നിദ്ര കള്ളിയായി
നിദ്ര ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്
കൂടെ വരൂ
ഒന്നുമോർക്കാതെ
അല്ലലറിയാതെ
സമയത്തെ തോല്‍പ്പിച്ചോടിക്കാമെന്ന്.
വർണ്ണമുള്ളതും, വർണ്ണമില്ലാത്തതും
നിദ്രയറിയാതെ കൈനിറച്ച് തന്ന്
എവിടെയൊക്കെയോ അലയാൻ വിട്ട്
ഒടുവിലൊക്കെ തിരിച്ചെടുത്ത് വേദനിപ്പിച്ച്
സ്വപ്നമാണ് നിദ്രയെ കള്ളിയാക്കിയത്,
നിദ്രയോട് എന്റെ കൂട്ടുവെട്ടിച്ചത്.
Labels: മനസ്സ്
16 Comments:
നിദ്രയെ കള്ളിയാക്കാത്ത സ്വപ്നങ്ങള്‍ കണാന്‍ ശ്രമിച്ചു നോക്കൂ... അല്ലെങ്കിലിപ്പം ഒരുദിവസം ഒന്ന് നിദ്രപ്രാപിച്ചില്ലെങ്കിലിപ്പോള് എന്തു നഷ്ടം വരാന്‍!
സാരമില്ലെന്ന്, സ്വപ്നങ്ങളെ കിട്ടാനല്ലെ പ്രയാസം.
ഒരാള്‍ക്ക് ഒരു ജന്മത്തില് ഇത്ര സ്വപ്നമേ കാണാനാകൂ എന്ന് ദൈവം എവിടെയോ കുറിച്ചു വച്ചിട്ടുണ്ടു പോലും! അതൊക്കെ കാണാതെ പോത്തുപോലെ കിടന്നു ഉറങ്ങീട്ട് എന്തു കാര്യം! :)
നിദ്രയോട് എന്റെ കൂട്ട് വെട്ടിക്കുന്നത് ഉണ്ണിയാ,ഫിറാസ് :)
പത്തു പതിനയ്യായിരം കൊതുകുകള്‍ വട്ടമിട്ടു പറക്കുന്നു.
പാവം കഞ്ഞുങ്ങള്‍ ഉറക്കത്തില്‍ കൊതുകു കടിയേറ്റ് പുളയുന്നു..
വിഷമാണെങ്കിലും കൊതുകു തിരി വീണ്ടും കത്തിക്കുന്നു..
കൊതുകു വലയുടെ വശങ്ങള് ബെഡിനു കീഴിലേക്ക് തള്ളി വച്ചത് ഭദ്രമല്ലേ എന്ന് വീണ്ടും പരിശോധിക്കുന്നു...
വലക്കുള്ളിള് എങ്ങനെയോ കയറീപ്പറ്റിയവന്മാരെ കറന്റ് ബാറ്റ് വീശി കാലപുരിക്കയ്ക്കുന്നു...
ക്ലോക്കില്‍ മണി നാലടിച്ചു.
ദൈവമേ..ഇത്തത്തെ ഉറക്കവും ഗോപി...!!!
എന്നാലും ചിലപ്പോഴൊക്കെ സ്വപ്നങ്ങള്‍ വളരെ സന്തോഷകരമാണ് എന്നതും മറക്കരുതല്ലോ.
:)
പാവം സ്വപ്നം. അതിനായി ഇപ്പോ കുറ്റം. :-)
ആത്മാജി :) ആത്മാജി പറയുന്നു, ദൈവം ഇത്രയേ സ്വപ്നമുള്ളൂന്ന് എഴുതിവെച്ചിട്ടുണ്ടെന്ന്. ആത്മാജി പിന്നെപ്പറയുന്നു, അതൊന്നും കാണാതെ പോത്തുപോലെ ഉറങ്ങേണ്ടെന്ന്. ഒക്കെ ഒറ്റയടിക്ക് തീർന്നാൽ പിന്നെ വേണംന്ന് തോന്നുമ്പോ എന്ത് കാണും? അതോ കുറച്ചുകുറച്ചായിട്ടേ സ്വപ്നം ദൈവം കാണിക്കൂ എന്നുണ്ടോ? അതെയതെ. അല്ലെങ്കിലിപ്പോൾ ഒരു ദിവസം നിദ്ര പ്രാപിച്ചില്ലെങ്കിൽ എന്തു വരാൻ! ഒന്നും വരൂല.
വല്യമ്മായി :) ഉണ്ണിയോട് പറയൂ, ഉറങ്ങിയില്ലെങ്കിൽ സു ആന്റി വരുംന്ന്. ഹിഹി.
ചാർളീ :) നീയെന്നോട് മേടിക്കും.
ശ്രീ :) നല്ലതും ചീത്തയും ഉണ്ട്. ഒക്കെത്തിരിച്ചെടുക്കുകയും ചെയ്യും.
