Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, March 01, 2009

പാചകക്കാരൻ

കണ്ണീരിന്റെ ഉപ്പിട്ടും
ചിരിയുടെ മധുരം ചേർത്തും
അവഗണനയുടെ കയ്പ് പകർന്നും
വിരഹത്തിന്റെ പുളിപ്പൊഴിച്ചും
നിരാശയുടെ എരുവ് നിറച്ചും
നിസ്സഹായതയുടെ മസാലക്കൂട്ട് തൂകിയും
ഓരോന്നും പാകം പോലെ
ഓരോ ജീവിതത്തിലേക്കും
കൂട്ടിച്ചേർത്ത്
അനുഭവങ്ങളുടെ തീച്ചൂളയിൽ വേവിച്ചെടുത്ത്
മനുഷ്യജന്മങ്ങളെന്ന വിഭവം
ഓരോ തരത്തിൽ തീർത്തുവെച്ച്
ദൈവം ഒടുവിൽ പറയും.
“ആഹാ! ഞാൻ വിചാരിച്ചതുപോലെയായി.”
ദൈവമെന്ന പാചകക്കാരൻ അറിയാതെ
ഒന്നും കുറയ്ക്കാനും കൂട്ടാനും
കഴിയില്ലെന്നറിഞ്ഞിട്ടും
ചില വിഭവങ്ങൾ തുള്ളിത്തുളുമ്പി നോക്കുന്നു.
കഷ്ടപ്പാടിന്റെ തീയിലേക്ക്
കാലിടറിപ്പോകുമെന്നതു മാത്രം മിച്ചം.

Labels:

12 Comments:

Blogger പ്രിയ said...

ദൈവം ഭയങ്കരനാ. കണ്ടില്ലേ, മൊത്തം വിവേചനബുദ്ധിയും ഡിസിഷന് പവറും തന്നാ മനുഷ്യാ നിന്നെ സ്രഷ്ടിച്ചതെന്നു പറഞ്ഞിട്ടും പിന്നേം ഉപ്പിടാനും മുളകിടാനും ഇടപെടുന്നത്. :(

:)

Sun Mar 01, 01:24:00 pm IST  
Blogger അല്‍ഭുത കുട്ടി said...

ഈശ്വരന്‍, അല്ലാഹു, കര്‍ത്താവ്‌ പിന്നെ ആരൊക്കെ . ദൈവം ഒന്നു മാത്രമാണൊ ഉള്ളത്. അല്ലെങ്കില്‍ ഓരോ കൂട്ടര്‍ക്കും ഓരോ ദൈവമുണ്ടോ. ദൈവങ്ങള്‍ തമ്മില്‍ ഒറ്റുവില്‍ അടിയുണ്ടാകുമോ?? ഒരു ദൈവത്തെ വിളിച്ചാല്‍ മറ്റെ ദൈവങ്ങള്‍ക്ക് കലിപ്പിളകുമോ ?? ദൈവങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടാകുമോ. ദൈവങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷാണോ. അകാല മരണങ്ങളും , മരണം അനുഗ്രഹിക്തെ കിടക്കുന്ന പ്രായം ചെന്ന മനുഷ്യരും.

ഓ..ആര്‍ക്കറിയാം .. പടച്ചോനെ( മുസ്ലിം ദൈവം)

Sun Mar 01, 02:16:00 pm IST  
Blogger സു | Su said...

പ്രിയാ :) അതു പിന്നെ പറയാനുണ്ടോ?

