ഇതൊക്കെ വായിച്ചാൽ നിങ്ങൾ കരുതും എനിക്കുവേറെ ജോലിയില്ലെന്ന്. സത്യത്തിൽ അങ്ങനെയല്ല. എനിക്ക് ജോലിയുണ്ട്. ഷാരൂഖ് ഖാന്റെ വീട് ആരോ ചിലർ ആക്രമിച്ചതിൽ എന്റെ പ്രതിഷേധം അറിയിക്കാൻ ആദ്യം കറുത്ത കൊടി വീടിനു മുന്നിൽ തൂക്കണം. അതുകഴിഞ്ഞ് വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ശ്രീരാംസേന അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പിങ്ക് തൂവാല വീട്ടിനു മുന്നിൽ തൂക്കണം. (ചഡ്ഡിയൊക്കെ വീട്ടിനു മുന്നിൽ തൂക്കുന്നത് മോശമല്ലേ;)) പിന്നെ ചോറും കറീം വെക്കണം. പ്രതിഷേധം കൊണ്ട് വിശപ്പു തീരില്ലല്ലോ. വാലന്റൈൻസ് ഡേ ആയതിന്റെ പേരിൽ എന്തെങ്കിലും സമ്മാനം വാങ്ങിക്കാൻ പോകണം. തീരെ സമയമില്ല മക്കളേ...സമയമില്ലാ...
പ്രണയിക്കുന്നവർക്കും പ്രണയം തുടങ്ങാൻ പോകുന്നവർക്കും പ്രണയം കണ്ട് നിൽക്കുന്നവർക്കും എന്നുവേണ്ട ലോകത്തിലെ സകലർക്കും പ്രണയദിനാശംസകൾ.
ഹാപ്പി കാപ്പി പൂവാലന്റൈൻസ് ഡേ!
Labels: പ്രണയം, വാലന്റൈൻസ് ഡേ
10 Comments:
രണ്ടും നാലും അടിപൊളി.
ആദ്യത്തേത് കുറച്ച് കഠിനമായി. പോട്ടെ, പ്രണയമല്ലേ.
എല്ലാ പണീം തീര്‍ത്തിട്ട് പ്രണയിക്കൂ. ആശംസകള്‍. :-)
“
മരിച്ചാൽ ചിലപ്പോൾ സ്വർഗ്ഗത്തിലാവും
ചിലപ്പോൾ നരകത്തിലാവും
എല്ലായ്പ്പോഴും നിന്റെ ഹൃദയത്തിലിരിക്കുമെന്നുള്ളതുകൊണ്ടാണ്
എനിക്കതേക്കുറിച്ച് വേവലാതിയില്ലാത്തത്.”
ഇതാണ് കൂടുതലിഷ്ടമായത്.
:)
വല്യമ്മായീ :)
ബിന്ദൂ :)
ശ്രീ :)
മൂന്നുപേർക്കും നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
എന്റെ ഹൃദയത്തിന്റെ കണ്ണുകൾ
നിന്റെ ഹൃദയത്തിന്റെ ഏടുകളിൽ വായിക്കുന്ന
അക്ഷരത്തെറ്റില്ലാത്ത
വിരാമമില്ലാത്ത കവിതയാണ് പ്രണയം.
നലില്‍ ഞാന്‍ മരിച്ചു.. :)
ഒന്നും രണ്ടും.. പിന്നെ മൂന്നും.. പിന്നെ നാലും അഞ്ചും.. അങ്ങനെ ആകെ മൊത്തം ടോട്ടല്‍ കൊള്ളാം (പ്രണയം അസ്ഥിക്ക് പിടിച്ചിരിക്കുകയാണല്ലേ :) )
ശ്രീനു :)
നജൂസ് :)
ബിനോയ് :)
This comment has been removed by the author.
സ്നേഹിച്ചു നമ്മളനശ്വരരാകുക
സ്നേഹിച്ചു തീരാത്തൊരാത്മാക്കളാകുക
(ഒ.എന്‍.വി)
Post a Comment
Subscribe to Post Comments [Atom]
<< Home