ബിന്ദൂ :) സ്വപ്നങ്ങൾ അത്ര പാവങ്ങളൊന്നുമല്ല.
chechi...njan nattil pokuvaanu innu. ini chovvazhcha varum thirichu.
theere vayya. Thonda motham adanju, vedanichu irritated aayi irikkunnu.
nattil poyi oru ENT ye kananam.
appol bakki poyi vannittakam :))
സ്വപ്നം കാണാനൊക്കെ ഒരു സമയമുണ്ട് അപ്പോള്‍
കണ്ടില്ലെങ്കില്‍ പിന്നെ അതിന്റെ പുറകെ നടന്നാലും കാണാന്‍ പറ്റില്ല എന്നു പറയുകയായിരുന്നു.
സ്വപ്നങ്ങളെപ്പറ്റി കൂടുതല്‍ ആത്മ അടുത്ത പോസ്റ്റില്‍
എഴുതാം കേട്ടോ, ഇവിടെ എഴുതാന്‍ തുടങ്ങിയതാണ് പക്ഷെ, ഒരുപാട് നീളുന്നു.
അതു കൊള്ളാം..ഞാന്‍ എന്റെ അവസ്ഥ എഴുതിയതാണേ..
എന്താണേലും മേടിക്കും എന്നു പറഞ്ഞ സ്ഥിതിക്ക് എന്താ വേണ്ടത് എന്ന് നോക്കട്ടേ..
ദേ ഈ സാധനം തരാവോ....കണ്ട് കൊതിച്ചു പോയി .ഇവിടെ കിട്ടാന്‍ ഒരു മാര്‍ഗ്ഗോം ഇല്ല..അതോണ്ടാ..
മേരിക്കുട്ടിക്കുട്ടീ :) വീട്ടിൽ പോകുന്നത് നല്ലത് തന്നെ. തൊണ്ട വേദനയ്ക്കു ഡോക്ടറെ കാണുകയൊന്നും വേണ്ട. നന്നായി തിളപ്പിച്ച വെള്ളം നല്ല ചൂടോടെ (വായിലൊഴിക്കാൻ കഴിയുന്ന ചൂടിൽ) ഇടയ്ക്കിടയ്ക്ക് കുടിക്കുക. തൊണ്ടവേദന പമ്പകടക്കും. വെള്ളത്തിൽ, കരിങ്ങാലി, ജീരകം, ഉപ്പ് ഒന്നും ഇടരുത്. വെറും തിളച്ച വെള്ളം.
ആത്മാ ജീ :) സ്വപ്നം കാണാനൊക്കെ ഒരു സമയം ഉണ്ട്. അതന്നെ. എന്റെ ആ സമയം കഴിഞ്ഞു. ;)പോസ്റ്റ് ഇടൂ. വായിക്കാൻ സന്തോഷമേയുള്ളൂ.
ചാർളീ :) അത് ഒരു മുപ്പത് മുപ്പത്തഞ്ച് എണ്ണം മതിയാവുമോ? പാർസലയക്കാം കേട്ടോ. (ഞാൻ ലിങ്ക് വെച്ച് തെറ്റിപ്പോയി. ഇനി ഉപ്പുമാങ്ങ തന്നെ അയച്ചേക്കാം. ;) )
അങ്ങനെ പറയരുത്... സ്വപ്നങ്ങള്‍ ചിലപ്പോള്‍ ഒരുപാട് സന്തോഷവും തരാറില്ലേ :-)
തെന്നാലിരാമൻ :)സ്വപ്നങ്ങൾ സന്തോഷം തരാറുണ്ട്. ചിലപ്പോൾ അതേപടി തിരിച്ചെടുത്ത് ദുഃഖവും തരാറുണ്ട്.
ആത്മവിശാസത്തോടെ വന്നടുക്കുന്ന നിദ്രയെ കള്ളിയാക്കുന്ന, വേദനിപ്പിയ്ക്കുന്ന പെരുങ്കള്ളിയാണു ചിലപ്പോള്‍ സ്വപ്നം എന്ന്...
അപ്പോളതിന്റെ പേരാവും ആള്ക്കാര് പറയുന്ന “ദുഃസ്വപ്നം“ എന്നയിനം സ്വപ്നം.
പി. ആർ :) അതാവും.
ഈ സ്വപ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിന് ഉറങ്ങണം? ഒന്നിനുമല്ലാതെയോ...?
പകൽകിനാവൻ :) നല്ലതും ചീത്തയുമായ എല്ലാ സ്വപ്നങ്ങളും ഒരുപോലെ സ്വീകരിക്കാൻ കഴിയുമെങ്കിൽ ഉറക്കം നല്ലത്.
Post a Comment
Subscribe to Post Comments [Atom]
<< Home