അൽഭുത കുട്ടീ :) ഇതെന്താ ചോദ്യോത്തരവേളയോ? അൽഭുതകുട്ടി വെറുതേ ചോദിച്ചതാണെങ്കിലും, ഈ പോസ്റ്റിട്ട എനിക്ക് വേറെ ജോലിയില്ലെന്ന് കരുതുന്നതുകൊണ്ടാവുമെങ്കിലും,
എനിക്കറിയാവുന്നതുപോലെ ഉത്തരം പറയുന്നതാണല്ലോ നല്ലത് അല്ലേ? ദൈവം ഒന്നേ ഉള്ളൂ. ഉദാഹരണത്തിന് അൽഭുതകുട്ടിയെ പല പേരു വിളിക്കുന്നതുപോലെ. ചിലർ അൽഭുതകുട്ടി എന്നുവിളിക്കും, ചിലർ കുട്ടി എന്നു വിളിക്കും, ചിലർ അൽഭുത് എന്നു വിളിക്കും. പ്രായം ചെന്നവർ മോനേന്നും വിളിക്കും. അതുപോലെ ദൈവത്തിനെ പല പേരിൽ വിളിക്കും. ദൈവം ഒന്നാവുമ്പോ പിന്നെ അടിയുടെ പ്രശ്നം ഇല്ലല്ലോ. ഈഗോ ക്ലാഷും ഇല്ല. അകാലമരണങ്ങൾ ദുഃഖമാണ്. മരണം അനുഗ്രഹിക്കാതെ കിടക്കുന്ന പ്രായം ചെന്ന മനുഷ്യർ എന്നു പറയുന്നുണ്ടല്ലോ, നമ്മളും അവരെപ്പോലെയൊരിക്കൽ ആയാൽ മനസ്സിലാവും അതെന്താവും എന്ന്. പക്ഷെ, അവർ പോകരുതേന്നേ വിചാരിക്കേണ്ടൂ. പിന്നെ വേണംന്ന് വിചാരിച്ചാൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ? പ്രായം ചെന്ന അവരല്ലേ നമ്മളെ ഇത്രയൊക്കെയാക്കിയത്.

പടച്ചോനേന്ന് ആർക്കും വിളിക്കാം. പടച്ചോൻ = പടച്ചവൻ എന്നുപറഞ്ഞാൽ നമ്മുടെയൊക്കെ ജീവിതവും നോക്കിക്കൊണ്ട് ഒരുത്തനിരിപ്പുണ്ട്. പടച്ചുവിട്ടവൻ. അവൻ തന്നെ.

Sun Mar 01, 02:43:00 pm IST  
Anonymous Anonymous said...

നല്ല പോസ്റ്റ്‌...സുവേച്ഛീ.....
ആത്മീയം.....:)

Sun Mar 01, 04:33:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

:))
ദൈവം വലിയവന്‍ തന്നെ.

സൂ ചേച്ചി, ഞങ്ങള്‍ വീട് മാറുന്നു. പുതിയ വാടക വീട്ടിലേയ്ക്‌. അവിടെ വന ജ്യോത്സ്ന ഒന്നുമില്ല..എന്നാലും, വീട് വീട് തന്നെ... നാട്ടിലേയ്ക്ക് എന്നാണാവോ മാറാന്‍ പറ്റുക :(

Mon Mar 02, 08:47:00 am IST  
Blogger മയൂര said...

സൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

Mon Mar 02, 11:07:00 pm IST  
Blogger സു | Su said...

വേറിട്ട ശബ്ദം :)

മേരിക്കുട്ടീ :) വീടുമാറലാശംസകൾ.

മയൂര :) കേട്ടു, കേട്ടു.

Tue Mar 03, 02:28:00 pm IST  
Blogger Ranjith chemmad / ചെമ്മാടൻ said...

നല്ല ചിന്തകള്‍...

Wed Mar 04, 01:53:00 pm IST  
Blogger സു | Su said...

രൺജിത് :) നന്ദി.

Thu Mar 05, 09:44:00 am IST  
Blogger Bindhu Unny said...

ഇനീ ഈ പാചകക്കാരനോട് ചോദിച്ചിട്ടേ കൂട്ടാനും കുറയ്ക്കാനും നോക്കൂ. :-)

Thu Mar 05, 10:13:00 pm IST  
Blogger സു | Su said...

ബിന്ദൂ :) കൂട്ടുകയും കുറയ്ക്കുകയും ഒന്നും വേണ്ട. ഉള്ളതുപോലെ അങ്ങനെ പോകട്ടെ.

Sat Mar 07, 08:57:00 am IST  
Blogger ദൈവം said...

ആഹാ! ഞാൻ വിചാരിച്ചതുപോലെയായി :)

Sat Mar 07, 04:08:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home